ഇന്ത്യ-അയര്‍ലന്റ് ആദ്യ ടി-20യില്‍ ഇന്ത്യക്ക് ജയം

ഇന്ത്യ-അയര്‍ലന്റ് ആദ്യ ടി-20യില്‍ ഇന്ത്യക്ക് ജയം

ഇന്ത്യ-അയര്‍ലന്റ് ആദ്യ ട്വന്റി-20യില്‍ ഇന്ത്യക്ക് ജയം. ഡബ്ലിനില്‍ മഴ എടുത്ത പാതികളിയില്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരമാണ് ഇന്ത്യയ്ക്ക് 2 റണ്‍സ് വിജയം. മത്സരത്തില്‍ ടോസ് ലഭിച്ച ഇന്ത്യ അയര്‍ലന്റിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്റ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്സ് നേടി. മറുപടി ബാറ്റിങ്ങില്‍ 6.5 ഓവറില്‍ രണ്ടിന് 47 എന്ന നിലയില്‍ ഇന്ത്യ നില്‍ക്കുമ്പോഴാണ് മഴ എത്തിയത്. കളി തുടരാനാകില്ലെന്ന് ഉറപ്പായതോടെ ഇന്ത്യയെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.

ഓപ്പണര്‍മാരായ യശസ്വി ജയ്സ്വാളും റിതുരാജ് ഗെയ്കവാദും നല്‍കിയ തുടക്കമാണ് ഇന്ത്യക്ക് തുണയായത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 46 റണ്‍സാണ് കൂട്ടിചേര്‍ത്തത്. ആദ്യ പത്ത് ഓവറുകളോളം പതറിയ അയര്‍ലന്റിനെ, എട്ടാം നമ്പര്‍ ബാറ്റര്‍ ബാരി മക്കാര്‍ത്തിയാണ് വിട്ടുകൊടുക്കാന്‍ തയ്യാറാകാതെ പോരാടിയത്. ഇന്നിങ്‌സ് അവസാനിക്കുമ്പോള്‍ 33 പന്തില്‍ 52 റണ്‍സുമായി മക്കാര്‍ത്തി പുറത്താകാതെ നിന്നു.

വയോധികനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

വയോധികനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

വർക്കല ജനതാമുക്ക് റെയിൽവേ ഗേറ്റിന് സമീപം വയോധികനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.
വർക്കല കരുനിലക്കോട് സ്വദേശി രവീന്ദ്രനാണ്(75) മരണപ്പെട്ടത്. പുലർച്ചെ 5.50 ഓടെ കൊല്ലം ഭാഗത്തുനിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് പോയ ട്രെയിനാണ് തട്ടിയത്.

മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അയിരൂർ പോലീസ് തുടർന്നടപടികൾ സ്വീകരിച്ചു.

ജി ശിവൻ പിള്ള (65) അന്തരിച്ചു

ജി ശിവൻ പിള്ള (65) അന്തരിച്ചു

കിഴുവിലം പാവൂകോണം വടക്കേവിളവീട്ടിൽ ഗോവിന്ദപ്പിള്ളയുടെ മകൻ ജി ശിവൻ പിള്ള (65) നിര്യാതനായി. ഭാര്യ ശിവകുമാരി എ. മക്കൾ പ്രശാന്ത് എസ്, രേഷ്മ എസ്.എസ്. മരുമക്കൾ അരുണിമ പി.എസ്, ശ്രീജിത്ത് എസ്. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ട് മണിക്ക്.

ആറ്റിങ്ങൽ ബാർ അസോസിയേഷൻ ഓണാഘോഷത്തിന്റെ ഭാഗമായിട്ടുള്ള ഇൻഡോർ ഗെയിംസിന് തുടക്കമായി

ആറ്റിങ്ങൽ ബാർ അസോസിയേഷൻ ഓണാഘോഷത്തിന്റെ ഭാഗമായിട്ടുള്ള ഇൻഡോർ ഗെയിംസിന് തുടക്കമായി

ആറ്റിങ്ങൽ ബാർ അസോസിയേഷൻ ഓണാഘോഷത്തിന്റെ ഭാഗമായിട്ടുള്ള ഇൻഡോർ ഗെയിംസിന് തുടക്കം.
ആറ്റിങ്ങൽ ജുഡീഷ്യൽ ഒന്നാം ക്ലാസ്സ്‌ മാജിസ്‌ട്രേറ്റ് കോടതി ജഡ്ജ് ജവഹർ.എച് ഉദ്ഘാടനം നിർവഹിച്ചു.

