സ്വാഗത സംഘ രൂപീകരണ യോഗം ചേരുന്നു

സ്വാഗത സംഘ രൂപീകരണ യോഗം ചേരുന്നു

ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സ്വാഗത സംഘ രൂപീകരണ യോഗം 18/07/2023 (ചൊവ്വ) പകൽ 3 മണിയ്ക്ക് നഗരസഭ കൗൺസിൽ ഹാളിൽ ചേരുന്നു.

മത്സ്യത്തൊഴിലാളികളുടെ അന്തകനായ് അഞ്ചുതെങ്ങ് “മുതലപ്പൊഴി”

മത്സ്യത്തൊഴിലാളികളുടെ അന്തകനായ് അഞ്ചുതെങ്ങ് “മുതലപ്പൊഴി”

2011ൽ നിർമ്മാണം തുടങ്ങിയ ഹാർബർ 2020ലാണ് കമ്മിഷൻ ചെയ്‌തത്‌. 480,​ 410 മീറ്ററുകൾ നീളമുള്ള രണ്ട്‌ പുലിമുട്ടുകളാണ് ഇവിടെയുള്ളത്. ഇവ തമ്മിലുള്ള അകലമാകട്ടെ അൻപത് മീറ്ററിൽ താഴെയും. കൂടാതെ, അവിശ്യമായ ആഴം നിലനിർത്തുവാൻ സാധിക്കാത്തതിനാൽ തിരയിൽപ്പെടുന്ന ബോട്ടുകൾ പുലിമുട്ടിൽ ഇടിച്ചുതകരുകയാണ്. മുതലപ്പൊഴിയിൽ ഇതുവരെയായി ചെറുതും വലുതുമായ 150 ഓളം അപകടങ്ങൾ ഉണ്ടായെന്നാണ് കണക്കുകൾ ഈ അപകടങ്ങളിൽ മരണപ്പെട്ടവരുടെ എണ്ണം 60 മുതൽ 70 വരെയാണ് (കൃത്യമായ കണക്ക് വിവരങ്ങൾ സർക്കാരിന്റെ പക്കൽ പോലുമില്ല)

പ്രതികൂല കാലാവസ്ഥയിലും ഉപജീവനത്തിനായി ജീവൻ പണയം വച്ച് കടലിലേക്ക് വള്ളവുമായി ഇറങ്ങുന്നവരാണ് മുതലപ്പൊഴിയിലെ മത്സ്യത്തൊഴിലാളികൾ. കുടുംബത്തെ പോറ്റാൻ മറ്റൊരു തൊഴിലും ഇവർക്കറിയില്ല. വല നിറയെ മത്സ്യം കിട്ടിയ സന്തോഷത്തിൽ തിരികെ എത്തുമ്പോഴും ഹാർബറിലെ പുലിമുട്ട് കടന്നുകിട്ടാൻ ഉള്ളുരുകി ഇവർ ദൈവത്തോട് പ്രാർത്ഥിക്കും. അഴിമുഖത്ത് പൊലിഞ്ഞ 60 മുതൽ 70 ഓളം സഹപ്രവർത്തകരുടെയും മുഖങ്ങൾ അവരുടെ മനസിൽ തെളിയും.

ഹാർബർ നിർമ്മാണത്തിലെ അശാസ്ത്രീയത പരിഹരിക്കണമെന്ന് വർഷങ്ങളായി ഇവർ ഉന്നയിക്കുന്ന ആവശ്യമാണ്. ഓരോ അപകടത്തിന് ശേഷവും വാഗ്ദ്ധാനങ്ങൾ നൽകി അധികാരികൾ മടങ്ങുന്നതല്ലാതെ യാതൊരു മാറ്റവും ഉണ്ടാകാറില്ല. ഏറ്റവും ഒടുവിൽ വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ ലത്തീൻ അതിരൂപത സമരം ചെയ്തപ്പോഴും മന്ത്രിസഭാ ഉപസമിതിയോട് ആവശ്യം ഉന്നയിച്ചിരുന്നു. ഹാർബർ നിർമ്മാണത്തിൽ അശാസ്‌ത്രീയതയുണ്ടോയെന്ന്‌ പരിശോധിക്കാൻ പുനെയിലെ സെൻട്രൽ വാട്ടർ ആൻഡ്‌ പവർ റിസർച്ച്‌ സ്റ്റേഷനെ (സി.ഡബ്ലിയു.പി.ആർ.എസ്‌)ചുതലപ്പെടുത്തുകയും ചെയ്തു. എന്നിട്ടും യാതൊരു മാറ്റവും ഉണ്ടായിട്ടില്ല.

