മുടപുരം യു.പി.സ്കൂളിൽ പ്രീ പ്രൈമറി  കഥോത്സവം

മുടപുരം യു.പി.സ്കൂളിൽ പ്രീ പ്രൈമറി കഥോത്സവം

മുടപുരം: മുടപുരം ഗവ. യു.പി.സ്കൂളിലെ പ്രീ പ്രൈമറി കഥോത്സവം കിഴുവിലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.മനോന്മണി ഉദ്‌ഘാടനം ചെയ്തു. എസ്.എം .സി ചെയർമാൻ ഡി. ബാബുരാജ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ബീന .സി.ആർ സ്വാഗതം പറഞ്ഞു. ഫെഡറൽ ബാങ്ക് സ്കൂളിന് സൗജന്യമായി നൽകിയ വാട്ടർ പ്യൂരിഫയറിന്റെ രേഖ ബാങ്കിന്റെ കിഴുവിലം ശാഖ മാനേജർ സവിത.എസ്, സ്കൂൾ ഹെഡ്മാസ്റ്റർക്ക് കൈമാറി. ഗ്രാമ പഞ്ചായത്ത് മെമ്പർ പി.പവനചന്ദ്രൻ, എസ്.എം.സി. എക്സിക്യുട്ടിവ് മെമ്പർ ബി.എസ്.സജിതൻ, നഴ്‌സറി ടീച്ചർ ശ്രീലത എന്നിവർ പങ്കെടുത്തു. വിക്ടേഴ്‌സ് ഫെയിം ദിവ്യ .ഐ.പി ക്‌ളാസ് നയിച്ചു.

പ്രവേശനോത്സവം വർണാഭമാക്കി ശ്രീ ശാരദ വിലാസം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ

പ്രവേശനോത്സവം വർണാഭമാക്കി ശ്രീ ശാരദ വിലാസം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ

ചിറയിൻകീഴ്: പ്ളസ് വൺ പ്രവേശനോത്സവം ആഘോഷമാക്കി ശ്രീ ശാരദ വിലാസം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ. 2023-24 അധ്യയന വർഷത്തെ പ്രവേശനോത്സവമാണ് വിവിധ പരിപാടികളോടെ സംഘടിപ്പച്ചത്. സ്കൂൾ മാനേജർ പി. സുഭാഷ് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഉദ്ഘാടനം തിരുവനന്തപുരം എൻജിനീയറിങ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ സജി മോഹൻ നിർവഹിച്ചു.

“ജീവിത വിജയം എന്നത് മനസമാധാനത്തോടെയുള്ള ഒരു ജീവിതം നയിക്കുക എന്നതാണ്. അതിന് വേണ്ടി കുട്ടികൾ തങ്ങളുടെ വിദ്യാഭ്യാസം വിനിയോഗിക്കണം. അറിവ്, ക്ഷമ, നല്ല രീതിയിലുള്ള ആശയ വിനിമയം തുടങ്ങിയവയിലൂടെ കുട്ടികൾക്ക് ജീവിത വിജയം നേടാനാകുമെന്ന്” പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. ഹയർ സെക്കന്ററി പ്രിൻസിപ്പൽ ഉമാദേവി ആർ എസ്, പി ടി എ പ്രസിഡൻ്റ് ഗിരി ആരാധ്യ, സ്കൂൾ വൈസ് പ്രിൻസിപ്പൽ എസ് എസ് ഷാജി, അഴൂർ വിജയൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

ആലംകോട് ഗവ.എൽ പി എസി ൽ കഥോത്സവം സംഘടിപ്പിച്ചു

ആലംകോട് ഗവ.എൽ പി എസി ൽ കഥോത്സവം സംഘടിപ്പിച്ചു

ആലംകോട്: പ്രീപ്രൈമറി തലത്തിൽ പഠിക്കുന്ന കുരുന്നുകൾക്കായി ആലംകോട് ഗവ.എൽ പി എസി ൽ കഥോത്സവം സംഘടിപ്പിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ.എസ് കുമാരി ഉദ്ഘാടനം ചെയ്തു. തൻ്റെ കുട്ടിക്കാലത്ത് താൻ കേട്ടു വളർന്ന മുത്തശിക്കഥകളാണ് ജീവിതത്തിൽ പിന്നീട് വെളിച്ചം പകർന്നതെന്ന് അവർ അനുസ്മരിച്ചു.

