by liji HP News | Jun 15, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ യുവജന വിഭാഗമായ വിസ്‌ഡം യൂത്ത് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ജില്ലാ എക്സ്പേർട്ട് മീറ്റുകളുടെ ഭാഗമായി തിരുവനന്തപുരം ജില്ലാ എക്സ്പേർട്ട് മീറ്റ് ജൂൺ 18 ഞായറാഴ്ച സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.
തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിന് സമീപമുള്ള എം.ഇ.എസ് ഹാളിൽ രാവിലെ 8 മുതൽ വൈകിട്ട് 6 വരെയാണ് പരിപാടി നടക്കുക. വിസ്‌ഡം യൂത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ നിഷാദ് സലഫി, സംസ്ഥാന ഭാരവാഹികളായ അബ്ദുറഹ്‌മാൻ ചുങ്കത്തറ, മുഹമ്മദ് ഷബീർ, സിനാജുദ്ദീൻ, അബ്ദുല്ല അൻസാരി, യൂനുസ് പട്ടാമ്പി, ഹാരിസ് ഫാറൂഖി, സുഹൈൽ കൊല്ലം, ഗസ്നഫർ, അജ്മൽ ജവാദ് തുടങ്ങിയവർ സംബന്ധിക്കുമെന്ന് ജില്ലാ ഭാരവാഹികളായ ഹാറൂൺ വള്ളക്കടവ്, നസീം അഴിക്കോട്, താഹ പാലാംകോണം എന്നിവർ അറിയിച്ചു.
by liji HP News | Jun 15, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ: വിസ്‌ഡം ഇസ്ലാമിക് സ്റ്റുഡന്റ്‌സ് ഓർഗനൈസേഷന്റെ തുടർ മതപഠന പദ്ധതിയായ കണ്ടിന്യൂയിംഗ് റിലീജിയസ്സ് എഡ്യൂക്കേഷൻ (സി.ആർ.ഈ) ആറ്റിങ്ങൽ മണ്ഡലം തല ഉദ്ഘാടനം വിസ്ഡം സ്റ്റുഡൻസ് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് അഷദ് അൽ ഹികമി താനൂർ ഉദ്ഘാടനം ചെയ്തു.
പാലാംകോണം അൽ ഫിത്ര സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ
വിസ്‌ഡം സ്റ്റുഡന്റ്‌സ് ജില്ലാ സമിതിയംഗം അൽ അമീൻ തിരുമല അധ്യക്ഷനായി.
വിസ്‌ഡം യൂത്ത് സംസ്ഥാന സമിതിയംഗം താഹ പാലാംകോണം, അബൂബക്കർ, നാസർ, ഷെയ്ഖ് അൽ അമീൻ, എന്നിവർ സംസാരിച്ചു. വിസ്‌ഡം സ്റ്റുഡന്റ്‌സ് ആറ്റിങ്ങൽ മണ്ഡലം വൈസ് പ്രസിഡന്റ് ഹാഫിസ് കല്ലമ്പലം സ്വാഗതവും, മണ്ഡലം ട്രഷറർ മുഹമ്മദ് പെരുംകുളം നന്ദിയും പറഞ്ഞു.
by liji HP News | Jun 15, 2023 | Latest News, കേരളം, ജില്ലാ വാർത്ത
വര്‍ക്കല താലൂക്ക് ആശുപത്രി ജീവനക്കാരെ മര്‍ദ്ദിച്ച കേസില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. അയിരൂര്‍ സ്വദേശികളായ മനു(19), ശ്രീജിത്ത്(22) എന്നിവരെയാണ് വര്‍ക്കല പോലീസ് അറസ്റ്റ് ചെയ്തത്. മദ്യ ലഹരിയില്‍ എത്തിയ യുവാക്കളാണ് താല്‍ക്കാലിക ജീവനക്കാരെ മര്‍ദ്ദിച്ചത്. ആശുപത്രിയില്‍ ചികില്‍സ തേടിയെത്തിയ യുവാക്കള്‍ ചികില്‍സക്ക് ശേഷം ഇഞ്ചക്ഷന്‍ നല്‍കിയ സമയത്ത് നഴ്‌സിംഗ് അസിസ്റ്റന്റിനോട് തട്ടിക്കയറി.
