ആറ്റിങ്ങൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ ലഹരിവിരുദ്ധ ബോധവത്കരണ വർക്ക്‌ ഷോപ്പ് സംഘടിപ്പിച്ചു

ആറ്റിങ്ങൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ ലഹരിവിരുദ്ധ ബോധവത്കരണ വർക്ക്‌ ഷോപ്പ് സംഘടിപ്പിച്ചു

ഡോക്ടർസ് ഡെയോടനുബന്ധിച്ചു റോട്ടറി ക്ലബ്‌ ആറ്റിങ്ങൽ ടൗണിന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ എസ് പി സി വിദ്യാർഥികൾക്കായി ലഹരിവിരുദ്ധ ബോധവത്കരണ വർക്ക്‌ ഷോപ്പ് ഡോക്ടർ ദീപു രവി നയിച്ചു.ഒപ്പം ഡോക്ടർ. പ്രിയലക്ഷ്മിയുടെ നേതൃത്വത്തിൽ ദന്ത പരിശോധനാക്യാമ്പും റോട്ടറി 3211 ഡിസ്ട്രിക്ട് പ്രോജെക്ടിന്റെ ഭാഗമായി ഡോക്ടരന്മാരെ ആദരിക്കുകയും ചെയ്തു. ചടങ്ങ് സ്കൂൾ ഹെഡ്മിസ്ട്രെസ് ഷീജാകുമാരി ഉദ്ഘാടനം ചെയ്തു. വേദിയിൽ മുൻപ്രസിഡന്റ് അഡ്വ എം എൻ സജീർ, സെക്രട്ടറി അജി. എൻ. എസ്.കെ, പ്രസിഡന്റ്‌ നിസ്സാർ, ട്രെഷറർ മഹേഷ്‌, രമേശ്‌, പ്രദീപ്, ടീച്ചർമാരായ സുജ, മുജീബ് എന്നിവർ പങ്കെടുത്തു.

സൗജന്യ തൈറോയ്ഡ് പരിശോധനക്യാമ്പ് നാളെ

സൗജന്യ തൈറോയ്ഡ് പരിശോധനക്യാമ്പ് നാളെ

ജെ സി ഐ ആറ്റിങ്ങൽ സംഘടിപ്പിക്കുന്ന സൗജന്യ തൈറോയ്ഡ് പരിശോധനക്യാമ്പ് ജൂലൈ 2 ഞായറാഴ്ച്ച രാവിലെ 9:30 മുതൽ ഉച്ചക്ക് 1 മണി വരെ ആറ്റിങ്ങൽ കെ എസ് ആർ ടി സി ക്ക്‌ സമീപം അയിലം റോഡ്‌ ബസ്‌ സ്റ്റോപ്പിനു എതിർവശം പ്രവർത്തിക്കുന്ന സാന്ത്വന ഹോമിയോപതി മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ വച്ച്‌ നടത്തപെടുന്നു. എം എൽ എ ഒ എസ്‌ അംബിക ഉദ്ഘാടനം നിർവഹിയ്ക്കും. പരിശോധനാ ക്യാമ്പില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ 9349762724 എന്ന നമ്പറിൽ വിളിച്ച് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 60 പേര്‍ക്കാണ് ഈ സേവനം ലഭ്യമാകുന്നത്. ജെസി ഡോ ദീപു രവി (പ്രസിഡന്റ് ജെസിഐ ആറ്റിങ്ങൽ), ജെസി ഡോ. അരുൺ എസ് (സെക്രട്ടറി ജെസിഐ ആറ്റിങ്ങൽ), ജെസി ഡോ. ബിജു എ നായർ (ട്രഷറർ ജെസിഐ ആറ്റിങ്ങൽ)

കർഷകത്തൊഴിലാളി യൂണിയൻ കുന്നുവാരം യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു

കർഷകത്തൊഴിലാളി യൂണിയൻ കുന്നുവാരം യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു

കർഷകത്തൊഴിലാളി യൂണിയൻ കുന്നുവാരം യൂണിറ്റ് സമ്മേളനം ഏര്യ സെക്രട്ടറി ആർ. രാജു ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ. സാനുമതി അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി ബി. ദേവകി സ്വാഗതം പറഞ്ഞു. രക്തസാക്ഷി പ്രമേയം ശോഭനകുമാരിയൂം അനുശോചന പ്രമേയം ബിനുവും അവതരിപ്പിച്ചു. അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ട് വെസ്റ്റ് വില്ലേജ് സെക്രട്ടറി എസ് സതീഷ് കുമാർ, പ്രസിഡന്റ് വി വിശ്വംഭരൻ, ഏര്യാകമ്മിറ്റി അംഗങ്ങളായ എസ് ഷീജ, ജി നാരായണപിള്ള, എം.ആർ രമ്യ എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറിയായി കെ. സാനുമതിയേയും പ്രസിഡന്റായി ബി. ദേവകിയേയും തെരഞ്ഞെടുത്തു.

