by Midhun HP News | Jun 16, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ലോക രക്‌തദാന ദിനത്തോടമ്പന്ധിച്ചു ചവർകോട് സി എച് എം എം കോളേജും നിള ഫൌണ്ടേഷനും കൊല്ലം ഗവണ്മെന്റ് മെഡിക്കൽ കോളേജുമായി ചേർന്ന് രക്തദാന ക്യാമ്പ് നടത്തി. കോളേജിൽ നടന്ന പരിപാടിയിൽ ഏകദേശം 118 സാമ്പിളുകൾ ശേഖരിച്ചതിൽ 53 വിദ്യാർഥികൾ രക്തം നൽകി ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളിയായി.
കോളേജിലെ എൻ എസ് എസ് യൂണിറ്റിന്റെ സപ്ത ദിന ഗ്രാമീണ സഹവാസ ക്യാമ്പ് ദ്യുതി 2023ന്റെ ഭാഗമായാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. കോളേജ് പ്രിൻസിപ്പൽ ഡോ എൽ തുളസിധരൻ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ റീന ആർ പിള്ള, ഗവണ്മെന്റ് മെഡിക്കൽ കോളേജ് ട്രാൻസ്ഫൂഷൻ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ മീനു പി എന്നിവർ പങ്കെടുത്തു. ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളികൾ ആകാൻ കൂടുതൽ വിദ്യാർഥികൾ തയാറുള്ള സാഹചര്യത്തിൽ കൂടുതൽ രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് കോളേജ് പ്രിൻസിപ്പൽ പറഞ്ഞു.
by liji HP News | Jun 16, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ബാംഗ്ലൂർ: രാജ്യത്തെ പ്രവർത്തനം അവസാനിപ്പിക്കാൻ ആവശ്യപ്പെടുമെന്ന് ഫെയ്സ്ബുക്കിനു മുന്നറിയിപ്പ്. കർണാടക ഹൈക്കോടതിയാണ് കമ്പനിക്ക് മുന്നറിയിപ്പ് നൽകിയത്. മംഗളൂരു ബികർനകാട്ടേ സ്വദേശിയായ കവിത സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് ജസ്റ്റിസ് കൃഷ്ണ ദീക്ഷിത് അടങ്ങിയ ബെഞ്ചിന്റെ മുന്നറിയിപ്പ്.
സൗദി ജയിലിൽ കഴിയുന്ന കർണാടക സ്വദേശിയും ഹർജിക്കാരിയുടെ ഭർത്താവുമായ ശൈലേഷ് കുമാറുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാന പൊലീസുമായി ഫെയ്സ്ബുക്ക് സഹകരിച്ചിരുന്നില്ല. തുടർന്നാണ് കോടതി നിലപാട് കടുപ്പിച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വിഷയത്തിൽ ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ഫെയ്സ്ബുക്കിന് നിർദ്ദേശം നൽകി.
25 വർഷമായി സൗദിയിലെ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു ശൈലേഷ്. സിഎഎ, എൻആർസിയെ അനുകൂലിച്ച് 2019ൽഡ ശൈലേഷ് ഫെയ്സുബുക്കിൽ പോസ്റ്റിട്ടിരുന്നു. പിന്നാലെ ശൈലേഷിന്റെ പേരിൽ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടുണ്ടാക്കി സൗദി രാജവിനെതിരേയും ഇസ്ലാമിനെതിരെയും അജ്ഞാതർ അപകീർത്തി സന്ദേശങ്ങൾ പോസ്റ്റ് ചെയ്തു. ഇതോടെ സൗദി പൊലീസ് ശൈഷിനെ അറസ്റ്റ് ചെയ്തതായും കവിത നൽകിയ ഹർജിയിൽ പറയുന്നു.
