by liji HP News | Jul 29, 2023 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പള്ളിത്തുറ തുമ്പ തീരത്ത് നിന്നും കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ വള്ളം മറിഞ്ഞ് കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം സൗത്ത് തുമ്പ ഭാഗത്ത് നിന്നും കണ്ടെത്തി. തുമ്പ സ്വദേശി ഫ്രാൻസിസ് അൽഫോൺസിന്റെ (65) മൃതദേഹമാണ് കണ്ടെത്തിയത്. ശക്തമായ തിരയടിയിൽ വള്ളം മറിയുകയായിരുന്നു. ഇതിൽ നാലു പേർ നീന്തി രക്ഷപ്പെട്ടിരുന്നു. സൗത്ത് തുമ്പ ഭാഗത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്
by Midhun HP News | Jul 29, 2023 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ദേശീയപാത 66 ൽ ചെമ്പകമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ്സിന് തീപിടിച്ചു കത്തി നശിച്ചു. ആറ്റിങ്ങൽ ഡിപ്പോയിലെ RNA 890 നമ്പർ ബസ്സാണ് കത്തി നശിച്ചത്. രാവിലെ 8.15 ന് ആറ്റിങ്ങിൽ ഡിപ്പോയിൽ നിന്നും തിരുവനന്തപുരം സിവിൽ സ്റ്റേഷനിലേക്ക് പോയ ബസിനാണ് തീപിടിച്ചത്. അപകടത്തിൽ ആർക്കും പരിക്കുകളില്ല.ബസ് പൂർണമായും കത്തി നശിച്ചു.അപകടത്തിൽ തുടർന്ന് ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. ആറ്റിങ്ങൽ ഫയർഫോഴ്സ് എത്തി തീയണച്ചു.
by Midhun HP News | Jul 28, 2023 | Latest News, ജില്ലാ വാർത്ത
മലയിൻകീഴ്: നേമത്ത് കെ എസ് ആർ ടി സി ബസിന് കല്ലെറിയുകയും ഡ്രൈവറെ മർദ്ദിക്കുകയും ചെയ്ത കേസിലെ പ്രതി ബൈക്ക് മോഷണത്തിന് പിടിയിൽ.
അരിക്കടമുക്ക് വെള്ളക്കെട്ടുവിള മീരാൻ ഹൗസിൽ മുഹമ്മദ് കൈഫിനെ (21) ആണ് മലയിൻകീഴ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ജൂൺ 22ന് രാത്രിയാണ് വീട്ടു പരിസരത്ത് പാർക്ക് ചെയ്തിരുന്ന മലയിൻകീഴ് മച്ചേൽ ഇരച്ചോട്ടുകോണം മിനിയുടെ പേരിലുള്ള ബൈക്ക് ആണ് മോഷണം പോയത്.
മിനിയുടെ മകനാണ് ബൈക്ക് ഉപയോഗിച്ചിരുന്നത്. ബൈക്ക് നെയ്യാർ ഡാം പോലീസ് കണ്ടെത്തിയെങ്കിലും പ്രതിയെ കണ്ടെത്തിയിരുന്നില്ല. വ്യാഴാഴ്ച രാത്രി മലയിൻകീഴ്ഇൻസ്പെക്ടർ ടി.വി.ഷിബുവിന്റെ നേതൃത്വത്തിലുള്ള സംഘം നേമത്തു നിന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ജൂൺ 21ന് നേമം സ്റ്റേഷൻ പരിധിയിലെ വെള്ളായണി ജംഗ്ഷനിൽ വച്ച് കെഎസ്ആർടിസി ബസ് തടഞ്ഞു നിർത്തി കല്ലെറിയുകയും ഡ്രൈവറെ കയ്യേറ്റവും ചെയ്ത കേസിലെ പ്രതിയാണ് മുഹമ്മദ് കൈഫ് എന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
by Midhun HP News | Jul 28, 2023 | Latest News, ജില്ലാ വാർത്ത
വർക്കലയിൽ നടുറോഡിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കൊടുംകുറ്റവാളി പിടിയിൽ. ഇക്കഴിഞ്ഞ ശനിയാഴ്ച ആയിരുന്നു സംഭവം. കുരക്കണ്ണി ബ്യൂറോ മുക്കിൽ കുറ്റിക്കാട്ട് ക്ഷേത്രത്തിന് സമീപം പരുന്തൻവിളാകം വീട്ടിൽ 35 വയസ്സുള്ള തൗഫീഖിനെയാണ് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൽ ഫാൻ്റം പൈലി എന്ന് വിളിക്കുന്ന ഷാജിയെ പോലീസ് അറസ്റ്റ് ചെയ്തു.
ഷാജിയുമായി ശത്രുതയിലുള്ള ചേട്ടൻ ഗുലാബുമായി തൗഫീഖ് സഹകരിച്ചതിലുള്ള വിരോധമാണ് കാരണമെന്നു പോലീസ് പറയുന്നു. നിരവധി മോഷണ കേസുകളിലും പ്രതിയായ ഷാജി വർക്കല പോലീസ് സ്റ്റേഷൻ ആർ എച്ച് എസ്സിൽ പേരുകാരനാണ്. ഇയാളോടൊപ്പം ബൈക്കിൽ സഞ്ചരിച്ചു വന്ന അരുവിക്കര ഇരുമ്പ മുതലത്ത് വീട് നിസാം മൻസിലിൽ 48 വയസ്സുള്ള അനിൽകുമാറിനെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാളും മറ്റു കേസിലെ പ്രതിയാണ്. ഷാജി കരുതൽ തടങ്കലിൽ വിയ്യൂർ ജയിലിൽ കഴിഞ്ഞിരുന്നതും 19. 06. 23 തീയതി ജയിൽ മോചിതനായിട്ടുള്ള ആളാണ്.
