by Midhun HP News | Jul 10, 2023 | Latest News, ജില്ലാ വാർത്ത
പഴയകുന്നുമ്മേൽ വില്ലേജിൽ, കിളിമാനൂർ ദേശത്ത്, മലയമാം, ദേവേശ്വരം അമ്പലത്തിന് സമീപം, കലാമന്ദിരം വീട്ടിൽ സുരേഷ്കുമാർ മകൻ ജോഷിൻ Age-23 നെ ആണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ്, ജോഷിൻ സോഷ്യൽ മീഡിയ മുഖാന്തിരം,കുട്ടികളുടേത് അടക്കമുള്ള അശ്ലീല വീഡിയോകളും ചിത്രങ്ങളും, സ്ഥിരമായി വീക്ഷിക്കുകയും, ഡൗൺലോഡ് ചെയ്ത് മൊബൈൽ ഫോണിൽ സൂക്ഷിച്ച് മറ്റ് പലർക്കും അയച്ചു ചെയ്യാറുള്ളതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ജോഷിന്റെ മൊബൈൽ ഫോൺ പോലീസ് നിയമപ്രകാരം പിടിച്ചെടുത്ത് ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ പരിശോധനയ്ക്കായി അയച്ചിരുന്നു. പരിശോധനാ ഫലം ലഭ്യമായതിൽ, ജോഷിൻ കുട്ടികളുടെ അശ്ലീല ചിത്രങ്ങളും മൊബൈൽ ഫോണിൽ ഡൗൺലോഡ് ചെയ്ത് ശേഖരിച്ച് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചതായി വെളിവായതിനാൽ,ജോഷിനെതിരേ പോക്സോ ആക്ട് ചേർത്ത് കേസ്സ് രജിസ്റ്റർ ചെയ്ത് അന്വേഷിച്ചു വരവേ ആറ്റിങ്ങൽ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ,ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ ഇൻസ് പെക്ടർ,തൻസീം അബ്ദുൽസമദ്,ASIരാജീവൻ,സിവിൽ പോലീസ് ഓഫീസർ റിയാസ് എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ഒളിവിൽ കഴിഞ്ഞു വന്ന പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി.
by Midhun HP News | Jul 10, 2023 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരം ചിറയിൻകീഴ് മുതലപ്പൊഴിയിൽ മന്ത്രിമാരെ തടയാൻ ആഹ്വാനം ചെയ്ത് ഫാദർ യുജീൻ പേരേരയെന്ന് മന്ത്രി വി ശിവൻകുട്ടി. മത്സ്യബന്ധന വള്ളം മറിഞ്ഞതുമായി ബന്ധപ്പെട്ട് സംഭവസ്ഥലം സന്ദർശിച്ച മന്ത്രിമാരായ വി ശിവൻകുട്ടി, അഡ്വ. ആന്റണി രാജു, അഡ്വ. ജി ആർ അനിൽ എന്നിവരെ തടയാൻ ആഹ്വാനം ചെയ്ത് ഫാദർ യുജീൻ പേരേരയാണെന്നും ഫാദർ യുജീൻ പേരേരയുടെ ആഹ്വാനം അനുസരിക്കാതെ നാട്ടുകാർ സംയമനം പാലിച്ചതിനാൽ വലിയ സംഘർഷം ഒഴിവായെന്ന് മന്ത്രിമാർ വാർത്താകുറിപ്പിൽ അറിയിച്ചു.
ഇന്ന് വെളുപ്പിനാണ് മത്സ്യബന്ധന വള്ളം മറിഞ്ഞത്. അതിരാവിലെതന്നെ ജില്ലാ ഭരണകൂടം തിരച്ചിലിന് വേണ്ട ക്രമീകരണങ്ങൾ നടത്തി. ഡോണിയർ വിമാനം, ഹെലികോപ്റ്റർ എന്നിവയടക്കമുള്ളവയുടെ സഹായത്തോടെ കോസ്റ്റ് ഗാർഡ് , ലോക്കൽ പോലീസ്, മറൈൻ എൻഫോഴ്സ്മെന്റ് തുടങ്ങിയ ഏജൻസികൾ തിരച്ചിൽ രാവിലെ തന്നെ ആരംഭിച്ചു. ജില്ലാ അദാലത്ത് വെട്ടിച്ചുരുക്കി മന്ത്രിമാരും ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് എത്തി.