അഞ്ചുതെങ്ങിലെ അനധികൃത വിദേശ മദ്യവിലപ്പന: പ്രദേശത്ത് ബിവറേജസ് ഔട്ട്ലെറ്റ്‌ തുറക്കണമെന്ന ആവിശ്യം ശക്തമാകുന്നു

അഞ്ചുതെങ്ങിലെ അനധികൃത വിദേശ മദ്യവിലപ്പന: പ്രദേശത്ത് ബിവറേജസ് ഔട്ട്ലെറ്റ്‌ തുറക്കണമെന്ന ആവിശ്യം ശക്തമാകുന്നു

തീരദേശ പ്രദേശമായ അഞ്ചുതെങ്ങിലെ അനധികൃത വിദേശ മദ്യവിലപ്പന നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ, പ്രദേശത്ത് ബിവറേജസ് ഔട്ട്ലെറ്റ്‌ തുറക്കണമെന്ന ആവിശ്യം ശക്തമാകുന്നു. തീരമേഖലയിൽ അനിയന്ത്രിതമായി വർദ്ധിച്ചുവരുന്ന അനധികൃത മദ്യവിൽപ്പന നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യം ചൂണ്ടിക്കാട്ടിയാണ് പ്രദേശത്ത് ബിവറേജസ് ഔട്ട്ലെറ്റ്‌ തുറക്കണമെന്ന ആവിശ്യം ശക്തമായിരിക്കുന്നത്.

സാമൂഹ്യ പ്രവർത്തകനായ അഞ്ചുതെങ്ങ് സജനാണ് ഈ ആവിശ്യവുമായി രംഗത്ത് വന്നിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ തീരദേശ മേഖല കേന്ദ്രീകരിച്ച് മദ്യവും ലഹരി വസ്തുക്കളും പുകയില ഉൽപ്പന്നങ്ങളും യാതൊരു നിയന്ത്രണങ്ങളും ഇല്ലാതെ സുലഭമായി ലഭ്യമാണെന്നും, ഇതിനെ പ്രതിരോധിക്കുവാൻ പോലീസും എക്സൈസും സാമുദായിക / യുവജന സംഘടനകളുമടക്കം പല തലങ്ങളിലുള്ള കൂട്ടമായ പരിശ്രമം നടത്തിയെങ്കിലും ഇവയൊന്നും തന്നെ ഫലവത്തായിരുന്നില്ല.

നിലവിൽ അഞ്ചുതെങ്ങ് കേന്ദ്രീകരിച്ച് വിവിധ മേഖലകളിൽ അനധികൃത വിദേശ മദ്യവിൽപ്പന തകൃതിയായ് തുടരുയാണ്. മദ്യം 24 മണിക്കൂറും കയ്യെത്തും ദൂരത്ത് ലഭ്യമാണ്. കടയ്ക്കാവൂർ പ്രവർത്തിച്ചിരുന്ന വെപ്കോ ബിവറേജ് കോർപ്പറേഷന്റെ ഔട്ട്ലെറ്റ് സമീപത്തെ സ്കൂളിനും പ്രദേശവാസികൾക്കും സാമൂഹ്യവിരുദ്ധരുടെ ശല്യവും ഭീഷണിയും പരിസര മലിനീകരണവും ഉയർത്തിയിരുന്നതിനാൽ പ്രദേശവാസികളുടെ കൂട്ടായ പരിശ്രമത്തിനൊടുവിൽ അടച്ചുപൂട്ടിച്ചിരുന്നു.

