by liji HP News | Jul 28, 2023 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ നഗരസഭയുടെ കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി കൺസൽറ്റേഷൻ മീറ്റിംഗ്, ആറ്റിങ്ങൽ മുനിസിപ്പൽ ലൈബ്രറി ഹാളിൽ അവതരിപ്പിച്ചു. ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ് കുമാരി ഉദ്ഘാടനം
ചെയ്തു. ‘സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്ലാൻ’ എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു മീറ്റിംഗ്.
by liji HP News | Jul 28, 2023 | Latest News, ജില്ലാ വാർത്ത
കോട്ടയം: വൈക്കത്ത് 15-കാരിയായ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ജോത്സ്യനും വിമുക്തഭടനുമായ ടി.വിപുരം സ്വദേശി സുദര്‍ശനന്‍ (56) പോലീസിന്റെ പിടിയിലായി. 2022 നവംബര്‍ മുതല്‍ വൈക്കം ടി.വി.പുരം സ്വദേശിയായ ഇയാള്‍ പെണ്‍കുട്ടിയെ പലതവണ പീഡിപ്പിച്ചെന്നാണ് ആരോപണം.
വിവരം പുറത്തുപറഞ്ഞാല്‍ അതിജീവതയുടെ കുടുംബത്തെ കൊന്നുകളയുമെന്നും ഫോട്ടോയും വീഡിയോയും പ്രചരിപ്പിക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി. മാനസികമായി തളര്‍ന്ന പെണ്‍കുട്ടി ഈ വിവരം കൂട്ടുകാരികളോടും ക്ലാസ് ടീച്ചറോട് പറഞ്ഞു. തുടര്‍ന്ന് സ്‌കൂള്‍ അധികൃതരാണ് പട്ടികജാതി വകുപ്പിലും വൈക്കം പോലീസിലും വിവരം അറിയിച്ചത്.
ജൂലായ് 12-ന് പോലീസ് അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി രഹസ്യമൊഴിയും രേഖപ്പെടുത്തി. വിവരം അറിഞ്ഞ പ്രതി ഒളിവില്‍ പോകുകയായിരുന്നു.
കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാത്തതിനെതിരെ അതിജീവിതയുടെ കുടുംബം രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. പണവും സ്വാധീനവുമുള്ള പ്രതിയ്ക്ക് രക്ഷപ്പെടാനുള്ള അവസരം പോലീസാണ് ആദ്യം നല്‍കിയതെന്ന് കുടുംബം ആരോപിച്ചു.
by liji HP News | Jul 28, 2023 | Latest News, ജില്ലാ വാർത്ത
തൃശ്ശൂര്‍: വടക്കാഞ്ചേരിയില്‍ രണ്ടു ട്രെയിനുകള്‍ക്ക് നേരെ ആക്രമണം. ഒരു ട്രെയിനിന്റെ ചില്ല് കല്ലേറില്‍ തകര്‍ന്നു. മറ്റൊരു ട്രെയിനിന് നേരെയും കല്ലേറ് ഉണ്ടായി. എന്നാല്‍ രണ്ടാമത്തെ ട്രെയിനിന് നാശനഷ്ടങ്ങള്‍ ഒന്നും സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.ആര്‍ക്കും പരിക്കേറ്റതായും വിവരമില്ല.
വടക്കാഞ്ചേരി എങ്കക്കാട് റെയില്‍വേ ഗേറ്റ് പരിസരത്ത് വച്ച് ഇന്ന് രാവിലെ 11.30ക്കായിരിന്നു സംഭവം. എറണാകുളം- ബംഗളൂരു എക്‌സ്പ്രസ് ട്രെയിനിന്റെ ജനല്‍ ചില്ലാണ് കല്ലേറില്‍ തകര്‍ന്നത്. കല്ലേറ് നേരിട്ട രണ്ടാമത്തെ ട്രെയിന്‍ നാഗര്‍കോവില്‍- മാംഗലൂരു എക്‌സ്പ്രസ് ട്രെയിനാണ്.
by liji HP News | Jul 28, 2023 | Latest News, ജില്ലാ വാർത്ത
പത്തനംതിട്ട: സ്‌കൂളില്‍ യൂണിഫോം ധരിക്കാതെ വന്നതിന് പിടിഎ പ്രസിഡന്റ് മോശമായി പെരുമാറിയതായി പരാതി. അടൂരിലാണ് സംഭവം. ഏഴാം ക്ലാസ്സ് വിദ്യാര്‍ഥിയോടാണ് പിടിഎ പ്രസിഡന്റ് മോശമായി പെരുമാറിയത്. സിപിഐ പ്രാദേശിക നേതാവിനെതിരെയാണ് പൊലീസ് കേസ് എടുത്തത്. കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാധാരമായ സംഭവം.
പരാതിക്കാരനായ വിദ്യാര്‍ഥി അന്നേദിവസം സ്‌കൂളില്‍ യൂണിഫോമിന്റെ ഭാഗമായ ഷര്‍ട്ട് അല്ല ധരിച്ചിരുന്നത്. വരാന്തയിലൂടെ പോവുകയായിരുന്ന പിടിഎ പ്രസിഡന്റിനെ ക്ലാസ് എടുക്കുകയായിരുന്ന അധ്യാപിക വിളിച്ചുവരുത്തി, യൂണിഫോം ധരിക്കാത്തവരോട് എഴുന്നേറ്റ് നില്‍ക്കാന്‍ ആവശ്യപ്പെട്ടു.
