by liji HP News | Jun 9, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ധന്‍ബാദ്: ഝാര്‍ഖണ്ഡില്‍ ഖനിയില്‍ ഉണ്ടായ അപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. നിരവധി പേര്‍ കുടുങ്ങിയതായി സംശയമുണ്ട്. ധന്‍ബാദിലെ ബൗറ മേഖലയിലാണ് സംഭവം. ഭാരത് കോക്കിങ് കോള്‍ ലിമിറ്റഡിന്റെ ഖനിയില്‍ രാവിലെ പത്തരയോടെയാണ് അപകടം. ഖനി ഇടിഞ്ഞുതാഴുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.
എത്ര പേര്‍ മരിച്ചെന്നോ എത്ര പേര്‍ കുടുങ്ങിയതായോ കൃത്യമായ വിവരം ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
മൂന്നു പേരെ ഇതിനകം പുറത്തെടുക്കാനായിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
by liji HP News | Jun 9, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ഹെവി വാഹനങ്ങളിലും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കാന്‍ തീരുമാനം. കെഎസ്ആര്‍ടിസി ഉള്‍പ്പെടെ ബസ്സുകളിലും മറ്റ് ഹെവി വാഹനങ്ങളിലും ഡ്രൈവറും മുന്‍സീറ്റില്‍ ഇരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണം. സെപ്റ്റംബര്‍ ഒന്നു മുതല്‍ പുതിയ ചട്ടം പ്രാബല്യത്തില്‍ വരുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു.
ഹെവി വാഹനങ്ങളിലെ ഡ്രൈവര്‍മാരും മുന്‍സീറ്റില്‍ ഇരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ എഐ കാമറ കണ്ടെത്തും. ഇവര്‍ക്കു നോട്ടീസ് നല്‍കുമെന്നും മന്ത്രി പറഞ്ഞു.
ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് ഇവ ഉപയോഗിക്കാതിരിക്കല്‍. സിഗ്‌നല്‍ ലംഘനം, െ്രെഡവിങിനിടെ മൊബൈല്‍ ഉപയോഗം, ഇരുചക്ര വാഹനത്തില്‍ രണ്ടിലധികം യാത്രക്കാര്‍, നോ പാര്‍ക്കിങ്, അതിവേഗം എന്നിവ കണ്ടെത്തുന്നതിനുള്ള എഐ കാമറകള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതിനു പിന്നാലെയാണ് പുതിയ ചട്ടം.
നിയമലംഘനത്തിന് നോട്ടീസ് ലഭിച്ച് 14 ദിവസത്തിനുള്ളില്‍ പിഴ അടക്കേണ്ടി വരും. 90 ദിവസം കഴിഞ്ഞേ കോടതിയെ സമീപിയ്ക്കൂ. 15 ദിവസത്തിനുള്ള അപ്പീല്‍ നല്‍കാനും സൗകര്യമുണ്ട്.
by liji HP News | Jun 9, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ശനിയാഴ്ച പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും ഞായറാഴ്ച പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം. ജൂണ്‍ 12 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലിനും മണിക്കൂറില്‍ 30 മുതല്‍ 40 കി.മീ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
by liji HP News | Jun 9, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ എഞ്ചിനീയറിങ് കോളേജിൽ ബി ടെക്കിന്റെ (2023- 2024) അഡ്മിഷൻ ആരംഭിച്ചു.
1. കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിംഗ് (120 സീറ്റുകൾ)
2. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് & മെഷീൻ ലേണിങ്(60 സീറ്റുകൾ)
3 ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് (60 സീറ്റുകൾ)
4. ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് (60 സീറ്റുകൾ)
കേരള എൻട്രൻസ് കമ്മീഷണർ നടത്തുന്ന പ്രവേശന പരീക്ഷ (KEAM)യുടെ റാങ്കിന്റെ അടിസ്ഥാനത്തിലാണ് അഡ്മിഷൻ നടത്തുന്നത്. സർക്കാർ കൊടുക്കുന്ന എല്ലാ ഫീസ് ആനുകൂല്യങ്ങളും സ്കോളർഷിപ്പും അർഹമായ കുട്ടികൾക്ക് ലഭിക്കും. KEAM അഡ്മിഷനുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് സംശയ നിവാരണത്തിനുള്ള ഹെല്പ് ഡെസ്കിന്റെ സേവനത്തിനായി ബന്ധപ്പെടേണ്ട നമ്പർ
മനോജ് എസ് :9846934601
ശ്രീജിത്ത് എസ് :9895262333
by liji HP News | Jun 9, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: വെള്ളറടയിൽ ഹെൽമെറ്റ് കൊണ്ട് മധ്യവയസ്കനെ തലക്കടിച്ച് കൊന്നു. മലയിൻകാവ് സ്വദേശി ശാന്തകുമാർ (48) ആണ് മരിച്ചത്. കൊലപാതകത്തിന് ശേഷം മുങ്ങിയ പ്രതി അക്കാനി മണിയനെ കണ്ടെത്താനായുള്ള ഊർജ്ജിത അന്വേഷണത്തിലാണെന്ന് വെള്ളറട പൊലിസ് അന്വേഷണം വ്യക്തമാക്കി. ശനിയാഴ്ചയായിരുന്നു അക്കാനി മണിയൻ ഹെൽമറ്റ് കൊണ്ട് ശാന്തകുമാറിനെ ക്രൂരമായി മർദ്ദിച്ചത്. അന്ന് തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശാന്തകുമാറിന്‍റെ ജീവൻ രക്ഷിക്കാൻ ഏഴ് നാളായി നടത്തിയ ശ്രമം വിഫലമാകുകയായിരുന്നു. ചികിത്സയിലിരിക്കേ ഇന്ന് വൈകിട്ടോടെയാണ് ശാന്തകുമാർ മരണത്തിന് കീഴടങ്ങിയത്. ക്രൂരമായ ആക്രമണത്തിന്‍റെ കാരണം എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല.
by liji HP News | Jun 9, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ലോക സമുദ്ര ദിനത്തോടനുബന്ധിച്ച് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ, തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ട് എന്നിവയുടെ നേതൃത്വത്തിൽ ശംഖുമുഖം ബീച്ചിൽ മുള നട്ടു പിടിപ്പിക്കാനുള്ള പദ്ധതി തുടങ്ങി. ബീച്ചിനടുത്തുള്ള മുത്തുച്ചിപ്പി പാർക്കിൽ തിരുവനന്തപുരം അസിസ്റ്റന്റ് കലക്ടർ റിയ സിങ് , ചീഫ് എയർപോർട്ട് ഓഫീസർ ദർശൻ സിങ്, ഡി ടി പി സി സെക്രട്ടറി ഷാരോൺ വീട്ടിൽ എന്നിവർ ചേർന്ന് ആദ്യ തൈകൾ നട്ടു. ഗോൾഡൻ ബാംബൂ ഇനത്തിൽ പെട്ട തൈകളാണ് നട്ടു പിടിപ്പിക്കുന്നത്. ആദ്യ ഘട്ടമായി 50 തൈകൾ നട്ടു. ബീച്ചിന്റെ സൗന്ദര്യവൽക്കരണത്തിനൊപ്പം കടലാക്രമണം പ്രതിരോധിക്കാനും പദ്ധതി സഹായകരമാകും.
Recent Comments