by Midhun HP News | Aug 18, 2023 | Latest News, ജില്ലാ വാർത്ത
കൈത്തറി തുണിത്തരങ്ങൾക്ക് പേരുകേട്ട ബാലരാമപുരത്തും പരിസരത്തും നിന്ന് ഓണ വിപണിയിലേക്ക് ഇത്തവണ കയറ്റി അയച്ചത് 500 കോടിയോളം രൂപയുടെ തുണിത്തരങ്ങൾ. ഇതിൽ 50 കോടിയോളം രൂപയ്ക്കുള്ള കൈത്തറി തുണിത്തരങ്ങൾ കയറ്റി അയച്ചവർ വരെയുണ്ട്. ബാലരാമപുരത്ത് പരമ്പരാഗത കൈത്തറി തൊഴിലാളികൾ കുഴിത്തറികളിൽ നെയ്യുന്ന ഇവ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്നത് കോട്ടയം മുതലുള്ള വടക്കൻ ജില്ലകളിലാണെന്ന് കച്ചവടക്കാർ പറയുന്നു.

ബാലരാമപുരത്ത് ശാലിഗോത്ര തെരുവും സമീപ സ്ഥലങ്ങളും കേന്ദ്രീകരിച്ച് 75 ഓളം വിൽപന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. വിവിധ സ്ഥലങ്ങളിൽ സർക്കാരും ഏജൻസികളും നടത്തുന്ന പ്രദർശന സ്റ്റാളുകളിലേക്കും ഇവ കയറ്റി അയയ്ക്കുന്നുണ്ട്. ചില വൻകിട സ്ഥാപനങ്ങൾ ്ജീവനക്കാർക്കും മറ്റും നൽകാനും കൈത്തറി ഉൽപന്നങ്ങൾ തിരഞ്ഞെടുക്കുന്നുണ്ട്. ഇതോടെ ബാലരാമപുരം കൈത്തറി വിപണിക്ക് ഇത്തവണ വൻ ഡിമാൻഡാണ് ഉണ്ടായിരിക്കുന്നത്.
by Midhun HP News | Aug 18, 2023 | Latest News, ജില്ലാ വാർത്ത
കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായി R. പ്രശാന്തിനേയും ജനറൽ സെക്രട്ടറിയായി C.R.ബിജുവിനേയും വീണ്ടും തെരഞ്ഞെടുത്തു.
കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ 2023 – 2025 വർഷത്തേക്കുള്ള സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പ് ഇന്ന് തിരുവനന്തപുരത്ത് നടന്നു. ഐകകണ്ഠേന നടന്ന തെരഞ്ഞെടുപ്പിൽ താഴെ പറയുന്നവരെ സംസ്ഥാന ഭാരവാഹികളായി തെരഞ്ഞെടുത്തു.
പ്രസിഡന്റ്
ആർ. പ്രശാന്ത്
തിരുവനന്തപുരം സിറ്റി
ജനറൽ സെക്രട്ടറി
സി. ആർ ബിജു
കൊച്ചി സിറ്റി
ട്രഷറർ
കെ. എസ് ഔസേപ്പ്
ഇടുക്കി.
വൈസ് പ്രസിഡന്റുമാർ
1. പ്രേംജി. കെ. നായർ
കോട്ടയം
2. കെ. ആർ ഷെമി മോൾ
പത്തനംതിട്ട
3. വി. ഷാജി
എം എസ് പി, മലപ്പുറം
ജോയിന്റ് സെക്രട്ടറിമാർ
1. വി. ചന്ദ്രശേഖരൻ
തിരുവനന്തപുരം സിറ്റി
2. പി രമേശൻ
കണ്ണൂർ റൂറൽ
3. പി പി മഹേഷ്
കാസർഗോഡ്
സംസ്ഥാന നിർവാഹക സമിതി അംഗങ്ങൾ
1.എം സദാശിവൻ,
കാസറഗോഡ്
2. കെ ലീല
കാസറഗോഡ്
3. പി വി രാജേഷ്,
കണ്ണൂർ സിറ്റി
4. കെ പ്രവീണ,
കണ്ണൂർ റൂറൽ
5. കെ എം ശശിധരൻ,
വയനാട്
6. സി കെ .സുജിത്.
