by Midhun HP News | Jul 18, 2023 | Latest News, ജില്ലാ വാർത്ത
ബെംഗളൂരു: മുൻമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി (79) അന്തരിച്ചു. ബെംഗളൂരുവിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ക്യാൻസർ ബാധിതനായിരുന്നു. മകൻ ചാണ്ടി ഉമ്മനാണ് മരണ വിവരം അറിയിച്ചത്. 2004-06, 2011-16 കാലങ്ങളിൽ കേരളത്തിന്റെ മുഖ്യമന്ത്രിയായി. കാനറാ ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന ആലപ്പുഴ കരുവാറ്റ സ്വദേശി മറിയാമ്മയാണ് ഉമ്മൻ ചാണ്ടിയുടെ ഭാര്യ. മറിയം, അച്ചു ഉമ്മൻ, ചാണ്ടി ഉമ്മൻ എന്നിവർ മക്കളാണ്.
രക്തസമ്മർദ്ദം കുറഞ്ഞതിനെ തുടർന്ന് വീടിനടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകുയായിരുന്നു. സംസ്ക്കാരം പുതുപ്പള്ളിയിൽ. പൊതു ദർശനമടക്കമുള്ള കാര്യങ്ങൾ പാർട്ടി തീരുമാനിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. പുലർച്ചെ നാലരയോടെയാണ് മരണം സ്ഥിരീകരിച്ചത്. ബെംഗളൂരുവിലെ ചിന്മയ ആശുപത്രിയിലായിരുന്നു ചികിത്സ. തൊണ്ടയിലാണ് ക്യാൻസർ ബാധിച്ചത്. സംസ്ഥാന സർക്കാറിന്റെ നിർദേശ പ്രകാരം വിദഗ്ധ ഡോക്ടർ സംഘമായിരുന്നു ചികിത്സിച്ചത്. അഞ്ച് പതിറ്റാണ്ടായി പുതുപ്പള്ളിയിലെ എംഎൽഎയായിരുന്നു. രാഹുൽ ഗാന്ധി, സോണിയാഗാന്ധി തുടങ്ങിയ ഉന്നത കോൺഗ്രസ് നേതാക്കൾ ഉടൻ എത്തും. പ്രതിപക്ഷ യോഗം നടക്കുന്നതിനാൽ രാജ്യത്തെ പ്രധാന കോൺഗ്രസ് നേതാക്കൾ ബെംഗളൂരുവിലുണ്ട്. 2004ലാണ് ഉമ്മൻ ചാണ്ടി ആദ്യം മുഖ്യമന്ത്രിയാകുന്നത്.
പാർലമെന്റ് തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയെ തുടർന്ന് എ കെ ആന്റണി രാജിവെച്ചതിനെ തുടർന്നാണ് ഉമ്മൻചാണ്ടി 2004-ൽ മുഖ്യമന്ത്രിയാകുന്നത്. 2006 വരെ മുഖ്യമന്ത്രിയായി. തുടർന്ന് അഞ്ച് വർഷം പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചു. പിന്നീട് 2011ൽ വീണ്ടും മുഖ്യമന്ത്രിയായി തിരിച്ചെത്തി. രണ്ട് സീറ്റിന്റെ ഭൂരിപക്ഷത്തിൽ അധികാരത്തിലേറിയ സർക്കാറിനെ ഉമ്മൻ ചാണ്ടിയുടെ നയതന്ത്ര വൈദഗ്ധ്യമായിരുന്നു അഞ്ച് വർഷം പൂർത്തിയാക്കാൻ സഹായിച്ചത്. ഭരണത്തിന്റെ അവസാന നാളുകളിൽ സോളാർ, ബാർ വിവാദം സംസ്ഥാനത്തെ പിടിച്ചുലച്ചു.
1977-78 കാലത്ത് കെ കരുണാകരൻ മന്ത്രിസഭയിലും കരുണാകരൻ രാജിവെച്ച് എ.കെ ആന്‍റണി മുഖ്യമന്ത്രിയായപ്പോള്‍ ആ സര്‍ക്കാരില്‍ തൊഴിൽ മന്ത്രി. 1981 ഡിസംബർ മുതൽ 1982 മാർച്ച് വരെ കെ. കരുണാകരൻ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായും 1991-ൽ കെ കരുണാകരൻ മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായും പ്രവർത്തിച്ചു. 1982 നിയമസഭാകക്ഷി ഉപനേതാവ്. 1982-86 കാലത്ത് യുഡിഎഫ് കൺവീനർ എന്നീ നിലകളിലും പ്രവർത്തിച്ചു.