ഈ ഔട്ട്ലെറ്റ് പൂട്ടിയതാണ് നിലവിൽ അഞ്ചുതെങ്ങിൽ വ്യാപകമായുള്ള മദ്യഒഴുക്കിന് പ്രധാന കാരണമായത്. നിലവിൽ ബിവറേജ് ഔട്ട്ലറ്റ് ഉള്ളത് ചിറയിൻകീഴ് വർക്കല മേഖലകളിലാണ്. ഇവിടങ്ങളിലേക്ക് വാഹനമാർഗ്ഗം പോകുന്നത് 150 മുതൽ 250 വരെ രൂപയുടെ അധിക ചിലവ് ഉണ്ടാക്കുന്നതും അനധികൃത മദ്യവിൽപ്പന വർദ്ധിക്കുവാൻ കാരണമായിട്ടുണ്ട്. 250 മുതൽ 500 രൂപയ്ക്ക് വരെ ലഭ്യമാകുന്ന അര ലിറ്റർ മദ്യം നിലവിൽ MRP വിലയെക്കാൾ 100 മുതൽ 150 രൂപ ലാഭത്തിലാണ് അഞ്ചുതെങ്ങിൽ അനധികൃത വിൽപ്പനയിലൂടെ ദിനം പ്രതി വിറ്റഴിയ്ക്കപ്പെടുന്നത്. വണ്ടിക്കൂലി ചിലവഴിച്ച് ചിറയിൻകീഴ് വർക്കല പ്രദേശങ്ങളിൽ എത്തി മദ്യം വാങ്ങി മടങ്ങുന്നതിനേക്കാൾ എന്ത്കൊണ്ടും ലാഭവും സമയ നഷ്ടവും ഉണ്ടാകുന്നില്ല എന്നത് മദ്യപരെ അനധികൃത വിൽപ്പനക്കാരിൽ നിന്നും മദ്യം വാങ്ങിപ്പിയ്ക്കുവാൻ പ്രേരണയാകുന്നുണ്ട്.

അതിനാൽ എത്രയും പെട്ടെന്ന് തന്നെ മേഖലയിലെ ആളൊഴിഞ്ഞ പ്രദേശം കണ്ടെത്തി ബിവറേജസ് ഔട്ട്ലെറ്റ് ആരംഭിച്ചുകൊണ്ട് അനധികൃത മദ്യവിൽപ്പനയും ഇതുമൂലം സർക്കാറി ന് ഉണ്ടാകുന്ന നികുതി നഷ്ടത്തിനും തടയിടണമെന്ന ആവിശ്യമാണ് ശക്തമായിട്ടുള്ളത്.

തൊളിക്കോട് പഞ്ചായത്തിൽ സൗജന്യ ഫിസിയോതെറാപ്പി സെന്റർ

തൊളിക്കോട് പഞ്ചായത്തിൽ സൗജന്യ ഫിസിയോതെറാപ്പി സെന്റർ

തൊളിക്കോട് ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കുട്ടികൾക്കായി സൗജന്യ ഫിസിയോ തെറാപ്പി സെന്റർ തുറന്നു. ഫിസിയോ തെറാപ്പി യൂണിറ്റ് ജി.സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷി കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരണമെന്ന് എം.എൽ.എ പറഞ്ഞു. തൊളിക്കോട് ഗ്രാമപഞ്ചായത്തും പാലോട് ബി.ആർ.സി യും സംയുക്തമായിട്ടാണ് സെന്റർ ആരംഭിച്ചത്.

തൊളിക്കോട് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ സജ്ജമാക്കിയ തെറാപ്പി സെന്ററിൽ ആഴ്ചയിൽ രണ്ട് ദിവസം ഫിസിയോതെറാപ്പിസ്റ്റിന്റെ സേവനം ലഭിക്കും. തൊളിക്കോട് പഞ്ചായത്തിലും സമീപ പഞ്ചായത്തുകളിലുമുള്ള 17 വയസുവരെയുള്ള കുട്ടികൾക്ക് തെറാപ്പി സെന്ററിന്റെ സേവനം ഉപയോഗിക്കാവുന്നതാണ്. നിലവിൽ ഇരുപത്തഞ്ചോളം കുട്ടികൾ ഇവിടെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

തൊളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജെ സുരേഷ് അധ്യക്ഷനായ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എസ്.സുനിത, ബ്ലോക്ക്-ഗ്രാമപഞ്ചായത്തംഗങ്ങൾ, എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസർ ബി.ശ്രീകുമാർ, പാലോട് ബി.പി.സി എസ്.ബൈജു എന്നിവരും പങ്കെടുത്തു