മത്സ്യത്തൊഴിലാളികൾക്ക് പറയാനുള്ളത് മന്ത്രിമാർ സശ്രദ്ധം കേട്ടു. സ്കൂബാ ഡൈവേഴ്സിന്റെ സേവനം മത്സ്യത്തൊഴിലാളികളുടെ ആവശ്യപ്രകാരം ലഭ്യമാക്കി. ഇതിനുശേഷം മരിച്ച മത്സ്യത്തൊഴിലാളി കുഞ്ഞുമോന്റെ മൃതദേഹത്തിൽ മന്ത്രിമാർ ആദരാഞ്ജലികൾ അർപ്പിച്ചു. കുടുംബത്തെ വീട്ടിലെത്തി ആശ്വസിപ്പിച്ചു. തുടർന്ന് മന്ത്രിമാർ തിരികെ പോകാൻ ഒരുങ്ങുമ്പോഴാണ് ബിഷപ്പ് തോമസ് നെറ്റോയും ഫാദർ യുജീൻ പേരേരയും സംഭവസ്ഥലത്ത് എത്തുന്നത്.സ്ഥലത്തെത്തിയ ഉടൻ ഫാദർ യുജീൻ പെരേര മന്ത്രിമാരെ തടയാൻ ആഹ്വാനം ചെയ്യുകയായിരുന്നു.
എന്നാൽ നാട്ടുകാർ സംയമനം പാലിച്ചതിനെ തുടർന്ന് സംഘർഷം ഉണ്ടായില്ല. വി ജോയി എം. എൽ. എ., ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഐ എ എസ് തുടങ്ങിയവരും മന്ത്രിമാർക്കൊപ്പം ഉണ്ടായിരുന്നു. തുടർന്നുള്ള നടപടികൾ ഏകോപിപ്പിക്കാൻ മന്ത്രിമാരുടെ നിർദ്ദേശപ്രകാരം ജില്ലാ കളക്ടർ ആർ ഡി ഒയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
by Midhun HP News | Jul 10, 2023 | Latest News, ജില്ലാ വാർത്ത
അഞ്ചുതെങ്ങ് മാമ്പള്ളിയിൽ നാല് വയസ്സ്കാരിയെ തെരുവ് നായ ആക്രമിച്ച സംഭവത്തിൽ ചത്ത നായയുടെ ശവം പുറത്തെടുത്ത് പരിശോധനക്കയച്ചു. നായ്ക്കളിൽ പേയ് വിഷബാധ ക്രമതീതമായി വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പ്രാദേശവാസികളുടെ ആശങ്ക കണക്കിലെടുത്തുള്ള സാമൂഹ്യ പ്രവർത്തകനായ അഞ്ചുതെങ്ങ് സജന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നായയുടെ മൃതദേഹം പുറത്തെടുത്ത് പരിശോധനയ്ക്ക് അയച്ചത്. അഞ്ചുതെങ്ങ് ഗവണ്മെന്റ് മൃഗാശുപത്രി വെറ്റിനറി സർജ്ജൻ ജസ്‌ന എസ് ന്റെ മേൽനോട്ടത്തിലാണ് നായയുടെ ശവം പുറത്തെടുത്ത് പാലോട് ചീഫ് ഡിസീസ് ഇൻവസ്റ്റിഗേഷൻ ഓഫീസിലേക്ക് പരിശോധനകൾക്കായി അയച്ചത്.