ബ്രേക്ക് വാട്ടർ നിർബന്ധംമുതലപ്പൊഴിയെ മരണപ്പൊഴിയാക്കാതിരിക്കാൻ ബ്രേക്ക് വാട്ടർ സംവിധാനം നിർബന്ധമാണെന്നാണ് ഹാർബർ എൻജിനിയറിംഗ് രംഗത്തെ പ്രമുഖർ പറയുന്നത്. വടക്കു നിന്നുമുള്ള ശക്തമായ തിരമാലകളെ പ്രതിരോധിക്കാൻ ഇതാണ് ശാസ്ത്രീയമായ പോംവഴി. നീണ്ടകര അടക്കമുള്ള പ്രധാന ഫിഷിംഗ് ഹാർബറുകളുടെയെല്ലാം നിർമ്മാണം ഇങ്ങനെയാണ്. എന്നാൽ കഠിനംകുളം കായലും അറബിക്കടലും അതിരുന്ന അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ ബോട്ടുകൾ കടലിലേയ്ക്കിറങ്ങുന്നത് തിരയെ കീറിമുറിച്ചാണ്. ഇതാണ് അപകടത്തിന് വഴി വയ്ക്കുന്നത്.

ഡ്രജിംഗ് കൃത്യമായി നടക്കാത്തതിനാൽ പലയിടങ്ങളിലും മണൽത്തിട്ടകൾ രൂപം കൊണ്ടു. 6 എങ്കിലും ആഴം വേണ്ട സ്ഥലത്ത് രണ്ടായി ആഴം കുറയുമ്പോൾ ചുഴികൾ രൂപപ്പെടുകയും ബോട്ടുകൾ മറിയുകയും ചെയ്യും. അഴിമുഖത്തിന്റെ വീതി 90ൽ നിന്ന് 50 ആയി ചുരുങ്ങി. കല്ലുകളും ടെട്രാപോഡുകളും ചെരിഞ്ഞു വീണതാണ് കാരണം. വള്ളങ്ങൾ പോകുന്ന ഭാഗത്തെ ആഴക്കുറവ് തിരിച്ചറിയാൻ ബോയകൾ സ്ഥാപിക്കുമെന്ന വാഗ്ദാനം നടപ്പായില്ല. അഴിമുഖത്തെ പാറയും മണലും നീക്കി 5 മീറ്റർ ആഴം ഉറപ്പാക്കാനുള്ള നടപടി എങ്ങുമെത്തിയില്ല.

കാലവർഷത്തിൽ പൊഴിമുഖത്ത് അടിയുന്ന മണൽക്കൂനകളാണ് മുതലപ്പൊഴിയെ മരണപ്പൊഴികളാക്കുന്നത്. അപകടങ്ങൾ തുടർക്കഥയായതോടെ, അപകടത്തിൽപ്പെടുന്നവരെ രക്ഷിക്കാൻ ആംബുലൻസ് അടക്കമുള്ള റെസ്ക്യൂ ഫോഴ്സിനെ നിയോഗിക്കണമെന്ന ആവശ്യത്തിനും പരിഹാരമായിട്ടില്ല. ഹാർബറിന്റെ നീളം വർദ്ധിപ്പിക്കണമെന്ന് ചെന്നൈ എൻ.ഐ.ഒ.ടി (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഓഷ്യൻ ടെക്നോളജി) റിപ്പോർട്ട് നൽകിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല.

ആറ്റിങ്ങൽ റോട്ടറി ക്ലബ്ബ് പ്രസിഡന്റായി നിസാറിനെയും, സെക്രട്ടറിയായി കണ്ണൻ ചന്ദ്രനെയും തെരഞ്ഞെടുത്തു

ആറ്റിങ്ങൽ റോട്ടറി ക്ലബ്ബ് പ്രസിഡന്റായി നിസാറിനെയും, സെക്രട്ടറിയായി കണ്ണൻ ചന്ദ്രനെയും തെരഞ്ഞെടുത്തു

