വിദ്യാഭ്യാസ വകുപ്പിലെ കെ എ എസ് നിയമനം അധ്യാപകരുടെ പ്രമോഷൻ സാധ്യതകൾ ഇല്ലാതാക്കും: കെ പി എസ് ടി എ

വിദ്യാഭ്യാസ വകുപ്പിലെ കെ എ എസ് നിയമനം അധ്യാപകരുടെ പ്രമോഷൻ സാധ്യതകൾ ഇല്ലാതാക്കും: കെ പി എസ് ടി എ

അധ്യാപക സിവിൽ സർവ്വീസ് മേഖലകൾക്ക് ഭീഷണിയാകുന്ന തരത്തിലാണ് കേരളാ അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ് നിലവിൽ വന്നതെന്ന് കെ പി എസ് ടി എ സംസ്ഥാന സമിതി കുറ്റപ്പെടുത്തി. പരിശീലനം പൂർത്തിയാക്കിയ കെ എ എസു കാരുടെ നിയമന ഉത്തരവ് പരിശോധിച്ചാൽ ഏറ്റവും കൂടുതൽ പേർ നിയമിക്കപ്പെട്ടത് പൊതുവിദ്യാഭ്യാസ വകുപ്പിലാണെന്ന് കാണാം. എച്ച് എം / എ ഇ ഒ തസ്തികയിലേക്കാണ് ഹൈസ്കൂൾ അധ്യാപകർക്ക് സ്ഥാനക്കയറ്റം ലഭിക്കുക. എച്ച് എം / എ ഇ ഒ തസ്തികയിലുള്ളവർക്ക് ഡി ഇ ഒ തസ്തികയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കും. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ കെ എ എസ് നിയമന ഉത്തരവിൽ 11 പേരെ ഡി ഇ ഒ തസ്തികയിൽ നിയമിച്ചിട്ടുണ്ട്. ഇത്രയും അധ്യാപകർക്ക് ലഭിക്കേണ്ട സ്ഥാനക്കയറ്റമാണ് ഇതിലൂടെ ഇല്ലാതായത്. തുടർന്നുള്ള കെ എ എസ് നിയമനത്തിലും ഇത് ആവർത്തിക്കപ്പെടും.

ഖാദർ കമ്മിറ്റി റിപ്പോർട്ടിൻ്റെ ആദ്യഭാഗം നടപ്പിലാക്കിയപ്പോൾ തന്നെ ഹൈസ്കൂൾ അധ്യാപകരുടെ സ്ഥാനക്കയറ്റം അനിശ്ചിതത്വത്തിലായിരുന്നു. കെ എ എസ് നിയമനം കൂടിയായപ്പോൾ സർവ്വീസിൽ കയറുന്ന അധ്യാപകൻ സ്ഥാനക്കയറ്റം ലഭിക്കാതെ പിരിയേണ്ട അവസ്ഥയാണുണ്ടായിരിക്കുന്നത്. മുൻപ് പി എസ് സി മുഖേന നേരിട്ട് ഡി ഇ ഒ നിയമനം നടത്തിയപ്പോഴും സമാന സാഹചര്യമുണ്ടായിരുന്നു.

അധ്യാപകർക്ക് സ്ഥാനക്കയറ്റം നിഷേധിക്കുന്ന സർക്കാർ നിലപാട് പുന:പരിശോധിക്കണമെന്ന് കെ പി എസ് ടി എ കിളിമാനൂർ ഉപജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡൻറ് ആർ സി അജീഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന നിർവഹക സമിതി അംഗം എ ആർ ഷമീം ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗൺസിൽ അംഗം സബീർ, ജില്ലാ ഭാരവാഹികളായ ആർ ബിജു, അനൂപ് എം ജെ, വിജയകുമാരി, മുഹമ്മദ്‌ അൻസർ, അജീഷ് എസ് എസ്, സൂര്യകാന്തി പി.എന്നിവർ പങ്കെടുത്തു.

കിളിമാനൂരിൽ പനിബാധിച്ച് വയോധിക മരിച്ചു

കിളിമാനൂരിൽ പനിബാധിച്ച് വയോധിക മരിച്ചു

കിളിമാനൂരിൽ പനിബാധിച്ച് വയോധിക മരിച്ചു. കിളിമാനൂർ മഞ്ഞപ്പാറ സ്വദേശി രാജലക്ഷ്മിയാണ് മരിച്ചത്.60 വയസ്സായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്.