കോഴിക്കോട് റൂറൽ
7. എം ആർ ബിജു,
കോഴിക്കോട് റൂറൽ
8. സി പ്രദീപ്കുമാർ,
കോഴിക്കോട് സിറ്റി
9. സി പി പ്രദീപ്കുമാർ,
മലപ്പുറം
10. വി ജയൻ,
പാലക്കാട്
11. ടി ആർ ബാബു,
തൃശൂർ റൂറൽ
12. ഒ എസ് ഗോപാലകൃഷ്ണൻ,
തൃശൂർ സിറ്റി
13. ബെന്നി കുര്യാക്കോസ്,
എറണാകളം റൂറൽ
14. പി ജി അനിൽകുമാർ,
കൊച്ചി സിറ്റി
15. എസ് റെജിമോൾ,
കൊച്ചി സിറ്റി
16. ടി പി രാജൻ,
ഇടുക്കി
17. മാത്യു പോൾ,
കോട്ടയം
18. സി ആർ ബിജു,
ആലപ്പുഴ
19. കെ ജി സദാശിവൻ,
പത്തനംതിട്ട
20. എസ് ഷൈജു,
കൊല്ലം റൂറൽ
21. കെ സുനി,
കൊല്ലം സിറ്റി
22. കെ വിനോദ് കുമാർ,
തിരുവനന്തപുരം റൂറൽ
23. എസ് ഷാൻ,
തിരുവനന്തപുരം റൂറൽ
24. ടി എസ് ഷിനു,
തിരുവനന്തപുരം സിറ്റി
25. സി വി ശ്രീജിത്,
RRRF Bn
26. സി ജെ ബിനോയ്,
KEPA
27. ഐ ആർ റെജി,
ടെലിക്കമ്യൂണിക്കേഷൻ
28. പി. അനിൽ,
KAP 1 Bn
29. സി കെ കുമാരൻ
KAP 2 Bn
30.ആർ കൃഷ്ണകുമാർ
KAP 3 Bn
31. ടി ബാബു,
KAP 4 Bn
32. ഗോപകുമാർ,
KAP 5 Bn
33. കാർത്തികേയൻ
MSP Bn
34. കെ എസ് ആനന്ദ്,
SAP Bn
സംസ്ഥാന സ്റ്റാഫ് കൗൺസിൽ
1. ആർ പ്രശാന്ത്,
പ്രസിഡന്റ്
2. സി ആർ ബിജു,
ജനറൽ സെക്രട്ടറി
3. കെ ജി സദാശിവൻ,
പത്തനംതിട്ട
4. എസ് റെജിമോൾ,
കൊച്ചി സിറ്റി
ഇന്റേണൽ ഓഡിറ്റ് കമ്മറ്റി.
1. ജെ ഷാജിമോൻ,
എറണാകുളം റൂറൽ
2. ആർ കെ ജോതിഷ്,
തിരുവനന്തപുരം റൂറൽ
3. എ എസ് ഫിലിപ്പ്,
ആലപ്പുഴ
ഇന്ന് രാവിലെ തിരുവനന്തപുരം പോലീസ് ട്രയിനിംഗ് കോളേജിൽ വച്ച് നടന്ന തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം സിറ്റി ജില്ലാ സെക്രട്ടറി എസ് എസ് ജയകുമാർ വരണാധികാരി ആയിരുന്നു
by Midhun HP News | Aug 18, 2023 | Latest News, ജില്ലാ വാർത്ത
ഗുരുഗ്രാം: ഹരിയാനയില്‍ ഭാര്യയുടെ സാരി മോഷ്ടിച്ചതിന് അയല്‍വാസിയെ സെക്യൂരിറ്റി ഗാര്‍ഡ് വെടിവെച്ചു കൊന്നു. തന്റെ സാരി അയല്‍വാസി മോഷ്ടിച്ചതായി ഭാര്യയാണ് സെക്യൂരിറ്റി ഗാര്‍ഡിനെ അറിയിച്ചത്. സംഭവത്തില്‍ സെക്യൂരിറ്റി ഗാര്‍ഡിനെ അറസ്റ്റ് ചെയ്തു.
