കെ. കരുണാകരൻ മാത്രമാണ് കേരളത്തിൽ എല്ലാവരും അംഗീകരിച്ച ഒരേ ഒരു ലീഡർ എന്ന് അടൂർ പ്രകാശ്‌ എം പി

കെ. കരുണാകരൻ മാത്രമാണ് കേരളത്തിൽ എല്ലാവരും അംഗീകരിച്ച ഒരേ ഒരു ലീഡർ എന്ന് അടൂർ പ്രകാശ്‌ എം പി

കെ. കരുണാകരൻ മാത്രമാണ് കേരളത്തിൽ എല്ലാവരും അംഗീകരിച്ച ഒരേ ഒരു ലീഡർ എന്ന് അടൂർ പ്രകാശ്‌. ലീഡർ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ മുനിസിപ്പൽ ലൈബ്രറി ഹാളിൽ നടന്ന ലീഡർ ജന്മദിനാഘോഷ ചടങ്ങുകളുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മെരിറ്റ് ഈവനിംഗ് പരിപാടി ഉന്നത വിജയം കൈവരിച്ച കുട്ടികൾക്ക് തുടർന്ന് പഠിക്കാൻ ഉത്തേജനവും പ്രോത്സാഹനവും നൽകും. പഠിച്ചു മുൻ നിരയിൽ എത്താൻ ശ്രമിക്കുന്നവർ പിന്തള്ളപ്പെടുന്ന സാഹചര്യം ഉണ്ടാകുന്നത് രാജ്യത്തിനു അപമാനമാണ്. ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നത് അതാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

കെ. കരുണാകരന്റെ ഭരണ ശൈലിയും, പ്രവർത്തനശൈലിയും ലോക ജനതയ്ക്ക് മാതൃകയാണെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ എൻ. പീതാബരകുറുപ്പ് സൂചിപ്പിച്ചു. ഭരണ സ്വാധീനത്തിൽ പരീക്ഷ എഴുതാത്തവൻ ഉയർന്ന മാർക്ക് വാങ്ങുന്നതും പി. എസ്. സി പരീക്ഷയിൽ റാങ്ക് വാങ്ങുന്നതും അപകടകരമായ സ്ഥിതിവിശേഷം ക്ഷണിച്ച് വരുത്തിയിരിക്കയാണെന്നു മുഖ്യ പ്രഭാഷണം നടത്തിയ ഐ. എൻ. റ്റി. യു. സി ദേശിയ വർക്കിംഗ്‌ കമ്മിറ്റി അംഗം ഡോ. വി. എസ് അജിത് കുമാർ സൂചിപ്പിക്കുകയുണ്ടായി.

ചടങ്ങിൽ പുതിയ സ്ഥാനങ്ങളിൽ അവരോചിതരായ ബ്ലോക്ക്‌ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്‌മാരായ എൻ. ബിഷ്‌ണു (ആറ്റിങ്ങൽ), കെ. ആർ അഭയൻ(ചിറയിൻകീഴ്), മഹിളാ കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി ദീപാ അനിൽ, കർഷക കോൺഗ്രസ് ജനറൽ സെക്രട്ടറി ബി. മനോജ്‌, കെ. എസ്. ആർ. റ്റി. സി യിൽ നിന്നും റിട്ടയർ ചെയ്ത വെഹിക്കിൾ സൂപ്പർവൈസർ ഊരുപൊയ്ക അനിൽ എന്നിവരെ എം. പി പ്രത്വേകം ആദരിച്ചു.
പ്ലസ് 2 പരീക്ഷയിൽ 1200ൽ 1199 മാർക്ക് ലഭിച്ച ആവണി എന്ന കുട്ടിക്ക് ക്യാഷ് അവാർഡും മെമെന്റൊയും നൽകി അഭിനന്ദിച്ചു. തുടർന്ന് പ്ലസ് 2 വിലും എസ്. എസ്. എൽ. സി യ്ക്കും ഉന്നത വിജയം കൈവരിച്ച 100 ലധികം കുട്ടികൾക്ക് പ്രോത്സാഹനസമ്മാനം നൽകി ആദരിയ്ക്കുകയുണ്ടായി. ലീഡർ സാംസ്‌കാരിക വേദി പ്രസിഡന്റ്‌ കെ. കൃഷ്ണ മൂർത്തി അദ്ധ്യക്ഷത വഹിച്ചു.

