അറിയിപ്പ്
ചിറയിൻകീഴ് വലിയക്കടയിൽ പ്രവർത്തിയ്ക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്കും അക്ഷയ കേന്ദ്രത്തിലേയ്ക്കും സ്റ്റാഫിനെ ആവശ്യമുണ്ട്. പിജിഡിസിഎ, ഡിസിഎ, റ്റാലി കഴിഞ്ഞവർക്ക് മുൻഗണന 9447903334
ചിറയിൻകീഴ് വലിയക്കടയിൽ പ്രവർത്തിയ്ക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്കും അക്ഷയ കേന്ദ്രത്തിലേയ്ക്കും സ്റ്റാഫിനെ ആവശ്യമുണ്ട്. പിജിഡിസിഎ, ഡിസിഎ, റ്റാലി കഴിഞ്ഞവർക്ക് മുൻഗണന 9447903334
സർക്കാരിന്റെ ടൂറിസം പദ്ധതിയുടെ ഭാഗമായി പ്രതിമ നിർമ്മിച്ച് ശിൽപി പെരുവഴിയിലായ സംഭവത്തിൽ സഹായവുമായി സുരേഷ് ഗോപി. ശിൽപി ജോൺസ് കൊല്ലകടവിന്റെ ബാങ്ക് കുടിശികയാണ് സുരേഷ് ഗോപി ഏറ്റെടുത്തിരിക്കുന്നത്.
കായംകുളം ടൂറിസം പദ്ധതിയുടെ ഭാഗമായാണ് ശിൽപി ജോൺസ് കൊല്ലകടവ് മത്സ്യകന്യകയുടെ ശിൽപ്പം നിർമ്മിച്ചത്. എന്നാൽ സൃഷ്ടി പൂർത്തിയാക്കുന്നതിനായി സർക്കാർ കൊടുത്ത പണം തികയാതെ വന്നിരുന്നു. ഇതോടെ ശിൽപ്പി സ്വന്തം വീടും വസ്തുവും ബാങ്കിൽ പണയം വെച്ച് 3,60,000 രൂപ വായ്പയെടുത്തു. പിന്നീട് ഈ തുക ഉപയോഗിച്ചാണ് അദ്ദേഹം നിർമ്മാണം പൂർത്തീകരിച്ചത്. എന്നാൽ ശിൽപ്പിയ്‌ക്ക് ഉടൻ പണം നൽകാമെന്ന് ടൂറിസം അധികൃതർ പറഞ്ഞിരുന്നെങ്കിലും ഇത് പാഴ്‌വാക്കാകുകയായിരുന്നു. ഒടുവിൽ സംസ്ഥാന അവാർഡ് ജേതാവായ ശിൽപ്പിയ്‌ക്ക് ലഭിച്ചത് ബാങ്കിൽ നിന്നുമുള്ള ജപ്തി നോട്ടീസ് ആയിരുന്നു. വിഷയം ശ്രദ്ധയിൽപ്പെട്ട സുരേഷ് ഗോപി വിഷയത്തിൽ ഇടപെടുകയായിരുന്നു.
സുരേഷ് ഗോപിയുടെ വാക്കുകൾ…
‘ഞാൻ ഇന്ന് വാർത്ത കണ്ടപ്പോഴാണ് ജോൺസന്റെ കാര്യം അറിയുന്നത്. നമ്മുടെ ടൂറിസം പ്രമോഷനും മാനസിക ഉല്ലാസത്തിനും വേണ്ടി ഇത്തരം കേന്ദ്രങ്ങളിലെത്തുന്നവർക്ക് കൗതുകകരമായ കാഴ്ചയൊരുക്കുന്നതിനായി സർക്കാർ ചില കാര്യങ്ങൾ ചെയ്തു. എന്നാൽ അതിലെന്തോ വീഴ്ച പോലെയുണ്ടായി എന്നേ ഞാൻ വിചാരിക്കുന്നുള്ളു. ആ കലാകാരൻ പെരുവഴിയിലാകരുതെന്നേ തീരുമാനിച്ചുള്ളു.’
