by Midhun HP News | Jun 30, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ കരിച്ചയിൽ ശ്രീ ഗണേശോത്സവ ടെമ്പിൾ ട്രസ്റ്റിൻ്റേയും ശ്രീ ഗണേശോത്സവ സമിതിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 12 മുതൽ 20 വരെ നടക്കുന്ന ഗണേശോത്സവം 2023 ൻ്റെ ഭാഗമായി സ്വാഗത സംഘം കമ്മിറ്റിയും പുരസ്കാര വിതരണവും ജൂലൈ 2 ഞായർ 3 മണിയ് ക്ക് ആറ്റിങ്ങൽ മുൻ ലൈബ്രറി ഹാളിൽ വച്ച് നടക്കുന്നു.
പുരസ്കാര ജേതാക്കൾ യോഗി ശിവൻ (ഇൻഡിമസി ആയുർവേദ സിദ്ധ ഹോസ്പിറ്റൽ പൂവത്തൂർ), സ്വാമി അദ്വൈതാനന്ദപുരി, എൻ.പി.സുദർശനൻ (ഇൻഡ്യാനാ പബ്ലിക് സ്കൂൾ), ആലുകോ രാജേന്ദ്രൻ, വിജയകുമാർ (വിജയ ആഗ്രോ സർവ്വീസ്) സുജിത് ഭവാനന്ദൻ (ചിത്രക്കാരൻ), രാജാറാം (ഡ്രാഗൺ ഫ്രൂട്സ് കർഷകൻ), ബ്രഹ്മശ്രീ സജീവൻ തന്ത്രികൾ, നൗഷാദ് വൈദ്യൻ, (ജബ്ബാർ സഞ്ജീവനി ആയുർവേദ വിഷവൈദ്യശാല) ഭാമി ദത്ത് – ജില്ലയിലെ മികച്ച വില്ലേജ് ഓഫിസർ, മാധ്യമ രംഗത്ത് നിന്നും ബൈജു മോഹൻ (കേരളകൗമുദി), ദീപു (മാതൃഭൂമി), മനു (എ സി.വി.ചാനൽ), മിഥുൻ ലാൽ (എച്ച് പി ന്യൂസ്), അരുൺ സാഗർ (വിസ്മയ ന്യൂസ്) എന്നിവർക്കും പ്രമുഖ ക്ഷേത്ര കമ്മിറ്റി പ്രസിഡൻ്റ് മാർക്കും മേൽശാന്തിമാർക്കും ആറ്റിങ്ങൽ ഗവ.ഗേൾസ് ഹൈസ്കൂളിൽ പ്ലസ്ടുവിന് എ പ്ലസ് വാങ്ങിയ മുഴുവൻ വിദ്യാർത്ഥികൾക്കും മൊമെന്റോ നൽകി ആദരിക്കും.
ഗണേശോത്സവത്തിന്റെ ഭാഗമായി നടന്ന ചിത്രരചന മത്സാരാർത്ഥികളെയും ചടങ്ങിൽ ആദരിക്കും. ചടങ്ങിൻ്റെ ഉദ്ഘാടനം കേന്ദ്ര ഫിലിം സെൻസർ ബോർഡ് അംഗവും ജനം ടി വി ഡയറക്ടറുമായ തിരൂർ രവിന്ദ്രൻ നിർവ്വഹിക്കും. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻഞ്ചിനിയേഴ്സ് കേരള സ്റ്റേറ്റ് സെൻ്റർ ചെയർമാൻ ഡോ.എം.ജയരാജു അദ്ധ്യക്ഷത വഹിക്കും. കിഴക്കില്ലം രാജേഷ് നമ്പൂതിരി, റവ ഫാദർ സനൽരാജ് സി.എസ്.ഐ. സഭ, ഡോ.രാധാകൃഷ്ണൻ അമർ ഹോസ്പിറ്റൽ, പൂജ ഇക്ബാൽ പ്രസിഡൻറ് വ്യാപാരി വ്യവസായി എകോപന സമിതി തോട്ടയ്ക്കാട് ശശി, ചെയർമാൻ ശ്രീപാദം ടെമ്പിൾ ട്രസ്റ്റ് ,വക്കം അജിത് ചെയർമാൻ ഗണേശോത്സവ ടെബിൾ ട്രസ്റ്റ് എന്നിവർ പങ്കെടുക്കും. ഡോ.ജയരാജു കിഴക്കില്ലം രാജേഷ് നമ്പൂതിതിരി എന്നിവ ഉൾപ്പെട്ട ജ്യൂറിയാണ് പുരസ്കാര ജേതാക്കളെ തെരെഞ്ഞെടുത്തത്.
by Midhun HP News | Jun 30, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ: യാത്രക്കാരെ കയറ്റുകയയിരുന്ന കെ.എസ് ആർ.ടി.സി ബസിന് പിന്നിൽ കാർ ഇടിച്ചു മൂന്ന് പേർക്ക് പരുക്ക്. ദേശീയപാതയിൽ മാമത്ത് ഇന്ന് രാവിലെ 6 മണിയ്ക്ക് ആണ് അപകടം നടന്നത്. കാർ ഓടിച്ചിരുന്ന കഴക്കൂട്ടം സ്വദേശി അലി, മാമം സ്വദേശികളായ ലിജി, ജയശങ്കർ എന്നിവർക്ക് ആണ് പരുക്കേറ്റത്.
നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസിന് പിന്നിൽ കാർ വന്നിടിക്കുകയായിരുന്നു.
ബസ്സിൽ കയറാൻ കാത്തുനിന്ന രണ്ടുപേർക്കും കാർ ഡ്രൈവർക്കുമാണ് പരിക്ക്.
