മകന്റെ സ്മാരകം നി൪മ്മിക്കുന്നതിന് മാതാപിതാക്കൾ സ്ഥല൦ സൗജനൃമായി നൽകി

മകന്റെ സ്മാരകം നി൪മ്മിക്കുന്നതിന് മാതാപിതാക്കൾ സ്ഥല൦ സൗജനൃമായി നൽകി

പകൽക്കുറി പാറവിള വീട്ടിൽ പരേതനായ ആ൪.കെ.ഹരിയുടെ സ്മാരകമായി മാര൦കോട് 40-ാ൦ നമ്പ൪ അ൦ഗനവാടി കെട്ടിട൦ നി൪മ്മിക്കുന്നതിന് മാതാപിതാക്കളായ ജി. ശൃാമളയു൦, കെ. ആ൪. ആ൪. നായരു൦ ചേർന്ന് 5 സെൻറ് സ്ഥല൦ പള്ളിക്കൽ ഗ്രാമപഞ്ചായത്തിനു
സൗജനൃമായി നൽകി കൊണ്ടുള്ള പ്രമാണ൦ നാവായിക്കുള൦ സബ് രജിസ്ട്രാ൪ ഓഫീസിൽ രജിസ്ററ൪ചെയതു. പഞ്ചാ. പ്രസി. എ൦. ഹസീന, വൈ. പ്രസി. എ൦ മാധവൻകുട്ടി, സെക്ര. അ൪വ൪ഹുസൈൻ, പി.ആ൪.പ്രശാന്ത്, സബ് രജിസ്ട്രാർ വി. അജിത്ത്, എച്ച്. സി അൻസാരി തുടങ്ങിയവർ പങ്കെടുത്തു.

അഡ്വ. സി മോഹനചന്ദ്രൻ ചരമവാർഷികവും അനുസ്മരണ സമ്മേളവും സംഘടിപ്പിയ്ക്കുന്നു

അഡ്വ. സി മോഹനചന്ദ്രൻ ചരമവാർഷികവും അനുസ്മരണ സമ്മേളവും സംഘടിപ്പിയ്ക്കുന്നു

തോന്നയ്ക്കൽ മംഗലാപുരം അഡ്വ. സി മോഹനചന്ദ്രൻ കൾച്ചറൽ ഫോറം ചരമവാർഷികവും അനുസ്മരണ സമ്മേളവും സംഘടിപ്പിയ്ക്കുന്നു. ജൂലൈ 30, 31 തീയതികളിലാണ് പരിപാടികൾ നടക്കുക. സി. മോഹന ചന്ദ്രൻ 9 ആം ചരമവാർഷികം ജൂലൈ 30ന് സി. മോഹന ചന്ദ്രന്റെ ജന്മനാടായ മുരുക്കും പുഴയിൽ നടക്കും.

ജൂലൈ 31 നു വൈകുന്നേരം 5 മണിയ്ക്ക് മുരുക്കുംപുഴ ജംഗ്ഷനിൽ അനുസ്മരണ സമ്മേളനവും നടക്കും. പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ ഉദ്ഘാടനം നിർവഹിയ്ക്കും. ചടങ്ങിൽ സുപ്രസിദ്ധ ചലച്ചിത്ര പിന്നണി ഗായകൻ ജി വേണുഗോപാലിന് ഈ വർഷത്തെ സി മോഹനചന്ദ്രൻ സ്മാരക പുരസ്‌കാരം സമ്മാനിയ്ക്കും. ഒപ്പം അടൂർ പ്രകാശ് എം പി യ്ക്ക് ആദരവും നൽകും. ചടങ്ങിൽ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.