ഗുരുഗ്രാം നാഥുപൂര്‍ ഗ്രാമത്തിലാണ് സംഭവം. 50കാരനായ അജയ് സിങ്ങാണ് അയല്‍വാസിയായ 30കാരന്‍ പിന്റു കുമാറിനെ വെടിവെച്ച് കൊന്നത്. പിന്റു കുമാറും സെക്യൂരിറ്റി ഗാര്‍ഡ് ആയാണ് ജോലി ചെയ്തിരുന്നത്.

തന്റെ സാരി പിന്റു കുമാര്‍ മോഷ്ടിച്ചതായി ഭാര്യയാണ് അജയ് സിങ്ങിനെ അറിയിച്ചത്. അയല്‍വാസി ജോലി കഴിഞ്ഞ് രാത്രി മടങ്ങിയെത്തിയ സമയത്ത്, സാരി മോഷ്ടിച്ചതിനെ ചൊല്ലി പിന്റു കുമാറുമായി അജയ് സിങ്ങ് വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. സാരി മോഷ്ടിച്ചു എന്ന ആരോപണം പിന്റു കുമാര്‍ നിഷേധിക്കുകയാണ് ഉണ്ടായത്. ഇതില്‍ കുപിതനായ അജയ് സിങ്ങ് റൂമില്‍ പോയി ഡബിള്‍ ബാരല്‍ ഗണുമായി മടങ്ങിയെത്തി. തുടര്‍ന്ന് പിന്റു കുമാറിന്റെ വയറ്റില്‍ വെടിവെയ്ക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
അജയ് സിങ്ങിനെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്നാണ് പിന്റുവിന്റെ റൂംമേറ്റ് മൊഴി നല്‍കിയത്. പിന്റുവിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. പിന്റു ബിഹാര്‍ സ്വദേശിയാണ്. ഉത്തര്‍പ്രദേശ് സ്വദേശിയാണ് അജയ് സിങ്ങ്. ഇരുവരും പ്രത്യേക മുറികളിലാണ് താമസിച്ചിരുന്നതെന്നും പൊലീസ് പറയുന്നു.
by Midhun HP News | Aug 18, 2023 | Latest News, ജില്ലാ വാർത്ത
ആലപ്പുഴ: എസ്എഫ്‌ഐ നേതാവായിരുന്ന നിഖില്‍ തോമസിന്റെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് കേസിൽ മുഖ്യപ്രതി പിടിയില്‍. തമിഴ്‌നാട് സ്വദേശി മുഹമ്മദ് റിയാസ് ആണ് പിടിയിലായത്. ചെന്നൈയില്‍ എഡ്യു കെയര്‍ എന്ന സ്ഥാപനം നടത്തുകയാണ് ഇയാള്‍.
കായംകുളം എംഎസ്എം കോളജ് ഒന്നാം വര്‍ഷം എംകോം വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ നേതാവുമായിരുന്ന നിഖില്‍ തോമസ് വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചത് ഏറെ വിവാദമായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ ഉറവിടം ചെന്നൈ ആണെന്ന് കണ്ടെത്തിയിരുന്നു.

മുഹമ്മദ് റിയാസ് വഴിയാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് കേരളത്തിലെത്തിയതെന്നും കണ്ടെത്തി. തുടര്‍ന്ന് കായംകുളം പൊലീസ് ചെന്നൈയിലെത്തി റിയാസിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൊച്ചി സ്വദേശി സജുവിന് വ്യാജ സര്‍ട്ടിഫിക്കറ്റ് കൈമാറിയത് റിയാസാണെന്ന് പൊലീസ് പറഞ്ഞു.
സജുവാണ് കലിംഗ സര്‍വകലാശാലയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് വേണമെന്ന് ആവശ്യപ്പെട്ട് തന്നെ സമീപിച്ചതെന്ന് റിയാസ് പൊലീസിന് മൊഴി നല്‍കി. പ്രതിഫലമായി 40,000 രൂപ നല്‍കി. ഒരാഴ്ചയ്ക്കകം വ്യാജ സര്‍ട്ടിഫിക്കറ്റ് കൈമാറിയതായും റിയാസ് പൊലീസിനോട് പറഞ്ഞു. കേസില്‍ ഫോണ്‍കോളുകള്‍ അടക്കമുള്ള തെളിവുകള്‍ പൊലീസിന് ലഭിച്ചതായാണ് സൂചന.