ചടങ്ങിൽ എസ്. ശ്രീരംഗൻ,ജെ. ശശി, കെ. അജന്തൻ നായർ, മണനാക്കു ഷിഹാബുദീൻ, യു. പ്രകാശ്‌, ശാസ്തവട്ടം രാജേന്ദ്രൻ,ജമാൽ പാലാംകോണം,ആർ. വിജയകുമാർ,സലിം പാണന്റെ മുക്ക് സലിം, ആലംകോട് സഫീർ, കടയ്ക്കാവൂർ അശോകൻ,എസ്. സുദർശനൻ പിള്ള, എസ്. ചന്ദ്രബോസ് എന്നിവർ സംസാരിച്ചു

ജവാനെ ആക്രമിച്ച സംഭവത്തിൽ  പ്രതികൾ അറസ്റ്റിൽ

ജവാനെ ആക്രമിച്ച സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ

പട്ടാളത്തിൽ നിന്നും അവധിക്ക് നാട്ടിലെത്തിയ ജവാനെ ക്രൂരമായി മർദ്ധിച്ച കേസിലെ പ്രതികളെ പള്ളിക്കൽ പോലീസ് അറസ്റ്റ് ചെയ്തു. മടവൂർ ചാങ്ങയിൽ കോണം കിഴക്കതിൽ വീട്ടിൽ പ്രഭാകരൻപിള്ള മകൻ ലെനിൻ (36) നെയും സുഹൃത്തുക്കളെയുമാണ് രാത്രിയിൽ മടവൂർ അറുകാഞ്ഞിരത്തുവച്ച് പ്രതികൾ കൂട്ടം ചേർന്ന് ആക്രമിക്കുകയും കമ്പി കൊണ്ട് അടിച്ച് പരിക്ക് ഏൽപ്പിക്കുകയും ചെയ്തതത്.

മടവൂർ വില്ലേജിൽ അറുകാഞ്ഞിരം അന്നപൂർണയിൽ സിന്ധുകുട്ടൻ എന്ന് വിളിക്കുന്ന അശോകൻ (47), പള്ളിക്കൽ മടവൂർ തമ്പാൻ കോണത്ത് കുന്നുംപുറത്ത് വീട്ടിൽ സലിം (40), ചടയമംഗലം പടിഞ്ഞാറ്റിൻകര തടത്തരികത്ത് വീട്ടിൽ നാസിമുദ്ദീൻ (39) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പള്ളിക്കൽ ഐഎസ്എച്ച്ഒ ശ്രീജേഷ് വി കെ, എസ്ഐ സാഹിൽ, ജിഎസ്ഐ അജിത്കുമാർ, സിപിഒ സുബീഷ്, സിപിഒ മഹേഷ്, സിപിഒ രതീഷ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

മാമ്പള്ളിയിലെ തെരുവ്നായ അക്രമണം: കടിച്ച നായ ചത്തു, കുട്ടിയുടെ നില അതീവ ഗുരുതരം

മാമ്പള്ളിയിലെ തെരുവ്നായ അക്രമണം: കടിച്ച നായ ചത്തു, കുട്ടിയുടെ നില അതീവ ഗുരുതരം

അഞ്ചുതെങ്ങ്: അഞ്ചുതെങ്ങ് മാമ്പള്ളിയിൽ തെരുവ്നായ അക്രമണത്തിൽ പരുക്കേറ്റ നാലുവയസുകാരിയുടെ നില ഗുരുതരമായ് തുടരുന്നു. പ്ലാസ്റ്റിക് സർജ്ജറി വേണ്ടിവന്നേക്കുമെന്ന് സൂചന. ഇതിനിടെ രാവിലെ പതിനൊന്നരയോടെ കുട്ടിയെ ആക്രമിച്ച നായ ചത്തു. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം മുടിപ്പിര കൃപാനഗറിൽ റീജൻ സരിത ദമ്പതികളുടെ റോസ്‌ലിയ (4) നെയാണ് വീട്ടു മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ തെരുവ് നായ അക്രമിച്ചത്.

കുട്ടിയ്ക്ക് ഗുരുതരമായ് പരുക്ക്ഏൽപ്പിച്ച നായ സംഭവസ്ഥലത്ത് വച്ചുതന്നെ ക്ഷീണിച്ച് നടക്കുവാൻ കഴിയാത്ത അവസ്ഥയിൽ ആയിരുന്നു എന്നാണ്‌ ദൃക്സാക്ഷികൾ പറയുന്നത്. തുടർന്ന് കുട്ടിയെ ആദ്യം അഞ്ചുതെങ്ങ് CHC യിലും തുടർന്ന് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലും അവിടെനിന്ന് മെഡിക്കൽ കോളേജിലേക്കും മാറ്റുകയും ചെയ്തിരുന്നു.
ഇതിനിടെ, കടിച്ച നായ തെരുവിൽ അലയുകയും മണിയ്ക്കൂറുകൾക്കുള്ളിൽ കുഴഞ്ഞുവീണ് ചാവുകയുമായിരുന്നു. നാട്ടുകാർ ഇതിനെ കുഴിച്ചുമൂടിയതായും പറയപ്പെടുന്നു.

