വെഞ്ഞാറമൂട്ടിൽ മോഷണം: ആക്രി കച്ചവടങ്ങളിലേക്ക് അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു

വെഞ്ഞാറമൂട്ടിൽ മോഷണം: ആക്രി കച്ചവടങ്ങളിലേക്ക് അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു

വെഞ്ഞാറമൂട് ബ്ലോക്ക് ഓഫീസിന് സമീപത്തെ വർക്ക് ഷോപ്പിൽ മോഷണം. കഴിഞ്ഞദിവസം വർക്ക്ഷോപ്പ് തുറക്കാൻ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വിവിധ വാഹനങ്ങളുടെ 1300 ഓളം വരുന്ന ഉരുക്ക് പ്ലേറ്റുകളാണ് മോഷണം പോയത് :

ഇപ്പോഴത്തെ മാർക്കറ്റ് വില അനുസരിച്ചു നാല് ലക്ഷത്തോളം വിലവരും. 1300 എണ്ണം വരുന്ന വിവിധ തരം വാഹനങ്ങളുടെ സ്പ്രിംഗ് ലീഫുകളാണ്(പ്ലേറ്റുകൾ ) വെഞ്ഞാറമൂട് സേവ് യൂ വർക് ഷോപ്പിൽ നിന്നും മോഷണം പോയത്. ഇത് ആക്രി കച്ചവട സംബന്ധമായ അന്വേഷണം നടത്തേണ്ടതാണന്ന ആവശ്യം ശക്തമാവുകയാണ്. നിരന്തര മോഷണം നടക്കുന്ന പ്രദേശം ആയതിനാലും ഇതെക്കുറിച്ച് പോലീസിൽ പരാതി നല്കിയിരിയ്ക്കുകയാണ് ഉടമ.

കര്‍ക്കിടക വാവുബലി; ജില്ലയില്‍ വിപുലമായ ഒരുക്കങ്ങൾചടങ്ങുകളിൽ ഗ്രീൻ പ്രോട്ടോകോൾ പാലിക്കണമെന്ന് കളക്ടർ

കര്‍ക്കിടക വാവുബലി; ജില്ലയില്‍ വിപുലമായ ഒരുക്കങ്ങൾചടങ്ങുകളിൽ ഗ്രീൻ പ്രോട്ടോകോൾ പാലിക്കണമെന്ന് കളക്ടർ

ഇത്തവണത്തെ കര്‍ക്കിടക വാവുബലിയോട് അനുബന്ധിച്ച് ജില്ലയിലെ പ്രധാന ബലിതര്‍പ്പണ കേന്ദ്രങ്ങളില്‍ വിപുലമായ സംവിധാനങ്ങള്‍ ഒരുക്കുമെന്ന് ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്. ജൂലൈ 17 നാണ് കര്‍ക്കിടക വാവ്. തിരുവല്ലം, വര്‍ക്കല, അരുവിപ്പുറം, അരുവിക്കര എന്നിവിടങ്ങൾ ഉൾപ്പെടെ ബലിതർപ്പണം നടത്തുന്ന എട്ട് കേന്ദ്രങ്ങളില്‍ സുരക്ഷിതമായി ബലിതര്‍പ്പണം നടത്താവുന്ന വിധത്തില്‍ എല്ലാ സജ്ജീകരണങ്ങളും ഒരുക്കണമെന്ന് കളക്ടര്‍ വിവിധ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ബലിതര്‍പ്പണത്തിന് വലിയ തിരക്കുണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ട് പരമാവധി പേര്‍ക്ക് ബലിതര്‍പ്പണം നടത്താനുള്ള സൗകര്യമൊരുക്കും. ഇതോടനുബന്ധിച്ചുള്ള ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അവലോകന യോഗം ചേര്‍ന്നു.

