അധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്

ആറ്റിങ്ങൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ് വിഭാഗം ബയോളജി വിഷയത്തിൽ വന്ന താൽക്കാലിക ഒഴിവിലേക്കായുള്ള അഭിമുഖം 2023ജൂലൈ 11 ചൊവ്വാഴ്ച രാവിലെ 11മണിക്ക് സ്കൂളിൽ വച്ച് നടത്തുന്നതാണ്.

മാമ്പള്ളിയിലെ തെരുവ്നായ അക്രമണം: കടിച്ച നായ ചത്തു, കുട്ടിയുടെ നില അതീവ ഗുരുതരം

മാമ്പള്ളിയിലെ തെരുവ്നായ അക്രമണം: കടിച്ച നായ ചത്തു, കുട്ടിയുടെ നില അതീവ ഗുരുതരം

അഞ്ചുതെങ്ങ് മാമ്പള്ളിയിൽ തെരുവ്നായ അക്രമണത്തിൽ പരുക്കേറ്റ നാലുവയസുകാരിയുടെ നില ഗുരുതരമായ് തുടരുന്നു. പ്ലാസ്റ്റിക് സർജ്ജറി വേണ്ടിവന്നേക്കുമെന്ന് സൂചന. ഇതിനിടെ രാവിലെ പതിനൊന്നരയോടെ കുട്ടിയെ ആക്രമിച്ച നായ ചത്തു. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം മുടിപ്പിര കൃപാനഗറിൽ റീജൻ സരിത ദമ്പതികളുടെ റോസ്‌ലിയ (4) നെയാണ് വീട്ടു മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ തെരുവ് നായ അക്രമിച്ചത്.

കുട്ടിയ്ക്ക് ഗുരുതരമായ് പരുക്ക്ഏൽപ്പിച്ച നായ സംഭവസ്ഥലത്ത് വച്ചുതന്നെ ക്ഷീണിച്ച് നടക്കുവാൻ കഴിയാത്ത അവസ്ഥയിൽ ആയിരുന്നു എന്നാണ്‌ ദൃക്സാക്ഷികൾ പറയുന്നത്. തുടർന്ന് കുട്ടിയെ ആദ്യം അഞ്ചുതെങ്ങ് CHC യിലും തുടർന്ന് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലും അവിടെനിന്ന് മെഡിക്കൽ കോളേജിലേക്കും മാറ്റുകയും ചെയ്തിരുന്നു.
ഇതിനിടെ, കടിച്ച നായ തെരുവിൽ അലയുകയും മണിയ്ക്കൂറുകൾക്കുള്ളിൽ കുഴഞ്ഞുവീണ് ചാവുകയുമായിരുന്നു. നാട്ടുകാർ ഇതിനെ കുഴിച്ചുമൂടിയതായും പറയപ്പെടുന്നു.

എന്നാൽ, നായയുടെ ആക്രമണം ഉണ്ടായി മണിയ്ക്കൂറുകൾ കഴിയുമ്പോഴും ആരോഗ്യമേഖലയിൽ നിന്നോ പഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്നൊ യാതൊരു ഇടപെടലുകളും ഉണ്ടായിട്ടില്ല എന്ന് പ്രദേശവാസികൾ ആരോപിയ്ക്കുന്നു. ആക്രമിച്ച നായ അസാധാരണ നിലയിൽ ചത്താൽ നായയെ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി മരണകാരണവും വൈറസ് പരിശോധനകളും നടത്തേണ്ടതുണ്ട്. എന്നാൽ നിലവിൽ ഈ മാനദണ്ഡങ്ങൾ ഒന്നും തന്നെ പാലിയ്ക്കപ്പെട്ടിട്ടില്ല.