by liji HP News | Jul 28, 2023 | Latest News, ജില്ലാ വാർത്ത
മലപ്പുറം: മലപ്പുറം പൊന്നാനിയിൽ ഭാര്യയെ ഭർത്താവ് തലക്കടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചപ്പോൾ അരങ്ങേറിയത് വൈകാരിക രംഗങ്ങൾ. പൊന്നുമ്മയെ ഇല്ലാതാക്കിയ ഉപ്പാക്ക് കൊലക്കയർ തന്നെ നൽകണമെന്ന് മക്കൾ പറഞ്ഞു. സുലൈഖ കൊലക്കേസിൽ ഭർത്താവ് കൂടിയായ പ്രതി യൂനുസ് കോയയെ കഴിഞ്ഞ ദിവസമാണ് പൊലീസ് പിടികൂടിയത്. വിദേശത്തു നിന്നും എത്തിയതിന്റെ അടുത്ത ദിവസമായിരുന്നു കൊലപാതകം. കഴിഞ്ഞ വ്യാഴാഴ്ച്ചയായിരുന്നു സംഭവം. നാട്ടുകാരുടേയും വീട്ടുകാരുടേയും പ്രതിഷേധം കണക്കിലെടുത്ത് വൻപൊലീസ് സന്നാഹത്തോടെയാണ് തെളിവെടുപ്പിന് കൊണ്ടുവന്നത്.
തെളിവെടുപ്പിനിടെ കൊലപാതകത്തെ കുറിച്ച് പ്രതി വിശദീകരിച്ചു. കുടുംബാംഗങ്ങൾ വളരെ വൈകാരികമായാണ് പ്രതികരിച്ചത്. കനത്ത ശിക്ഷ നൽകണമെന്ന് കുടുംബാംഗങ്ങളും ആവശ്യപ്പെട്ടു. അതിനിടെ പ്രതിക്ക് നേരെ വളരെ കടുത്ത രോഷപ്രകടനവുമുണ്ടായി. തെളിവെടുപ്പിനിടെ സങ്കടം സഹിക്കാനാവാതെ മൂന്ന് കുട്ടികളും വിങ്ങിപ്പൊട്ടി. ഉമ്മയെ കൊലപ്പെടുത്തിയവന് കൊലക്കയർ നൽകണമെന്ന് മക്കൾ പറഞ്ഞു.
ഭാര്യയെ കൊന്നതിന്റെവിശദാംശങ്ങൾ യൂനുസ് കോയ പൊലീസിനോട് വിശദീകരിച്ചു.
ജനത്തെ നിയന്ത്രിക്കാൻ പൊലീസ് നന്നേ പാടുപെട്ടിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് ജെ എം റോഡ് വാലിപ്പറമ്പിൽ താമസിക്കുന്ന ആലിങ്ങൽ സുലൈഖ (36)കൊല്ലപ്പെട്ടത്. കുളി കഴിഞ്ഞ് ബാത്ത് റൂമിൽ നിന്ന് ഇറങ്ങിവരുന്ന സുലൈഖയെ ഭർത്താവ് യൂനുസ് കോയ നെഞ്ചിൽ കുത്തുകയും തേങ്ങപൊളിക്കാൻ ഉപയോഗിക്കുന്ന ഇരുമ്പുവടി ഉപയോഗിച്ച് തലക്ക് അടിക്കുകയുമായിരുന്നു.
സംഭവം കണ്ട കുട്ടികൾ നിലവിളിച്ചതോടെയാണ് നാട്ടുകാർ സംഭവം അറിഞ്ഞത്. ഉടൻ ഓടിക്കൂടിയ നാട്ടുകാർ പൊന്നാനി താലൂക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംശയരോഗമാണ് ക്രൂരതയ്ക്ക് കാരണമായതെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു. മത്സ്യത്തൊഴിലാളിയായിരുന്ന ഇയാൾ മൂന്നുവർഷം മുമ്പാണ് വിദേശത്തേയ്ക്ക് പോയത്. പല തവണയായി സുലൈഖയെ ഉപദ്രവിച്ചിരുന്നു. ഇവർ കുറെ വർഷങ്ങളായി അകന്നാണ് കഴിഞ്ഞിരുന്നത്. ആറുമാസം മുമ്പ് പ്രതി കുപ്പിയിൽ പെട്രോൾ നിറച്ച്‌കൊണ്ടുവന്ന് സ്വയം മരിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. അന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകിയെങ്കിലും നാട്ടുകാർ ചേർന്ന് ഒത്തു തീർപ്പാക്കി. പിന്നീട് ഗൾഫിലായിരുന്ന യൂനുസ് കോയ രണ്ടുദിവസം മുമ്പാണ് നാട്ടിലെത്തിയത്. സംഭവശേഷം വീടിന് സമീപത്തെ കനോലി കനാൽ നീന്തി പ്രതി രക്ഷപ്പെടുകയായിരുന്നു. പ്രതിക്കായി ലുക്കൌട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടർന്നാണ് പ്രതിയെ പിടികൂടുന്നത്.
by liji HP News | Jul 28, 2023 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ നഗരസഭയുടെ കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി കൺസൽറ്റേഷൻ മീറ്റിംഗ്, ആറ്റിങ്ങൽ മുനിസിപ്പൽ ലൈബ്രറി ഹാളിൽ അവതരിപ്പിച്ചു. ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ് കുമാരി ഉദ്ഘാടനം
ചെയ്തു. ‘സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്ലാൻ’ എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു മീറ്റിംഗ്.
Recent Comments