ആറ്റിങ്ങൽ ഗവൺമെന്റ് ഐ.ടി.ഐയിൽ ഡിപ്ലോമ ഇൻ ഫയർ ആൻഡ് സേഫ്റ്റി

ആറ്റിങ്ങൽ ഗവൺമെന്റ് ഐ.ടി.ഐയിൽ ഡിപ്ലോമ ഇൻ ഫയർ ആൻഡ് സേഫ്റ്റി

ആറ്റിങ്ങൽ ഗവൺമെന്റ് ഐ.ടി.ഐയിൽ ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ് കമ്മിറ്റിയുടെ നിയന്ത്രണത്തിൽ നടത്തുന്ന ഡിപ്ലോമ ഇൻ ഫയർ ആൻഡ് സേഫ്റ്റി കോഴ്‌സിലേക്ക് അഡ്മിഷൻ ആരംഭിച്ചു. ഒരു വർഷമാണ് കോഴ്‌സ് ദൈർഘ്യം. എസ്.എസ്.എൽ.സി, പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 8590920920, 6235911555

ലൈറ്റിംഗ് ഡിസൈൻ പ്രോഗ്രാമിന് അപേക്ഷിക്കാം

ലൈറ്റിംഗ് ഡിസൈൻ പ്രോഗ്രാമിന് അപേക്ഷിക്കാം

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജിൽ സർട്ടിഫിക്കറ്റ് ഇൻ ലൈറ്റിംഗ് ഡിസൈൻ പ്രോഗ്രാമിന് ജൂലൈ 31 വരെ അപേക്ഷിക്കാം. പത്താം ക്ലാസ് ആണ് വിദ്യാഭ്യാസ യോഗ്യത. കമ്പ്യൂട്ടർ നിയന്ത്രിത സ്റ്റേജ് ലൈറ്റിംഗ്, ഇന്റീരിയർ ലൈറ്റിംഗ്, ടെലിവിഷൻ പ്രൊഡക്ഷൻ ലൈറ്റിംഗ്, ആംബിയൻസ് ലൈറ്റിംഗ്, ആർക്കിടെക്ചറൽ ലൈറ്റിംഗ് എന്നിങ്ങനെ ലൈറ്റിംഗ് ടെക്‌നിക്കുകളും അത്യാധുനിക ലൈറ്റിംഗ് കൺസോളിൽ പരിശീലനവും നൽകും. https://app.srccc.in/register ലിങ്ക് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാമെന്ന് ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.srccc.in, 0471 2325101, 8281114464.

മുതലപ്പൊഴിയിലെ അപകടങ്ങൾ കുറയ്ക്കാൻ അഴിമുഖത്ത് ബോയകൾ സ്ഥാപിക്കാൻ തീരുമാനം

മുതലപ്പൊഴിയിലെ അപകടങ്ങൾ കുറയ്ക്കാൻ അഴിമുഖത്ത് ബോയകൾ സ്ഥാപിക്കാൻ തീരുമാനം

അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ മീൻപിടിത്ത വള്ളങ്ങൾ മറിഞ്ഞുണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കാൻ അഴിമുഖത്ത് ആഴക്കുറവുള്ള ഭാഗങ്ങളിൽ ബോയകൾ സ്ഥാപിക്കാൻ തീരുമാനമായി. വള്ളങ്ങൾക്ക് അപകട മേഖലകൾ തിരിച്ചറിയാൻ ഇതു സഹായകമാവുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞദിവസം തുറമുഖ, ഫിഷറീസ് വകുപ്പ് മന്ത്രിമാരുടെ അദ്ധ്യക്ഷതയിൽ ഇരുവകുപ്പുകളുടെ ഉദ്യോഗസ്ഥരും അദാനി തുറമുഖ കമ്പനി പ്രതിനിധികളും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

