മെഡിക്കൽ ക്യാമ്പും സൗജന്യ രക്ത പരിശോധനയും നടത്തി

മെഡിക്കൽ ക്യാമ്പും സൗജന്യ രക്ത പരിശോധനയും നടത്തി

ആറ്റിങ്ങൽ ലയൺസ് ക്ലബ്ബിന്റെയും സർക്കാർ ഹോമിയോ ആശുപത്രി ആറ്റിങ്ങലിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പും സൗജന്യ രക്ത പരിശോധനയും അംബേദ്കർ മെമ്മോറിയൽ ഗവ യുപി സ്കൂൾ കോരാണിയിൽ വച്ച് നടത്തി. ആറ്റിങ്ങൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന 7 സ്പെഷ്യാലിറ്റി ഒപിയിലെ ഡോക്ടർമാരും പങ്കെടുത്തു.
ആറ്റിങ്ങൽ ആശുപത്രി ആർഎംഒ ഹോമിയോപ്പതിയുടെ സാധ്യതകളെയും ഡിപ്പാർട്ട്മെന്റ് പദ്ധതികളെയും കുറിച്ച് ബോധവൽക്കരണ ക്ലാസും നൽകി. സീതാലയം സൈക്കോളജിസ്റ്റ് അഷ്ടമി കുട്ടികളുടെ സ്വഭാവരൂപീകരണത്തിൽ രക്ഷകർത്താക്കളുടെ പങ്ക് എന്ന വിഷയത്തിൽ ക്ലാസും എടുത്തു.

മദ്യപിക്കാന്‍ പണം നല്‍കിയില്ല; വ്ലോഗറിന്‍റെ കാര്‍ അടിച്ചുതകര്‍ത്ത്, ക്യാമറ കവര്‍ന്നതായി പരാതി

മദ്യപിക്കാന്‍ പണം നല്‍കിയില്ല; വ്ലോഗറിന്‍റെ കാര്‍ അടിച്ചുതകര്‍ത്ത്, ക്യാമറ കവര്‍ന്നതായി പരാതി

തിരുവനന്തപുരം: മദ്യപിക്കാൻ പണം നൽകാത്തതിന്റെ പേരിൽ യൂട്യൂബ് വ്ലോഗറിന്റെ കാർ അടിച്ച് തകർത്ത്, കാറിൽ ഉണ്ടായിരുന്ന ക്യാമറ കവർന്നതായി പരാതി. നെടുമങ്ങാട് സ്വദേശി കാർത്തിക് മണിക്കുട്ടന്റെ വീടിന് സമീപത്ത് പാർക്ക് ചെയ്തിരുന്ന കാർ തകർത്ത് ക്യാമറ മോഷ്ടിച്ചതെന്നാണ് പരാതി. ശനിയാഴ്ച രാത്രി 12 മണിയോടെ ആയിരുന്നു സംഭവം.

ബൈക്കിൽ എത്തിയ 3 അംഗ സംഘം കാറിന്റെ നാലു ഭാഗത്തെ ഗ്ലാസുകൾ തകർക്കുകയും, കാറിന് അകത്ത് സൂക്ഷിച്ചിരുന്ന രണ്ടര ലക്ഷം രൂപ വിലയുളള ക്യാമറ കവർന്നെന്നുമാണ് പരാതി. കഴിഞ്ഞ കുറച്ച് നാളുകളായി പട്ടാളം ഷിബു എന്ന് വിളിപ്പേര് ഉള്ള മനോജ് എന്ന ആൾ മദ്യപിക്കാൻ തന്നെ ഫോൺ വിളിച്ച് പണം ആവശ്യപ്പെടാറുണ്ടെന്നും ഇക്കഴിഞ്ഞ വെള്ളിയാഴ്ചയും രാത്രി ഇതുപോലെ പണം ആവശ്യപ്പെട്ട് വിളിക്കുകയും, പണം നൽകാത്തതിനാൽ അസഭ്യം പറഞ്ഞെന്നും പരാതിയിൽ പറയുന്നു.

