by Midhun HP News | Jul 18, 2023 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: പി എസ് ഇ നിയമനങ്ങൾക്ക് യോഗ്യമായ ഡിസിഎ, പിജിഡിസിഎ, ഡാറ്റ എൻട്രി, അക്കൗണ്ടിംഗ് & റ്റാലി എന്നീ കോഴ്‌സുകളുമായി യു ടെക്. ആറ്റിങ്ങൽ പ്രൈവറ്റ് ബസ്സ്റ്റാൻഡിന് സമീപം യൂണിവേഴ്സൽ ടവറിലാണ് യു ടെകിന്റെ പ്രവർത്തനം.താല്പര്യമുള്ള ഉദ്യോഗാർഥികൾ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
മൊബൈൽ നമ്പർ: 9072991069, 9072881069
by Midhun HP News | Jul 18, 2023 | Latest News, ജില്ലാ വാർത്ത
ലഹരി വിരുദ്ധ പ്രചാരണങ്ങളുടെ ഭാഗമായി യുവാക്കളെ സംഘടിപ്പിച്ചു കൊണ്ട് ബ്രദേർസ് ചിറയിൻകീഴ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ഫുട്ബോൾ മത്സരങ്ങൾക്ക് തുടക്കം കുറിച്ചു. കുട്ടികളെയും യുവാക്കളെയും ലഹരിയുടെ പിടിയിൽ അകപ്പെടാതെ സംരെക്ഷിക്കാവുന്ന ഏറ്റവും നല്ല മാർഗ്ഗങ്ങളിൽ ഒന്നാണ് സ്പോർട്സ് എന്ന യാഥാർഥ്യം മനസിലാക്കികൊണ്ടാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്.
ഫുട്ബോൾ അസോസിയേഷന്റെയും വാർഡ് മെമ്പർ മനുമോന്റെയും നേതൃത്വത്തിലാണ് മത്സരങ്ങൾ നടത്തിവരുന്നത്. SAY NO TO DRUGS എന്ന ക്യാമ്പയിന്റെ ഭാഗമായുള്ള ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിയാണ് മത്സരങ്ങൾക്ക് തുടക്കം കുറിച്ചത്. വാർഡ് മെമ്പർ വി . ബേബി അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ മനുമോൻ. ആർ പി സ്വാഗതവും വാർഡ് മെമ്പർ ജി .മോനി ശാർക്കര ലഹരി വിരുദ്ധ പ്രതിജ്ഞ വാചകവും ചൊല്ലി കൊടുത്തു.മത്സരത്തിന്റെ സംഘടകരായ ഗിരീഷ്, വിമൽ എന്നിവർ ആശംസകളും ബ്രദേർസ് ചിറയിൻകീഴിന്റെ പ്രസിഡന്റ് മിഥുൻ ടി നന്ദിയും രേഖപ്പെടുത്തി.
by Midhun HP News | Jul 18, 2023 | Latest News, ജില്ലാ വാർത്ത
അഞ്ചുതെങ്ങ് മാമ്പള്ളി തീരത്ത് കരക്കടിഞ്ഞ നവജാത ശിശുവിന്റെ മൃതദേഹം തെരുവ്നായ കടിച്ചു വലിച്ചു. ഇന്ന് രാവിലെ മൂന്നര മണിയോടെയായിരുന്നു സംഭവം, മാമ്പള്ളി പള്ളിയ്ക്ക് പുറക് വശത്തെ തീരത്താണ് നവജാത ശിശുവിന്റെ മൃതശരീരം കരക്കടിഞ്ഞത്. ഒറ്റനോട്ടത്തിൽ ഒരു പാവയുടെ രൂപത്തിലായിരുന്നതിനാൽ പ്രദേശവാസികൾ ഇത് ശ്രദ്ധിച്ചിരുന്നില്ല.
ഇത് മണത്തെത്തിയ തെരുവ് നായ കടിച്ചെടുത്ത് മാമ്പള്ളി നടവഴിയിൽ കൊണ്ട്ഇടുകയും അവിടെ വച്ച് കടിച്ചു വലിയ്ക്കുകയുമായിരുന്നു. തുടർന്നാണ് ഇത് നവജാത ശിശുവിന്റെ മൃതദേഹമാണെന്ന് പ്രദേശവാസികൾ തിരിച്ചറിയുന്നത്. ഉടൻ തന്നെ അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷനിൽ ബന്ധപ്പെടുകയും പോലീസ് സ്ഥലത്തെത്തി നടപടി ക്രമങ്ങൾക്ക് ശേഷം മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റുകയുമായിരുന്നു.
ഒരാഴ്ചയിലേറെ പഴക്കം തോന്നിക്കുന്ന മൃതദേഹത്തിന്റെ ഒരു കൈയും കാലും നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു.
by Midhun HP News | Jul 18, 2023 | Latest News, ജില്ലാ വാർത്ത
ഡല്‍ഹി: ബിജെപിയുടെ നേതൃത്വത്തിൽ എൻഡിഎ യോഗം ഇന്ന് ഡൽഹിയിൽ നടക്കും. യോഗത്തിൽ 38 സഖ്യക്ഷികൾ പങ്കെടുക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ അറിയിച്ചു. കോൺഗ്രസിന്റെ നേതൃത്വത്തിൽ 26 പ്രതിപക്ഷ പാർട്ടികൾ ബംഗളൂരുവില്‍ ഒത്തുകൂടുന്നതിനിടെയാണ് നഡ്ഡയുടെ പ്രസ്‌താവന.