അശോകൻ കായിക്കരയുടെ “ദൈവത്തിന്റെ കാൽപ്പാട്” കവിതാസമാഹാരത്തെ അടിസ്ഥാനപ്പെടുത്തി പുസ്തക ചർച്ച സംഘടിപ്പിച്ചു

അശോകൻ കായിക്കരയുടെ “ദൈവത്തിന്റെ കാൽപ്പാട്” കവിതാസമാഹാരത്തെ അടിസ്ഥാനപ്പെടുത്തി പുസ്തക ചർച്ച സംഘടിപ്പിച്ചു

പ്രമുഖ കവി കായിക്കര അശോകന്റെ ” ദൈവത്തിന്റെ കാൽപ്പാട് ” കവിതാസമാഹാരത്തിന്റെ അടിസ്ഥാനത്തിൽ പുസ്തകചർച്ച സംഘടിപ്പിച്ചു. നിലയ്ക്കമുക്ക് വക്കം ഖാദർ അസോസിയേഷൻ ആൻഡ് റിസർച്ച് ലൈബ്രറി സ്മാരക ഹാളിൽ ഇന്ന് രാവിലെ നടന്ന പുസ്തകചർച്ച ചടങ്ങിൽ പ്രശസ്ത കവി എവി ബാഹുലേയൻ കാവ്യ അവതരണം നടത്തി.

വർക്കല വർക്കല ഗോപാലകൃഷ്ണൻ, വക്കം രാധാകൃഷ്ണൻ, മാധവൻ, വക്കം സുകുമാരൻ, ജയിൻ, വെട്ടൂർ ശശി, സുനു, രാധാകൃഷ്ണൻ മേലാപ്പുറം, പ്രകാശ്, വസന്തൻ, ഷാനവാസ് അഞ്ചുതെങ്ങ്, സുനി വക്കം, രവി മോഹൻ, വക്കം രാജേന്ദ്രൻ, ജയദേവൻ, അഞ്ചുതെങ്ങ് സജൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. പരിപാടിയിൽ കലാ സാംസ്‌കാരിക മേഖലയിലെ നിരവധി പ്രമുഖർ പങ്കെടുത്തു.

എൽ.പി, യു.പി അധ്യാപക പരിശീലന കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

എൽ.പി, യു.പി അധ്യാപക പരിശീലന കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

2023 -2025 അദ്ധ്യയന വര്‍ഷത്തെ ഡിപ്ളോമ ഇന്‍ എലമെന്‍ററി എഡ്യൂക്കേഷന്‍ (ഡി.എല്‍.എഡ്) കോഴ്സിലേയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു. ജനറൽ വിഭാഗത്തിനെപ്പം അറബി, സംസ്കൃതം, ഉറുദു, ഹിന്ദി എന്നീ ഭാഷ വിഭാഗത്തിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

മുടപുരം യു.പി.സ്കൂളിൽ പ്രീ പ്രൈമറി കഥോത്സവം സംഘടിപ്പിച്ചു

മുടപുരം യു.പി.സ്കൂളിൽ പ്രീ പ്രൈമറി കഥോത്സവം സംഘടിപ്പിച്ചു

ആറ്റിങ്ങൽ : മുടപുരം ഗവ. യു.പി.സ്കൂളിലെ പ്രീ പ്രൈമറി കഥോത്സവം കിഴുവിലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.മനോന്മണി ഉദ്‌ഘാടനം ചെയ്തു. എസ്.എം .സി ചെയർമാൻ ഡി. ബാബുരാജ് അധ്യക്ഷത വഹിച്ചു.
ഹെഡ്മിസ്ട്രസ് ബീന .സി.ആർ സ്വാഗതം പറഞ്ഞു.ഫെഡറൽ ബാങ്ക് സ്കൂളിന് സൗജന്യമായി നൽകിയ വാട്ടർ പ്യൂരിഫയറിന്റെ രേഖ ബാങ്കിന്റെ കിഴുവിലം ശാഖ മാനേജർ സവിത.എസ് , സ്കൂൾ ഹെഡ്മാസ്റ്റർക്ക് കൈമാറി. ഗ്രാമ പഞ്ചായത്ത് മെമ്പർ പി.പവനചന്ദ്രൻ, എസ്.എം.സി. എക്സിക്യുട്ടിവ് മെമ്പർ ബി.എസ്.സജിതൻ, നഴ്‌സറി ടീച്ചർ ശ്രീലത എന്നിവർ സംസാരിച്ചു. വിക്ടേഴ്‌സ് ഫെയിം ദിവ്യ .ഐ.പി ക്‌ളാസ് നയിച്ചു.

