മുരുക്കുംപുഴ ടൗൺ വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എം എസ് നൗഷാദിനു വമ്പിച്ച സ്വീകരണം നൽകി

മുരുക്കുംപുഴ ടൗൺ വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എം എസ് നൗഷാദിനു വമ്പിച്ച സ്വീകരണം നൽകി

മുരുക്കുംപുഴ ടൗൺ വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വമ്പിച്ച സ്വീകരണം നൽകി.
മംഗലപുരം ബ്ലോക്ക്‌ കോൺഗ്രസ്സ് പ്രസിഡന്റായി വീണ്ടും തെരെഞ്ഞെടുത്ത
എം എസ് നൗഷാദിനു മുരുക്കുംപ്പുഴ ടൗൺ വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വമ്പിച്ച സ്വീകരണം നൽകി. ബൂത്ത്‌ പ്രസിഡന്റ് അമ്മൂസ് സുരേഷിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ഡി സി സി ജനറൽ സെക്രട്ടറി കെ എസ് അജിത്കുമാർ ഉദ്ഘാടനം ചെയ്തു.

മുതിർന്ന കോൺഗ്രസ്‌ നേതാവ് മുരുക്കുംപ്പുഴ ഈസയെ യോഗത്തിൽ വച്ച് ബ്ലോക്ക്‌ പ്രസിഡന്റ് ഷാൾ അണിയിച്ചു ആദരിക്കയുണ്ടായി. സിൽവർ ലൈൻ സമര നേതാവ് എ കെ ഷാനവാസ്‌ ആശംസകൾ അർപ്പിച്ചുകൊണ്ട് മുഖ്യ പ്രഭാഷണം നടത്തി. മഹിളാ കോൺഗ്രസ്സ് ജില്ല ജനറൽ സെക്രട്ടറി വസന്തകുമാരി, ഐ എൻ ടി യു സി മണ്ഡലം പ്രസിഡന്റ് മൻസൂർ, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് അഖിലേഷ് നെല്ലിമൂട്, ഷാജിഖാൻ, അജിത, ഷംനാദ്, അനിൽകുമാർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു.

സഹകരണ ബാങ്കുകളിലും അഞ്ചുലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ

തിരുവനന്തപുരം: പൊതുമേഖല ബാങ്കുകള്‍ക്ക് സമാനമായി സഹകരണ ബാങ്കുകളിലെയും സംഘങ്ങളിലെയും നിക്ഷേപങ്ങള്‍ക്കുള്ള ഗാരന്റി തുകയും വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. രണ്ടു ലക്ഷം രൂപയില്‍നിന്ന് അഞ്ചു ലക്ഷം രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്.

ഗാരന്റി തുക പൊതുമേഖലാ ബാങ്കുകളുടേതിനു തുല്യമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഗാരന്റി നിക്ഷേപ ഫണ്ട് വഴിയാണ് സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങള്‍ക്ക് ഗാരന്റി ഉറപ്പാക്കുന്നത്. ഈ നിക്ഷേപങ്ങളുടെ ഫണ്ട് കൈകാര്യം ചെയ്യുന്നതിന് നിക്ഷേപ ഗാരന്റി ഫണ്ട് ബോര്‍ഡ് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ അംഗത്വം എടുക്കുന്ന സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപങ്ങള്‍ക്കാണ് ഗാരന്റി ലഭിക്കുക. കേന്ദ്ര ഇന്‍ഷുറന്‍സ് ക്രെഡിറ്റ് ഗാരന്റി കോര്‍പറേഷന്‍ വഴിയാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്.

സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

സി പി ഐ എം നക്രാംകോട് ബ്രാഞ്ചും കിംസ് ഹെൽത്ത്‌ മെഡിക്കൽ സെന്ററും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. അവനവഞ്ചേരി ഗ്രാമത്തിൽ വച്ച് നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് ആറ്റിങ്ങൽ എം എൽ എ ഒ എസ് അംബിക ഉദ്ഘാടനം ചെയ്തു. കർഷക സംഘം സെക്രട്ടറിയും ബ്രാഞ്ച് അംഗവുമായ കെ. രാധാകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബ്രാഞ്ച് സെക്രട്ടറി അഡ്വ. മഹീന്ദ്രലാൽ സ്വാഗതം പറഞ്ഞു.

ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ് കുമാരി മുഖ്യ പ്രഭാഷണം നടത്തി. യോഗത്തിൽ മുൻ നഗരസഭ ചെയർമാൻ സഖാവ് എം പ്രദീപ്‌, എം. മുരളി (ഏരിയ കമ്മിറ്റി അംഗം), സി. ചന്ദ്രബോസ് സി പി ഐ എം ലോക്കൽ കമ്മിറ്റി സെക്രട്ടറി), കെ പി രാജഗോപാലൻ പോറ്റി (വാർഡ് കൗൺസിലർ) എന്നിവർ ആശംസപ്രസംഗം നടത്തി. ബ്രാഞ്ച് അംഗവും കർഷകസംഘം പ്രസിഡന്റ്റുമായ എസ് . സോമകുമാർ നന്ദി പ്രകാശിപ്പിച്ചു.

ഡിഇഒ തസ്തികയിലേക്ക് കെഎഎസ് കാരെ നിയമിച്ച നടപടി പിൻവലിക്കുക : കെപിഎസ്ടിഎ

ഡിഇഒ തസ്തികയിലേക്ക് കെഎഎസ് കാരെ നിയമിച്ച നടപടി പിൻവലിക്കുക : കെപിഎസ്ടിഎ

പുതിയ അധ്യയന വർഷം ആരംഭിച്ച് ഒന്നര മാസം പിന്നിട്ടിട്ടും വിദ്യാഭ്യാസ മേഖലയിൽ ഹെഡ്മാസ്റ്റർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥ നിയമനം നടത്താത്തത് ഈ മേഖലയെ സങ്കീർണമാക്കുമെന്നും, കെ.എ.എസ്.കാരെ നിയമിച്ച് ഡി.ഇ.ഒ. തസ്തിക നികത്താനുള്ള സർക്കാർ നീക്കം അധ്യാപകരുടെ പ്രൊമോഷൻ സാധ്യതകളെ ബാധിക്കുമെന്നതിനാൽ ആ നടപടിയിൽ നിന്നും സർക്കാർ പിന്തിരിയണമെന്നും കെപിഎസ്ടിഎ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

കെപിഎസ്ടിഎ വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച നേതൃത്വ പരിശീലന ക്യാമ്പ് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ. രാജ്മോഹൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി അനിൽ വെഞ്ഞാറമൂട്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ ആർ.ശ്രീകുമാർ, എൻ. സാബു, എ.ആർ. ഷമീം, ഡി.സി. ബൈജു, ജില്ലാ പ്രസിഡന്റ് പ്രദീപ് നാരായൺ, സെക്രട്ടറി സി.ആർ.ആത്മകുമാർ, ട്രഷറർ ബിജു ജോബോയ്, ഭാരവാഹികളായ വി.വിനോദ്, എം. റിജാം സി.എസ്.വിനോദ്, പി.എ.സാജൻ, ക്ലീറ്റസ് തോമസ്, പി. പ്രിൻസ് എന്നിവർ നേതൃത്വം നൽകി.