ഗുജറാത്ത് തീരം മുതൽ കേരള തീരം വരെ തീരദേശ ന്യൂനമർദ്ദ പാത്തി; 2 ദിവസം വ്യാപക മഴ, ശക്തമായ കാറ്റ്, മുന്നറിയിപ്പ്

ഗുജറാത്ത് തീരം മുതൽ കേരള തീരം വരെ തീരദേശ ന്യൂനമർദ്ദ പാത്തി; 2 ദിവസം വ്യാപക മഴ, ശക്തമായ കാറ്റ്, മുന്നറിയിപ്പ്

തിരുവന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തമായതോടെ രണ്ട് ദിവസം കനത്ത് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരളത്തിൽ അടുത്ത രണ്ട് ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതി ശക്തമായ മഴക്കും സാധ്യതയുണ്ട്. തുടർന്ന് മഴയുടെ തീവ്രത കുറയുമെന്നാണ് കാലാവസ്താ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഗുജറാത്ത് തീരം മുതൽ കേരള തീരം വരെ തീരദേശ ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്നുവെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ചു.

മൺസൂൺ പാത്തിയുടെ പടിഞ്ഞാറൻ ഭാഗം നിലവിൽ സാധാരണ സ്ഥാനത്തും മൺസൂൺ പാത്തിയുടെ കിഴക്കൻ ഭാഗം അസാധാരണ സ്ഥാനത്തത് നിന്നും തെക്കോട്ടു മാറിയുമാണ് സ്ഥിതി ചെയ്യുന്നത്. ബംഗാൾ ഉൾക്കടലിലെ ചക്രവാതചുഴി നിലവിൽ മധ്യ -പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വടക്കൻ ആന്ധ്രാപ്രാദേശിന്‌ സമീപത്തായാണ് നിലകൊള്ളുന്നത്. കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പത്തനംതിട്ട മുതൽ കാസർകോട് വരെ ഓറഞ്ച് അലർട്ട്, തിരുവനന്തപുരത്തും കൊല്ലത്തും യെല്ലോ അലർട്ടാണ്. ഇടുക്കിയിൽ പല ഭാഗങ്ങളിലും മഴയുണ്ട്. വൃഷ്ടിപ്രദേശങ്ങളിൽ മഴ കനത്തതിനാൽ സംസ്ഥാനത്ത് വിവിധ അണക്കെട്ടുകൾ തുറന്നു. പത്തനംതിട്ടയിൽ മണിയാർ ഡാം തുറന്ന സാഹചര്യത്തിൽ പമ്പ, കക്കാട്ടാർ തീരങ്ങളിൽ വസിക്കുന്നവർക്കായി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ഇടുക്കിയിലെ കല്ലാർകുട്ടി, പാംബ്ല ഡാമുകളും തുറന്നിട്ടുണ്ട്. പാംബ്ല ഡാമിൻന്‍റെരണ്ട് ഷട്ടറുകളാണ് തുറന്നത്. ആദ്യ ഷട്ടർ 75 സെന്‍റീമീറ്ററും രണ്ടാമത്തെ ഷട്ടർ 30 സെന്‍റീമീമീറ്ററുമാണ് തുറന്നത്. കല്ലാർകുട്ടി ഡാമിന്‍റെ രണ്ട് ഷട്ടറുകള്‍ തുറന്നു. ഒരു ഷട്ടർ 15 സെന്‍റീമീറ്ററും രണ്ടാമത്തം ഷട്ടർ 90 സെന്‍റീമീമീറ്ററുമാണ് തുറന്നിരിക്കുന്നത്. പെരിയാര്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് ആറ് ജില്ലകളിൽ പൂര്‍ണമായും ഒരു ജില്ലയില്‍ ഭാഗികമായും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (ബുധനാഴ്ച) അവധി പ്രഖ്യാപിച്ചിരുന്നു. കണ്ണൂർ, തൃശ്ശൂർ, എറണാകുളം, ഇടുക്കി, കോട്ടയം എന്നീ ജില്ലകളില്‍ പ്രൊഫഷണൽ കോളജുകൾ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയായിരിക്കും. കാസര്‍കോട് ജില്ലയില്‍ പ്രൊഫഷണൽ കോളജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാലയങ്ങൾക്ക് മാത്രമാണ് അവധി.