തുടർന്ന് ഇന്നലെ രാത്രി 12 മണിയോടെ നമ്പർ പ്ലേറ്റ് മറച്ച് ബൈക്കിൽ എത്തിയ 3 അംഗ സംഘം കാർത്തിക്കിന്റെ വീട്ടുവളപ്പിൽ കിടന്ന കാർ അടിച്ചു തകർക്കുകയായിരുന്നു. കാറിന്‍റെ പലഭാഗത്തും സംഘം കേടുപാടുകൾ വരുത്തിയിട്ടുണ്ട്. തുടർന്ന് വാഹനത്തി നുള്ളിൽ ഉണ്ടായിരുന്ന ക്യാമറയുമായി ആണ് സംഘം കടന്നത് എന്ന് കാർത്തിക് പറയുന്നു. യൂട്യൂബിൽ ട്രിവിയൻ ഫുഡി എന്ന ചാനൽ വഴി വീഡിയോകൾ ഇടുന്ന വ്യക്തിയാണ് കാർത്തിക്. യൂട്യൂബ് വരുമാനം വഴി വാങ്ങിയ കാർ ആണ് അക്രമികൾ അടിച്ചു തകർത്തത്. വീഡിയോ ചിത്രീകരിക്കാൻ ഉപയോഗിക്കുന്ന രണ്ടു ലക്ഷത്തോളം വില വരുന്ന ക്യാമറയാണ് സംഘം മോഷ്ടിച്ചത് എന്ന് കാർത്തിക് പറയുന്നു.

അനന്തപുരിയിൽ ചക്ക മഹോത്സവം: നൂറ് കണക്കിന് ചക്ക ഇനങ്ങളും ചക്ക വിഭവങ്ങളുമാണ് മേളയിൽ ഒരുക്കിയിരിക്കുന്നത്

അനന്തപുരിയിൽ ചക്ക മഹോത്സവം: നൂറ് കണക്കിന് ചക്ക ഇനങ്ങളും ചക്ക വിഭവങ്ങളുമാണ് മേളയിൽ ഒരുക്കിയിരിക്കുന്നത്

തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ നടക്കുന്ന അനന്തപുരി ചക്ക മഹോത്സവം ആകര്‍ഷകം.നമ്മുടെ സംസ്ഥാന ഫലമായ ചക്ക യുടെ പ്രചരണാർത്ഥം നൂറ് കണക്കിന് ചക്ക ഇനങ്ങളും ചക്ക വിഭവങ്ങളുമാണ് മേളയിൽ ഒരുക്കിയിരിക്കുന്നത്.
തേൻ വരിക്ക, നാടൻ വരിക്ക, കുഴചക്ക, ചെമ്പരത്തി വരിക്ക, മുള്ളൻ ചക്ക എന്നിങ്ങനെ ചക്കയുടെ വിവിധ ഇനങ്ങൾ അനന്തപുരി ചക്ക മഹോത്സവത്തിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ നൂറിൽ പരം ചക്ക വിഭവങ്ങളുടെ ഫുഡ് കോർട്ട് മറ്റൊരു പ്രധാന ആകർഷണമാണ്. മേളയിൽ എത്തുന്നവർക്ക് രുചിച്ച് നോക്കാം, കുറഞ്ഞ വിലയിൽ രുചിയുറും വിഭവങൾ വാങ്ങാം. നൂറ് കണക്കിന് ആളുകളാണ് ദിവസവും ചക്ക മഹോത്സവത്തിൽ എത്തുന്നത്.

ചക്ക ബജി, ചക്ക കട്ട്ലറ്റ്, ചക്ക ചില്ലി, ചിക്കൻ ചക്ക സൂപ്പ്, ചക്ക കഞ്ഞി, ചക്കപ്പായസം തുടങ്ങി ചക്ക വിഭവങ്ങൾ അങ്ങനെ നീളുന്നു. മുപ്പതിനം പ്ലാവിൻ തൈകളും ഇവിടെ വിൽപനക്കുണ്ട്. കുടുംബശ്രീയുടെ ഉൽപന്നങ്ങൾ ഉൾപ്പെട മേളയിലുണ്ട്. സിസയുടെ നേതൃത്വത്തിൽ ചക്കയുടെ പ്രചരണാർത്ഥമാണ് മേള സംഘടിപ്പിക്കുന്നത്. ജൂൺ മുപ്പതിന് തുടങ്ങിയ മേള 9 ന് അവസാനിക്കും.