നോഡൽ ഓഫീസറായി സബ് കളക്ടർ അശ്വതി ശ്രീനിവാസിനെ ചുമതലപ്പെടുത്തി. തഹസിൽദാർമാർ, ദേവസ്വം, പോലീസ് എന്നിവർ സംയുക്ത പരിശോധന നടത്തും. പൊലീസ്, റവന്യൂ, ഫയര്‍ഫോഴ്സ്, ആരോഗ്യ വകുപ്പുകളുടെ പ്രത്യേകം കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിക്കും. അടിയന്തര സാഹചര്യമുണ്ടായാല്‍ ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പരുകളും നിര്‍ദ്ദേശങ്ങളും അടങ്ങിയ നോട്ടീസ് ബോര്‍ഡ് ബലിതര്‍പ്പണ കേന്ദ്രത്തിലെ വിവിധയിടങ്ങളില്‍ സ്ഥാപിക്കും. ആഴം കൂടുതലുള്ള ഭാഗങ്ങളില്‍ ഇതു സംബ്ബന്ധിച്ച മുന്നറിയിപ്പു ബോര്‍ഡുകള്‍ സ്ഥാപിക്കും. എല്ലാ പ്രധാന കേന്ദ്രങ്ങളിലേക്കും കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വീസുകള്‍ നടത്തും. പൂര്‍ണമായും ഹരിത ചട്ടം പാലിച്ചായിരിക്കും ബലിതര്‍പ്പണമെന്നും കളക്ടര്‍ അറിയിച്ചു.

സുരക്ഷ കണക്കിലെടുത്ത് മതിയായ ബാരിക്കേഡുകള്‍ സ്ഥാപിക്കും. കൂടുതല്‍ വനിതാ പൊലീസുകാരെ വിന്യസിക്കുകയും വാഹന പാര്‍ക്കിംഗിന് വേണ്ടി പ്രത്യേകം സ്ഥലം ഏര്‍പ്പെടുത്താനും യോഗം തീരുമാനിച്ചു. പ്രദേശങ്ങളില്‍ പൊലീസ് പട്രോളിംഗ് ശക്തമാക്കും. ആവശ്യമുള്ള ഇടങ്ങളിൽ ലൈഫ് ഗാര്‍ഡുമാരുടെയും തിരുവല്ലത്ത് സ്‌കൂബാ ഡൈവര്‍മാരുടെയും സേവനം ഉറപ്പുവരുത്തും. എല്ലാ കേന്ദ്രങ്ങളിലും മതിയായ അടിസ്ഥാന സൗകര്യങ്ങളും ആവശ്യമായ പന്തല്‍, പ്രകാശ സജ്ജീകരണങ്ങള്‍, കുടിവെള്ളവിതരണം എന്നിവ ഉറപ്പുവരുത്തും. ബലിതര്‍പ്പണത്തിനെത്തുന്ന പൂജാരിമാര്‍ക്ക് രജിസ്ട്രേഷന്‍ ഏര്‍പ്പെടുത്തും. സി.സി.ടി.വി ക്യാമറകളും ബയോടോയ്ലറ്റും സ്ഥാപിക്കും.

ബലിതര്‍പ്പണ കേന്ദ്രങ്ങളിലെ കച്ചവടസ്ഥാപനങ്ങളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തും. ആവശ്യമായ വളണ്ടിയർമാരുടെ സേവനം ദുരന്ത നിവാരണ വിഭാഗം ഉറപ്പാക്കും. എല്ലാ കേന്ദ്രങ്ങളിലും മെഡിക്കല്‍ സംഘവും ആംബുലന്‍സ് അടക്കമുള്ള സൗകര്യങ്ങളുമുണ്ടാകണമെന്നും കളക്ടര്‍ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു.
യോഗത്തില്‍ എ.ഡി.എം അനില്‍ ജോസ് ജെ, സബ് കളക്ടര്‍ അശ്വതി ശ്രീനിവാസ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ നെൽകൃഷിയിൽ ഇത് പത്താം വർഷം

അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ നെൽകൃഷിയിൽ ഇത് പത്താം വർഷം

അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ നടക്കുന്ന നെൽകൃഷി പത്താം വർഷവും മുടക്കമില്ലാതെ തുടരുന്നു. ഇത്തവണ പിരപ്പമൺകാട് പാടശേഖര സമിതിയുമായി സഹകരിച്ചാണ് കൃഷി ഇറക്കുന്നത്. ഒരേക്കർ സ്ഥലത്താണ് കുട്ടിപ്പോലീസിന്റെ നെൽകൃഷി. ഇടയ്ക്കോട് പിരപ്പമൺകാട് ഏലായിൽ നടന്ന നടീലുൽസവം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി. ജയശ്രീ ഉദ്ഘാടനം ചെയ്തു. സ്കൂൾ എസ്.എം.സി. ചെയർമാൻ കെ. ശ്രീകുമാർ, ഹെഡ്മാസ്റ്റർ ജി.എൽ. നിമി, പാടശേഖര സമിതി സെക്രട്ടറി അൻഫാർ, പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയിലെ അംഗങ്ങളായ സജി കല്ലിംഗൽ, സരിത, അധ്യാപകരായ എൻ. സാബു, എസ്. കാവേരി എന്നിവർ പങ്കെടുത്തു.

