by liji HP News | Jul 25, 2023 | Latest News, ജില്ലാ വാർത്ത
ആലംകോട്: യൂണിസെഫ് അവാർഡ് ജേതാവ് ആസിം വെളിമണ്ണ എന്ന കൊച്ചു കലാപ്രതിഭ ഇന്ന് ആലംകോട് ദാറുൽ ഇർഷാദിൽ എത്തുന്നു. പരിമിതികളെയും വൈകല്യങ്ങളെയും മനക്കരുത്തുകൊണ്ടും ആത്മവിശ്വാസം കൊണ്ടും അതിജീവിച്ച് അന്താരാഷട്ര യൂണിസെഫ് അവാർഡ്, ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സ്, സംസ്ഥാന സർക്കാരിൻ്റെ ഉജ്ജ്വല ബാല അവാർഡ് എന്നിവകൾക്ക് അർഹനാവുകയും വിശുദ്ധ ഖുർആൻ മുഴുവൻ മനപാഠമാക്കുകയും ചെയ്ത വിസ്മയ ബാലൻ ആസിം വെളിമണ്ണ ഇന്ന് ചൊവ്വാഴ്ച ആലംകോട് തൊട്ടിക്കല്ല് ദാറുൽ ഇർഷാദിലെ വിദ്യാർത്ഥികളുമായി സംവദിക്കുന്നു. വൈകുന്നേരം 7 മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ ഇൻ്റർനാഷണൽ ട്രെയിനറും പ്രശസ്ത മോട്ടിവേഷൻ സ്പീക്കറുമായ ഡോ:ബഷീർ എടാട്ട്, ഇലവുപാലം ഷംസുദ്ദീൻ മന്നാനി തുടങ്ങിയവർ സംബന്ധിക്കും.

ആസിം ഈ പേര് അറിയാത്തവർ ആരുമുണ്ടാവില്ല. വൈകല്യം ശാപമായോ ഭാഗ്യദോഷമായോ കാണുന്നവർക്ക് അത് അനുഗ്രഹവും സൗഭാഗ്യവുമാണെന്ന്
തെളിയിക്കുകയാണ് ആസിം. രണ്ട് കൈകളും ഇല്ലാത്ത ആസിം പെരിയാറിൽ ഒരു കിലോമീറ്റർ നീന്തിക്കയറിയത് ആരെയും വിസ്മയിപ്പിക്കുന്നതാണ്. പരിശുദ്ധ കഅബയുടെ കിസ് വ തുന്നാനും അവസരം ലഭിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് ഏത് പരിമിതിക്കുള്ളിലും പോസിറ്റീവ് കാഴ്ചപ്പാടിലൂടെ മുന്നേറാൻ ആസിമിന്റെ അനുഭവങ്ങൾ നേരിട്ടറിയുന്നതിലൂടെ പ്രചോദനമാകും.
by liji HP News | Jul 25, 2023 | Latest News, ജില്ലാ വാർത്ത
കഠിനംകുളം മരിയനാട് തീരത്തും മത്സ്യബന്ധന വള്ളം ശക്തമായ തിരയിൽപ്പെട്ട് മറിഞ്ഞു. വള്ളത്തിൽ 8 മത്സ്യത്തൊഴിലാളികളാണ് ഉണ്ടായിരുന്നത്. മൂന്നു പേർക്ക് സാരമായ പരിക്കേറ്റു. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിയനാട് സ്വദേശി മൗലിയാസിൻ്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് രാവിലെ ആറുമണിയോടെ മറിഞ്ഞത്.