ആറ്റിങ്ങൽ ഫയർഫോഴ്സ് എത്തി കാർ കുത്തി പൊളിച്ചാണ് കാർ ഡ്രൈവറെ പുറത്തെടുത്തത്. ഡ്രൈവർ അലിയുടെ പരുക്ക് ഗുരുതരമാണ്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചിട്ടുണ്ട്.

by liji HP News | Jun 29, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: കല്ലമ്പലം വടശ്ശേരിക്കോണം സ്വദേശി ശ്രീലക്ഷ്മിയില്‍ മരണപ്പെട്ട രാജു വിന്റെ വീട് ആരോഗ്യ മന്ത്രി വീണ ജോർജ് സന്ദർശിച്ചു. ആറ്റിങ്ങൽ എം എൽ എ ഒ എസ് അംബികയും മന്ത്രിയോടൊപ്പമുണ്ടായിരുന്നു. മകളുടെ വിവാഹ തലേന്നാണ് സമീപവാസികളായ യുവാക്കളുടെ മര്‍ദനമേറ്റ് രാജു കൊല്ലപ്പെട്ടത്.
by liji HP News | Jun 29, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ ആലംകോട് ഉഷസ് ലൈൻപുത്തൻവീട്ടിൽ ഡി. സുഗതൻ (76)അന്തരിച്ചു.
സംസ്കാരം ഇന്ന് വൈകിട്ട് 6 മണിക്ക് വീട്ടുവളപ്പിൽ നടക്കും. പരേതരായ ദാമോദരന്റെയും ഭാർഗവിയുടെയും മകനാണ്. ശാരീരികമായ അസുഖങ്ങളാൽ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരിക്കെ ഇന്ന് രാവിലെ 10 മണിയ്ക്ക് ആയിരുന്നു അന്ത്യം സംഭവിച്ചത്. കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ മാനേജരായാണ് റിട്ടയർ ചെയ്തത്.
ഭാര്യ: ലൈല സദാനന്ദൻ.
മകൻ: അഡ്വക്കേറ്റ് പ്രിയൻ സുഗതൻ.
മരുമകൾ: കാർത്തിക രവീന്ദ്രൻ.
by liji HP News | Jun 29, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ന്യൂഡല്‍ഹി: കഴിഞ്ഞ ബജറ്റിലാണ് സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് മഹിളാ സമ്മാന്‍ സേവിങ് സര്‍ട്ടിഫിക്കറ്റ് എന്ന പേരില്‍ ലഘു സമ്പാദ്യ പദ്ധതി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഒറ്റ തവണ നിക്ഷേപ പദ്ധതിയുടെ കാലാവധി രണ്ടുവര്‍ഷമാണ്. സ്ത്രീയുടെയോ പെണ്‍കുട്ടിയുടെയോ പേരില്‍ രണ്ടു ലക്ഷം രൂപ വരെ നിക്ഷേപിക്കാം. 7.5 ശതമാനമാണ് പലിശനിരക്ക്. ഭാഗികമായി പിന്‍വലിക്കുന്നതിന് അവസരവും ഉണ്ട്. ബാങ്ക് സ്ഥിര നിക്ഷേപത്തെക്കാള്‍ പലിശനിരക്ക് കൂടുതലാണ് എന്നതാണ് ഇതിന്റെ ആകര്‍ഷണം.
നിലവില്‍ രാജ്യത്തെ പോസ്റ്റ് ഓഫീസുകള്‍ മുഖേനയാണ് ഇതില്‍ ചേരാന്‍ സാധിക്കുന്നത്. എന്നാല്‍ ഇതിന്റെ സാധ്യത വര്‍ധിപ്പിച്ച് പൊതുമേഖല ബാങ്കുകളിലും തെരഞ്ഞെടുത്ത സ്വകാര്യ ബാങ്കുകളിലും അക്കൗണ്ട് ഓപ്പണ്‍ ചെയ്യാവുന്നതാണെന്ന് കാണിച്ച് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. സ്വകാര്യ ബാങ്കുകളില്‍ ഐസിഐസിഐ, ആക്‌സിസ്, എച്ച്ഡിഎഫ്‌സി, ഐഡിബിഐ എന്നിവയിലാണ് മഹിളാ സമ്മാന്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റിന് അക്കൗണ്ട് തുറക്കാന്‍ അവസരം ലഭിക്കുക.
ഏപ്രിലിലാണ് പദ്ധതി ആരംഭിച്ചത്. രാജ്യത്തെ 1.59 പോസ്റ്റ് ഓഫീസുകളിലാണ് ഇത് തുടക്കത്തില്‍ ലഭ്യമാക്കിയത്. ഇനി ബാങ്കുകളില്‍ പോയും അക്കൗണ്ട് തുറക്കാന്‍ കഴിയുന്നവിധമാണ് സേവനം വിപുലപ്പെടുത്തിയത്.
by liji HP News | Jun 29, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിലെ ആന ശ്രീകണ്ഠേശ്വരം ശിവകുമാർ ചരിഞ്ഞു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. 70 വയസ് പ്രായമുണ്ടായിരുന്നു. ഏറെ നാളായി ആനയ്ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു എന്നാണ് ക്ഷേത്രത്തിൽ നിന്ന് ലഭിക്കുന്ന വിവരം. രണ്ട് മാസം മുമ്പ് ആന കിടന്ന സ്ഥലത്ത് നിന്നു എഴുന്നേൽക്കാൻ കഴിയാതെ വീണു പോയിരുന്നു. അന്ന് ക്രെയിൻ ഉപയോഗിച്ചാണ് ആനയെ ഉയർത്തിയത്. അതിന് ശേഷം ആന ചികിത്സയിലായിരുന്നു.
Recent Comments