റെയിൽവേ ട്രാക്കിൽ സ്ത്രീയുടെ മൃതദേഹം; വന്ദേഭാരത്, ജനശതാബ്ദി ഉൾപ്പടെയുള്ള ട്രെയിനുകൾ വൈകി

റെയിൽവേ ട്രാക്കിൽ സ്ത്രീയുടെ മൃതദേഹം; വന്ദേഭാരത്, ജനശതാബ്ദി ഉൾപ്പടെയുള്ള ട്രെയിനുകൾ വൈകി

തിരുവനന്തപുരം; റെയിൽവേ ട്രാക്കിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് വന്ദേഭാരത് എക്സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകൾ വൈകി. മുരുക്കുംപുഴയ്ക്കും കടയ്ക്കാവൂരിനും മധ്യേ റെയിൽപാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് രാവിലെ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽനിന്നു പുറപ്പെട്ട വിവിധ ട്രെയിനുകൾ വൈകി.

ചിറയിൻകീഴ് സ്റ്റേഷനിൽ ഒരു മണിക്കൂറിലേറെയാണ് വന്ദേഭാരത് നിർത്തിയിട്ടത്. മൃതദേഹം റെയിൽവേ ട്രാക്കിൽ നിന്ന് മാറ്റിയശേഷം രാവിലെ ആറേമുക്കാലോടെയാണ് യാത്ര തുടർന്നത്. തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട വേണാട്, ജനശതാബ്ദി, പരശുറാം ഉൾപ്പെടെയുള്ള ട്രെയിനുകളും വൈകി.

ഇന്നു രാവിലെ തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട സമ്പർക്ക് ക്രാന്തി ട്രെയിനിടിച്ചാണ് ഒരു സ്ത്രീ മരിച്ചതെന്നാണ് വിവരം. പെരുങ്ങുഴി റെയിൽവേ സ്റ്റേഷനിൽ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് ലോക്കോ പൈലറ്റ് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. ഇതോടെ മറ്റു ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിലായി പിടിച്ചിട്ടു. പൊലീസെത്തി മൃതദേഹം മാറ്റിയതിനു പിന്നാലെയാണ് ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചത്.

ഗണേശോത്സവം 2023; സ്വാഗത സംഘം കമ്മിറ്റിയും പുരസ്കാര വിതരണവും സംഘടിപ്പിച്ചു

ഗണേശോത്സവം 2023; സ്വാഗത സംഘം കമ്മിറ്റിയും പുരസ്കാര വിതരണവും സംഘടിപ്പിച്ചു

ആറ്റിങ്ങൽ കരിച്ചയിൽ ശ്രീ ഗണേശോത്സവ ടെമ്പിൾ ട്രസ്റ്റിൻ്റേയും ശ്രീ ഗണേശോത്സവ സമിതിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 12 മുതൽ 20 വരെ നടക്കുന്ന ഗണേശോത്സവം 2023 ൻ്റെ ഭാഗമായി സ്വാഗത സംഘം കമ്മിറ്റിയും പുരസ്കാര വിതരണവും ആറ്റിങ്ങൽ മുനിസിപ്പൽ ലൈബ്രറി ഹാളിൽ നടന്നു.

പുരസ്കാര ജേതാക്കൾ യോഗി ശിവൻ – (ഇൻഡിമസി ആയുർവേദ സിദ്ധ ഹോസ്പിറ്റൽ പൂവത്തൂർ), സ്വാമി അദ്വൈതാനന്ദപുരി, എൻ.പി.സുദർശനൻ (ഇൻഡ്യാനാ പബ്ലിക് സ്കൂൾ), ആലുക്കോ രാജേന്ദ്രൻ, വിജയകുമാർ (വിജയ ആഗ്രോ സർവ്വീസ്), സുജിത് ഭവാനന്ദൻ (ചിത്രക്കാരൻ), രാജാറാം (ഡ്രാഗൺ ഫ്രൂട്സ് കർഷകൻ), ബ്രഹ്മശ്രീ സജീവൻ തന്ത്രികൾ, നൗഷാദ് വൈദ്യൻ, (ജബ്ബാർ സഞ്ജീവനി ആയുർവേദ വിഷവൈദ്യശാല)
ഭാമി ദത്ത്-ജില്ലയിലെ മികച്ച വില്ലേജ് ഓഫീസർ,