നടപടിക്രമങ്ങൾക്ക് വാർഡ് മെമ്പർ ബിഎൻ സൈജുരാജ്, ഗ്രാമ പഞ്ചായത്ത് ക്ലർക്ക് മുജീബ് മൃഗശുപത്രി ജീവനക്കാരിയായ ഇന്ദു തുടങ്ങിയവർ നേതൃത്വം നൽകി. കഴിഞ്ഞ ദിവസം രാവിലെ ആയിരുന്നു വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്നമുടിപ്പുര കൃപാനഗർ സ്വദേശിനി റോസ്‌ലിയ (4) തെരുവ് നായ ആക്രമിച്ച് ഗുരുതര പരുക്ക് ഏൽപ്പിച്ചത്. അക്രമത്തിൽ ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടൻ തന്നെ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലേക്ക് മാറ്റിയിരുന്നു.
by Midhun HP News | Jul 10, 2023 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വിഴിഞ്ഞത്ത് മണ്ണ് നീക്കം ചെയ്യുന്നതിനിടെ മണ്ണിടിഞ്ഞുവീണ് കിണറ്റിൽ അകപ്പെട്ട തൊഴിലാളി മഹാരാജന്റെ മൃതദേഹം പുറത്തെടുത്തു. 50 മണിക്കൂര്‍ പിന്നിട്ട ദൗത്യത്തിന് ഒടുവിലാണ് ഇയാളുടെ മൃതദേഹം പുറത്തെടുത്തത്.
കിണറിന്റെ വശത്തുനിന്ന് അനിയന്ത്രിതമായി ഉറവ പൊട്ടി മണ്ണും ചെളിയും ഒലിച്ചിറങ്ങിയതാണ് രക്ഷാപ്രവര്‍ത്തനത്തിന് തടസമായത്. ആലപ്പുഴയില്‍ നിന്ന് 25 അംഗ ദേശീയ ദുരന്ത നിവാരണ സംഘവും സ്ഥലത്തെത്തിയിരുന്നു. മണ്ണു നീക്കം ചെയ്ത് 80 അടിയോളം താഴ്ച വരെ എത്തിയ രക്ഷാപ്രവർത്തകർ ഇന്നലെ രാവിലെ മഹാരാജന്റെ ഒരു കൈ കണ്ടെന്ന് അറിയിച്ചത് പ്രതീക്ഷയ്ക്കു വക നൽകിയെങ്കിലും പിന്നാലെയുണ്ടായ മണ്ണിടിച്ചിലും നീരൊഴുക്കും രക്ഷാപ്രവർത്തനത്തെ ബാധിച്ചു.
ശനിയാഴ്ച രാവിലെ മുക്കോല പീച്ചോട്ടുകോണം റോഡിനു സമീപത്തെ വീട്ടില്‍ 90 അടി ആഴമുള്ള കിണറ്റിലെ മണ്ണ് നീക്കം ചെയ്യുന്നതിനിടയിലാണ് വെങ്ങാനൂര്‍ നെല്ലിയറത്തലയില്‍ താമസിക്കുന്ന തമിഴ്‌നാട് പാര്‍വതിപുരം സ്വദേശി മഹാരാജനു (55) മേല്‍ മണ്ണിടിഞ്ഞു വീണത്.
by Midhun HP News | Jul 10, 2023 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരത്ത് മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞു. കാണാതായ 4 തൊഴിലാളികളില്‍ ഒരാള്‍ മരിച്ചു. പുതുക്കുറിച്ചി സ്വദേശി കുഞ്ഞുമോനാണ് മരിച്ചത്. മറ്റ് മൂന്ന് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. പുതുക്കുറിച്ചി സ്വദേശി ആന്റണിയുടെ ഉടസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്. പുലർച്ചെ 4 മണിയോടെയാണ് അപകടം. കാണാതായ തൊഴിലാളികൾക്കായി തെരച്ചിൽ തുടരുന്നു.
by Midhun HP News | Jul 9, 2023 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ ഐ ടി ഐ യ്ക്കു സമീപം യു ടേൺ എടുക്കുന്നതിനിടയിൽ ഓട്ടോയും സ്കൂട്ടറും ഇടിച്ച് രണ്ടു പേർക്ക് നിസാര പരിക്ക് പറ്റി. ഇന്ന് വെകുന്നേരത്തോടെ ആയിരുന്നു സംഭവം. അപകടത്തെ തുടർന്ന് ദേശീയ പാതയിലെ ഗതാഗതം തടസ്സപെട്ടു. പരിക്ക് പറ്റിയവർ ആറ്റിങ്ങൽ വലിയ കുന്ന് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
Recent Comments