സിപിഐ (എം) നെ അഞ്ചുതെങ്ങിൽ ഇനി പ്രവീൺചന്ദ്ര നയിക്കും

സിപിഐ (എം) നെ അഞ്ചുതെങ്ങിൽ ഇനി പ്രവീൺചന്ദ്ര നയിക്കും

അഞ്ചുതെങ്ങ്: സിപിഐ (എം) അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി എസ്
തിരഞ്ഞെടുത്തു. നിലവിലെ ലോക്കൽ കമ്മറ്റി സെക്രട്ടറി പ്രവീൺ ചന്ദ്രയെ സ്ഥാനത്തുണ്ടായിരുന്ന ആർ ജറാൾഡ് സിഐറ്റിയു മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറിയായ് നിയമിതനായ സാഹചര്യത്തിലാണ് അഞ്ചുതെങ്ങിൽ പുതിയ ലോക്കൽ കമ്മറ്റി സെക്രട്ടറിയെ തെരഞ്ഞെടുത്തത്.

ഇന്ന് വൈകിട്ടോടെ ചേർന്ന ലോക്കൽ കമ്മറ്റി യോഗത്തിലാണ് പ്രവീൺ ചന്ദ്രയെ ലോക്കൽ കമ്മറ്റി നേതൃത്വസ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. എസ്എഫ്ഐ ആറ്റിങ്ങൽ ഏരിയ സെക്രട്ടറി, ജില്ലാ ജോയിന്റ് സെക്രട്ടറി അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് അംഗം, വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരിന്നു. നിലവിൽ തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ ഏരിയ സെക്രട്ടറി ആണ് അദ്ദേഹം.

തരിശുനില നെൽകൃഷിയുടെ ഞാറ് നടീൽ ഉദ്ഘാടനം നിർവഹിച്ച് ആറ്റിങ്ങൽ എം എൽ എ

തരിശുനില നെൽകൃഷിയുടെ ഞാറ് നടീൽ ഉദ്ഘാടനം നിർവഹിച്ച് ആറ്റിങ്ങൽ എം എൽ എ

സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതി പ്രകാരം ഇടയ്ക്കോട് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നടത്തുന്ന തരിശുനില നെൽകൃഷിയുടെ ഞാറ് നടീൽ ഉദ്ഘാടനം പിരപ്പമൺകാട് ഏലായിൽ വച്ച് ഇടയ്ക്കോട് സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് പി.മോഹൻദാസിന്റെ അദ്ധ്യക്ഷതയിൽ ആറ്റിങ്ങൽ എംഎൽഎ ഒ.എസ്.അംബിക നിർവഹിച്ചു. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.സി.ജയശ്രീ, വാർഡ് മെമ്പർ ഷൈനി, ബാങ്ക് ഭരണസമിതി അംഗങ്ങൾ, പാടശേഖരസമിതി ഭാരവാഹികളായ സദാശിവൻ നായർ, എ.അൻഫാർ, സഹകാരികൾ എന്നിവർ പങ്കെടുത്തു. ബാങ്ക് സെക്രട്ടറി ജെ.എസ്. ബിന്ദുമോൾ നന്ദി പറഞ്ഞു.

വെഞ്ഞാറമൂട്ടിൽ നിന്നും കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി

വെഞ്ഞാറമൂട്ടിൽ നിന്നും കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി

നെല്ലനാട് ഗ്രാമപഞ്ചായത്തിൽ കാന്തളകോണം വാർഡിൽ തൊഴിലുറപ്പ് സൈറ്റിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി. തൊഴിലുറപ്പ് തൊഴിലാളികൾ പുരയിടത്തിൽ തൊഴിൽ ചെയ്യുന്നതിനിടെ പെരുമ്പാമ്പിനെ കാണുകയും വാർഡ് മെമ്പർ ബി കെ ഹരിയെ അറിയിക്കുകയും മെമ്പർ പാലോട് ഫോറസ്റ്റ് ഓഫീസുമായി ബന്ധപ്പെടുകയും ഫോറസ്റ്റ് ഓഫീസർ ഓഫീസിൽ നിന്നും ആളെത്തി പെരുമ്പാമ്പിനെ പിടികൂടി കൊണ്ടുപോയി.