എന്നാൽ, നായയുടെ ആക്രമണം ഉണ്ടായി മണിയ്ക്കൂറുകൾ കഴിയുമ്പോഴും ആരോഗ്യമേഖലയിൽ നിന്നോ പഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്നൊ യാതൊരു ഇടപെടലുകളും ഉണ്ടായിട്ടില്ല എന്ന് പ്രദേശവാസികൾ ആരോപിയ്ക്കുന്നു. ആക്രമിച്ച നായ അസാധാരണ നിലയിൽ ചത്താൽ നായയെ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി മരണകാരണവും വൈറസ് പരിശോധനകളും നടത്തേണ്ടതുണ്ട്. എന്നാൽ നിലവിൽ ഈ മാനദണ്ഡങ്ങൾ ഒന്നും തന്നെ പാലിയ്ക്കപ്പെട്ടിട്ടില്ല.

ഇത് പ്രദേശത്താകെ ആശങ്ക പടർത്തുന്നുണ്ട്. കൂടാതെ കഴിഞ്ഞ ജൂൺ 17 ന് ഭക്ഷണം കൊടുക്കുന്നതിനിടെ തെരുവ് നായയുടെ നഖം കൊണ്ട് മുറിവേറ്റ യുവതി പേവിഷ ബാധയേറ്റ് മരിച്ചിരുന്നു. അഞ്ചുതെങ്ങ് അൽഫോൺസാ കോട്ടേജിൽ സ്റ്റെഫിൻ. വി. പെരേര (49) യാണ് മരണപ്പെട്ടത്. ഇതിന് ശേഷം പ്രദേശത്തെ തെരുവ് നായ്ക്കളെ നിയന്ത്രിക്കുവാനോ മുൻകരുതൽ നടപടി സ്വീകരിക്കുവാനോ പഞ്ചായത്ത് അധികൃതരോ ആരോഗ്യ വിഭാഗമോ ശ്രമിച്ചിരുന്നില്ല എന്നും നാട്ടുകാർ പറയുന്നു . ഇതും പ്രദേശവാസികളിൽ ആശങ്ക പടർത്തുവാൻ കാരണമാകുന്നുണ്ട്.

അധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്

ആറ്റിങ്ങൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ് വിഭാഗം ബയോളജി വിഷയത്തിൽ വന്ന താൽക്കാലിക ഒഴിവിലേക്കായുള്ള അഭിമുഖം 2023ജൂലൈ 11 ചൊവ്വാഴ്ച രാവിലെ 11മണിക്ക് സ്കൂളിൽ വച്ച് നടത്തുന്നതാണ്.

മാമ്പള്ളിയിലെ തെരുവ്നായ അക്രമണം: കടിച്ച നായ ചത്തു, കുട്ടിയുടെ നില അതീവ ഗുരുതരം

മാമ്പള്ളിയിലെ തെരുവ്നായ അക്രമണം: കടിച്ച നായ ചത്തു, കുട്ടിയുടെ നില അതീവ ഗുരുതരം

അഞ്ചുതെങ്ങ് മാമ്പള്ളിയിൽ തെരുവ്നായ അക്രമണത്തിൽ പരുക്കേറ്റ നാലുവയസുകാരിയുടെ നില ഗുരുതരമായ് തുടരുന്നു. പ്ലാസ്റ്റിക് സർജ്ജറി വേണ്ടിവന്നേക്കുമെന്ന് സൂചന. ഇതിനിടെ രാവിലെ പതിനൊന്നരയോടെ കുട്ടിയെ ആക്രമിച്ച നായ ചത്തു. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം മുടിപ്പിര കൃപാനഗറിൽ റീജൻ സരിത ദമ്പതികളുടെ റോസ്‌ലിയ (4) നെയാണ് വീട്ടു മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ തെരുവ് നായ അക്രമിച്ചത്.

കുട്ടിയ്ക്ക് ഗുരുതരമായ് പരുക്ക്ഏൽപ്പിച്ച നായ സംഭവസ്ഥലത്ത് വച്ചുതന്നെ ക്ഷീണിച്ച് നടക്കുവാൻ കഴിയാത്ത അവസ്ഥയിൽ ആയിരുന്നു എന്നാണ്‌ ദൃക്സാക്ഷികൾ പറയുന്നത്. തുടർന്ന് കുട്ടിയെ ആദ്യം അഞ്ചുതെങ്ങ് CHC യിലും തുടർന്ന് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലും അവിടെനിന്ന് മെഡിക്കൽ കോളേജിലേക്കും മാറ്റുകയും ചെയ്തിരുന്നു.
ഇതിനിടെ, കടിച്ച നായ തെരുവിൽ അലയുകയും മണിയ്ക്കൂറുകൾക്കുള്ളിൽ കുഴഞ്ഞുവീണ് ചാവുകയുമായിരുന്നു. നാട്ടുകാർ ഇതിനെ കുഴിച്ചുമൂടിയതായും പറയപ്പെടുന്നു.

