by liji HP News | Jun 20, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. രണ്ട് ദിവസമായി സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞ് സ്വർണവില 44000 ത്തിലേക്ക് എത്തി. അന്തരാഷ്ട്ര വിപണിയയിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് സംസ്ഥാന വിപണി നിരക്കിലും പ്രതിഫലിക്കുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 10 രൂപ കുറഞ്ഞു. വിപണി വില 5500 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5 രൂപ കുറഞ്ഞു. വിപണി വില 4568 രൂപയാണ്
by liji HP News | Jun 20, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരത്തെ വിനോദ സഞ്ചാര മേഖലയായ പൊന്‍മുടിയിലേക്ക് വലിയ വാഹനങ്ങള്‍ നിരോധിച്ചു. കല്ലാര്‍ ഗോള്‍ഡന്‍ വാലി കഴിഞ്ഞ് വലിയ വാഹനങ്ങള്‍ പ്രവേശിപ്പിക്കില്ലെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു. തുടര്‍ച്ചയായി മഴ പെയ്യുന്നതിനുള്ള സാഹചര്യം നിലനില്‍ക്കുന്നതിനാലും മണ്ണിടിച്ചില്‍ ഉണ്ടായി പൊന്മുടിയും ഇതര പ്രദേശങ്ങളും ഒറ്റപ്പെടാന്‍ സാധ്യതയുള്ളത് കൊണ്ടുമാണ് തീരുമാനം.
ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ ഗോള്‍ഡന്‍ വാലിയില്‍ നിന്നും പൊന്മുടിയിലേയ്ക്ക് വലിയ വാഹനങ്ങള്‍ കടത്തി വിടുന്നതല്ലെന്ന് തിരുവനന്തപുരം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു. കഴിഞ്ഞദിവസം പൊന്‍മുടി ചുരത്തില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടമുണ്ടായിരുന്നു. 22-ാം വളവില്‍ ഫോറസ്റ്റ് ഓഫീസ് സമീപത്ത് വച്ചാണ് നാല് പേര്‍ സഞ്ചരിച്ച കാര്‍ കൊക്കയിലേക്ക് മറിഞ്ഞത്. അഞ്ചല്‍ സ്വദേശികളായ നവജോത്, ആദില്‍, അമല്‍, ഗോകുല്‍ എന്നിവര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. നാല് പേരും അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. കാര്‍ 500 മീറ്റര്‍ താഴ്ചയിലേക്ക് മറിയുകയായിരുന്നു.
by liji HP News | Jun 20, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ടൂറിസം മേഖലയായ വർക്കല പാപനാശം ബീച്ചിനടുത്ത് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വർക്കല സ്വദേശിയായ 37 വയസ്സുള്ള രാജനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.വീടിനു സമീപത്തുള്ള മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. ഇന്ന് രാവിലെയാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്
വർക്കല പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു വരുന്നു.
by liji HP News | Jun 20, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: സംസ്ഥാനത്ത് 15 ഇടങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. എറണാകുളം, കോട്ടയം, ചങ്ങനാശ്ശേരി, ഏറ്റുമാനൂർ അടക്കമുള്ള ഇടങ്ങളിലാണ് ഇഡി റെയ്ഡ് നടന്നത്. ചങ്ങനാശേരിയിലുള്ള സംഗീത ഫാഷൻസ് എന്ന സ്ഥാപനത്തിലടക്കം റെയ്ഡ് നടന്നു. കേന്ദ്രസേനയുടെ സുരക്ഷയിലാണ് റെയ്ഡ് നടന്നത്. റെയ്ഡ് നടത്തിയ സ്ഥലങ്ങളിൽ നിന്ന് വിദേശ കറൻസിയടക്കം പിടിച്ചെടുത്തെന്നാണ് സൂചന. അതേസമയം, റെയ്ഡ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
by liji HP News | Jun 20, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഞെക്കാട് ഗവ: വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ വായന വാരാഘോഷത്തിന്റെ ഉദ്ഘാടനം സാഹിത്യകാരൻ ബാലചന്ദ്രൻ നായർ
നിർവഹിച്ചു. സ്കൂൾ ലൈബ്രറിയിലേക്ക് യുവ സാഹിത്യ പ്രതിഭകളുടെ പുസ്തകങ്ങളും ഉദ്യാനത്തിലേയ്ക്ക് സ്പെയിനിൽ നിന്നുള്ള വിഖ്യാത കവയിത്രി ട്രിനിഡാഡ് സുള്ളിവൻ ബാനോ സമ്മാനിച്ച ഫലവൃക്ഷ തൈകളും കൈമാറുകയുണ്ടായി. ചടങ്ങിൽ പി.റ്റി.എ പ്രസിസന്റ് കെ. ഷാജികുമാർ അദ്ധ്യക്ഷത വഹിച്ചു.


by liji HP News | Jun 20, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: ലോറി ടയർ പൊട്ടി തലകീഴായി മറിഞ്ഞ് അപകടം. ഇന്നലെ വൈകിട്ട് 5.15ന് ചാക്ക ബൈപ്പാസിൽ ഐ.എം.എ ഓഫീസിന് സമീപത്താണ് സംഭവം. ഡ്രൈവർ സീറ്റിന്റെ ഭാഗം പൂർണമായും തകർന്നെങ്കിലും ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ചാക്കയിലേക്ക് വരികയായിരുന്ന ലോറിയുടെ ടയർ പെട്ടന്ന് പൊട്ടുകയായിരുന്നു. വാഹനം നിയന്ത്രിക്കാൻ ഡ്രൈവർ ബ്രേക്ക് ചവിട്ടിയെങ്കിലും നടന്നില്ല. ഇതോടെ വാഹനം പെട്ടെന്ന് തെന്നി മാറി നിയന്ത്രണം വിട്ട് തല കീഴായി മറിയുകയായിരുന്നു. അപകടത്തിൽ ഡ്രൈവർ സീറ്റിൽ കുടുങ്ങിപ്പോയി. പരിക്കില്ലാത്തതിനാൽ ഡ്രൈവർ തന്നെ ചില്ല് തകർതൃത് പുറത്തിറങ്ങുകയായിരുന്നു.
Recent Comments