ഇത് പ്രദേശത്താകെ ആശങ്ക പടർത്തുന്നുണ്ട്. കൂടാതെ കഴിഞ്ഞ ജൂൺ 17 ന് ഭക്ഷണം കൊടുക്കുന്നതിനിടെ തെരുവ് നായയുടെ നഖം കൊണ്ട് മുറിവേറ്റ യുവതി പേവിഷ ബാധയേറ്റ് മരിച്ചിരുന്നു. അഞ്ചുതെങ്ങ് അൽഫോൺസാ കോട്ടേജിൽ സ്റ്റെഫിൻ. വി. പെരേര (49) യാണ് മരണപ്പെട്ടത്. ഇതിന് ശേഷം പ്രദേശത്തെ തെരുവ് നായ്ക്കളെ നിയന്ത്രിക്കുവാനോ മുൻകരുതൽ നടപടി സ്വീകരിക്കുവാനോ പഞ്ചായത്ത് അധികൃതരോ ആരോഗ്യ വിഭാഗമോ ശ്രമിച്ചിരുന്നില്ല എന്നും നാട്ടുകാർ പറയുന്നു . ഇതും പ്രദേശവാസികളിൽ ആശങ്ക പടർത്തുവാൻ കാരണമാകുന്നുണ്ട്.

കർഷകത്തൊഴിലാളികളുടെയും ഭൂരഹിത ഗ്രാമീണ കുടുംബങ്ങളുടെയും വായ്പകൾ എഴുതിതള്ളുക: കർഷകത്തൊഴിലാളി യൂണിയൻ മാമം യൂണിറ്റ് സമ്മേളനം

കർഷകത്തൊഴിലാളികളുടെയും ഭൂരഹിത ഗ്രാമീണ കുടുംബങ്ങളുടെയും വായ്പകൾ എഴുതിതള്ളുക: കർഷകത്തൊഴിലാളി യൂണിയൻ മാമം യൂണിറ്റ് സമ്മേളനം

ആറ്റിങ്ങൽ: കാർഷിക കടങ്ങൾ എഴുതി തള്ളണമെന്ന് കർഷക തൊഴിലാളി യൂണിയൻ മാമം യൂണിറ്റ് സമ്മേളനം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. സമ്മേളനം കർഷകത്തൊഴിലാളി യൂണിയൻ ആറ്റിങ്ങൽ ഏര്യാകമ്മിറ്റിയുടെ സെക്രട്ടറി ആർ രാജു ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ആർ കൃഷ്ണ പ്രസാദ് അധ്യക്ഷത വഹിച്ചു.

വെസ്റ്റ് വില്ലേജ് കമ്മിറ്റി സെക്രട്ടറി എസ് സതീഷ് കുമാർ, വില്ലേജ് കമ്മിറ്റി പ്രസിഡന്റ് വി വിശ്വംഭരൻ, വില്ലേജ് കമ്മിറ്റി ട്രഷറർ ജി നാരായണപിള്ള എന്നിവർ അഭിവാദ്യം ചെയ്തു. യൂണിറ്റ് എക്സിക്യൂട്ടീവ് മെമ്പർമാരായ ജി അമ്പിളി രക്തസാക്ഷി പ്രമേയവും ബി ധന്യാധർമ്മൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി എസ്.എസ് ബൈജു സ്വാഗതവും ജി അമ്പിളി നന്ദിയും പറഞ്ഞു. പുതിയ പ്രസിഡന്റായി ആർ കൃഷ്ണ പ്രസാദിനേയും സെക്രട്ടറിയായി എസ് . എസ് ബൈജു വിനേയും തെരഞ്ഞെടുത്തു.

തലസ്ഥാന നഗരത്തില്‍ വന്‍ ലഹരിമരുന്ന് വേട്ട; വീട്ടിലും കാറിലുമായി എംഡിഎംഎയും കഞ്ചാവും

തലസ്ഥാന നഗരത്തില്‍ വന്‍ ലഹരിമരുന്ന് വേട്ട; വീട്ടിലും കാറിലുമായി എംഡിഎംഎയും കഞ്ചാവും

തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ വന്‍ ലഹരിമരുന്ന് വേട്ട. തിരുവനന്തപുരം പള്ളിത്തുറയിലെ വീട്ടില്‍ നിന്ന് 133 കിലോ ഗ്രാം കഞ്ചാവും 50 ഗ്രാം എംഡിഎംഎയും പിടികൂടി. 4 പേരെ എക്‌സൈസ് കസ്റ്റഡിയിലെടുത്തു. കഠിനംകുളം സ്വദേശി ജോഷോ, വലിയ വേളി സ്വദേശികളായ കാര്‍ലോസ്, അനു, ഷിബു എന്നിവരാണ് പിടിയിലായത്.