ആറ്റിങ്ങൽ റോട്ടറി ക്ലബ്ബിന്റെ സി ഒ ടി 2023 പരിപാടി റോട്ടറി ഡിസ്ട്രിക്ട് ഡയറക്ടർ സുധീർ ദേവരാജൻ ആറ്റിങ്ങൽ റോട്ടറി ക്ലബ്ബിൽ വച്ച് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ മേജർ റോണർ ആർ ടി എം പ്രദീപ്കുമാർ മാധവൻ,എ ജി പ്രിൻസ്, ആറ്റിങ്ങൽ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് നിസാർ, ആറ്റിങ്ങൽ റോട്ടറി ക്ലബ് കണ്ണൻ ചന്ദ്രപ്രസ്, ട്രഷറർ മഹേഷ്, മുൻ പ്രസിഡന്റ് സജീർ, കെ എൻ എസ് രമേശ്, വൈശാഖ് സന്തോഷ്, സുരേഷ്, പ്രവീൺ, ത്യാഗരാജൻ, സുബ്ബു, സജി തുടങ്ങിയവർ പങ്കെടുത്തു.

ഓണക്കാലത്ത് അധികമായി 28 അന്തര്‍സംസ്ഥാന സര്‍വീസ് നടത്താന്‍ കെഎസ്ആര്‍ടിസി

ഓണക്കാലത്ത് അധികമായി 28 അന്തര്‍സംസ്ഥാന സര്‍വീസ് നടത്താന്‍ കെഎസ്ആര്‍ടിസി

തിരുവനന്തപുരം: ഓണക്കാലത്ത് അധികമായി 28 അന്തര്‍സംസ്ഥാന സര്‍വീസ് നടത്താന്‍ കെഎസ്ആര്‍ടിസി. ഓഗസ്റ്റ് 22 മുതല്‍ സെപ്തംബര്‍ അഞ്ചുവരെ കേരളത്തില്‍നിന്ന് ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരികെയുമാണ് അധിക സര്‍വീസ്.

ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ആരംഭിച്ചു. ഫ്ളക്സി നിരക്കായിരിക്കും. തിരക്ക് കൂടുതലുള്ള റൂട്ടുകളില്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്താന്‍ യൂണിറ്റുകള്‍ക്ക് സിഎംഡി നിര്‍ദേശം നല്‍കി.www.online.keralartc.com, www.onlineksrtcswift.com വഴിയും ENTE KSRTC, ENTE KSRTC NEO OPRS എന്നി മൊബൈല്‍ ആപ്പുകള്‍ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം.

നാലംഗ കുടുംബം വിഷം കഴിച്ച നിലയില്‍; അച്ഛനും മകളും മരിച്ചു

നാലംഗ കുടുംബം വിഷം കഴിച്ച നിലയില്‍; അച്ഛനും മകളും മരിച്ചു

തിരുവനന്തപുരം: കുടുംബത്തിലെ നാലംഗ സംഘത്തെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം പെരിങ്ങമലയിലാണ് സംഭവം. അച്ഛനും മകളും മരിച്ചു. അമ്മയും മകനും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുല്ലാമുക്കില്‍ ശിവരാജന്‍ (56), മകള്‍ അഭിരാമി (22) എന്നിവരാണ് മരിച്ചത്. ശിവരാജന്റെ ഭാര്യ ബിന്ദു, മകന്‍ അര്‍ജുന്‍ എന്നിവരെയാണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കട ബാധ്യതയാണ് കുടുംബം ഒന്നടങ്കം ജീവനൊടുക്കാന്‍ കാരണമായതെന്നു റിപ്പോര്‍ട്ടുകളുണ്ട്. വ്യാഴാഴ്ച രാത്രി ഭക്ഷണത്തോടൊപ്പം ശിവരാജനും കുടുംബവും വിഷം കഴിച്ചുവെന്നാണ് നിഗമനം. ശിവരാജന്റെ ഭാര്യ ബിന്ദു ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ല. മകന്‍ അര്‍ജുന്‍ സംസാരിക്കുന്നുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ശിവരാജന്റെ അമ്മ രാവിലെ എഴുന്നേറ്റപ്പോഴാണ് സംഭവം അറിയുന്നത്. മകനെ വിളിച്ചപ്പോള്‍ എഴുന്നേറ്റില്ല. തുടര്‍ന്ന് കൊച്ചുമകന്‍ അര്‍ജുനെ വിളിച്ചു. ശാരീരിക അസ്വസ്ഥകളോടെ പുറത്തു വന്ന അര്‍ജുനാണ് വിഴിഞ്ഞം പൊലീസില്‍ വിളിച്ച് തങ്ങള്‍ വിഷം കഴിച്ച വിവരം അറിയിച്ചത്. പൊലീസെത്തി ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയിലെത്തിയപ്പോഴേക്കും ശിവരാജന്റേയും അഭിരാമിയുടേയും മരണം സ്ഥിരീകരിച്ചിരുന്നു.