ഓണം കഴിഞ്ഞാൽ ക്ഷേമ പെൻഷൻ അതതു മാസം തന്നെ; ഏപ്രിൽ മാസത്തേത് ഒരാഴ്ചയ്ക്കുള്ളിൽ

തിരുവനന്തപുരം: ഓണം കഴിഞ്ഞാൽ അതതു മാസത്തിൽ ക്ഷേമ പെൻഷൻ വിതരണം ചെയ്യാനുള്ള ക്രമീകരണം ധനവകുപ്പ് തുടങ്ങി. ഇതുവരെ മാർച്ച് വരെയുള്ള പെൻഷനാണ് സർക്കാർ വിതരണം ചെയ്തത്. ഒരാഴ്ചയ്ക്കുള്ളിൽ ഏപ്രിൽ മാസത്തെ പെൻഷൻ വിതരണം ചെയ്തുതുടങ്ങും. ഇതു സംബന്ധിച്ച ഉത്തരവ് ഇന്നോ നാളെയോ ഇറങ്ങും. മേയ്, ജൂൺ, ജൂലൈ മാസങ്ങളിലെ പെൻഷൻ ഓഗസ്റ്റിൽ ഓണത്തിനു മുന്നോടിയായി നൽകും.

1,600 രൂപയുടെ ക്ഷേമ പെൻഷനു വേണ്ടി മാസങ്ങൾ കാത്തിരിക്കേണ്ട അവസ്ഥ ഒഴിവാക്കാനാണ് വിതരണം അതത് മാസം തന്നെ നടത്തുന്ന രീതിയിൽ ക്രമീകരണം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പെൻഷൻ അതതു മാസം നൽകാൻ തീരുമാനിച്ചെങ്കിലും തെരഞ്ഞെടുപ്പ് വരെയെ ഇത് കൃത്യമായി പാലിക്കപ്പെട്ടുള്ളു. തുടർന്നുണ്ടായ ഗുരുതര സാമ്പത്തിക പ്രതിസന്ധി കാരണം പെൻഷൻ മുടങ്ങി.

ആറ്റിങ്ങലിൽ കിണറിടിഞ്ഞു താഴ്ന്നു

ആറ്റിങ്ങലിൽ കിണറിടിഞ്ഞു താഴ്ന്നു

ആറ്റിങ്ങൽ: ആറ്റിങ്ങൽ ശാസ്താംനട അയ്യപ്പൻ ക്ഷേത്രത്തിനു സമീപം ഒലിക്കുഴി കുഴി വീട്ടിൽ ജയപാലന്റെ മകൻ അജിയുടെ വീട്ടിലെ കിണറിടിഞ്ഞു താഴ്ന്നു. കഴിഞ്ഞ ദിവസത്തെ കനത്ത മഴയിലായിരുന്നു സംഭവം .

മഴ കനക്കുന്നു, മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കണമെന്ന് സർക്കാർ; ഇന്ന് മന്ത്രിസഭാ യോഗം

തിരുവനന്തപുരം: ‌സംസ്ഥാനത്ത് കാലവർഷം രൂക്ഷമാകുന്ന സാഹചര്യം ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. മഴക്കെടുതി നേരിടാനുള്ള നിർദേശങ്ങൾ വിവിധ ജില്ലകളിലെ കലക്ടർമാർ ഇതിനകം കൈമാറിയിട്ടുണ്ട്. ആശങ്ക വേണ്ടെന്നും മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കണമെന്നുമാണ് സർക്കാർ നിർദേശം.

സംസ്ഥാനത്ത് ഇന്നും മഴ കനക്കുമെന്നാണ് മുന്നറിയിപ്പുള്ളത്. 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലത്ത് യെല്ലോ അലർട്ടാണ്. തിരുവനന്തപുരത്ത് മഴ മുന്നറിയിപ്പില്ല. നാളെയും ശക്തമായ മഴ പെയ്തേക്കുമാണ് മുന്നറിയിപ്പുള്ളത്.

മഴ പെയ്തേക്കുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂർ, കണ്ണൂർ ജില്ലകളിൽ പ്രൊഫഷണൽ കോളജുകൾക്ക് ഉൾപ്പെടെയാണ് അവധി പ്രഖ്യാപിച്ചത്. കാസർകോട് കോളജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ക്യാംപുകൾ തുറന്ന പത്തനംതിട്ട ജില്ലയിലെ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.