ആറ്റിങ്ങൽ ബാർ അസോസിയേഷൻ പ്രസിഡന്റ്‌ അഡ്വ.എസ് ബെൻസി അധ്യക്ഷത വഹിച്ച വേദിയിൽ ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ ദിലീപ്. വി. എൽ, അഡ്വ മിഥുൻ.എം, വൈസ് പ്രസിഡന്റ്‌ അഡ്വ ലിഷാ രാജ് ആർ, ട്രഷറർ മംഗലാപുരം.എസ് ഷിബു, ജോയിൻ സെക്രട്ടറി അഡ്വ ക്രോസ്സ് ആന്റണി, കമ്മിറ്റി അംഗങ്ങളായ അഡ്വ വിജിൽ. വി, അഡ്വ അതുല്യ എ എസ്, അഡ്വ ദിവ്യ എന്നിവർ പങ്കെടുത്തു.

ഓണത്തിന് ഓഫറുകൾ ഒരുക്കി മാഗ്നസ് സ്റ്റോർ ആൻഡ് കെയർ

ഓണത്തിന് ഓഫറുകൾ ഒരുക്കി മാഗ്നസ് സ്റ്റോർ ആൻഡ് കെയർ. ഓണത്തോടനുബന്ധിച്ച് ആറ്റിങ്ങൽ മാഗ്നസ് സ്റ്റോർ ആൻഡ് കെയർ ഫോണിന്റെ സർവീസ് ചാർജിൽ 50% ഡിസ്‌കൗണ്ട് നൽകുന്നു. ആഗസ്റ്റ് 10 മുതൽ സെപ്റ്റംബർ 10 വരെയാണ് ഓഫർ. ഓഫർ സമയത്ത് മാഗ്നസ് സ്റ്റോർ സന്ദർശിച്ചു പർച്ചേസ് ചെയ്യുന്നവരിൽ നിന്നും മൂന്നു ഭാഗ്യശാലികൾക്ക് ഗോൾഡ് കോയിൻ സമ്മാനവും നൽകുന്നു. പുതിയ ഫോൺ പർച്ചേസിന്
ആറുമാസത്തെ വാറണ്ടി എക്സ്റ്റെന്റ് ചെയ്യുന്നുണ്ട്.

ചിറയിൻകീഴ് താലൂക്ക് കൺവെൻഷൻ സംഘടിപ്പിച്ചു

ചിറയിൻകീഴ് താലൂക്ക് കൺവെൻഷൻ സംഘടിപ്പിച്ചു

കേരള കോ -ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ
ചിറയിൻകീഴ് താലൂക്ക് കൺവെൻഷനും റിട്ടയർ ചെയ്ത സഹകരണ ജീവനക്കാർക്ക് പെൻഷൻ സംഘടനയിലേക്ക് സ്വീകരണവും ചികിൽസാ ധനസഹായം കൈമാറലും ആറ്റിങ്ങൽ സഹകരണ എംപ്ലോയിസ് സംഘം ഹാളിൽ കെ സി എസ് പി എ സംസ്ഥാനപ്രസിഡന്റ് എം.സുകുമാരൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് എം.കെ. രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ സെക്രട്ടറി കെ.വിജയൻ, ജില്ലാ പ്രസിഡന്റ്, വി.ഗിരിശൻ, ജില്ലാ കമ്മിറ്റി അംഗങ്ങൾ ആയ എൻ. ദേവദാസൻ, എസ്.രാജശേഖരൻ, കെ.വിജയകുമാർ, എസ് വൈരവൻപിള്ള, താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ മെമ്പർ എം.മുരളീധരൻ എന്നിവർ പങ്കെടുത്തു. താലൂക്ക് സെക്രട്ടറി കാരവിള പ്രകാശ് സ്വാഗതവും എം.എൻ ഷൈലജ സ്വീകരണത്തിന് നന്ദിയും രേഖപ്പെടുത്തി.