by liji HP News | Jul 25, 2023 | Latest News, ജില്ലാ വാർത്ത
ചിറയിൻകീഴ് നോബിൾ ഗ്രൂപ്പ് ഓഫ് സ്കൂളിലെ അധ്യാപകനും, എഴുത്തുകാരനും, മാധ്യമപ്രവർത്തകനും, സംവിധായകനും ആയിരുന്ന, അകാലത്തിൽ പൊലിഞ്ഞുപോയ സുനിൽ കൊടുവഴന്നൂരിന്റെ സ്മരണയ്ക്കായിചിറയിൻകീഴ് ശ്രീചിത്തിരവിലാസം ബോയ്സ് ഹൈസ്കൂൾ സംഘടിപ്പിച്ച കഥാരചനാ മത്സരത്തിൽ പോത്തൻകോട് എൽ. വി .എച്ച്. എസ്. എസി .ലെ ദേവിക ഒന്നാം സ്ഥാനവും അയിലം ഗവ. എച്ച് .എസ് ലെ സാന്ദ്ര സജിത്ത് രണ്ടാം സ്ഥാനവും, ആറ്റിങ്ങൽ ഗവ. ബോയ്സ് എച്ച്.എസ്.എസിലെ വൈഷ്ണവ്. എസ്. മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
തിരുവനന്തപുരം ജില്ലയിലെ 40 ഓളം സ്കൂളുകളിൽ നിന്ന് 50 കുട്ടികൾ പങ്കെടുത്തു. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും, അവാർഡ് വിതരണവും പ്രശസ്ത സിനിമ – സീരിയൽ നടനും, ഡബ്ബിങ് ആർട്ടിസ്റ്റും ആയ പ്രൊഫ. അലിയാർ നിർവഹിച്ചു. പി ടി എ പ്രസിഡൻറ് ബി. സതീഷിന്റെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ ഹെഡ്മിസ്ട്രസ് എ. ആർ അജിതകുമാരി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി. സാജൻ നന്ദിയും പറഞ്ഞു. സ്കൂൾ മാനേജർ സുഭാഷ് ചന്ദ്രൻ, പ്രോഗ്രാം കോഡിനേറ്റർ എം. ജി മനോജ്, ശ്രീ വിജയകുമാർ (സുനിൽ കൊടുവഴന്നൂരിന്റെ സഹോദരൻ) രാജേഷ് (B2 Studio) തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 2500രൂപയും പ്രശസ്തിപത്രവും മൊമെന്റേയും ആണ് ഒന്നാം സ്ഥാനം നൽകിയത്. രണ്ടാം സ്ഥാനം 1500രൂപ, പ്രശസ്തിപത്രം, മൊമെന്റോ. മൂന്നാം സ്ഥാനം 1000 രൂപ, പ്രശസ്തിപത്രം, മൊമെന്റോ .
by liji HP News | Jul 24, 2023 | Latest News, ജില്ലാ വാർത്ത
ഇന്ത്യൻ നാഷണൽ കോൺഗ്രസ് കിഴുവിലം മണ്ഡലം ബൂത്ത് നമ്പർ 71-ൽ (കാട്ടുംപുറം) ഉമ്മൻചാണ്ടി അനുസ്മരണം നടത്തി. ബൂത്ത് പ്രസിഡന്റ് പി. ജി. പ്രദീപ് -ന്റെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണസമ്മേളനത്തിൽ ഡി. സി. സി. മെമ്പർ എ. അൻസാർ പങ്കെടുത്തു. കേരള ജനത നെഞ്ചോട് ചേർത്ത ജനകീയ നേതാവായിരുന്നു ഉമ്മൻചാണ്ടി എന്ന് അദ്ദേഹം അനുസ്മരിച്ചു.
ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ. എസ്. ശ്രീകണ്ഠൻ, കിഴുവിലം സർവീസ് സഹകരണ സൊസൈറ്റി മെമ്പർ ബി. ദേവരാജൻ (മോനി), മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പറും, കിഴുവിലം റെസിഡൻഷ്യൽ വെൽഫെയർ സൊസൈറ്റി മെമ്പറുമായ മഞ്ജുപ്രദീപ്, ബൂത്ത് വൈസ് പ്രസിഡന്റ് പി. വി. ശശി, കെ. എസ്. യു. നേതാവ് കുമാരി ലക്ഷ്മി. എസ്. ലാൽ, എൻ. ജി. ഓ. അസോസിയേഷൻ ജില്ലാ കൗൺസിൽ അംഗം ഉദയൻ, യൂത്ത് കോൺഗ്രസ് നേതാവ് ജെ. ജതീഷ് എന്നിവർ ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ചു. ബൂത്ത് പ്രസിഡന്റ് പി. ജി. പ്രദീപ് അനുശോചന പ്രമേയം അവതരിപ്പിച്ചു.
