by Midhun HP News | Jul 17, 2023 | Latest News, ജില്ലാ വാർത്ത
കർഷക തൊഴിലാളി പെൻഷന് കേന്ദ്ര ഫണ്ട് നൽകണമെന്ന് കർഷകത്തൊഴിലാളി യൂണിയൻ കൊടുമൺ യൂണിറ്റ് സമ്മേളനം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. സമ്മേളനം കർഷക തൊഴിലാളി യൂണിയൻ ആറ്റിങ്ങൽ ഏര്യാകമ്മിറ്റിയുടെ സെക്രട്ടറി ആർ രാജു ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ സോമശേഖരൻ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി എ ഗിരീശൻ സ്വാഗതം പറഞ്ഞു. ജി സുഗതൻ രക്തസാക്ഷി പ്രമേയവും സി.ജി കൃഷ്ണ ചന്ദ്രൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. കർഷകതൊഴിലാളി യൂണിയൻ ആറ്റിങ്ങൽ വെസ്റ്റ് വില്ലേജ് സെക്രട്ടറി എസ് സതീഷ് കുമാർ, വില്ലേജ് കമ്മിറ്റി ട്രഷറർ ജി നാരായണപിള്ള എന്നിവർ അഭിവാദ്യം ചെയ്തു. ബി സുനിൽ കുമാർ പ്രമേയങ്ങൾ അവതരിപ്പിച്ചു. പൂതിയ പ്രസിഡന്റായി എ ഗിരീശനേയും സെക്രട്ടറിയായി ബി സുനിൽ കുമാറിനേയും തെരഞ്ഞെടുത്തു.
by Midhun HP News | Jul 16, 2023 | Latest News, ജില്ലാ വാർത്ത
അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിലെ നീരാവിയിൽ നിന്ന് കുടിവെള്ള പദ്ധതി, വാക്കംകുളം കുടിവെള്ള പദ്ധതികൾ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കുവാൻ ഓംബുഡ്സ്മാൻ ഉത്തരവ്.
ലക്ഷങ്ങൾ പാഴാക്കിയ പദ്ധതികളുടെ വിവരങ്ങൾ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കുവാനാണ് ഓംബുഡ്സ്മാൻ ഉത്തരവ്.
അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിൽ 2017-18 കാലഘട്ടത്തിൽ ആവിഷ്കരിച്ച വാക്കംകുളം കുടിവെള്ള പദ്ധതിയുടെ പേരിൽ 1 കോടി രൂപ ദുരുപയോഗം ചെയ്ത കേസും, 2022-23 ലെ 30 ലക്ഷം രൂപയുടെ നീരാവിയിൽ നിന്ന് ശുദ്ധജലം ലഭ്യമാക്കുന്ന പദ്ധതിയും സംബന്ധിച്ചുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് നിർദ്ദേശം. സാമൂഹ്യ പ്രവർത്തകരായ അഞ്ചുതെങ്ങ് സ്വദേശികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഓംബുഡ്സ്മാൻ ജസ്റ്റിസ് ഗോപിനാഥൻ ഉത്തരവിട്ടിട്ടുള്ളത്. തിരുവനന്തപുരം ജില്ലാ ജോയിന്റ് ഡയറക്ടർക്കാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. പരാതിക്കാർക്ക് നോട്ടീസ് നൽകി സ്ഥലം സന്ദർശിച്ച് രണ്ട് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം.
by Midhun HP News | Jul 16, 2023 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കുടുംബ വഴക്കിനെ തുടര്‍ന്ന് വീട്ടമ്മയെ കമ്പി വടി കൊണ്ട് അടിച്ചുകൊന്നു. വര്‍ക്കല കളത്തറ സ്വദേശിനി ലീനാമണിയാണ് (56) കൊല്ലപ്പെട്ടത്. ലീനയുടെ ഭര്‍ത്താവിന്റെ സഹോദരന്മാരാണ് ആക്രമിച്ചത്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു.
ഇന്ന് ഉച്ചയോടെയാണ് സംഭവം. വീട്ടില്‍ സ്വത്ത് ഭാഗം വെയ്ക്കുന്നതുമായി ബന്ധപ്പെട്ട് സഹോദരങ്ങള്‍ തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നു. തര്‍ക്കം കയ്യാങ്കളിയില്‍ കലാശിച്ചു. അതിനിടെ വീട്ടില്‍ ഉണ്ടായിരുന്ന കമ്പി വടി ഉപയോഗിച്ച് ലീനയുടെ ഭര്‍ത്താവിന്റെ രണ്ടു സഹോദരന്മാര്‍, വീട്ടമ്മയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. അടിയേറ്റ് ബോധരഹിതയായ ലീനയെ ഉടന്‍ തന്നെ വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ലീനയുടെ ഭര്‍ത്താവിന്റെ സഹോദരന്മാരാണ് ആക്രമിച്ചതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. വസ്തുതര്‍ക്കത്തെ തുടര്‍ന്നായിരുന്നു ആക്രമണം. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
by Midhun HP News | Jul 15, 2023 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആറ്റിങ്ങൽ വലിയകുന്ന് താലൂക്കാശുപത്രിയിൽ പുതുതായി ആരംഭിക്കുന്ന ഡയാലിസിസ് യൂണിറ്റിലേക്കും, ഫിസിയോതെറാപ്പി യൂണിറ്റിലേക്കും ദിവസ വേതനാടിസ്ഥാനത്തിൽ ചുവടെ കൊടുത്തിട്ടുള്ള തസ്തികകളിൽ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ച് കൊള്ളുന്നു.
