വൈദ്യുതി മുടങ്ങും
ആറ്റിങ്ങല്‍: ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ 11 കെ.വി.ലൈനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ 13 ന് രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ പാലസ് റോഡ്, ഗേള്‍സ് എച്ച്.എസ്.എസ്.ജംഗ്ഷൻ, കൊല്ലമ്പുഴ എന്നിവിടങ്ങളില്‍ വൈദ്യുതി മുടങ്ങും.
ആറ്റിങ്ങല്‍: ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ 11 കെ.വി.ലൈനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ 13 ന് രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ പാലസ് റോഡ്, ഗേള്‍സ് എച്ച്.എസ്.എസ്.ജംഗ്ഷൻ, കൊല്ലമ്പുഴ എന്നിവിടങ്ങളില്‍ വൈദ്യുതി മുടങ്ങും.
കഞ്ചാവ് റെയ്ഡിനിടെ പോലീസിനെ മുളക് സ്പ്രേ അടിച്ച് ആക്രമിച്ച ശേഷം കടന്നു കളഞ്ഞ പ്രതിയെ കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തു. കാരേറ്റ് പേടികുളം സ്വദേശി രാഹുൽരാജ് (33) ആണ് പിടിയിലായത്. ഇക്കഴിഞ്ഞ ഏപ്രിൽ 19 ന് രാത്രി 8.30 ന് ആയിരുന്നു സംഭവം. കഞ്ചാവ് കേസിൽ പിടികൂടിയ പ്രതിയിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കിളിമാനൂർ സ്റ്റേഷൻ പരിധിയിൽപ്പെട്ട ഇരപ്പിൽ എന്ന സ്ഥലത്തെ ഒരു വീട്ടിൽ റെയ്ഡിനായി കടയ്ക്കൽ പോലീസ് എത്തുകയായിരുന്നു.
വീടിനുള്ളിലേയ്ക്ക് പ്രവേശിച്ച പോലീസിനെ അവിടെയുണ്ടായിരുന്ന പ്രതി മുളക് സ്പ്രേ അടിച്ച ശേഷം മർദ്ദിച്ചു. തുടർന്ന് അവിടെ നിന്നും രക്ഷപ്പെട്ടു. തുടർന്ന് ഒളിവിൽ പോയ പ്രതിയെ പിടികൂടുന്നതിനായി ഫോൺ രേഖകളടക്കം പരിശോധിച്ച് അന്വേഷണം നടത്തി വരവെ തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ രാഹുലിനെ പോലീസ് പിടികൂടുകയായിരുന്നു. ആറ്റിങ്ങൽ ഡിവൈഎസ്പി ജയകുമാറിന്റെ നേതൃത്വത്തിൽ കിളിമാനൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബി.ജയൻ, സബ് ഇൻസ്പെക്ടർമാരായ രാജി കൃഷ്ണ, ഷജിം, എസ് സി പി ഓ മാരായ മഹേഷ്, ഷിജു, പ്രിജിത്ത് സി പി ഓ കിരൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
ആറ്റിങ്ങല്‍: ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ 11 കെ.വി.ലൈനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ 13 ന് രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ പാലസ് റോഡ്, ഗേള്‍സ് എച്ച്.എസ്.എസ്.ജങ്ഷന്‍, കൊല്ലമ്പുഴ എന്നിവിടങ്ങളില്‍ വൈദ്യുതി മുടങ്ങും.
തൃശ്ശൂർ: കൈക്കൂലി വാങ്ങിയ കേസിൽ പിടിയിലായ ഡോക്ടറുടെ വീട്ടിൽ നിന്നും 15 ലക്ഷത്തിലേറെ രൂപ കണ്ടെത്തി. തൃശൂർ മെഡിക്കൽ കോളേജിലെ അസ്ഥി രോഗ വിഭാഗം ഡോക്ടർ ഷെറി ഐസക്കിന്റെ വീട്ടിൽ നിന്നാണ് പണം കണ്ടെത്തിയത്. 500, 2000, 100, 200 ന്റെ നോട്ടുകെട്ടുകളാണ് വിജിലൻസ് റെയ്ഡിൽ കണ്ടെത്തിയത്. പണം വിജിലൻസ് എണ്ണിത്തിട്ടപ്പെടുത്തുകയാണ്. രണ്ടായിരത്തിന്റെ 25 നോട്ട് കെട്ടുകൾ കൂട്ടത്തിലുണ്ട്. ശസ്ത്രക്രിയയ്ക്ക് 3000 രൂപ കൈക്കൂലി വാങ്ങിയ കേസിലായിരുന്നു അറസ്റ്റ്. സർജറി ഡേറ്റ് നൽകാൻ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന സ്ഥലത്ത് 3000 എത്തിക്കണം എന്നാവശ്യപ്പെട്ടതിലാണ് അറസ്റ്റുണ്ടായത്. പിന്നാലെയാണ് റെയ്ഡിൽ നോട്ട് കെട്ടുകൾ കണ്ടെത്തിയത്.
തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന രോഗിയുടെ ശസ്ത്രക്രിയ നടത്തുന്നതിനാണ് പരാതിക്കാരനോട് ഡോ. ഷെറി ഐസക് 3000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. പണം താൻ സ്വകാര്യ പ്രാക്ടീസ് ചെയ്യുന്ന ഓട്ടു പാറയിലുള്ള ക്ലിനിക്കിൽ എത്തിക്കാനായിരുന്നു ഡോക്ടർ നിർദ്ദേശിച്ചത്. ശസ്ത്രക്രിയക്ക് ഡേറ്റ് നൽകാതെ നിരവധി തവണ രോഗിയുടെ കുടുംബത്തെ കൈക്കൂലി ലഭിക്കുന്നതിനായി ഇയാൾ നടത്തിച്ചിരുന്നു.
പ്രിൻ്റിംഗ് പ്രസ് ഉടമയെ സ്ഥാപനത്തിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.
വാമനപുരം കളമച്ചൽ സ്വദേശിയും വാമന പുരം ജംഗഷനിലെ അരുളി പ്രിൻ്റിംഗ് പ്രസ് ഉടമയുമായ ശ്രീകുമാറാണ് [59] മരിച്ചത്. ഇന്ന് രാവിലെ 7.30 മണിക്കാണ് ശ്രീ കുമാറിനെ മരിച്ച നിലയിൽ കാണുന്നത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. വെഞ്ഞാറമൂട്, പൊലിസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
തിരുവനന്തപുരം: ഇത്തവണത്തെ കര്‍ക്കിടക വാവുബലിയോട് അനുബന്ധിച്ച് ജില്ലയിലെ പ്രധാന ബലിതര്‍പ്പണ കേന്ദ്രമായ തിരുവല്ലത്ത് ഇതുവരെ നടത്തിയ ഒരുക്കങ്ങള്‍ വിലയിരുത്തി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. ഒരുക്കങ്ങള്‍ തൃപ്തികരമാണെന്ന് മന്ത്രി പറഞ്ഞു. മുന്നൊരുക്കങ്ങളുടെ ഭാഗമായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു.
ബലിക്കടവുകള്‍ വൃത്തിയാക്കുന്ന നടപടികള്‍ അന്തിമഘട്ടത്തിലാണെന്ന് ജലസേചന വകുപ്പ് അറിയിച്ചു. ക്രമസമാധാന പാലനത്തിനായി മഫ്തിയിലുള്‍പ്പെടെ 800 പോലീസുദ്യോഗസ്ഥരെ നിയോഗിക്കും. ക്ഷേത്ര പരിസരത്തും ബലിതര്‍പ്പണ കേന്ദ്രങ്ങളിലുമായി 16 സി.സി.ടി.വികള്‍ സ്ഥാപിച്ചു. തിരക്ക് കണക്കിലെടുത്ത് കെ.എസ്.ആര്‍.ടി.സി നാല്‍പ്പതോളം പ്രത്യേക സര്‍വീസുകള്‍ നടത്തും. പ്രധാന റോഡുകളിലെയും ഇടറോഡുകളിലെയും തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണികള്‍ അന്തിമഘട്ടത്തിലാണ്.
ജലവിതരണത്തിനായി തിരുവനന്തപുരം കോര്‍പ്പറേഷനും ദേവസ്വം ബോര്‍ഡും ഓരോ വാട്ടര്‍ ടാങ്കുകള്‍ സജ്ജീകരിക്കും. ലൈഫ് ഗാര്‍ഡുകളുടെ സേവനം അഗ്നിരക്ഷാസേനയും സ്‌കൂബ ടീമിന്റെ സേവനം വിനോദസഞ്ചാര വകുപ്പും ഒരുക്കിയിട്ടുണ്ട്. തിരുവല്ലം ക്ഷേത്രത്തില്‍ നടന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്, എ.ഡി.എം അനില്‍ ജോസ്, ലോ ആന്‍ഡ് ഓര്‍ഡര്‍ വിഭാഗം ഡി.സി.പി വി. അജിത്, ക്ഷേത്രപ്രതിനിധികള്‍ വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Recent Comments