by Midhun HP News | Jul 22, 2023 | Latest News, ജില്ലാ വാർത്ത
തോന്നയ്ക്കൽ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ 2023-26 ബാച്ച് ലിറ്റിൽ കൈറ്റ്സ് പ്രഥമ ക്യാമ്പിന് തുടക്കമായി. പ്രഥമാധ്യാപകൻ സുജിത്ത് എസ് ഉദ്ഘാടനം നിർവഹിച്ചു. സീനിയർ അസിസ്റ്റന്റ് ഷഫീഖ് എ എം ആശംസകൾ അർപ്പിച്ചു. എം ജി എച്ച് എസ് എസ് കണിയാപുരം സ്കൂളിലെ ആർ പി ബീനാറാണി ടീച്ചർ ക്യാമ്പിന് നേതൃത്വം നൽകി. ലിറ്റിൽ കൈറ്റ്സ് സ്കൂൾ അധ്യാപകരായ ലാലി ആർ, ആശ എസ് എന്നിവർ സന്നിഹിതരായിരുന്നു.
by Midhun HP News | Jul 22, 2023 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വിജിലന്‍സ് അന്വേഷണങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സമയപരിധി നിശ്ചയിച്ച് സംസ്ഥാന സര്‍ക്കാര്‍. അന്വേഷണം ഒരു വര്‍ഷം കഴിഞ്ഞും നീളുന്ന സാഹചര്യം ഒഴിവാക്കി കൊണ്ടാണ് സമയപരിധി പ്രഖ്യാപിച്ചത്. പ്രാഥമിക അന്വേഷണം മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണം. കോഴ വാങ്ങി കുടുങ്ങിയ കേസുകളില്‍ അന്വേഷണം ആറുമാസത്തിനകം പൂര്‍ത്തിയാക്കണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.
അന്വേഷണം സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിട്ട് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം നല്‍കിയ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. അനധികൃത സ്വത്തു സമ്പാദനം, മറ്റ് കേസുകള്‍ എന്നിവയില്‍ 12 മാസത്തിനകം അന്വേഷണം തീര്‍ക്കണം. രഹസ്യാന്വേഷണം പൂര്‍ത്തീകരിക്കാന്‍ ഉത്തരവില്‍ ഒരു മാസമാണ് നിശ്ചയിച്ചിട്ടുള്ളത്.
by liji HP News | Jul 22, 2023 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: സർഗ്ഗ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം വൈകുന്നേരം ഉമ്മൻചാണ്ടി അനുസ്മരണം നടത്തി. ചടങ്ങിൽ ആറ്റിങ്ങൽ നഗര സഭ ചെയർ പേഴ്സൺ അഡ്വ. എസ് കുമാരി, മുൻ നഗര സഭ ചെയർമാൻ രാജേഷ് കുമാർ, അജിത് പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.
by liji HP News | Jul 22, 2023 | Latest News, ജില്ലാ വാർത്ത
മണിപ്പൂർ ക്രൂരതക്കെതിരെ ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ ആറ്റിങ്ങൽ യൂണിറ്റ് കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. അഡ്വ കനിരാഗിന്റെ അധ്യക്ഷതയിൽ അഡ്വ. എസ് ലെനിൻ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. അഡ്വ ദിലീപ്. വി. എൽ, അഡ്വ. കരേറ്റു മോഹൻദാസ്, അഡ്വ ജിനി, അഡ്വ. എസ് .ബെൻസി, അഡ്വ. ആലംകോട് ഗീത, അഡ്വ. ഭാസി, അഡ്വ. മോഹനൻ നായർ, അഡ്വ ഷിബു മംഗലാപുരം, അഡ്വ. നഹാസ്, അഡ്വ. യാസിർ, അഡ്വ. ദിവ്യ, അഡ്വ. അഭിരാമി, അഡ്വ. അജിൻ പ്രഭ, അഡ്വ. ഹെർത്ത സി പെരേര, അഡ്വ. പ്രദീപ്, അഡ്വ. യു സലിംഷ, അഡ്വ. ശ്രീജ, അഡ്വ. സിന്ധു, അഡ്വ. ഹരീഷ്, അഡ്വ. ഷെഫിൻ തുടങ്ങിയവർ പങ്കെടുത്തു.
by liji HP News | Jul 22, 2023 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭ ഹെൽത്ത് വിഭാഗത്തിൽ വിജിലൻസിന്റെ മിന്നൽ പരിശോധന തുടരുന്നു. ഇന്ന് രാവിലെ 10:30 മുതൽ തുടങ്ങിയ പരിശോധന പുരോഗമിക്കുന്നു. ലൈസൻസ് സംബന്ധമായ ഫയലുകൾ പരിശോധിക്കുന്നതായാണ് സൂചന.
by liji HP News | Jul 22, 2023 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ ലയൺസ് ക്ലബ്ബിൻറെയും ശ്രീ മഹാദേവ റസിഡൻസ് അസോസിയേഷൻറെയും ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പും തിമിര ശസ്ത്രക്രിയയും നടത്തുന്നു. 2023 ജൂലൈ 23 ഞായറാഴ്ച രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ കൊടുമൺ ഐക്കര ആഡിറ്റോറിയത്തിലാണ് ക്യാമ്പ് നടക്കുക. സിഎസ്ഐ കാരക്കോണം മെഡിക്കൽ കോളേജിലെ വിദഗ്ധ ഡോക്ടർമാർ ക്യാമ്പിന് നേതൃത്വം നൽകും.
ക്യാമ്പിന്റെ ഉദ്ഘാടനം ആറ്റിങ്ങൽ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ അഡ്വ.എസ് കുമാരി നിർവഹിക്കുന്നു.
ആറ്റിങ്ങൽ ലയൺസ് ക്ലബ് പ്രസിഡൻറ് ലയൺ മധുസൂദനൻ നായർ അധ്യക്ഷനാകും. രജിസ്ട്രേഷൻ രാവിലെ 7 .30 മുതൽ ക്യാമ്പിലെത്തുന്ന മുറയ്ക്കായിരിക്കും മുൻഗണന. രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാം.
മൊബൈൽ നമ്പർ: 8330015030, 9526231136, 9946750664
Recent Comments