എന്നാൽ, നായയുടെ ആക്രമണം ഉണ്ടായി മണിയ്ക്കൂറുകൾ കഴിയുമ്പോഴും ആരോഗ്യമേഖലയിൽ നിന്നോ പഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്നൊ യാതൊരു ഇടപെടലുകളും ഉണ്ടായിട്ടില്ല എന്ന് പ്രദേശവാസികൾ ആരോപിയ്ക്കുന്നു. ആക്രമിച്ച നായ അസാധാരണ നിലയിൽ ചത്താൽ നായയെ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി മരണകാരണവും വൈറസ് പരിശോധനകളും നടത്തേണ്ടതുണ്ട്. എന്നാൽ നിലവിൽ ഈ മാനദണ്ഡങ്ങൾ ഒന്നും തന്നെ പാലിയ്ക്കപ്പെട്ടിട്ടില്ല.

ഇത് പ്രദേശത്താകെ ആശങ്ക പടർത്തുന്നുണ്ട്. കൂടാതെ കഴിഞ്ഞ ജൂൺ 17 ന് ഭക്ഷണം കൊടുക്കുന്നതിനിടെ തെരുവ് നായയുടെ നഖം കൊണ്ട് മുറിവേറ്റ യുവതി പേവിഷ ബാധയേറ്റ് മരിച്ചിരുന്നു. അഞ്ചുതെങ്ങ് അൽഫോൺസാ കോട്ടേജിൽ സ്റ്റെഫിൻ. വി. പെരേര (49) യാണ് മരണപ്പെട്ടത്. ഇതിന് ശേഷം പ്രദേശത്തെ തെരുവ് നായ്ക്കളെ നിയന്ത്രിക്കുവാനോ മുൻകരുതൽ നടപടി സ്വീകരിക്കുവാനോ പഞ്ചായത്ത് അധികൃതരോ ആരോഗ്യ വിഭാഗമോ ശ്രമിച്ചിരുന്നില്ല എന്നും നാട്ടുകാർ പറയുന്നു . ഇതും പ്രദേശവാസികളിൽ ആശങ്ക പടർത്തുവാൻ കാരണമാകുന്നുണ്ട്.

കർഷകത്തൊഴിലാളികളുടെയും ഭൂരഹിത ഗ്രാമീണ കുടുംബങ്ങളുടെയും വായ്പകൾ എഴുതിതള്ളുക: കർഷകത്തൊഴിലാളി യൂണിയൻ മാമം യൂണിറ്റ് സമ്മേളനം

കർഷകത്തൊഴിലാളികളുടെയും ഭൂരഹിത ഗ്രാമീണ കുടുംബങ്ങളുടെയും വായ്പകൾ എഴുതിതള്ളുക: കർഷകത്തൊഴിലാളി യൂണിയൻ മാമം യൂണിറ്റ് സമ്മേളനം

ആറ്റിങ്ങൽ: കാർഷിക കടങ്ങൾ എഴുതി തള്ളണമെന്ന് കർഷക തൊഴിലാളി യൂണിയൻ മാമം യൂണിറ്റ് സമ്മേളനം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. സമ്മേളനം കർഷകത്തൊഴിലാളി യൂണിയൻ ആറ്റിങ്ങൽ ഏര്യാകമ്മിറ്റിയുടെ സെക്രട്ടറി ആർ രാജു ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ആർ കൃഷ്ണ പ്രസാദ് അധ്യക്ഷത വഹിച്ചു.

വെസ്റ്റ് വില്ലേജ് കമ്മിറ്റി സെക്രട്ടറി എസ് സതീഷ് കുമാർ, വില്ലേജ് കമ്മിറ്റി പ്രസിഡന്റ് വി വിശ്വംഭരൻ, വില്ലേജ് കമ്മിറ്റി ട്രഷറർ ജി നാരായണപിള്ള എന്നിവർ അഭിവാദ്യം ചെയ്തു. യൂണിറ്റ് എക്സിക്യൂട്ടീവ് മെമ്പർമാരായ ജി അമ്പിളി രക്തസാക്ഷി പ്രമേയവും ബി ധന്യാധർമ്മൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി എസ്.എസ് ബൈജു സ്വാഗതവും ജി അമ്പിളി നന്ദിയും പറഞ്ഞു. പുതിയ പ്രസിഡന്റായി ആർ കൃഷ്ണ പ്രസാദിനേയും സെക്രട്ടറിയായി എസ് . എസ് ബൈജു വിനേയും തെരഞ്ഞെടുത്തു.