തിരുവനന്തപുരം: വർക്കലയിൽ ഓട്ടോറിക്ഷ കടലിൽ വീണു. ഓട്ടോയിൽ ഡ്രൈവറും ഉണ്ടായിരുന്നതായാണ് സംശയം. 50 അടി താഴ്ചയിൽ പാറക്കെട്ടിലേക്കാണ് ഓട്ടോറിക്ഷ വീണത്. സമീപവാസിയായ ഓട്ടോ ഡ്രൈവറെ കാണാനില്ലെന്ന് നാട്ടുകാർ പറഞ്ഞു. അപകടത്തിൽ ഓട്ടോ പൂർണമായും തകർന്നു. ഫയർഫോഴ്‌സ് സ്ഥലത്തെത്തി തെരച്ചിൽ തുടരുകയാണ്.
ന്യൂഡൽഹി: ചന്ദ്രയാൻ 3 ജൂലൈ 14ന് വിക്ഷേപിക്കുമെന്ന് ഐഎസ്ആർഒ. ഉച്ചക്ക് 2.35 മണിക്ക് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ വിക്ഷേപണം നടക്കും. ചന്ദ്രനിൽ ലാൻഡർ ഇറങ്ങുന്നതിന് അനുയോജ്യമായ ദിവസം ഓഗസ്റ്റ് 24 ആണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വിക്ഷേപണം ഒരു ദിവസം വൈകിച്ച് ജൂലൈ 14ന് ആക്കുന്നത് എന്നാണ് സൂചന.
ഐഎസ്ആർഒ ട്വിറ്ററിലൂടെയായിരുന്നു വിക്ഷേപണത്തീയതി പുറത്തുവിട്ടത്. നേരത്തെ ഈ മാസം 13ന് ചന്ദ്രയാൻ 3 വിക്ഷേപിക്കുമെന്നാണ് തീരുമാനിച്ചിരുന്നത്. അതനുസരിച്ച് ചന്ദ്രനിൽ ലാൻഡർ ഇറങ്ങേണ്ടത് ഓഗസ്റ്റ് 23ന് ആയിരുന്നു. ചന്ദ്രയാൻ 3 പേടകം വിക്ഷേപണ വാഹനമായ എൽവിഎം 3ൽ സംയോജിപ്പിക്കുന്ന ജോലികൾ ഇന്നലെ പൂർത്തിയായി. ഇന്നു രാവിലെ എൽവിഎം 3 എം4 റോക്കറ്റ് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയിലേക്കു മാറ്റി.
ആറ്റിങ്ങൽ എം എൽ എ ഒ എസ് അംബിക ഇന്ന് മുതൽ എല്ലാ തിങ്കളും വ്യാഴവും രാവിലെ 10 മുതൽ ഉച്ചയ്ക് 1 മണി വരെ സി.പി.ഐ (എം) കിളിമാനൂർ ഏര്യാകമ്മിറ്റി ഓഫീസിൽ ഉണ്ടായിരിക്കുന്നതാണ്. പൊതു ജനങ്ങൾക്ക് നേരിട്ടുബന്ധപ്പെടാവുന്നതാണന്ന വിവരം അറിയിക്കുന്നു. നിയസഭ നടക്കുമ്പോഴും ഭരണപരമായ കാര്യങ്ങൾ ഉള്ള സമയങ്ങളിൽ ഒഴികെ.
തിരുവനന്തപുരം: മൃഗശാലയില്‍ നിന്ന് ചാടിപ്പോയ ഹനുമാന്‍ കുരങ്ങിനെ പിടികൂടി. ജര്‍മ്മന്‍ സാസ്‌കാരിക കേന്ദ്രത്തിലെ ശുചുമുറിയില്‍ നിന്നാണ് പിടികൂടിയത്. ജൂണ്‍ പതിനാറിനാണ് മൃഗശാലയില്‍ നിന്ന് ചാടിപ്പോയത്.
Recent Comments