ഡയാലിസിസ് യൂണിറ്റ് തസ്തിക.
i)നഴ്സിംഗ് ഓഫീസർ – 02
യോഗ്യത: ബി എസ് സി നഴ്സിംഗ് / ജനറൽ നഴ്സിംഗ് (ഡയാലിസിസ് ട്രെയിനിംഗ് ലഭിച്ചവർക്ക് മുൻഗണന) സർക്കാർ സ്ഥാപനത്തിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം.
ii)ഡയാലിസിസ് ടെക്നീഷ്യൻ – 02
യോഗ്യത: ഗവ.അംഗീകൃത സ്ഥാപനത്തിൽ നിന്നും ഡിപ്ലോമ ഇൻ ഡയാലിസിസ്
ടെക്നീഷ്യൻ കോഴ്സ്, ഗവ. ഓഫ് കേരള പാരാമെഡിക്കൽ കൗൺസിൽ രജി. സർട്ടിഫിക്കറ്റ്,ഒരു വർഷത്തെ പ്രവൃത്തി പരിചയം
iii)നഴ്സിംഗ് അസിസ്റ്റൻറ് – 01
യോഗ്യത: നഴ്സിംഗ് അസിസ്റ്റൻറ് കോഴ്സ് പാസ്സായ 40 വയസ്സിന് താഴെയുള്ളവർ,ഒരു വർഷത്തെ പ്രവർത്തിപരിചയം.
IV) ആശുപത്രി അറ്റൻഡർ ഗ്രേഡ് 2 – 01
യോഗ്യത – എഴുത്തും വായനയും അറിഞ്ഞിരിക്കണം, ഒരു വർഷത്തെ പ്രവൃത്തി
പരിചയം
ഫിസിയോതെറാപ്പി യൂണിറ്റ് തസ്തിക.
i)ഫിസിയോതെറാപിസ്റ്റ്-01
യോഗ്യത: ഗവ.അംഗീകൃത സ്ഥാപനത്തിൽ നിന്നും ബി പി ടി കോഴ്സ് പാസായിരിക്കണം, ഒരു വർഷത്തെ പ്രവൃത്തി പരിചയം
NOTE- അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി: 18/07/2023 – 05 pm വരെ.
by Midhun HP News | Jul 15, 2023 | Latest News, ജില്ലാ വാർത്ത
വർക്കല: കർക്കിടക വാവിന് ബലിതർപ്പണത്തിനെത്തുന്ന ഭക്തജനങ്ങളുടെ തിരക്കും വാഹന ബാഹുല്യവും കണക്കിലെടുത്ത് വർക്കലയിൽ ഗതാഗത നിയന്ത്രണം. കാപ്പിൽ ഭാഗത്തുനിന്നും വരുന്ന ബസ് ഒഴികെയുള്ള വാഹനങ്ങൾ ഇടവ പ്രസ് മുക്കിൽ നിന്നും വലത്തേക്ക് തിരിഞ്ഞ് ശ്രീയേറ്റ് മാന്തറ, അഞ്ചുമുക്ക് വഴിയും ബസുകൾ ഇടവ മൂന്നുമൂല, സംഘംമുക്ക്, അഞ്ചമുക്ക് വഴിയും വർക്കല ക്ഷേത്രം ഭാഗത്തേക്ക് പോകണം.
പുത്തൻചന്ത, പാലച്ചിറ ഭാഗത്തുനിന്നും വരുന്ന ബസുകൾ പുത്തൻചന്ത, മൈതാനം, റെയിൽവേ സ്റ്റേഷൻ, പുന്നമൂട്, കൈരളി നഗർ വഴി വർക്കല ക്ഷേത്രം ഭാഗത്തേക്ക് പോകണം. ബസ് ഒഴികെയുള്ള വാഹനങ്ങൾ നിർദ്ദിഷ്ട പാർക്കിംഗ് സ്ഥലങ്ങളിൽ മാത്രം പാർക്ക് ചെയ്യണം.
by Midhun HP News | Jul 15, 2023 | Latest News, ജില്ലാ വാർത്ത
കേരള സർക്കാരിൻറെ പുതിയ ഉത്തരവനുസരിച്ച് കീം 2023 പാസ്സാകാത്തവർക്കും എഐസിടിഇ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ എൻജിനീയറിങ് കോളേജിൽ ബിടെക്കിന് അഡ്മിഷൻ നൽകുന്നതാണ്. എൻട്രൻസ് കമ്മീഷണറുടെ കീം 2023 പ്രവേശന നടപടികൾ പൂർത്തിയായതിന് ശേഷം വരുന്ന ഒഴിവുകളിലേയ്കാണ് അഡ്മിഷൻ നടത്തുന്നത്. അഡ്മിഷൻ എടുക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികൾ താഴെകാണുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്
മൊബൈൽ നമ്പർ: 9846934601, 9446700417
Recent Comments