by Midhun HP News | Aug 18, 2023 | Latest News, ജില്ലാ വാർത്ത
തൃശൂര്‍: ഗുരുവായൂരില്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ നാലുവയസുകാരനെ തെരുവുനായ്ക്കള്‍ കൂട്ടമായി ആക്രമിച്ചു. ആക്രമണം കണ്ട് അച്ഛന്‍ ഇടപെട്ടതിനെ തുടര്‍ന്ന് കൂടുതല്‍ കടിയേല്‍ക്കാതെ കുട്ടി രക്ഷപ്പെട്ടു. നായ്ക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റ കുട്ടിയെ ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ കെടിഡിസി നന്ദനം ഹോട്ടലിന്റെ പാര്‍ക്കിങ്ങിലാണ് സംഭവം. കണ്ണൂര്‍ സ്വദേശിയായ നാലുവയസുകാരനെയാണ് തെരുവുനായ്ക്കള്‍ ആക്രമിച്ചത്. കുടുംബത്തോടൊപ്പം ഇന്നലെയാണ് നാലുവയസുകാരന്‍ ഗുരുവായൂരില്‍ എത്തിയത്. ക്ഷേത്രദര്‍ശനത്തിന് ശേഷം ഇന്ന് ഉച്ചയ്ക്ക് മടങ്ങാനിരിക്കേയാണ് ആക്രമണം ഉണ്ടായത്.

കുട്ടിയുടെ അച്ഛന്‍ സാധനങ്ങള്‍ വണ്ടിയില്‍ കയറ്റുന്നതിനിടെയാണ് സംഭവം ഉണ്ടായത്. ഈസമയത്ത് വണ്ടിക്ക് മുന്നില്‍ കളിക്കുകയായിരുന്നു നാലുവയസുകാരന്‍. മൂന്ന് തെരുവുനായ്ക്കള്‍ ചേര്‍ന്നാണ് കുട്ടിയെ ആക്രമിച്ചത്. കുട്ടിയുടെ കരച്ചില്‍ കേട്ട് അച്ഛന്‍ ഓടിയെത്തുകയായിരുന്നു. ഈസമയത്ത് നായ്ക്കളില്‍ ഒന്ന് കുട്ടിയുടെ കാലില്‍ കടിച്ചിരിക്കുകയായിരുന്നു. തെരുവുനായ്ക്കളെ ഓടിച്ച് അച്ഛന്‍ കുട്ടിയെ രക്ഷിക്കുകയായിരുന്നു.
by Midhun HP News | Aug 18, 2023 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഭക്ഷ്യമന്ത്രി ജിആർ അനിലിന്റെ മണ്ഡലത്തിൽ രാവിലെ 10 മണി കഴിഞ്ഞിട്ടും സപ്ലൈകോ പീപ്പിൾസ് ബസാർ തുറന്നില്ല. ഭക്ഷ്യമന്ത്രി നേരിട്ടെത്തി ജീവനക്കാരെ വിളിച്ചുവരുത്തിയ ശേഷമാണ് കട തുറന്നത്. 20 ഓളം പേർ കടക്ക് മുന്നിൽ ക്യൂ നിൽക്കുന്നുണ്ടായിരുന്നു. ഓണാഘോഷ അവലോകനത്തിന് എത്തിയതായിരുന്നു മന്ത്രി.
ഇതിനിടയിലാണ് അദ്ദേഹം പീപ്പിൾസ് ബസാറിൽ കയറിയത്. അതിരാവിലെ മുതൽ സാധനം വാങ്ങാൻ ആളുകൾ കടയ്ക്ക് മുന്നിൽ ക്യൂ നിൽക്കുന്നുണ്ടായിരുന്നു. കട തുറക്കാൻ വൈകിയതിൽ ജീവനക്കാരോട് മന്ത്രി കുപിതനായി. ഓണമായിട്ടും നേരത്തെ കട തുറന്നുകൂടേയെന്ന് ജീവനക്കാരോട് മന്ത്രി ചോദിച്ചു. അതേസമയം സബ്സിഡി സാധനങ്ങളിൽ ചിലത് സപ്ലൈകോ ഔട്ട്ലെറ്റിൽ ഇല്ലെന്നും വിവരമുണ്ട്.

Recent Comments