വിഷയത്തിൽ വിശാദാംശങ്ങൾ നൽകാൻ കേസ് അന്വേഷിക്കുന്ന മംഗളൂരു പൊലീസ് ഫെയ്സ്ബുക്കിന് കത്തയിച്ചിരുന്നു. എന്നാൽ ഫെയ്സ്ബുക്ക് ഇതിനോട് പ്രതികരിച്ചില്ല. അന്വേഷണത്തിൽ കാലതാമസമുണ്ടെന്നു ആരോപിച്ച് ഹർജിക്കാരി വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ഭർത്താവിന്റെ മോചനം ആവശ്യപ്പെട്ടു അവർ കേന്ദ്ര സർക്കാരിനും കത്തയച്ചിട്ടുണ്ട്.
by Midhun HP News | Jun 15, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തൃശൂര്‍: എറവൂരില്‍ ആംബുലന്‍സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകത്തില്‍ മരണം രണ്ടായി. അപകടത്തില്‍ പരിക്കേറ്റ മൂന്നര വയസുകാരന്‍ അദ്രിനാഥാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ് ചികിത്സയിലിരിക്കേയാണ് മരണം. തൃശൂര്‍ വാടാനപ്പിള്ളി സംസ്ഥാന പാതയില്‍ എറവ് കപ്പല്‍ പള്ളിയ്ക്ക് സമീപം ഇന്ന് പുലര്‍ച്ചെയാണ് അപകടം.പടിയൂര്‍ എടതിരിഞ്ഞി സ്വദേശിയും ഓട്ടോ ഡ്രൈവറും കുട്ടിയുടെ അച്ഛനുമായ ജിതിന്‍ അപകടത്തെ തുടര്‍ന്ന് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു.
ഓട്ടോയിലുണ്ടായിരുന്ന ജിതിന്റെ ഭാര്യ നീതു, നീതുവിന്റെ പിതാവ് ചിറ്റൂര്‍ വീട്ടില്‍ കണ്ണന്‍ എന്നിവര്‍ ചികിത്സയിലാണ്. ഓട്ടോയില്‍ നിന്നും തെറിച്ചു വീണ ജിതിന് സാരമായി പരിക്കേല്‍ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷി പറഞ്ഞു. ആംബുലന്‍സ് ഡ്രൈവറും ആംബുലന്‍സില്‍ ഉണ്ടായിരുന്ന രോഗിയും കാര്യമായ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
by Midhun HP News | Jun 15, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ലണ്ടന്‍: വിഖ്യാത നടി ഗ്ലെന്‍ഡ ജാക്‌സന്‍ അന്തരിച്ചു. 87 വയസായിരുന്നു. രണ്ടുതവണ ഓസ്‌കറും മൂന്നു തവണ എമ്മി പുരസ്‌കാരവും നേടിയിട്ടുണ്ട്. ബ്രിട്ടനില്‍ എംപിയും ഗതാഗത സെക്രട്ടറിയുമായി പ്രവര്‍ത്തിച്ചിരുന്നു. എലിബസത്ത് ആര്‍ എന്ന ബിബിസി നാടകത്തില്‍ എലിസബത്ത് രാജ്ഞിയായും ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചിരുന്നു. രാഷ്ട്രീയ രംഗത്ത് സജീവമാകുന്നതിന് വേണ്ടി 1992 മുതല്‍ അഭിനയരംഗത്തുനിന്ന് മാറിനിന്നു. നോര്‍ത്ത് ലണ്ടനില്‍ നിന്ന് 1992 മുതല്‍ 2015വരെ ലേബര്‍ പാര്‍ട്ടിയെ പ്രതിനീധികരിച്ച് എംപിയായി പ്രവര്‍ത്തിച്ചു.
വിമന്‍ ഇന്‍ ലവ്, എ ടെച്ച് ഓഫ് ക്ലാസ്, സണ്‍ഡെ ബ്ലെഡി സണ്‍ഡെ, മേരി ക്വീന്‍ ഓഫ് സ്‌കോട്ട്‌സ്, ഹെഡ്ഡ, ദി ഇന്‍ക്രഡിബിള്‍ സാറ, ആന്റണി ആന്റ് ക്ലിയോപാട്ര, കിംഗ് ലയര്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ പ്രധാനവേഷത്തിലെത്തി. 2015ല്‍ രാഷ്ട്രീയ രംഗത്ത് നിന്ന വിരമിച്ച ജാക്‌സണ്‍ വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചെത്തി. 2019ല്‍ ഗ്ലെന്‍ഡ എലിസബത്ത് ഈസ് മിസിങ് എന്ന ടെലിവിഷന്‍ നാടകത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു.