ആറ്റിങ്ങൽ ഗവണ്മെന്റ് കോളേജിൽ റിസർച്ച് ഹബ്ബിന്റെ ഉദ്ഘാടനം നടന്നു

ആറ്റിങ്ങൽ ഗവണ്മെന്റ് കോളേജിൽ റിസർച്ച് ഹബ്ബിന്റെ ഉദ്ഘാടനം നടന്നു

ആറ്റിങ്ങൽ ഗവണ്മെന്റ് കോളേജിൽ കിഫ്‌ബിയുടെ ധനസഹായത്താൽ നിർമിച്ച ഡിജിറ്റൽ ലൈബ്രറി ബ്ലോക്കിൽ ഗവേഷണ വിദ്യാർത്ഥികൾക്കായി പ്ലാൻ ഫണ്ട്‌ ഉപയോഗിച്ച് 22,25000 രൂപയ്ക്ക് ഫർണിഷ് ചെയ്ത റിസർച്ച് ഹബ്ബിന്റെ ഉദ്ഘാടനം ആറ്റിങ്ങൽ എം എൽ എ ഒ എസ് അംബിക നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. സുനിൽ എസ്. അദ്ധ്യക്ഷനായ ചടങ്ങിൽ കേരള യൂണിവേഴ്സിറ്റി കോമേഴ്‌സ് ഡിപ്പാർട്ട്മെന്റ് മേധാവി പ്രൊഫ. ഡോ. ഗബ്രിയേൽ സൈമൺ തട്ടിൽ മുഖ്യ പ്രഭാഷണം നടത്തി.

റിസർച്ച് ആൻഡ് ഡെവലപ്പ്മെന്റ് കൺവീനർ പ്രൊഫ. ഡോ. അനിത എസ്. സ്വാഗത പ്രസംഗം നടത്തിയ ചടങ്ങിൽ, തിരുവനന്തപുരം ഗവണ്മെന്റ് വിമൻസ് കോളേജ് കോമേഴ്‌സ് പ്രൊഫ. ഡോ. പ്രദീപ്‌ കുമാർ കെ., ഗവണ്മെന്റ് കോളേജ് ആറ്റിങ്ങൽ ഐ ക്യു എ സി കോഓർഡിനേറ്റർ ഡോ. സുനിൽ രാജ് എൻ. വി, കോമേഴ്‌സ് വിഭാഗം മേധാവി ഡോ. സുരേഷ് കുമാർ കെ, ഇക്കണോമിക്സ് വിഭാഗം മേധാവി ഡോ. പ്രിയേഷ്, പി ടി എ സെക്രട്ടറി ഡോ. നിഷ എന്നിവർ ആശംസകൾ അർപ്പിച്ചു. ഗവേഷണ വിദ്യാർത്ഥികളും മറ്റു ഡിപ്പാർട്മെന്റിലെ അധ്യാപകരും പങ്കെടുത്ത ചടങ്ങിൽ റിസർച്ച് ഫോറം കൺവീനർ ദിവ്യലക്ഷ്മി എം ജി നന്ദി പ്രകാശിപ്പിച്ചു.

ദേശീയ പാതയിലെ കുഴികൾ അപകടക്കെണിയാകുന്നുവെന്നു നാട്ടുകാരുടെ പരാതി

ദേശീയ പാതയിലെ കുഴികൾ അപകടക്കെണിയാകുന്നുവെന്നു നാട്ടുകാരുടെ പരാതി

ആറ്റിങ്ങൽ സി എസ് ഐ ജംഗ്ഷനിലും പൂവൻപാറ പാർക്കിനു സമീപവും ദേശീയ പാതയിലെ കുഴികൾ അപകടക്കെണിയാകുന്നുവെന്നു നാട്ടുകാരുടെ പരാതി. മഴ കനത്തത്തോടു കൂടി ഇവിടെ നിരവധി സ്ഥലത്താണ് കുഴി രൂപപ്പെട്ടത്. പല അപകടങ്ങളിലും പെടുന്നത് ഇരു ചക്ര വാഹനക്കാരാണ്. അശാസ്ത്രീയമായ റോഡ് നിർമാണം കാരണമാണ് ഇത്തരം കുഴികൾ ഉണ്ടാകുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. എത്രയും വേഗം കുഴികൾ നികത്തി വൻ ദുരന്തങ്ങൾ ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.