വിവാഹത്തലേന്ന് അച്ഛൻ കൊല്ലപ്പെട്ട ശ്രീലക്ഷ്മി വിവാഹിതയായി

വിവാഹത്തലേന്ന് അച്ഛൻ കൊല്ലപ്പെട്ട ശ്രീലക്ഷ്മി വിവാഹിതയായി

തിരുവനന്തപുരം: വർക്കലയിൽ വിവാഹത്തലേന്ന് അച്ഛൻ കൊല്ലപ്പെട്ടതിനെ തുടർന്ന് മാറ്റിവച്ച വിവാഹം നടന്നു. വർക്കല ശിവഗിരി ക്ഷേത്രത്തിലാണ് വിവാഹം നടന്നത്. വിവാഹത്തലേന്ന് നാലംഗ സംഘം വീട്ടിൽ അതിക്രമിച്ച് കയറി അച്ഛനെ കൊലപ്പെടുത്തിയതിനെ തുടർന്നാണ് വിവാഹം മാറ്റിവച്ചത്. ശിവഗിരി ശാരദാ മഠത്തിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ.

ചെറുമയ്യൂർ സ്വദേശി വിനുവാണ് ശ്രീലക്ഷ്മിയെ വിവാഹം കഴിച്ചത്. നേരത്തെ ഈ വിവാഹം നിശ്ചയിച്ച ദിവസത്തിന്റെ തലേന്ന് രാത്രിയാണ് രാജു കൊല്ലപ്പെട്ടത്. ശ്രീലക്ഷ്മിയുടെ കുടുംബം കടുത്ത സങ്കടക്കടലിൽ നിൽക്കെ വിവാഹം മാറ്റിവച്ചിരുന്നു. പിന്നീട് കുടുംബത്തിന് എല്ലാ വിധ പിന്തുണയും നൽകി വിനുവും കുടുംബവും ഒപ്പം നിന്നു. വിനുവിന്റെ കുടുംബം മുൻകൈയെടുത്താണ് മാറ്റിവച്ച വിവാഹം ശാരദാമഠത്തിൽ വച്ച് നടത്തിയത്.

അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത വിവാഹ ചടങ്ങ് വളരെ ചെറിയ രീതിയിലാണ് നടത്തിയത്. നേരത്തെ ബന്ധുക്കളും സുഹൃത്തുക്കളും അടക്കം നിരവധി പേരെ ക്ഷണിച്ച് ആഘോഷമായി നടത്താൻ നിശ്ചയിച്ച വിവാഹത്തിന്റെ തലേന്നായിരുന്നു രാജു കൊല്ലപ്പെട്ടത്. ശ്രീലക്ഷ്മിയെ വിവാഹം കഴിക്കാൻ വടശ്ശേരിക്കോണം സ്വദേശിയായ ജിഷ്ണു നേരത്തെ താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ശ്രീലക്ഷ്മിക്കും കുടുംബത്തിനും വിവാഹത്തിൽ താത്പര്യം ഉണ്ടായിരുന്നില്ല. മറ്റൊരാളുമായി ശ്രീലക്ഷ്മിയുടെ വിവാഹം നടത്തില്ലെന്ന് ജിഷ്ണു അന്ന് തന്നെ വെല്ലുവിളിച്ചിരുന്നു.

കൊല്ലപ്പെട്ട രാജു ഗൾഫിൽ നിന്ന് മടങ്ങി വന്ന ശേഷം നാട്ടിൽ ഓട്ടോ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ശ്രീലക്ഷ്മിയുടെ വിവാഹം നിശ്ചയിച്ചതിലെ വൈരാഗ്യം മൂലം വിവാഹത്തലേന്ന് വീട്ടിൽ അതിക്രമിച്ച് കയറി ജിഷ്ണുവും സഹോദരൻ ജിജിനും സുഹൃത്തുക്കളായ ശ്യം, മനു എന്നിവരും പ്രശ്നമുണ്ടാക്കുകയായിരുന്നു. പിന്നാലെ മൺവെട്ടി കൊണ്ട് രാജുവിനെ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കേസിൽ നാല് പേരും റിമാന്റിലാണ്.