അരുവിക്കര ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സ്വപ്നസാഫല്യം

അരുവിക്കര ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സ്വപ്നസാഫല്യം

അരുവിക്കര ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ഇത് സ്വപ്ന സാഫല്യത്തിന്റെ ദിനം. വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി തയ്യാറാക്കിയ വിവിധ പദ്ധതികള്‍ ജി.സ്റ്റീഫന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സ്‌കൂളിനായി മൂന്നു കോടി തൊണ്ണൂറ് ലക്ഷം രൂപയുടെ പുതിയ കെട്ടിടവും എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് മുപ്പത് ലക്ഷം രൂപയുടെ അത്യാധുനിക കമ്പ്യൂട്ടര്‍ ലാബും ഈ അധ്യയന വര്‍ഷം സാധ്യമാക്കുമെന്ന് എം.എല്‍.എ പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ മികച്ച സ്‌കൂളുകളില്‍ ഒന്നായി അരുവിക്കര സ്‌കൂളിനെ ഉയര്‍ത്താനുള്ള പരിശ്രമങ്ങളാണ് എല്ലാവരുടെയും ഭാഗത്ത് നിന്നും ഉണ്ടാവേണ്ടതെന്നും എം.എല്‍.എ പറഞ്ഞു. സ്‌കൂളിലെ നവീകരിച്ച സര്‍ഗ്ഗം ഓഡിറ്റോറിയം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. 5 ലക്ഷം രൂപ ചെലവഴിച്ച് സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് ഓഡിറ്റോറിയം നവീകരിച്ചത്.

അത്യാധുനിക സംവിധാനങ്ങളുള്ള ഡിജിറ്റല്‍ ലേണിംഗ് ഹബ്ബുകളായ രണ്ട് കമ്പ്യൂട്ടര്‍ ലാബുകളുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് നിര്‍വഹിച്ചു. പ്രമുഖ ഐ.ടി സ്ഥാപനമായ യു.എസ്.ടി ഗ്ലോബല്‍ തങ്ങളുടെ സി.എസ്.ആര്‍ ഫണ്ടില്‍ നിന്നും 11 ലക്ഷം രൂപ ചെലവഴിച്ചാണ് കമ്പ്യൂട്ടര്‍ ലാബുകള്‍ നിര്‍മ്മിച്ചു നല്‍കിയത്. കുട്ടികളിലെ വായനാ ശീലം വളര്‍ത്തുന്നതിനായി ‘വാക്കുകള്‍ പൂക്കുന്നിടം’ എന്ന് പേരിട്ട സ്കൂൾ ലൈബ്രറി ജില്ലാ പഞ്ചായത്ത് അംഗം വെള്ളനാട് ശശി ഉദ്ഘാടനം ചെയ്തു.

സ്‌കൂളിലെ പൂര്‍വവിദ്യാര്‍ത്ഥികളായ പി. പ്രശാന്തും, പ്രവീണും ചേര്‍ന്നാണ് ഒന്നര ലക്ഷം രൂപ ചെലവില്‍ ലൈബ്രറി നിര്‍മ്മിച്ചു നല്‍കിയത്. കെല്‍ട്രോണിന്റെ സി.എസ്.ആര്‍ ഫണ്ടില്‍ നിന്നും ഒരു ലക്ഷം രൂപ ഉപയോഗിച്ച് സ്‌കൂളില്‍ നിരീക്ഷണ ക്യാമറയും സ്ഥാപിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ‘വിശപ്പ് രഹിത കേരളം’ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച ഭക്ഷണപ്പെട്ടി അരുവിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആര്‍.കല ഉദ്ഘാടനം ചെയ്തു. സ്‌കൂളിലെ കുട്ടികള്‍ നിറയ്ക്കുന്ന ഭക്ഷണപ്പൊതികള്‍ ആവശ്യക്കാര്‍ക്ക് എടുക്കുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വിവിധ രംഗങ്ങളില്‍ സ്‌കൂളിന്റെ യശസ് ഉയര്‍ത്തിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിച്ചു. പി.ടി.എ പ്രസിഡണ്ട് വി.എസ് സജീവ് കുമാര്‍ അധ്യക്ഷനായ ചടങ്ങില്‍ നെടുമങ്ങാട് ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.ആര്‍ ഹരിലാല്‍, വാര്‍ഡ് മെമ്പര്‍ ഗീതാ ഹരികുമാര്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ റാണി ആര്‍ ചന്ദ്രന്‍, രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ എന്നിവരും സന്നിഹിതരായി.