കാലവർഷമായതോടെ മുതലപ്പൊഴിയിൽ അടിക്കടിയുണ്ടാകുന്ന അപകടങ്ങൾക്ക് അറുതിവരുത്താനുള്ള നടപടികളുടെ ഭാഗമായാണ് അടിയന്തര യോഗം ചേർന്നത്. ഡ്രെഡ്ജിങ് ഉൾപ്പെടെയുള്ള പ്രവൃത്തികൾ നടത്താൻ അദാനി തുറമുഖ കമ്പനി വീഴ്ചവരുത്തിയതായി യോഗം വിലയിരുത്തി. അഴിമുഖത്ത് അഞ്ചുമീറ്റർ ആഴം ഉറപ്പിക്കാനുള്ള ഡ്രൈഡ്ജിങ് പ്രവൃത്തികൾ അദാനി കമ്പനിതന്നെ നിർവഹിക്കും. എന്നാൽ മൺസൂൺ കാലം കഴിഞ്ഞശേഷമേ പ്രവൃത്തി ആരംഭിക്കാൻ നിർവാഹമുള്ളുവെന്ന് പ്രതിനിധികൾ പറഞ്ഞു.

തിരുവനന്തപുരത്ത് മണ്ണിടിഞ്ഞ് വീണ് തൊഴിലാളി കിണറ്റിൽ കുടുങ്ങി

തിരുവനന്തപുരത്ത് മണ്ണിടിഞ്ഞ് വീണ് തൊഴിലാളി കിണറ്റിൽ കുടുങ്ങി

തിരുവനന്തപുരം മുക്കോലയിൽ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി കിണറ്റിൽ കുടുങ്ങി. കിണർ വൃത്തിയാക്കാനിറങ്ങിയ തമിഴ്‌നാട് സ്വദേശിയായ മഹാരാജനാണ് കുടുങ്ങിയത്. രാവിലെ രണ്ടുപേർ ജോലി ചെയ്യുന്നതിനിടെ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. അപ്പോൾ കൂട്ടത്തിലുള്ളയാൾക്ക്‌ രക്ഷപ്പെടാനായെങ്കിലും മഹാരാജൻ കുടുങ്ങുകയായിരുന്നു. അഞ്ച് തൊഴിലാളികളാണ് കിണർ പണിക്കായെത്തിയിരുന്നത്.

‘നമ്മൾനാടകക്കാർ’ തീയറ്റർ ഗ്രൂപ്പിന്റെ നാടകം അരങ്ങിലെത്തുന്നു

‘നമ്മൾനാടകക്കാർ’ തീയറ്റർ ഗ്രൂപ്പിന്റെ നാടകം അരങ്ങിലെത്തുന്നു

നാടകകലാകാരന്മാരുടെ കൂട്ടായ്മയായ നമ്മൾ നാടകക്കാർ തീയറ്റർ ഗ്രൂപ്പിന്റെ പുതിയ നാടകമായ “ഓമനത്തിങ്കളി”ന്റെ പ്രദർശനോദ്ഘാടനം നാളെ നടക്കും. മുരുക്കുംപുഴ, കോഴിമട, വേലുത്തമ്പി മെമ്മോറിയൽ ഹാളിൽ നാടകരചയിതാവ് അശോക് ശശി ഉദ്ഘാടനം ചെയ്യും. കാഥികൻ അയിലം ഉണ്ണികൃഷ്ണൻ ആശംസ പ്രസംഗം നടത്തും.
നാടക, സീരിയൽ രംഗത്തെ പ്രമുഖർ പങ്കെടുക്കും.

സമീപകാലത്തെ ശ്രദ്ധേയനായ നാടക രചയിതാവ് ജി.കെ ദാസ് രചിച്ച നാടകം പ്രമുഖ സംവിധായകൻ വക്കം ഷക്കീറാണ് സംവിധാനം നിർവഹിച്ചത്. രാധാകൃഷ്ണൻ കുന്നുംപുറം രചിച്ച ഗാനങ്ങൾ അനു .വി.കടമ്മനിട്ടയും ഐശ്വര്യയുമാണ് പാടിയത്. അനിൽ.എം. അർജ്ജുൻ പശ്ചാത്തല സംഗീത സംവിധാനവും വിജയൻ കടമ്പേരി രംഗപടവും തയ്യാറാക്കിയിരിക്കുന്നു. ജഗതി രാജേന്ദ്രൻ, തിട്ടമംഗലംഹരി എന്നിവരാണ് കോ-ഓഡിനേറ്റേഴ്സ്. കേരളത്തിലെ പ്രമുഖ നടീനടന്മാർ പ്രധാനവേഷങ്ങൾ അവതരിപ്പിക്കുന്ന ഈ നാടകം അടുത്ത ആഴ്ച മുതൽ പൊതുവേദികളിൽ അവതരിപ്പിക്കും.