by Midhun HP News | Jun 15, 2023 | Latest News, കേരളം, ജില്ലാ വാർത്ത
വിവാഹം കഴിക്കാമെന്ന വാഗ്ദാനം നൽകി യുവതിയെ മാസങ്ങളോളം ലൈം, ഗികമായി പീ, ഡിപ്പിച്ച് സ്വർണവും പണവും തട്ടിയെടുത്ത കേസിൽ തൃശ്ശൂരിലെ ഐ ആർ ബി യിൽ കമാൻഡോ ആയ അഖിലേഷിനെതിരെ വഞ്ചിയൂർ പോലീസ് കേസ് എടുത്തു. യുവതിയെ മാസങ്ങളോളം പീ, ഡിപ്പിച്ചതിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അഖിലേഷിനെതിരെ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്, ഇതോടെ പ്രതി ഒളിവിൽ പോയി.
തിരുവനന്തപുരത്തു എവെന്റ്റ് മാനേജ്‌മന്റ് കമ്പനി നടത്തിപ്പുകാരിയായ യുവതിയാണ് വഞ്ചിയൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്, പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയതോടെ ജോലിയിൽ നിന്നും ലീവ് എടുത്തു യുവാവ് ഒളിവിൽ പോയത്.
പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ കമാൻഡോ ആയി ജോലി ചെയ്യുമ്പോഴാണ് അഖിലേഷ് ഈ യുവതിയെ പരിചയപ്പെടുന്നത്. തുടർന്നുള്ള കൂടികാഴ്ചകളിൽ ഇത് പ്രണയമായി മാറുകയും, വിവാഹം കഴിക്കാം എന്ന വാഗ്ദാനം നൽകുകയും ചെയ്യുകയായിരുന്നു. യുവതിയെ വിവാഹം കഴിക്കാം എന്ന് വിശ്വസിപ്പിച്ച ശേഷം ഇവർ ഒരുമിച്ചു താമസം തുടങ്ങി. ഇതിനിടയിലാണ് തന്നെ നിരന്തരമായി പീ, ഡനത്തിന് ഇര ആകിയതെന്നു യുവതിയുടെ പരാതിയിൽ വ്യക്തമാക്കുന്നു.
9 മാസത്തോളം വാടക വീട്ടിൽ ഒരുമിച്ചു താമസിച്ചപ്പോൾ തന്റെ രണ്ടരലക്ഷം രൂപയും സ്വർണാഭരണങ്ങളും അഖിലേഷ് വാങ്ങിയെടുത്തു എന്നും പരാതിക്കാരി ചൂണ്ടിക്കാട്ടുന്നു. വിവാഹത്തിന്റെ കാര്യം പറയുമ്പോൾ തന്നെ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നു എന്നും പരാതിയിൽ ഉണ്ട്. സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കമാൻഡോ അഖിലേഷിനെതിരെ കേസ് എടുത്തു അന്വേഷണം ആരംഭിച്ചത്
by liji HP News | Jun 15, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചിയിൽ ഹണിട്രാപ്പ് സംഘം പിടിയിൽ. തൃശൂർ സ്വദേശികളായ പ്രിൻസ്, ഇയാളുടെ പങ്കാളി അശ്വതി, സുഹൃത്ത് അനുപ് എന്നിവരെയാണ് പുത്തൻ കുരിശ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊച്ചിയിൽ ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലാണ് അറസ്റ്റ്. എറണാകുളത്തുള്ള ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന യുവാവിനെയാണ് തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് പണം കവർന്നത്.
ഒരു ഡേറ്റിംഗ് ആപ്പിലൂടെ യുവാവ് അനു എന്ന പേരുള്ള വ്യക്തിയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. താൻ കോലഞ്ചേരി സ്വദേശിയാണെന്നാണ് അനു പരിചയപ്പെടുത്തിയത്. ബാംഗ്ലൂരിൽ കോളജിൽ പഠിക്കുകയാണെന്നും ഇപ്പോൾ നാട്ടിലുണ്ട് വന്നാൽ നേരിൽ കാണാമെന്നും പറഞ്ഞ് മെസ്സേജ് അയച്ചു. അത് വിശ്വസിച്ച് ചെറുപ്പക്കാരൻ കോലഞ്ചേരിയിലെ ബസ് സ്റ്റോപ്പിലെത്തി. ഈ സമയം കാറിൽ എത്തിയ രണ്ട് പ്രതികൾ ചെറുപ്പക്കാരനോട് നിങ്ങൾ ഒരു പെൺകുട്ടിക്ക് മെസ്സേജ് അയച്ചിരുന്നോ എന്ന് ചോദിച്ചു.
