by Midhun HP News | Jul 26, 2023 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വാഹനാപകടത്തില്‍ അച്ഛനും മകനും മരിച്ച കേസില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് നാലു വര്‍ഷം തടവും നാലു ലക്ഷം രൂപ പിഴയും. തിരുവനന്തപുരം ഡിപ്പോയിലെ ഡ്രൈവര്‍ സുധാകരനെയാണ് ഏഴാം അഡീഷനല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്.
രണ്ടാം പ്രതിയും കെഎസ്ആര്‍ടിസി കണ്ടക്ടറുമായ പ്രശാന്തിനെ ഒരു ദിവസം തടവിനും 10,000 രൂപ പിഴക്കും വിധിച്ചു. പിഴയായി വിധിച്ച നാലു ലക്ഷം മരിച്ചവരുടെ കുടുംബത്തിന് നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.
2012 ഒക്ടോബര്‍ 30ന് രാവിലെ 6.30നാണ് സംഭവം. കിഴക്കേകോട്ടയില്‍നിന്ന് കഴക്കൂട്ടത്തേക്ക് അമിതവേഗത്തില്‍ പോകുകയായിരുന്ന ബസ് പാറ്റൂര്‍ ഭാഗത്ത് ബൈക്കില്‍ വരികയായിരുന്ന പാട്രിക്കിനെയും മകന്‍ ശ്രീജിത്തിനെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കെഎസ്ആര്‍ടിസി പോലുള്ള പൊതുഗതാഗത സംവിധാനങ്ങള്‍ റോഡില്‍ വാഹനങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് കോടതി നിരീക്ഷിച്ചു.
by Midhun HP News | Jul 26, 2023 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മദ്യ ലഹരിയിലെത്തി യുവാവ് പൊലീസ് വാഹനം കടത്തികൊണ്ടുപോയി. പാറശ്ശാല സ്റ്റേഷനിലെ വാഹനമാണ് കഴിഞ്ഞ ദിവസം രാത്രി മദ്യപിച്ചെത്തിയ പരശുവയ്ക്കൽ സ്വദേശി ഗോകുൽ കടത്തിക്കൊണ്ട് പോയത്. രാത്രി 11 മണിക്ക് പെട്രോളിങ്ങിനിടെ വാഹനo നിർത്തി പൊലീസുകാർ പുറത്തിറങ്ങിയ തക്കം നോക്കി ഗോകുൽ വാഹനം എടുത്തു കടന്ന് കളയുകയായിരുന്നു. തുടർന്ന് പൊലിസുകാർ ബൈക്കിൽ പിൻതുടരുന്നത് കണ്ട ഗോകുൽ ആലമ്പാറയിലെ മതിലിൽ വാഹനം ഇടിച്ച് കേറ്റുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്.
by Midhun HP News | Jul 26, 2023 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മാറനല്ലൂരിൽ സിപിഐ നേതാവ് സുധീർഖാൻ്റെ മുഖത്ത് ആസിഡ് ഒഴിച്ച കേസിലെ പ്രതി മരിച്ച നിലയിൽ. പ്രതി സജി കുമാറിനെ മധുരയിലെ ലോഡ്ജിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സിപിഐ മണ്ഡലം കമ്മിറ്റി അംഗവും മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമാണ് മരിച്ച സജി കുമാർ. ഞായറാഴ്ചയാണ് മാറന്നല്ലൂരിലെ വീട്ടിനുള്ളിൽ കയറി ഉറങ്ങി കിടക്കുകയായിരുന്ന സുധീർഖാൻറെ മുഖത്തേക്ക് സജികുമാർ ആസിഡൊഴിച്ചത്. മാറനല്ലൂരിലെ സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും മാറനല്ലൂർ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമാണ് എ ആർ സുധീർഖാൻ. സാരമായി പൊള്ളലേറ്റ സുധീർ ഖാൻ അപകടനില തരണം ചെയ്തുവെങ്കിലും തീവ്ര പരിചരണവിഭാഗത്തിലാണ്.
