കല്ലിൻമൂട് ഗ്രാമോത്സവത്തിന്റെയും ഓണ വിപണനമേളയുടേയും ഓണക്കോടി വിതരണത്തിന്റെയും ഉദ്ഘാടനം നടന്നു

കല്ലിൻമൂട് ഗ്രാമോത്സവത്തിന്റെയും ഓണ വിപണനമേളയുടേയും ഓണക്കോടി വിതരണത്തിന്റെയും ഉദ്ഘാടനം നടന്നു

കല്ലിൻമൂട് ഗ്രാമോത്സവത്തിന്റെയും ഓണ വിപണനമേളയുടേയും ഓണക്കോടി വിതരണത്തിന്റെയും ഉദ്ഘാടനകർമ്മം ആറ്റിങ്ങൽ എം.പി. അടൂർപ്രകാശ് നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രബാബു അധ്യക്ഷത വഹിച യോഗത്തിൽ ക്ഷേമകാര്യ ചെയർപേഴ്സൺ ദീപാറാണി, കല്ലിൻമൂട് വാർഡു മെമ്പർ പൂവണത്തുംമൂട് മണികണ്ഠൻ വിവിധ വാർഡുകളിലെ ജനപ്രതിനിധികൾ, കുടുംബശ്രീ ഭാരവാഹികൾ, വയോജന ക്ലബ് അംഗങ്ങൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു. ഓണ വിപണനമേള മൂന്ന് ദിവസം തുടരും. എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ സാംസ്കാരിക, കലാപ്രകടനങ്ങളും നടക്കും.

5 തരം പായസം ഉൾപ്പെടെ 65 വിഭവങ്ങൾ; പൗരപ്രമുഖർക്ക് ഓണസദ്യ ഒരുക്കി മുഖ്യമന്ത്രി

തിരുവനന്തപുരം: നിയമസഭാ മന്ദിരത്തിൽ പൗരപ്രമുഖർക്ക് വിഭവ സമൃദ്ധമായ ഓണസദ്യ ഒരുക്കി മുഖ്യമന്ത്രി പിണറായി വിജയൻ. രാഷ്ട്രീയ, കലാ, സാംസ്കാരിക, ആത്മീയ, ബിസിനസ് രംഗങ്ങളിലെ പ്രമുഖർ മുഖ്യമന്ത്രിയുടെ ക്ഷണം സ്വീകരിച്ചെത്തി. പ്രോട്ടോക്കോൾ വകുപ്പിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ഒരുക്കങ്ങൾ നടത്തിയത്.

അഞ്ച് തരം പായസവും രണ്ട് തരം പഴങ്ങളും ഉൾപ്പെടെ 65 വിഭവങ്ങളാണ് മുഖ്യമന്ത്രിയുടെ സദ്യയിൽ ഉണ്ടായിരുന്നത്. നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിന് പുറത്ത് മുഖ്യമന്ത്രി മുഖ്യാതിഥികളെ വരവേറ്റു. എംഎൽഎ ഹോസ്റ്റൽവളപ്പിലെ പുതിയ പമ്പ ബ്ലോക്കിന്റെ ശിലാസ്ഥാപനത്തിന് ശേഷമായിരുന്നു സദ്യ. ശിലാസ്ഥാപനച്ചടങ്ങിൽ ആശംസയർപ്പിക്കാനെത്തിയ പ്രതിപക്ഷനേതാവ് വിഡി സതീശൻ ഓണസദ്യയ്ക്കെത്തിയില്ല. എന്നാൽ മുസ്ലിംലീഗിന്റെതുൾപ്പെടെ ചില എംഎൽഎമാർ വിരുന്നിനെത്തി.

108 പശുക്കൾ, ​ഗുരുവായൂരിൽ 30ന് മഹാ ​ഗോപൂജ: ഇളയരാജ ഉദ്ഘാടനം

108 പശുക്കൾ, ​ഗുരുവായൂരിൽ 30ന് മഹാ ​ഗോപൂജ: ഇളയരാജ ഉദ്ഘാടനം

ഗുരുവായൂർ: ​ഗുരുവായൂരിൽ ബുധനാഴ്ച മഹാ ​ഗോപൂജ. അഷ്ടമി രോഹിണിയുടെ വിളംബരമായി ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ക്ഷേത്രം തീർഥക്കുളത്തിന്റെ വടക്കുഭാഗത്തായാണ് ​ഗോപൂജ നടക്കുക. സംഗീത സംവിധായകൻ ഇളയരാജ ഉദ്ഘാടനം ചെയ്യും. കർണാടക മുൻ മുഖ്യമന്ത്രി യെഡിയൂരപ്പ മുഖ്യാതിഥിയാകും.

108 പശുക്കളെയാണ് ചടങ്ങിൽ പൂജിക്കുക. ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, മൂകാംബിക തന്ത്രി ഡോ. കെ.രാമചന്ദ്ര അഡിഗ, പളനി ക്ഷേത്രം തന്ത്രി മണി ശിവാചാര്യ എന്നിവരുടെ നേതൃത്വത്തിലായിരിക്കും ചടങ്ങുകൾ. 108 പൂജാരിമാർ പങ്കെടുക്കും.