ബഹളം കേട്ട് ഓടിയെത്തിയ സെക്യൂരിറ്റി ജീവനക്കാരനോടും യുവാക്കള്‍ പ്രകോപനപരമായി പെരുമാറി. തുടര്‍ന്ന് യുവാക്കളെ ആശുപത്രിയില്‍ നിന്നും പുറത്താക്കുന്നതിനുള്ള ശ്രമത്തിനിടയില്‍ ജീവനക്കാര്‍ക്ക് മര്‍ദ്ദനമേല്‍ക്കുകയായിരുന്നു. ബുധനാഴ്ച വൈകിട്ട് 7 മണിയോടെയായിരുന്നു സംഭവം. നഴ്‌സിംഗ് അസിസ്റ്റന്റ് അജയ്, സെക്യൂരിറ്റി ജീവനക്കാരന്‍ സാബു എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. അറസ്റ്റ് ചെയ്ത പ്രതികളെ ഇന്ന് വൈകിട്ട് കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
by liji HP News | Jun 15, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ: നഗരസഭ ശീവേലികോണം 16-ാം വാർഡ് കൗൺസിലർ ഒ പി.ഷീജയുടെ ഹോണ്ട ആക്ടീവയാണ് അപകടത്തിൽപ്പെട്ടത്. മാമം പാലമൂട്ടിൽ നിന്ന് ആനൂപ്പാറയിലേയ് ക്ക് പോകുന്ന ഇടറോഡിൽ വെച്ച് എതിരെ വന്ന ബൈക്കുമായി കൂട്ടി ഇടിക്കുക ആയിരുന്നു. തൊട്ടു മുന്നിലൂടെ കടന്നുപോയ ഓട്ടോറിക്ഷ സഡൻ ബ്രേക്കിട്ടതിനെ തുടർന്ന് ഓട്ടോയിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റിയ ബൈക്കായിരുന്നു കൗൺസിലറുടെ വാഹനത്തിൽ ഇടിച്ചത്. റോഡിന് വീതി കുറവും കയറ്റവുമായിരുന്നതാണ് അപകടത്തിനു കാരണമായത്.
അയിലം സ്വദേശികളായ യുവാക്കളായിരുന്നു ബൈക്കിൽ സഞ്ചരിച്ചിരുന്നത്. അപകടത്തിൽ ഒപി.ഷീജയുടെ കാലിനു ചതവും സാരമായ പരിക്കുകളും പറ്റിയിട്ടുണ്ട്. ഉടൻ തന്നെ വലിയകുന്ന് താലൂക്ക് ആശുപത്രിയിലെത്തി ചികിൽസ തേടിയശേഷം കൗൺസിലർ വീട്ടിലേക്കു മടങ്ങി.
by liji HP News | Jun 15, 2023 | Latest News, കേരളം, ജില്ലാ വാർത്ത
പരാതി അന്വേഷിക്കാനെത്തിയ പോലീസുകാരനെ ആക്രമിച്ച കേസില്‍ രണ്ടുപേരെ വര്‍ക്കല പോലീസ് അറസ്റ്റ് ചെയ്തു. വെട്ടൂര്‍ അപ്പൂപ്പന്‍നട അരുണ്‍ നിവാസില്‍ അഖില്‍(25), മേല്‍വെട്ടൂര്‍ എസ്.എന്‍.ലക്ഷംവീട്ടില്‍ ബിനു(33) എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ച വൈകിട്ട് അഞ്ചരയ്ക്കാണ് സംഭവം. വെട്ടൂര്‍ വലയന്റകുഴിയില്‍ സാമൂഹ്യവിരുദ്ധ ശല്യമെന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണത്തിന് എത്തിയ പോലീസ് സംഘത്തിലെ ഉദ്യോഗസ്ഥനെയാണ് പ്രതികള്‍ ആക്രമിച്ചത്.
വര്‍ക്കല പോലീസ് സ്‌റ്റേഷനിലെ പോലീസുകാരനായ നിജിമോനാണ് മര്‍ദ്ദനമേറ്റത്. പ്രതികള്‍ നിജിമോനെ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നു. പ്രതികള്‍ നിജിമോനെ തടഞ്ഞുനിര്‍ത്തി അസഭ്യം പറയുകയും മുഖത്ത് ഇടിക്കുകയും യൂണിഫോം വലിച്ചു കീറുകയുമാണുണ്ടായത്. ഐ.പി.സി 341, 294(ബി), 332, 323, 34 വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ ഇന്ന് വൈകിട്ട് കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു
by liji HP News | Jun 15, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ കൊല്‍ക്കത്ത രാജ്യാന്തര വിമാനത്താവളത്തില്‍ വന്‍ തീപിടിത്തം. ചെക്ക് ഇന്‍ കൗണ്ടറിലാണ് തീപിടിത്തം ഉണ്ടായത്. യാത്രക്കാരെ ഒഴിപ്പിച്ചു.
ഇന്ന് വൈകീട്ട് നേതാജി സുഭാഷ് ചന്ദ്രബോസ് രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവം. വിവരം അറിഞ്ഞ് മൂന്ന് അഗ്നിരക്ഷാസേന യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടങ്ങി. കൂടുതല്‍ അഗ്നിരക്ഷാസേന യൂണിറ്റുകളും വിമാനത്താവളത്തിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
തീ ഉയര്‍ന്നതിനെ തുടര്‍ന്ന് സെക്ഷന്‍ ത്രീ അടച്ചു. തീപിടിത്തം ഉണ്ടാവാനുള്ള കാരണം വ്യക്തമല്ല. ആര്‍ക്കും പൊള്ളലേറ്റിട്ടില്ലെന്നാണ് വിവരം.
Recent Comments