by liji HP News | Jul 25, 2023 | Latest News, ജില്ലാ വാർത്ത
സംസ്ഥാനത്ത് ഇന്ന് സ്വർണവില വീണ്ടും കുറഞ്ഞു. 120 രൂപയാണ് ഒരു പവൻ സ്വർണത്തിന് കുറഞ്ഞത്. കഴിഞ്ഞ നാല് ദിവസംകൊണ്ട് 560 രൂപയാണ് സ്വർണത്തിന് കുറഞ്ഞരിക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരർക്ക് 44,000 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ 15 രൂപ കുറഞ്ഞു. വിപണി വില 5515 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 10 രൂപ കുറഞ്ഞു. വിപണി 4578 രൂപയാണ്.
by liji HP News | Jul 25, 2023 | Latest News, ജില്ലാ വാർത്ത
മണിപ്പൂർ കലാപ വിഷയത്തിൽ സുപ്രീംകോടതിയും, രാഷ്ട്രപതിയും ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യൻ അസോസിയേഷൻ ഒഫ് ലോയേഴ്സ് സംസ്ഥാന വ്യാപകമായി നടത്തുന്ന സിഗ്നേച്ചർ ക്യാമ്പയിന്റെ ഭാഗമായി ആറ്റിങ്ങൽ ബാർ അസോസിയേഷൻ
അങ്കണത്തിൽ വച്ച് സിഗ്നേച്ചർ കാമ്പയിൻ ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് സംസ്ഥാന കമ്മിറ്റി അംഗം അഡ്വ: മുഹമ്മദ് മുഹസിൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അഡ്വ:എസ് രാധാകൃഷ്ണൻ, സെക്രട്ടറി അഡ്വ: ഡി അനിൽകുമാർ, അഡ്വ: എസ് രാധാകൃഷ്ണൻ നായർ, അഡ്വ: എസ് എസ് സുരേഷ്, അഡ്വ: എസ് .ശശാങ്കൻ തുടങ്ങിയവർ പങ്കെടുത്തു.
by liji HP News | Jul 25, 2023 | Latest News, ജില്ലാ വാർത്ത
മുരുക്കുംപുഴ: മണിപ്പൂരിൽ നടക്കുന്ന നരഹത്യയ്ക്കും, അക്രമ പ്രവർത്തനങ്ങൾക്കും, ഭരണകൂടത്തിൻ്റെ നിസ്സംഗ മനോഭാവത്തിനുമെതിരെ മുരുക്കുംപുഴയിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. ആറാട്ടുമുക്ക്എസ്സ് എൻ വി ഗ്രന്ഥശാലയ്ക്കു മുന്നിൽ നിന്ന് ആരംഭിച്ച മൗനജാഥയിൽ നൂറുകണക്കിന് ജനങ്ങൾ പങ്കെടുത്തു. കറുത്ത തുണികൊണ്ട് വായ് മൂടി കെട്ടി മൗന ജാഥയായി മുക്കുംപുഴ ജംഗ്ഷനിലെത്തി മെഴുകുതിരി തെളിച്ച്, നമ്മുടെ നാടിന്‍റെ ജനാധിപത്യവും, സ്വാതന്ത്ര്യവും, സാഹോദര്യവും ദേശീയബോധവും ഊട്ടി ഉറപ്പിക്കുന്ന ഇന്‍ഡ്യന്‍ ദേശീയ പ്രതിജ്ഞ ചൊല്ലിയാണ് ജനകീയ ‘പ്രതിഷേധം അവസാനിപ്പിച്ചത്. മുരുക്കുംപുഴ ഗുരുദേവ ദർശന പഠനകേന്ദ്രവും, ഗാന്ധി പീസ് ഫൗണ്ടേഷനും, വിവിധ മതസംഘടനകളും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.
Recent Comments