“സർക്കാർ ഓഫീസുകൾ വനിതാ സൗഹൃദമാക്കണം”; ജോയിന്റ് കൗൺസിൽ വനിതാ കമ്മിറ്റി

“സർക്കാർ ഓഫീസുകൾ വനിതാ സൗഹൃദമാക്കണം”; ജോയിന്റ് കൗൺസിൽ വനിതാ കമ്മിറ്റി

ആറ്റിങ്ങൽ : വനിതാ ജീവനക്കാർക്ക് കാലത്തിനൊത്ത അംഗീകാരവും, അവകാശങ്ങളും, ഭൗതിക സാഹചര്യങ്ങളും ലഭ്യമാക്കി സർക്കാർ ഓഫീസുകൾ കൂടുതൽ വനിതാ സൗഹൃദമാക്കണമെന്ന് ജോയിന്റ് കൗൺസിൽ വനിതാ കമ്മിറ്റി ആവശ്യപ്പെട്ടു. ജോയിന്റ് കൗൺസിൽ സംസ്ഥാന വനിതാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിതാ ജീവനക്കാരുടെ വിവിധ ആവശ്യങ്ങൾ പരിഹരിക്കുന്നതിനായി മുഖ്യമന്ത്രിക്ക് അരലക്ഷം ഒപ്പുകൾ ശേഖരിച്ച് ഭീമ ഹർജി സമർപ്പിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം നോർത്ത് ജില്ലാ വനിതാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ വിവിധ മേഖലകളിലെ ഓഫീസുകളിൽ നടത്തിയ ഒപ്പ് ശേഖരണത്തിന്റെ നോർത്ത് ജില്ലാ തല ഏറ്റുവാങ്ങൽ പരിപാടി ആറ്റിങ്ങൽ സിവിൽ സ്റ്റേഷൻ അങ്കണത്തിൽ നടന്നു. ജോയിന്റ് കൗൺസിൽ സംസ്ഥാന വനിതാ കമ്മിറ്റി ജോയിന്റ് സെക്രട്ടറി ഐ. സബീന ഉദ്ഘാടനം ചെയ്തു. സംസ്ഥാന വനിതാ കമ്മിറ്റി അംഗം ഡി. ബിജിന അധ്യക്ഷത വഹിച്ചു. ജോയിന്റ് കൗൺസിൽ സംസ്ഥാന വൈസ് ചെയർപേഴ്സൺ എം.എസ്. സുഗൈദകുമാരി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബീനാ ഭദ്രൻ, കെ. സുരകുമാർ, നോർത്ത് ജില്ലാ പ്രസിഡന്റ് സതീഷ് കണ്ടല, വനിതാ സംസ്ഥാന കമ്മിറ്റി ജോയിന്റ് സെക്രട്ടറി ആർ. സരിത, സംസ്ഥാന വനിതാ കമ്മിറ്റി അംഗങ്ങളായ ചാന്ദിനി. ബി, ദേവി കൃഷ്ണ. എസ് എന്നിവർ സംസാരിച്ചു.
നോർത്ത് ജില്ലാ വനിതാ കമ്മിറ്റി സെക്രട്ടറി സരിത ജി.എസ് സ്വാഗതവും ആറ്റിങ്ങൽ മേഖലാ വനിതാ കമ്മിറ്റി സെക്രട്ടറി ലിസി. വി നന്ദിയും പറഞ്ഞു.