മുഖ്യാതിഥിയായി എത്തിയ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ് .ഗിരിജ കഥാവതരണങ്ങൾ കുട്ടികളിലെ സഭാകമ്പം പോലുള്ള പ്രശ്നങ്ങളെ പരിഹരിക്കുമെന്ന് അഭിപ്രായപ്പെട്ടു.സഹറ ബത്തൂൾ, ഹംദാൻ, സുബ്ഹാന തുടങ്ങിയ കൂട്ടുകാർ വിത്യസ്ത രൂപത്തിൽ കഥകൾ വേദിയിൽ അവതരിപ്പിച്ചു.കഥോത്സവഗാനം നൃത്തരൂപത്തിൽ കുരുന്നുകൾ അവതരിപ്പിച്ചു. രസകരമായ നിമിഷങ്ങൾ സമ്മാനിച്ച ചടങ്ങിൽ മധുരവിതരണങ്ങളുമുണ്ടായി.
കഥാവതരണത്തിൻ്റെ പശ്ചാതലത്തിൽ എച്ച് എം റീജാ സത്യൻ സ്വാഗതമോതി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ നജാം, ടൗൺ വാർഡ് കൗൺസിലർ ബിനു ആശംസകൾ പറഞ്ഞു.എസ് എം സി ചെയർമാൻ നാസിം അധ്യക്ഷത വഹിച്ചു.അജി ടീച്ചർ നന്ദി പറഞ്ഞു

പ്ലസ് വൺ പ്രവേശനോൽസവം

തോന്നക്കൽ എച്ച് എസ് എസ്സിൽ പ്ലസ് വൺ കുട്ടികളുടെ പ്രവേശനോൽസവം ജില്ലാ പഞ്ചായത്ത് അംഗം .വേണുഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു. സ്കൂൾ പിറ്റി എ പ്രസിഡന്റ് നസീർ.ഇ അധ്യക്ഷനായ ചടങ്ങിൽ പ്രിൻസിപ്പൽ ജസിജലാൽ സ്വാഗതം ആശംസിച്ചു. കുടവൂർ വാർഡ് മെമ്പർ രവി ആശംസകൾ അർപ്പിച്ചു. എസ് എം സി ചെയർമാൻ തോന്നക്കൽ രാജേന്ദ്രൻ, ഹെഡ് മാസ്റ്റർ സുജിത് എസ്, അധ്യാപകരായ രാജു, ദേവദാസ് എന്നിവർ ആശംസകൾ അറിയിച്ചു. എച്ച് എസ് സ്റ്റാഫ് സെക്രട്ടറി റഹിം, സീനിയർ അസിസ്റ്റന്റ് ബീനാ ബീഗം, പി റ്റി എ, എസ്.എം.സി. ഭാരവാഹികൾ, അധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവർ സന്നിഹിതരായിരുന്ന യോഗത്തിൽ സ്റ്റാഫ് സെക്രട്ടറി ജാസ്മിൻ എച്ച് എ നന്ദി പറഞ്ഞു.

എസ്.എഫ്.ഐ പ്രവേശനോത്സവം സംഘടിപ്പിച്ചു

എസ്.എഫ്.ഐ പ്രവേശനോത്സവം സംഘടിപ്പിച്ചു

എസ് എഫ് ഐ ആറ്റിങ്ങൽ ഏരിയ കമ്മിറ്റി മേഖലയിലെ വിവിധ സ്‌കൂളുകളിൽ പ്ലസ് വൺ വിദ്യാർത്ഥികളെ വരവേൽക്കാൻ പ്രവേശനനോത്സവം സംഘടിപ്പിച്ചു. സ്‌കൂളുകൾ അലങ്കരിച്ചും മധുരം നൽകിയും സംഘടനപ്രവർത്തകർ കുട്ടികളെ സ്വാഗതം ചെയ്തു. പ്രവേശനോൽസവത്തിന്റെ ഏരിയതല ഉദ്ഘാടനം കൂന്തള്ളൂർ ഗവ:ഹയർ സെക്കന്ററി സ്‌കൂളിൽ നടന്നു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം വിജയ് വിമൽ ഉദ്ഘാടനം നിർവഹിച്ചു.
ആറ്റിങ്ങൽ ഗവ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ ഏരിയ പ്രസിഡന്റ്‌ അർജുൻ കല്ലിങ്ങൽ, ഇളമ്പ സ്‌കൂളിൽ ഭാഗ്യമുരളി, കടക്കാവൂരിൽ ബേഷ്‌മ, അഞ്ചുതെങ്ങിൽ വിശാഖ് എന്നിവർ ഉദ്ഘാടനം ചെയ്തു. ആരോമൽ, നിസ്സി, നിതിൻ തുടങ്ങിയവർ നേതൃത്വം നൽകി.