സുനിൽ കൊടുവഴന്നൂർ സ്മാരക അവാർഡ്; ചിറയിൻകീഴ് ശ്രീചിത്തിര വിലാസം ബോയ്സ് ഹൈസ്കൂൾ കഥാരചനാ മത്സരം സംഘടിപ്പിക്കുന്നു

സുനിൽ കൊടുവഴന്നൂർ സ്മാരക അവാർഡ്; ചിറയിൻകീഴ് ശ്രീചിത്തിര വിലാസം ബോയ്സ് ഹൈസ്കൂൾ കഥാരചനാ മത്സരം സംഘടിപ്പിക്കുന്നു

ചിറയിൻകീഴ് നോബിൾ ഗ്രൂപ്പ് ഓഫ് സ്കൂളിലെ അധ്യാപകൻ, പത്രപ്രവർത്തകൻ, എഴുത്തുകാരൻ, സംവിധായകൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച് അകാലത്തിൽ പൊലിഞ്ഞു പോയ സുനിൽ കൊടുവഴന്നൂരിന്റെ സ്മരണക്കായി തിരുവനന്തപുരം ജില്ലയിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ചിറയിൻകീഴ് ശ്രീചിത്തിര വിലാസം ബോയ്സ് ഹൈസ്കൂൾ കഥാരചനാ മത്സരം സംഘടിപ്പിക്കുന്നു. ജൂലൈ 22 ശനിയാഴ്ച രാവിലെ 10 മണിക്ക് ചിറയിൻകീഴ് ശ്രീ ചിത്തിരവിലാസം ബോയ്സ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിലാണ് പരിപാടികൾ നടക്കുന്നത്. ഉച്ചയ്ക്ക് 2 മണിയ്ക്ക് അവാർഡ് പ്രഖ്യാപനവും സമ്മാന വിതരണവും നടക്കും. ഉദ്ഘാടനവും സമ്മാനവിതരണവും ചലച്ചിത്ര സീരിയൽ നടൻ എഴുത്തുകാരൻ പ്രൊഫസർ അലിയാർ നിർവഹിക്കും. പിടിഎ പ്രസിഡന്റ് ബി സതീഷ് അധ്യക്ഷനാകും. ചടങ്ങിൽ മറ്റു പ്രമുഖരും പങ്കെടുക്കും.

മുതലപ്പൊഴി ബോട്ട് അപകടത്തിൽ മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ വീട് സന്ദർശിച്ച് അടൂർ പ്രകാശ് എം പി

മുതലപ്പൊഴി ബോട്ട് അപകടത്തിൽ മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ വീട് സന്ദർശിച്ച് അടൂർ പ്രകാശ് എം പി

മുതലപ്പൊഴി ബോട്ട് അപകടത്തിൽ മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ വീട് അടൂർ പ്രകാശ് എം പി സന്ദർശിച്ചു. അവരുടെ ബന്ധുക്കളെ ആശ്വസിപ്പിച്ചു. മുതലപ്പൊഴിയിൽ അപകടങ്ങളും മരണങ്ങളും തുടർച്ചയായി നടക്കുന്ന സാഹചര്യത്തിൽ അതിനൊരു പരിഹാരം കാണണമെന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് കേന്ദ്രമന്ത്രിയ്ക്കു എം പി നിവേദനവും നൽകി.
ചിറയിൻകീഴ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഭയൻ, ചിറയിൻകീഴ് അസംബ്ലി സാനാർത്ഥി ആയിരുന്ന അനൂപ്, മംഗലാപുരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നൗഷാദ്, ഡി സി സി ജനറൽ സെക്രട്ടറി എം ജെ ആനന്ദ്, ബ്ലോക്ക് ഭാരവാഹികൾ, മണ്ഡലം
ഭാരവാഹികൾ, പഞ്ചായത്ത് മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു.

“ഭാരത് സേവക്” ബഹുമതി സമ്മാനിച്ചു

“ഭാരത് സേവക്” ബഹുമതി സമ്മാനിച്ചു

സുരാഷ്ട്ര നിർമ്മാണത്തിലും മാനവ സേവ – പരിപാലന രംഗത്തും വ്യക്തികളുടെ നിസ്വാർത്ഥ ഇടപെടലുകളെയും പങ്കിനെയും പ്രകീർത്തിച്ചും സാഹിത്യ സംഭാവനകളെ മുൻനിർത്തിയും ഇൻഡ്യൻ ആസൂത്രണ കമ്മിഷനു കീഴിൽ പ്രവർത്തിക്കുന്ന ഭാരത് സേവക് സമാജിന്റെ “ഭാരത് സേവക്” ബഹുമതി കവടിയാർ (തിരു: പുരം) സദ്ഭാവന ഓഡിറ്റോറിയത്തിൽ വച്ച് ആറ്റിങ്ങൽ സ്വദേശി ബാലചന്ദ്രൻ നായർക്ക് സമ്മാനിച്ചു.

പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ ഫണ്ട്‌ പുളിമാത്ത് സി.ഡി.എസിന് നൽകി

പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ ഫണ്ട്‌ പുളിമാത്ത് സി.ഡി.എസിന് നൽകി

പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ ഫണ്ട്‌ പുളിമാത്ത് സി.ഡി.എസ് ന് 2,10,05000/- കോർപ്പറേഷൻ ചെയർമാൻ അഡ്വ.പ്രസാദ് നൽകി. പ്രോഗ്രാമിന് സിഡിഎസ് ചെയർ പേഴ്സൺ തങ്കമണി.ആർ.കുറുപ്പ് അധ്യക്ഷത വഹിച്ചു.വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വക്കേറ്റ് സ്മിത സുന്ദരേശൻ, കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ.ശ്രീജ ഉണ്ണികൃഷ്ണൻ, പുളിമാത്ത് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഡി .രഞ്ജിതം, പുളിമാത്ത് പഞ്ചായത്ത് മെമ്പർമാരായ ടിവി ബീന, കെ.ശിശുദള നയനകുമാരി തുടങ്ങിയവർ പങ്കെടുത്തു.

പരിശോധനാഫലം പുറത്തുവന്നു; അഞ്ചുതെങ്ങ് മാമ്പള്ളയിലെ മൂന്ന് വയസ്സുകാരിയെ കടിച്ച നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു

പരിശോധനാഫലം പുറത്തുവന്നു; അഞ്ചുതെങ്ങ് മാമ്പള്ളയിലെ മൂന്ന് വയസ്സുകാരിയെ കടിച്ച നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു

അഞ്ചുതെങ്ങ്: മാമ്പള്ളയിലെ മൂന്ന് വയസ്സുകാരിയെ കടിച്ച നായ്ക്ക് പേ വിഷബാധ. കുട്ടിയെ കടിച്ച് മണിക്കൂറുകൾക്കകം കുഴഞ്ഞുവീണ് മരിച്ച തെരുവുനായയുടെ ശവം പുറത്തെടുത്ത് നടത്തിയ സാമ്പിൾ പരിശോധനയിലാണ് പേ വിഷബാധ കണ്ടെത്തിയത്. സാമൂഹ്യ പ്രവർത്തകനായ അഞ്ചുതെങ്ങ് സജന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നായയുടെ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തുവാൻ അധികൃതർ തയ്യാറായത്.

തുടർന്ന് അഞ്ചുതെങ്ങ് ഗവണ്മെന്റ് മൃഗാശുപത്രി വെറ്റിനറി സർജ്ജൻ ജസ്‌ന എസ് ന്റെ മേൽനോട്ടത്തിൽ കഴിഞ്ഞ ദിവസം നായയുടെ ശവം പുറത്തെടുത്ത് പാലോട് ചീഫ് ഡിസീസ് ഇൻവസ്റ്റിഗേഷൻ ഓഫീസിലേക്ക് പരിശോധനകൾക്കായി അയച്ചിരുന്നു. ഇതിന്റെ പരിശോധനാ ഫലം കഴിഞ്ഞ ദിവസം പുറത്തുവന്നതെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. ഇതോടെ പ്രദേശത്ത് ആശങ്ക പടർന്നിരിക്കുകയാണ്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മുടിപ്പുര കൃപാനഗർ സ്വദേശിനി റോസ്‌ലിയയെയാണ് (4) തെരുവ് നായ ആക്രമിച്ച് ഗുരുതര പരുക്ക് ഏൽപ്പിച്ചത്.

അഞ്ചുതെങ്ങ് സി.എച്ച്.സി യും വൈ.ടു.കെ ക്ലബും സംയുക്തമായി സംഘടിപ്പിക്കുന്ന ശുചിത്വ ബോധവത്കരണ ക്ലാസ്സ് നാളെ

അഞ്ചുതെങ്ങ് സി.എച്ച്.സി യും വൈ.ടു.കെ ക്ലബും സംയുക്തമായി സംഘടിപ്പിക്കുന്ന ശുചിത്വ ബോധവത്കരണ ക്ലാസ്സ് നാളെ

അഞ്ചുതെങ്ങ് കമ്യൂണിറ്റി ഹെൽത്ത് സെന്ററും വൈ.ടു.കെ പ്രിൻസസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബും സംയുക്തമായി സംഘടിപ്പിക്കുന്ന ശുചിത്വ ബോധവത്കരണ ക്ലാസ്സ് നാളെ. ഉച്ചയ്ക്ക് 2 മണിയ്ക്ക് പുത്തൻമണ്ണ് ലക്ഷംവീട് കോളനിയിൽവച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.

വർദ്ധിച്ചുവരുന്ന പരിസ്ഥിതി മലിനീകരണത്തിന്റെ ദൂഷ്യ വശങ്ങൾ തീരദേശ നിവാസികളുടെ ശ്രദ്ധയിലേയ്ക്ക് എത്തിയ്ക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ലൈജു നിർവ്വഹിയ്ക്കും. അഞ്ചുതെങ്ങ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസർ ഡോക്ടർ അനിൽകുമാർ പി ജൂനിയൽ ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ്കുമാർ പി. എന്നിവർ ക്ലാസ്സുകൾ നയിക്കുന്ന പരിപാടിയിൽ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തംഗം ഡോൺ ബോസ്കോ വാർഡ് തല വിശദീകരണം നൽകുന്നു.
പരിപാടിയിൽ അഞ്ചുതെങ്ങിലെ മുഴുവൻ ജനങ്ങളുടെയും സാന്നിധ്യം ഉണ്ടാകണമെന്ന് ക്ലബ്‌ പ്രസിഡന്റ് ജോസ്, ജനറൽ സെക്രട്ടറി സജിത്ത് സെബാസ്റ്റ്യൻ തുടങ്ങിയവർ അഭ്യർത്ഥിച്ചു.