പള്ളിത്തുറയില്‍ കാറിലും വീട്ടിലുമായി സൂക്ഷിച്ച ലഹരിമരുന്നാണ് പിടിച്ചെടുത്തത്. തിരുവനന്തപുരം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡാണ് ലഹരി പിടികൂടിയത്. കാറില്‍ 62 പായ്ക്കറ്റുകളിലായാണ് സൂക്ഷിച്ച കഞ്ചാവ് സൂക്ഷിച്ചത്. ഒരു പായ്ക്കറ്റില്‍ കുറഞ്ഞത് രണ്ടു കിലോ കഞ്ചാവെങ്കിലും ഉണ്ടായിരുന്നു.

രണ്ടു ദിവസം മുന്‍പ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റി നര്‍കോട്ടിക് സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. രണ്ടു മാസം മുന്‍പാണ് പ്രതികള്‍ പള്ളിത്തുറയിലെ വാടകവീട്ടില്‍ താമസം ആരംഭിച്ചത്. വീടകവീട്ടില്‍നിന്നും ഇവര്‍ ഉപയോഗിച്ചിരുന്ന കാറിന്റെ ഡിക്കിയില്‍ നിന്നുമാണ് ലഹരിവസ്തുക്കള്‍ കണ്ടെടുത്തത്.

ജൂലൈ 17ന് തിരുവനന്തപുരത്ത് മദ്യ നിരോധനം

ജൂലൈ 17ന് തിരുവനന്തപുരത്ത് മദ്യ നിരോധനം

തിരുവനന്തപുരം: കര്‍ക്കിടക വാവുബലിയോടനുബന്ധിച്ച് ജൂലൈ 17ന് തിരുവനന്തപുരം കോര്‍പ്പറേഷന്‍, വര്‍ക്കല മുന്‍സിപ്പാലിറ്റി, അരുവിക്കര, പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധികളിലെ എല്ലാ മദ്യ ശാലകളുടെയും പ്രവര്‍ത്തനം നിരോധിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിറക്കി. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ബലി തര്‍പ്പണത്തിന് എത്തുന്ന സാഹചര്യത്തില്‍ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായായാണ് നടപടി. ജൂലൈ 16 രാത്രി 12 മുതല്‍ ജൂലൈ 17 ഉച്ചക്ക് രണ്ട് വരെയാണ് നിരോധനം.

സൗജന്യ ആയൂർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

സൗജന്യ ആയൂർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കല്ലിൻമൂട് വയോജന ക്ലബും ഗവ. ആയൂർവേദ ഡിസ്പെൻസറിയും സംയുക്തമായി ആയൂർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വയോജന ക്ലബ് പ്രസിഡന്റ് സുഗുണൻ അധ്യക്ഷത വഹിച്ച സമ്മേളനo ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വച്ച് കല്ലിൻമൂട് വാർഡ് വയോജന ക്ലബ് അംഗങ്ങൾക്കുള്ള ഐഡി കാർഡു വിതരണവും നടന്നു. കല്ലിൻമൂട് വാർഡു മെമ്പർ പൂവണത്തുംമൂട് മണികണ്ഠൻ, നെല്ലിമൂട് വാർഡു മെമ്പർ ശ്യാമള, ആയുർവേദ ഡോക്ടർ അഖിൽ ഷൈനി, കൺവീനർ റീജ പ്രശീലൻ, വയോജന ക്ലബ് സെക്രട്ടറി സതീരത്നം, വാർഡു സമിതി ഭാരവാഹികൾ, വയോജന ക്ലബ് ഭാരവാഹികൾ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. നൂറോളം പേർ ക്യാമ്പിൽ ചികിൽസ തേടി. ചികിൽസ തേടിയ എല്ലാപേർക്കും സൗജന്യ ഔഷധവിതരണവും നടന്നു.