ഞങ്ങൾ ആ പെൺകുട്ടിയുടെ സഹോദരന്മാർ ആണെന്നും ഞങ്ങൾക്ക് പരാതിയുണ്ടെന്നും പറഞ്ഞ് യുവാവിനെ വണ്ടിയിൽ ബലമായി പിടിച്ചു കയറ്റി. സഹോദരിക്ക് മെസ്സേജ് അയച്ചതിന് പൊലീസിൽ പരാതി കൊടുക്കുമെന്ന് പറഞ്ഞ് അടിച്ചും കത്തിയും കമ്പിയും കാണിച്ച് ഭീഷണിപ്പെടുത്തിയും യുവാവിന്റെ പക്കൽ നിന്നും 23000 രൂപ അക്കൗണ്ട് വഴിയും പേഴ്സിലെ പണവും കവർന്നെടുത്ത ശേഷം യുവാവിനെ റോഡിൽ ഉപേക്ഷിച്ചു പോവുകയായിരുന്നു. പേടിച്ച് വീട്ടിലേക്ക് പോയ ചെറുപ്പക്കാരൻ സുഹൃത്തുക്കളോട് ഇക്കാര്യം പറയുകയും സുഹൃത്തുക്കൾ വഴി പരാതിനൽകുകയും ചെയ്തു. തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെ നിർദേശത്തെ തുടർന്ന് പുത്തൻകുരിശ് ഡി.വൈ.എസ്.പി ടി.പി.വിജയൻറെ നേതൃത്വത്തിൽ അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു.
നഗരത്തിലെ സിസിടിവി ക്യാമറകൾ പരിശോധിച്ച് നടന്ന അന്വേഷണത്തിൽ പ്രതികൾ വന്ന വാഹനം തിരിച്ചറിഞ്ഞു. പ്രതികൾ കോട്ടയത്തേക്ക് പോയതായും മനസ്സിലാക്കി. ഇവരെ തിരക്കി പുത്തൻകുരിശ് പൊലീസ് കോട്ടയത്ത് എത്തിയെങ്കിലും പ്രതികൾ ആൾ തിരക്കില്ലാത്ത ഇടറോഡുകൾ വഴി വീണ്ടും കോലഞ്ചേരിയിലേക്ക് തിരികെ എത്തി. സംസ്ഥാനം വിടുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. പിന്തുടർന്ന പൊലീസ് കോലഞ്ചേരി ടൗണിൽ വച്ച് പൊലീസ് ജീപ്പ് വട്ടം വെച്ച് കീഴടക്കാൻ ശ്രമിച്ചുവെങ്കിലും പ്രതികൾ വാഹനം വെട്ടിച്ച് രാമമംഗലം ഭാഗത്തേക്ക് കടന്നു. പിന്നീട് പൊലീസ് രാമമംഗലം പാലത്തിൽ സമീപം സാഹസികമായി പ്രതികളെ കീഴടക്കുകയായിരുന്നു.
ഇവർ മൂന്നുപേരും വർഷങ്ങളായി ബാംഗ്ലൂരിലും ഗോവയിലുമായി താമസിച്ചു വരികയാണ്. 2021 മുതൽ ഇവർ സോഷ്യൽ മീഡിയ വഴി പരിചയപ്പെടുന്നവരെ ഭീഷണിപ്പെടുത്തി പണം വാങ്ങുന്നതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. വിവിധ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും ഡേറ്റിംഗ് ആപ്പുകളിലും സ്ത്രീകളുടെ പേരിൽ പ്രൊഫൈൽ തുടങ്ങിയ ശേഷം ആൾക്കാരെ സൗഹൃദത്തിൽ ചാറ്റ് ചെയ്ത് നേരിൽ കാണുന്നതിനായി വിളിച്ചുവരുത്തി അവരുടെ ഫോട്ടോ എടുക്കുകയും ഭീഷണിപ്പെടുത്തി പണം കൈക്കലാക്കുകയായിരുന്നു ഇവരുടെ രീതി.
Recent Comments