ക്ലാസില്‍ രണ്ടുവിദ്യാര്‍ഥികള്‍ യൂണിഫോം ധരിക്കാതെ വന്നെങ്കിലും പരാതിക്കാരനായ വിദ്യാര്‍ഥിക്ക് നേരെ പിടിഎ പ്രസിഡന്റ് അതിക്രമം കാണിച്ചുവെന്നാണ് പരാതി. സ്വകാര്യഭാഗത്ത് പിടിച്ചുവെന്നും അതിക്രമം കാണിച്ചുവെന്നുമാണ് എഫ്‌ഐആര്‍. പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
അതേസമയം, കുട്ടിയുടെ രക്ഷിതാവ് പിടിഎ പ്രസിഡന്റ് സംസാരിച്ചതിന്റെ ശബ്ദസംഭാഷണം പുറത്തുവെന്നു. കുട്ടിയെ അറിയാവുന്നതുകൊണ്ടാണ് പരിശോധിച്ചതെന്നും തെറ്റ് ആവര്‍ത്തിക്കില്ലെന്നും ഇയാള്‍ രക്ഷിതാവിനോട് പറയുന്നതായി ശബ്ദശകലത്തിലുണ്ട്. മകന്റെ പേര് ചോദിച്ച് അവനെ മാത്രം മര്‍ദിക്കുകയായിരുന്നുവെന്ന് രക്ഷിതാവ് ആരോപിച്ചു. ഒരു പിടിഎ പ്രസിഡന്റിന് ഒരിക്കലും ഒരു കുട്ടിയെ ഇങ്ങനെ ചെയ്യേണ്ടകാര്യമില്ലെന്നും രക്ഷിതാവ് പറഞ്ഞു.
by liji HP News | Jul 28, 2023 | Latest News, ജില്ലാ വാർത്ത
തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ആറ് വര്‍ഷം തടവും ഇരുപതിനായിരം രൂപ പിഴയും ശിക്ഷ. അഴീക്കോട് കൊട്ടിക്കല്‍ പണ്ടാരപ്പറമ്പില്‍ ബഷീറിനെയാണ് ഇരിങ്ങാലക്കുട ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി (പോക്‌സോ) ശിക്ഷ വിധിച്ചത്. പന്ത്രണ്ടുകാരിയുടെ കുളിമുറി ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ശേഷം ലൈംഗിക അതിക്രമം നടത്തുകയായിരുന്നു.
പോക്‌സോ നിയമപ്രകാരം ആറു വര്‍ഷം തടവും 20,000 രൂപ പിഴയും കൂടാതെ കേരള പൊലീസ് ആക്റ്റു പ്രകാരം മൂന്നു വര്‍ഷം തടവും 10000 രൂപ പിഴയും ആണ് ശിക്ഷ വിധിച്ചത്.
പിഴ തുക അതിജീവിതയ്ക്ക് നല്‍കണം. പിഴ അടക്കാത്ത പക്ഷം വീണ്ടും ആറു മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം.
by liji HP News | Jul 28, 2023 | Latest News, ജില്ലാ വാർത്ത
കൊല്ലം: ഏഴാം ക്ലാസുകാരനെ മർദിച്ചു കയ്യൊടിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ചരിപ്പറമ്പ് രഞ്ജിത്തിനെ(33)യാണ് കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്‌ച്ച വൈകുന്നേരമാണ് സംഭവം. മർദനമേറ്റ കുട്ടിയും രഞ്ജിത്തിന്റെ മകനും ഒരു സ്കൂളിലാണ് പഠിക്കുന്നത്. ഇരുവരും സ്കൂളിൽ നിന്നും കളിക്കാനായി ക്രിക്കറ്റ് ബാറ്റ് കൊണ്ടുവന്നു.
കളിച്ച ശേഷം രഞ്ജിത്തിന്റെ മകൻ ബാറ്റ് വീട്ടിൽ സൂക്ഷിച്ചു. വൈകിട്ട് വീട്ടിൽ എത്തിയ രഞ്ജിത്ത് ബാറ്റ് എവിടെ നിന്നാണെന്നു തിരക്കി.
സ്കൂളിൽ നിന്ന് ബാറ്റ് എടുത്തു തന്നത് കൂട്ടുകാരനാണെന്നു രഞ്ജിത്തിന്റെ മകൻ പറഞ്ഞു. തുടർന്ന് മകനെയും കൂട്ടി വിദ്യാർഥിയുടെ വീട്ടിലേക്ക് പോയി. മുറിയിൽ പൂട്ടിയിട്ടും മർദിച്ചുവെന്നാണ് പരാതി. സ്കൂളിൽ നിന്നു ബാറ്റ് എടുത്തുകൊണ്ടു വന്നത് എന്തിനെന്നു ചോദിച്ചായിരുന്നു മർദനം.
Recent Comments