by Midhun HP News | Jul 17, 2023 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം : നിര്‍ധനരായ കിടപ്പുരോഗികള്‍ക്ക് ആശ്വാസമാകുന്ന മമ്മൂട്ടിയുടെ
ആ ‘ശ്വാസം’ പദ്ധതി തിരുവനന്തപുരത്തും. മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രസ്ഥാനമായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൌണ്ടേഷനും ആലുവ രാജഗിരി ആശുപത്രിയുമായി ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതിയുടെ തിരുവനന്തപുരം ജില്ലാ തല ഉദ്ഘാടനം വെട്ടിയാട് എം ജി എം സ്‌കൂളില്‍ ജൂലൈ 26 ന് മന്ത്രി ജി ആര്‍ അനില്‍ ഉദ്ഘാടനം ചെയ്യും.
മമ്മൂട്ടി സ്ഥാപിച്ച കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൌണ്ടേഷന്റെ വൈസ് ചെയര്‍മാന്‍ ഗീവര്‍ഗീസ് യോഹന്നാന്‍ ഉദ്ഘാടനചടങ്ങില്‍ അധ്യക്ഷത വഹിക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഉള്ള നിര്‍ധനരായ കിടപ്പ് രോഗികള്‍ക്കും അവരെ ശുസ്രൂഷിക്കുന്ന വൃദ്ധ മന്ദിരങ്ങള്‍ക്കും പാലിയേറ്റിവ് സോസൈറ്റിക്കള്‍ക്കുമായി മുപ്പത്തിലധികം അപേക്ഷകള്‍ ലഭിച്ചിരുന്നതില്‍ നിന്നുമാണ് തികച്ചും അര്‍ഹരായ പതിമൂന്ന് പ്രസ്ഥാനങ്ങളെ കണ്ടെത്തിയിരിക്കുന്നതെന്നു കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ കെ മുരളീധരന്‍ എസ് എഫ് സി അറിയിച്ചു.
കഴിഞ്ഞ മാസം ആശ്വാസം പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം മമ്മൂട്ടി കൊച്ചിയില്‍ നിര്‍വ്വഹിച്ചിരുന്നു.തിരുവനന്തപുരം ജില്ലയിലെ മുണ്ടക്കല്‍ ഗ്രാമ പഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സോസൈറ്റിക്കും വേറ്റിനാട് പ്രാഥമിക ആരോഗ്യകേന്ദ്രത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സെന്ററിനും ഓക്‌സിജന്‍ കോണ്‍സണ്ട്രേറ്ററുകള്‍ കൈമാറിയാണ് തിരുവനന്തപുരം ജില്ലാ തല ഉദ്ഘാടനം നടക്കുക.
by Midhun HP News | Jul 17, 2023 | Latest News, ജില്ലാ വാർത്ത
കല്ലമ്പലം വെയിലൂർ അപകടം.3 പേർക്ക് പരിക്ക് പറ്റി. പെട്ടിഓട്ടോയിൽ ഉണ്ടായിരുന്ന ദമ്പതികൾക്കും കാൽ നടയാത്രികനുമാണ് പരിക്കേറ്റത്. പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശൂപത്രിയിൽ പ്രവേശിപ്പിച്ചു
by Midhun HP News | Jul 17, 2023 | Latest News, ജില്ലാ വാർത്ത
പൊലീസ് കസ്റ്റഡിയിലായിരുന്ന കെഎസ്‌യു പ്രവർത്തകരെ ബലം പ്രയോഗിച്ച് മോചിപ്പിച്ച സംഭവത്തിൽ എംഎൽഎമാർക്കെതിരെ പൊലീസ് കേസെടുത്തു. ചാലക്കുടി എംഎൽഎ സനീഷ് കുമാർ, അങ്കമാലി എംഎൽഎ റോജി എം ജോൺ എന്നിവർക്കെതിരെയാണ് കേസ്. എംഎൽഎമാരുടെ നേതൃത്വത്തിൽ ബലം പ്രയോഗിച്ച് ലോക്കപ്പ് തുറന്നാണ് പ്രതികളെ ഇറക്കിക്കൊണ്ടുപോയത്.