by Midhun HP News | Jul 24, 2023 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ ലയൺസ് ക്ലബ്ബിന്റെയും ശ്രീ മഹാദേവ റസിഡന്റ്സ് അസോസിയേഷന്റെയും സംയുക്‌താഭിമുഖ്യത്തിൽ കൊടുമൺ ഐക്കര വിളക്ഷേത്ര ആഡിറ്റോറിയത്തിൽ വച്ച് 23 – 7 – 2023 ഞായറാഴ്ച രാവിലെ 9 മണി മുതൽ കാരക്കോണം സി എസ് ഐ മെഡിക്കൽ കോളേജിലെ വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയാ ക്യാമ്പും സംഘടിപ്പിച്ചു.
ആറ്റിങ്ങൽ ലയൺസ് ക്ലബ്ബ് (പസിഡന്റ് മധുസൂദനൻ നായർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എസ് എം ആർ എ വൈസ് പ്രസിഡന്റ് ശ്രീദേവി സ്വാഗതം പറഞ്ഞു. ആറ്റിങ്ങൽ മുനിസിപ്പാലിറ്റി ചെയർ പേഴ്സൺ അഡ്വക്കേറ്റ്. കുമാരി ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ആറ്റിങ്ങൽ മുനിസിപ്പൽ വൈസ് ചെയർമാൻ തുളസീധരൻ പിള്ള , കിഴുവിലം വാർഡ് മെമ്പർ അനന്തകൃഷ്ണൻ, ലയൺസ്ക്ലബ്ബങ്ങൾ ആയ രവീന്ദ്രൻ നായർ, വിദ്യാധരൻപിള്ള, വിക്രമൻ കടയ്ക്കാവൂർ, എസ് എം ആർ എ സെക്രട്ടറി സതീഷ് കുമാർ, ലയൺസ് ക്ലബ്അംഗം കബീർ ദാസ് തുടങ്ങിയവർ ക്യാമ്പിൽ പങ്കെടുത്തു.

by Midhun HP News | Jul 23, 2023 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആറ്റിങ്ങലിൽ തൊഴിലുറപ്പ് തൊഴിലാളിയായ മധ്യവയസ്കയെ ഇടിച്ചിട്ട വാഹനം നിർത്താതെ പോയതായി പരാതി. കഴിഞ്ഞ ദിവസം ഉച്ചക്ക് 12:30 ഓടെയാണ് സംഭവം. ആറ്റിങ്ങൽ ഐടിഐക്ക് സമീപത്തുവച്ച് റോഡ് മുറിച്ച് കടക്കുന്നതിനിടയിലാണ് അപകടം നടന്നത്. ആറ്റിങ്ങൽ നഗരസഭ സംഘടിപ്പിച്ച മെഗാശുചീകരണ യജ്ഞത്തിൽ പങ്കെടുത്തു കൊണ്ടിരുന്ന തൊഴിലുറപ്പ് തൊഴിലാളിയായ കരിച്ചിയിൽ സ്വദേശി ശകുന്തളയെയാണ് ഇരുചക്രവാഹനം ഇടിച്ചിട്ടതിനുശേഷം നിർത്താതെ പോയത്.
തലയ്ക്കും കൈകാലുകൾക്കും ഗുരുതരമായി പരിക്കേറ്റ ശകുന്തളയെ ആദ്യം വലിയകുന്ന് താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലേക്കും മാറ്റി. ഇടിയുടെ ആഘാതത്തിൽ ശകുന്തളയുടെ തലക്കും മുഖത്തുമായി സംഭവിച്ച ആഴത്തിലുള്ള മുറുവിൽ 12 സ്റ്റിച്ചുകൾ ഉണ്ട്. വലതു കൈക്ക് ഗുരുതരപരിക്ക് പറ്റിയിറ്റുണ്ട്. കൂടാതെ മുൻവശത്തെ രണ്ട് പല്ലുകൾക്കും കേടുപാടുകൾ സംഭവിച്ചു. കേസെടുത്ത ആറ്റിങ്ങൽ പോലീസ് വാഹനം കണ്ടെത്തുന്നതിന് വേണ്ടിയുള്ള നടപടികൾ ആരംഭിച്ചു.
Recent Comments