കഴിഞ്ഞ ഒന്‍പത് വര്‍ഷം എന്‍ഡിഎ സര്‍ക്കാര്‍ നല്ല ഭരണമാണ് കാഴ്ച വെച്ചത്. ഇത് തുടരും. ഗുണഭോക്താക്കള്‍ക്ക് 28 ലക്ഷം കോടി രൂപയാണ് നേരിട്ട് കൈമാറിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശക്തമായ നേതൃത്വമാണ് സര്‍ക്കാരിനെ മുന്നോട്ടുനയിച്ചതെന്നും ദേശീയ അധ്യക്ഷന്‍ പറഞ്ഞു. നിരവധി ആളുകള്‍ മോദിയുടെ പ്രവര്‍ത്തനത്തെ പ്രകീര്‍ത്തിച്ചിട്ടുണ്ട്. അഴിമതിക്കെതിരായ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം തുടരുകയാണ്. കോവിഡ് മഹാമാരിയെ നേരിട്ട രീതി തന്നെ മോദിയുടെ നേതൃത്വത്തിന്റെ ശക്തി വ്യക്തമാക്കുന്നതാണെന്നും ജെ പി നഡ്ഡ പറഞ്ഞു. അതേസമയം ബംഗളൂരുവിൽ 2024 ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ബദലായി ഐഖ്യം കെട്ടിപ്പെടുത്താൻ പ്രതിപക്ഷ പാർട്ടികളുടെ യോഗം തുടങ്ങി. 26 പാർട്ടികളിൽ നിന്നും 49 നേതാക്കളാണ് യോഗത്തിൽ പങ്കെടുക്കുന്നത്.
by Midhun HP News | Jul 18, 2023 | Latest News, ജില്ലാ വാർത്ത
കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ സംസ്കാരം വ്യാഴാഴ്ച. മൃതദേഹം കർണാടക മുൻ മന്ത്രി ടി ജോണിന്റെ ബംഗളൂരു ഇന്ദിര നഗർ കോളനിയിലെ വസതിയിൽ പൊതു ദർശനത്തിനു വയ്ക്കും. കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർ ഇവിടെ എത്തി അന്തിമോപചാരം അർപ്പിക്കും.
വിമാന മാർഗം ബംഗളൂരുവിൽ നിന്നു തിരുവനന്തപുരത്തേക്ക് മൃതദേഹം ഇന്ന് ഉച്ചയ്ക്ക് കൊണ്ടു വരും. കെപിസിസി ആസ്ഥാനത്തും ദർബാർ ഹാളിലും പൊതുദർശനം. തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിലും പൊതു ദർശനമുണ്ടാകും. പിന്നീട് തിരുവനന്തപുരത്തു നിന്നു പുതുപ്പള്ളിയിലേക്ക് മൃതദേഹം വിലാപ യാത്രയായി എത്തിക്കും. സംസ്കാരം പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. ഔദ്യോഗിക ബഹുമതികൾ വേണ്ടെന്നു ഉമ്മൻ ചാണ്ടി നേരത്തെ തന്നെ അറിയിച്ചിരുന്നു.
അർബുദ ബാധിതനായി ചികിത്സയിലിരിക്കെ ബംഗളൂരുവിലെ ആശുപത്രിയിൽ ഇന്ന് പുലർച്ചെ 4.25നായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മരണം. അദ്ദേഹത്തിനു 79 വയസായിരുന്നു. അര നൂറ്റാണ്ടിലേറെ നിയമസഭാംഗമായിരുന്നു ഉമ്മൻ ചാണ്ടി. രണ്ട് തവണ മുഖ്യമന്ത്രിയായി.
1970 മുതൽ 2021 വരെ പുതുപ്പള്ളിയിൽ നിന്നു തുടർച്ചയായി 12 തവണ അദ്ദേഹം നിയമസഭാംഗമായി. ഏറ്റവും കൂടുതൽ തവണ നിയമസഭാംഗമായതിന്റെ റെക്കോർഡും ഉമ്മൻ ചാണ്ടിയുടെ പേരിലാണ്. രണ്ട് തവണയായി ഏഴ് വർഷമാണ് അദ്ദേഹം മുഖ്യമന്ത്രി കസേരയിൽ ഇരുന്നത്. തൊഴിൽ, ആഭ്യന്തരം, ധനകാര്യ വകുപ്പ് മന്ത്രിയായും പ്രതിപക്ഷ നേതാവായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
by Midhun HP News | Jul 18, 2023 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് സംസ്ഥാനത്തിന്റെ ആദരം. സംസ്ഥാനത്ത് രണ്ട് ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇന്ന് പൊതു അവധിയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധിയായിരിക്കും. സംസ്ഥാനത്ത് രണ്ട് ദിവസത്തെ ഔദ്യോഗിക ദുഖാചരണവും ഉണ്ടാകും.
പിഎസ്‌സി പരീക്ഷകൾക്ക് മാറ്റമില്ല. അതേസമയം കാലിക്കറ്റ്, കുസാറ്റ്, എംജി, കേരള, കണ്ണൂർ, സാങ്കേതിക സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റിയിട്ടുണ്ട്.
Recent Comments