കാലടി ശ്രീ ശങ്കര കോളേജിലെ വിദ്യാർത്ഥി സംഘർഷവുമായി ബന്ധപ്പെട്ടാണ് കെഎസ്‌യു പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. രാജീവ്, ഡിജോൺ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെയാണ് എംഎൽഎമാരുടെ നേതൃത്വത്തിലെത്തിയ 15 അംഗ സംഘം ബലം പ്രയോഗിച്ച് ഇറക്കിയത്. എംഎൽഎമാരടക്കം 15 പേർക്കെതിരെ ഐപിസി 506 (ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തൽ), ഐപിസി 353 (ഔദ്യോഗിക കൃത്യ നിർവഹണം തടസ്സപ്പെടുത്തൽ) ഐപിസി 294 (അസഭ്യം പറയൽ) വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. എംഎൽഎമാരുടെ നേതൃത്വത്തിൽ സംഘം ചേർന്ന് ഭീകരാന്തരീക്ഷം സ്യഷ്ടിച്ചു, ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി, ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ് ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നും എഫ് ഐ ആറിൽ കുറ്റപ്പെടുത്തിയിട്ടുണ്ട്.
by Midhun HP News | Jul 17, 2023 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പിതൃപുണ്യം തേടി ബലി തർപ്പണത്തിനു ക്ഷേത്രങ്ങളിലേക്ക് ഒഴുകിയെത്തുന്നത് ആയിരങ്ങൾ. കർക്കിടക മാസം തുടങ്ങുന്ന ഇന്ന് സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിൽ വാവുബലി ചടങ്ങുകൾ പുരോഗമിക്കുന്നു.
ആലുവ ശിവ ക്ഷേത്രം,വയനാട് തിരുനെല്ലി പാപനാശം, തിരുവനന്തപുരം തിരുവല്ലം പരശുരാമ ക്ഷേത്രം,വർക്കല പാപനാശം, മലപ്പുറം തിരുനാവായ നാവാമുകുന്ദ ക്ഷേത്രം, കോഴിക്കോട് വരയ്ക്കൽ കടപ്പുറം എന്നിവിടങ്ങളിലെല്ലാം ബലി തർപ്പണത്തിനായി ആയിരക്കണക്കിന് ആളുകളുടെ നീണ്ട നിരയാണ് എത്തിയത്. ഇവിടങ്ങളിൽ വിപുലമായ സൗകര്യമാണ് ചടങ്ങുകൾക്കായി ഒരുക്കിയത്. ആലുവ മണപ്പുറത്ത് ബലി തർപ്പണം ചടങ്ങുകൾ പുലർച്ചെ ഒരു മണിയോടെ തുടങ്ങി. സംസ്ഥാനത്തിൻറെ ഭാഗങ്ങളിൽ നിന്ന് ആയിരങ്ങളാണ് ബലി അർപ്പിക്കാൻ മണപ്പുറത്തെത്തിയത്. 80 ബലിത്തറകളാണ് ഇത്തവണ തയ്യാറാക്കിയിട്ടുള്ളത്. ഭക്തജന തിരക്ക് നിയന്ത്രിക്കാനും സുരക്ഷക്കുമായി മണപ്പുറത്ത് പ്രത്യേക സുരക്ഷ സംവിധാനം ഒരുക്കിയിട്ടുണ്ട്.
തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തിൽ പുലർച്ചെ രണ്ട് മണിക്ക് കർക്കടക വാവ് ബലിതർപ്പണം ആരംഭിച്ചു. നൂറുകണക്കിന് വിശ്വാസികൾ ഇന്നലെ വൈകീട്ടോടെ ക്ഷേത്രത്തിലെത്തി. വയനാട് തിരുനെല്ലിയിൽ പുലർച്ചെ മൂന്ന് മണിക്ക് ബലിതർപ്പണം തുടങ്ങി.
by Midhun HP News | Jul 17, 2023 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: അപകട മരണങ്ങൾ തുടർക്കഥയാകുന്ന മതലപ്പൊഴിയിലെ സാഹചര്യങ്ങൾ വിലയിരുത്താൻ കേന്ദ്ര സംഘം ഇന്നെത്തും. കേന്ദ്ര ഫിഷറീസ് ഡെവലപ്മെന്റ് കമ്മീഷന്റെ നേതൃത്വത്തിലുള്ള കേന്ദ്ര സംഘം ഇന്ന് വൈകീട്ടാണ് മുതലപ്പൊഴിയിൽ എത്തുന്നത്. മൂന്നംഗങ്ങളാണ് സംഘത്തിലുള്ളത്. സംസ്ഥാന മന്ത്രിതല സമിതി യോഗവും ഇന്നാണ്. ഫിഷറീസ് മന്ത്രി സജി ചെറിയാൻ, മന്ത്രിമാരായ വി ശിവൻകുട്ടി, ആന്റണി രാജു, ജിആർ അനിൽ എന്നിവരാണ് യോഗം ചേരുന്നത്. അടിയന്തരമായി മുതലപ്പൊഴിയിൽ ചെയ്യേണ്ട കാര്യങ്ങൾ ചർച്ചയാകും.
Recent Comments