രാവിലെ 9.30ന് കിഴക്കേനടയിൽ നിന്ന് പശുക്കളെ അലങ്കരിച്ച് വാദ്യഘോഷങ്ങൾ, താലപ്പൊലി, കൃഷ്ണ വേഷങ്ങൾ, ഗോപികാനൃത്തം, ഉറിയടി, ഭജന സംഘം എന്നിവയുടെ അകമ്പടിയോടെ പൂജാ സ്ഥലത്തേക്ക് ആനയിക്കും. തുടർന്ന് അഷ്ടമിരോഹിണി വരെ വിവിധ പ്രദേശങ്ങളിൽ ഗോപൂജകൾ നടക്കും. ഭക്തജനങ്ങൾക്ക് പൂജ ചെയ്യാൻ അവസരം ഒരുക്കുമെന്ന് ഭാരവാഹികളായ ഡോ. കെ.കെ.സുരേന്ദ്രനാഥ കൈമൾ, കെ.എം.പ്രകാശൻ, ബാബുരാജ് കേച്ചേരി, എം.എസ്.രാജൻ, മാധവദാസ് എന്നിവർ അറിയിച്ചു.

ഓപ്പറേഷന്‍ ട്രഷര്‍ ഹണ്ട്: സംസ്ഥാനത്തെ അതിര്‍ത്തി ചെക്‌പോസ്റ്റുകളില്‍ മിന്നല്‍ പരിശോധന

ഓപ്പറേഷന്‍ ട്രഷര്‍ ഹണ്ട്: സംസ്ഥാനത്തെ അതിര്‍ത്തി ചെക്‌പോസ്റ്റുകളില്‍ മിന്നല്‍ പരിശോധന

തിരുവനന്തപുരം: ഓണക്കാലത്തോട് അനുബന്ധിച്ച് സംസ്ഥാനത്തെ അതിര്‍ത്തി ചെക്‌പോസ്റ്റുകളില്‍ വ്യാപക മിന്നല്‍ പരിശോധന. ഓപ്പറേഷന്‍ ട്രഷര്‍ ഹണ്ടിന്റെ ഭാഗമായി 9 അതിര്‍ത്തി ചെക്‌പോസ്റ്റിലും മൃഗസംരക്ഷണ വകുപ്പിന്റെ 19 കന്നുകാലി ചെക്‌പോസ്റ്റിലും മോട്ടോര്‍ വാഹന വകുപ്പിന്റെ 12 ചെക്‌പോസ്റ്റുകളിലുമാണ് പരിശോധന. ഓണക്കാലത്ത് യാതൊരു പരിശോധനയും കൂടാതെ, കൈക്കൂലി വാങ്ങിച്ച് വാഹനങ്ങള്‍ കടത്തിവിടുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. പാറശാല ആര്‍ടിഒ ചെക്‌പോസ്റ്റില്‍ നിന്നും 11,900 രൂപ പിടിച്ചെടുത്തിട്ടുണ്ട്.

ഇനി ദീപക്കാഴ്ചയുടെ നാളുകൾ, ഓണം വാരാഘോഷത്തിന് ഇന്ന് തിരിതെളിയും: മുഖ്യാതിഥി ഫഹദ് ഫാസിൽ

ഇനി ദീപക്കാഴ്ചയുടെ നാളുകൾ, ഓണം വാരാഘോഷത്തിന് ഇന്ന് തിരിതെളിയും: മുഖ്യാതിഥി ഫഹദ് ഫാസിൽ

തിരുവനന്തപുരം: ഇനിയുള്ള നാളുകൾ ദീപക്കാഴ്ചകളുടേതാണ്. ആളും ആരവവുമായി തലസ്ഥാനവാസികള്‍ക്ക് ആവേശോത്സവം സമ്മാനിക്കാന്‍ ഏഴ് രാപ്പകലുകള്‍ നീണ്ടു നില്‍ക്കുന്ന ഓണം വാരാഘോഷത്തിന് ഇന്ന് തിരിതെളിയും. നിശാഗന്ധിയില്‍ വൈകിട്ട് ആറ് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കുന്നതോടെ ഓണം വാരാഘോഷ വേദികള്‍ ഉണരും. നടന്‍ ഫഹദ് ഫാസില്‍ മുഖ്യാതിഥിയായി എത്തുന്നത്.

ചടങ്ങില്‍, സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ഒന്നാം സ്ഥാനക്കാരായ പട്ടാമ്പി പെരിങ്ങോട് സ്‌കൂളിലെ വിദ്യാര്‍ഥികളുടെ പഞ്ചവാദ്യം, കലാമണ്ഡലത്തിലെ നര്‍ത്തകര്‍ അവതരിപ്പിക്കുന്ന നൃത്തശില്പം എന്നിവയും ഉണ്ടാകും. തുടര്‍ന്ന് ബിജുനാരായണന്‍-റിമി ടോമി സംഘത്തിന്റെ സംഗീതനിശ അരങ്ങേറും. കനകക്കുന്നില്‍ അഞ്ച് വേദികളിലായാണ് സെപ്റ്റംബര്‍ രണ്ട് വരെ വിവിധ കലാപരിപാടികള്‍ അരങ്ങേറുക. ജില്ലയില്‍ വിവിധ ഇടങ്ങളിലായി തയ്യാറാക്കിയിരിക്കുന്ന 31 വേദികളിലായി വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അരങ്ങേറും. നാടന്‍ കലകള്‍ ആസ്വദിക്കുന്നവർക്കായി

രക്തം മാറി നൽകിയെന്ന് സംശയം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി മരിച്ചു

രക്തം മാറി നൽകിയെന്ന് സംശയം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗി മരിച്ചു. രക്തം മാറി നൽകിയതാണ് മരണത്തിന് കാരണമെന്നാണ് സംശയം. 62 കാരനായ സുഗതൻ ആണ് മരിച്ചത്. ഇയാൾ രണ്ടാഴ്ചയായി ചികിത്സയിൽ ആയിരുന്നു. ആഭ്യന്തര അന്വേഷണം നടക്കുന്നു എന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു.