by Midhun HP News | Aug 22, 2023 | Latest News, ജില്ലാ വാർത്ത
ഇനിയുള്ള നഞ്ചിയമ്മയുടെ യാത്രകൾക്ക് കൂട്ടായി പുതിയ കാർ. ഫേസ്ബുക്ക് പേജിലൂടെയാണ് നഞ്ചിയമ്മ പുത്തൻ കാർ സ്വന്തമാക്കിയ വിവരം ഏവരെയും അറിയിച്ചത്. കിയാ സോണറ്റ് ആണ് നഞ്ചിയമ്മയുടെ ഏറ്റവും പുതിയ കാർ.

ഇതിന് 7.79 – 14.89 ലക്ഷമാണ് ഇന്ത്യയിലെ വിപണിവില. ഒരു കോംപാക്ട് SUV എന്ന നിലയിലാണ് കിയ സോണറ്റ് വിപണിയിലെത്തിയത്. ഇതിന് 7.79 – 14.89 ലക്ഷമാണ് ഇന്ത്യയിലെ വിപണിവില. മൊത്തം 10 കളറുകളും 29 വേർഷനുകളും ഇതിനുണ്ട്.
സിനിമയെകുറിച്ചോ അഭിനയിക്കുന്നവരെ പറ്റിയോ യാതൊരു അറിവും ഇല്ലാത്ത നഞ്ചിയമ്മ ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലെ അപ്രതീക്ഷിത വരവിലൂടെ മലയാളികളുടെ ഇഷ്ട ഗായികയാവുകയായിരുന്നു. ഇതിലെ ഗാനത്തിന് വാരിക്കൂട്ടിയ പുരസ്‌കാരങ്ങൾ നിരവധിയാണ്. ഇതിലെ ഗാനത്തിന് മികച്ച ഗായികയ്ക്കുള്ള ദേശീയ അംഗീകാരം നഞ്ചിയമ്മക്ക് നേടിക്കൊടുത്തു.
by Midhun HP News | Aug 22, 2023 | Latest News, ജില്ലാ വാർത്ത
കെഎസ്ആർടിസി ശമ്പളവിതരണം നാളെ നടക്കും. മാനേജ്മെന്റ് – യൂണിയൻ ചർച്ചയിലാണ് ഇത് സംബന്ധിച്ച ധാരണയായത്. ജീവനക്കാർക്ക് ബോണസ് നൽകാനും തീരുമാനമായിട്ടുണ്ട്. ഇതോടെ പണിമുടക്ക് പിൻവലിക്കാവുന്ന സാഹചര്യമാണെന്ന് യൂണിയനുകൾ വിലയിരുത്തുന്നു. ഓണം അലവൻസായി ജീവനക്കാർക്ക് 2750 രൂപ നൽകും. സ്വിഫ്റ്റ് ജീവനക്കാർക്കും മറ്റു കാഷ്വൽ ജീവനക്കാർക്കും 1000 രൂപ ഉത്സവബത്തയും നൽകും. അഡ്വാൻസ് പരിഗണിക്കുമെന്നും മാനേജ്‌മെന്റ് ഉറപ്പുനൽകി.

by Midhun HP News | Aug 22, 2023 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ദേശീയ പാതയിൽ ആറ്റിങ്ങൽ ഗവ.ഐ.ടി.ഐ ക്ക് മുന്നിൽ വാഹനാപകടം. ഒരാൾക്ക് പരുക്ക്. ഇന്ന് രാവിലെ പത്തര മണിയോടെ ആണ് സംഭവം. തിരുവനന്തപുരം ഭാഗത്ത് നിന്നും ആറ്റിങ്ങൽ ഭാഗത്തേക്ക് വന്ന ആട്ടോറിക്ഷ ആണ് മുന്നിൽ സഞ്ചരിക്കുക ആയിരുന്ന ലോറിയുടെ പിന്നിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ആട്ടോറിക്ഷ തകരുകയും ഡ്രൈവർക്ക് പരുക്കേൽക്കുകയും ചെയ്തു. ഓടി എത്തിയ നാട്ടുകാരും പോലീസും ചേർന്ന് ഉടൻ തന്നെ പരുക്കേറ്റ ആളിനെ വലിയകുന്ന് ഗവ.താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

by Midhun HP News | Aug 22, 2023 | Latest News, ജില്ലാ വാർത്ത, മരണം
കണ്ണൂര്‍: കണ്ണൂരില്‍ യുവാവ് ട്രെയിനില്‍ നിന്ന് വീണ് മരിച്ചു. പുതിയങ്ങാടി സ്വദേശി പി കെ ഫവാസ് (27) ആണ് മരിച്ചത്. ട്രെയിനില്‍ നിന്ന് ചാടി ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്നലെ രാത്രി ഒമ്പതരയോടെ കണ്ണപുരത്ത് വെച്ചായിരുന്നു അപകടം.
ഭാര്യ ഫായിസയെ ഹോസ്പിറ്റലില്‍ സന്ദര്‍ശിച്ച് യശ്വന്ത്പൂര്‍ ട്രെയിനില്‍ തിരിച്ചു വരുമ്പോഴാണ് അപകടമുണ്ടായത്. പയ്യന്നൂരില്‍ ഇറങ്ങേണ്ട ഫവാസ് ഉറങ്ങിപ്പോയതിനെത്തുടര്‍ന്ന് കണ്ണപുരം റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങാന്‍ ശ്രമിക്കുകയായിരുന്നു.
ട്രെയിന്‍ വേഗത കുറച്ച സമയത്ത് ഇറങ്ങാന്‍ ശ്രമിച്ചപ്പോഴാണ് അപകടം ഉണ്ടായത്.
by Midhun HP News | Aug 22, 2023 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് തലസ്ഥാനത്തേക്ക് 113 ബസുകള്‍ കൂടി. സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായാണ് ബസുകള്‍ വാങ്ങുന്നത്.
ഇതിനായി 104 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. യാത്രക്കാര്‍ക്ക് ബസ് സൗകര്യം എളുപ്പത്തില്‍ ലഭിക്കുന്നതിന് സ്മാര്‍ട്ട് സിറ്റിയുടെ മാര്‍ഗദര്‍ശി ആപ്പ് പുറത്തിറക്കി.
തദ്ദേശ വകുപ്പ് മന്ത്രി എംബി രാജേഷും ഗതാഗത മന്ത്രി ആന്റണി രാജുവും ചേര്‍ന്നാണ് ആപ്പ് പുറത്തിറക്കിയത്. ആപ്പു വഴി ബസ് ട്രാക്കിങ്, അടുത്തുള്ള ബസ് സ്റ്റോപ്പുകള്‍ തുടങ്ങിയ കാര്യങ്ങള്‍ മൊബൈല്‍ ഫോണില്‍ അറിയാനാവും.
by Midhun HP News | Aug 22, 2023 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വണ്ടിയുമായി പായുമ്പോൾ റെഡ് സിഗ്നൽ മറികടന്ന് കുതിച്ചാൻ ഡ്രൈവിങ് ലൈസൻസ് നഷ്ടമാകും. മറ്റു യാത്രക്കാരെ അപകടത്തിലാക്കുന്നവിധം അലക്ഷ്യവും അശ്രദ്ധവുമായി വാഹനം ഓടിക്കുന്നെന്ന് പരിഗണിച്ചായിരിക്കും ലൈസൻസ് സസ്പെൻഡ് ചെയ്യുന്നത്. ഉദ്യോഗസ്ഥർ നേരിട്ട് പിടികൂടുന്ന ഇത്തരം നിയമലംഘനങ്ങളിൽ കർശന നടപടി സ്വീകരിക്കാൻ എൻഫോഴ്‌സ്‌മെന്റ് ആർടിഒമാർക്ക് നിർദേശം ലഭിച്ചു. 2017-ലെ ചട്ടപ്രകാരമാണിത്.
ഗതാഗതനിയമലംഘനങ്ങൾ നടത്തുന്നവരെ പിടികൂടാൻ പരിശോധന ശക്തമാക്കുന്നതിന്റെ ഭാഗമായി ഒരോ ജില്ലയിലും പ്രധാന ട്രാഫിക് കവലകളിൽ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഇവർ പകർത്തുന്ന ദൃശ്യങ്ങൾ അടിസ്ഥാനമാക്കിയാണ് എൻഫോഴ്‌സ്‌മെന്റ് ആർടിഒമാർ നടപടിയെടുക്കുന്നത്.അതേസമയം, കാമറ പിടികൂടുന്ന കേസുകൾ കോടതിക്ക് കൈമാറും.
Recent Comments