മാധ്യമ രംഗത്ത് നിന്നും ബൈജു മോഹൻ (കേരളകൗമുദി), ദീപു (മാതൃഭൂമി),
മനു (എ സി.വി.ചാനൽ), മിഥുൻ ലാൽ (എച്ച് പി ന്യൂസ്), അരുൺ സാഗർ(വിസ്മയ ന്യൂസ്) എന്നിവർക്കും പ്രമുഖ ക്ഷേത്ര കമ്മിറ്റി പ്രസിഡൻ്റ്മാർക്കും മേൽശാന്തിമാർക്കും ആറ്റിങ്ങൽ ഗവ.ഗേൾസ് ഹൈസ്കൂളിൽ പ്ലസ്ടുവിന് എ പ്ലസ് വാങ്ങിയ മുഴുവൻ വിദ്യാർത്ഥികൾക്കും മൊമെന്റോ നൽകി ആദരിച്ചു.

ഗണേശോത്സവത്തിന്റെ ഭാഗമായി നടന്ന ചിത്രരചന മത്സാരാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു. ചടങ്ങിൻ്റെ ഉദ്ഘാടനം കേന്ദ്ര ഫിലിം സെൻസർ ബോർഡ് അംഗവും
ജനം ടി വി ഡയറക്ടറുമായ തിരൂർ രവീന്ദ്രൻ നിർവ്വഹിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഞ്ചിനിയേഴ്സ് കേരള സ്റ്റേറ്റ് സെൻ്റർ ചെയർമാൻ ഡോ.എം.ജയരാജു അദ്ധ്യനായി. കിഴക്കില്ലം രാജേഷ് നമ്പൂതിരി, റവ ഫാദർ സനൽരാജ് (സി.എസ്.ഐ. സഭ), ഡോ.രാധാകൃഷ്ണൻ (അമർ ഹോസ്പിറ്റൽ), പൂജ ഇക്ബാൽ (പ്രസിഡൻറ് വ്യാപാരി വ്യവസായി എകോപന സമിതി), തോട്ടയ്ക്കാട് ശശി (ചെയർമാൻ ശ്രീപാദം ടെമ്പിൾ ട്രസ്റ്റ്), വക്കം അജിത് (ചെയർമാൻ ഗണേശോത്സവ ടെബിൾ ട്രസ്റ്റ്) തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഡോ.ജയരാജു കിഴക്കില്ലം, രാജേഷ് നമ്പൂതിരി എന്നിവർ ഉൾപ്പെട്ട ജ്യൂറിയാണ് പുരസ്കാര ജേതാക്കളെ തെരെഞ്ഞെടുത്തത്.

കായിക്കരയിൽ നന്മ പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ ചികിത്സാ ധനസഹായം നൽകി

കായിക്കരയിൽ നന്മ പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ ചികിത്സാ ധനസഹായം നൽകി

കായിക്കരയിൽ നന്മ പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ ചികിത്സാ ധനസഹായം നൽകി. കൂട്ടായ്മയുടെ നേതൃത്വത്തിൽ സമാഹരിച്ച ചികിത്സാ ധനസഹായം കായിക്കര വടക്കേവാടയിൽ ഗിരീഷ് കുമാറിന് (തങ്കുട്ടൻ) കൈമാറി. വളരെകാലങ്ങളായി ഒറ്റയ്ക്ക് കഴിയുന്ന ഗിരീഷ്കുമാർ ഷുഗർ മൂർശ്ചിച്ചതിനെ തുടർന്ന് കാലിലെ വിരലുകൾ മുറിച്ചുമാറ്റിയതോടെ ജോലിക്ക് പോകുവാൻ കഴിയാതെ ജീവിതം വഴിമുട്ടിയ അവസ്ഥയിലാകുകയായിരുന്നു. ചികിത്സാധന സഹായം നൽകുന്ന ചടങ്ങിൽ കൂട്ടായ്മ അംഗങ്ങളായ പ്രസാദ്, ചന്ദ്രൻ, രാജീവ്‌, ആകാശ്, തമ്പി, സനിൽ എന്നിവർ പങ്കെടുത്തു.