by Midhun HP News | Mar 16, 2026 | Latest News, ജില്ലാ വാർത്ത
ചാത്തന്നൂർ: ഭാര്യയെ ശല്യപ്പെടുത്തിയാളെ വിളിച്ചു വരുത്തി മർദ്ദിച്ചു കൊലപ്പെടുത്തി. പ്രതികൾ പോലിസ് കസ്റ്റഡിയിൽ.
കൊട്ടിയം നടുവിലക്കര ദിലീപ് ഭവൻ ദിലീപ് (42)ആണ് മരിച്ചത്. പ്രതികളായ
കല്ലുവാതുക്കൽ വിലവൂർകോണം സ്വദേശി വരുൺ (30)നെയും ഭാര്യയെയുമാണ്
കസ്റ്റഡിയിലെടുത്തത്.
സംഭവത്തിൽ കൂടുതൽ പ്രതികൾ ഉണ്ടെന്നും അവരെ കുറിച്ച് അന്വേഷണം നടത്തി വരികയാണെന്നും പോലീസ് പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്കായി കൊണ്ട് വന്ന ദിലീപിന്റെ ദേഹത്ത് പാടുകൾ കണ്ടത് കൊണ്ട് മെഡിക്കൽ കോളേജ് അധികൃതർ പോലീസിനെ അറിയിക്കുകയും മെഡിക്കൽ കോളേജിൽ എത്തിയ പോലീസ്, ആശുപത്രിയിൽ കൊണ്ട് വന്നയാളെയും ഒപ്പമുണ്ടായിരുന്ന ഭാര്യയെയും പോലിസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
തുടർന്ന് പോലീസ് പ്രതിയുമായി ഉളിയനാട് കെ പി ഗോപാലൻ മെമ്മോറിയൽ ലൈബ്രറിയ്ക്ക് സമീപത്ത് കനാലിന് സമീപമുള്ള വാടകവീട്ടിൽ എത്തുകയും തുടർന്ന് നടന്ന തെളിവെടുപ്പിൽ കൊലപാതകം നടന്നതെന്നു പ്രതി സമ്മതിച്ചു.
സംഭവത്തെ കുറിച്ച് പോലിസ് പറയുന്നത് ഇങ്ങനെയാണ്….. കല്ലുവാതുക്കൽ സ്വദേശിയായ പ്രതിയുടെ ഭാര്യയ്ക്ക് മരിച്ചയാൾ ഫോണിൽ സ്ഥിരമായി മെസ്സേജ് അയച്ചതിനെ തുടർന്ന് ഉണ്ടായ തർക്കം പറഞ്ഞു തീർക്കുവാൻ വേണ്ടി ഫോണിൽ ഉളിയനാടുള്ള കൂട്ടുകാരന്റെ വാടക വീട്ടിൽ വിളിച്ചു വരുത്തി സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. ക്രൂരമായ മർദ്ധനത്തിൽ അവശനായി വീണ ദിലീപിനെ പ്രതികൾ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് ഡോക്ടർമാർ നടത്തിയ പരിശോധനയിൽ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്ഷതമേറ്റതായി കണ്ടെത്തിയതിനെ തുടർന്ന് പോലിസ് പ്രതിയെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തു വരുന്നു.
വാടകവീട് പൂട്ടി പോലിസ് സീൽ ചെയ്തു. മരിച്ച ദിലീപിന്റെ മൃതദേഹം ശാസ്ത്രീയ പരിശോധനകൾക്ക് ശേഷം പോസ്റ്റ്‌മാർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ട് കൊടുക്കും.


by Midhun HP News | Mar 16, 2026 | Latest News, ജില്ലാ വാർത്ത
1. മഞ്ചേശ്വരം – കെ.ആര്‍ ജയാനന്ദ
2. ഉദുമ – അഡ്വ. സി.എച്ച് കുഞ്ഞമ്പു
3. തൃക്കരിപ്പൂര്‍ – ഡോ. വി.പി.പി മുസ്‌തഫ
4. പയ്യന്നൂര്‍ – ടി.ഐ മധുസൂദനന്‍
5. തളിപ്പറമ്പ് – പി.കെ ശ്യാമള ടീച്ചര്‍
6. അഴീക്കോട് – കെ.വി സുമേഷ്
7. കല്ല്യാശ്ശേരി – എം വിജിന്‍
8. ധര്‍മ്മടം – പിണറായി വിജയന്‍
9. മട്ടന്നൂര്‍ – വി.കെ സനോജ്
10. പേരാവൂര്‍ – കെ.കെ ശൈലജ ടീച്ചര്‍
11. തലശ്ശേരി – കാരായി രാജന്‍
12. മാനന്തവാടി – ഒ.ആര്‍ കേളു
13. സുല്‍ത്താന്‍ബത്തേരി – എം.എസ് വിശ്വനാഥന്‍
14. കുറ്റിയാടി – കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
15. പേരാമ്പ്ര – ടി.പി രാമകൃഷ്‌ണന്‍
16. ബാലുശ്ശേരി – അഡ്വ. കെ.എം സച്ചിന്‍ദേവ്
17. കൊയിലാണ്ടി – കെ ദാസന്‍
18. കോഴിക്കോട് നോര്‍ത്ത് – തോട്ടത്തില്‍ രവീന്ദ്രന്‍
19. ബേപ്പൂര്‍ – പി.എ മുഹമ്മദ് റിയാസ്
20. തിരുവമ്പാടി – ലിന്റോ ജോസഫ്
21. പൊന്നാനി – അഡ്വ. എം.കെ സക്കീര്‍
22. വണ്ടൂര്‍ – ഡോ. കെ.കെ ദാമോദരന്‍ മാസ്റ്റര്‍
23. പെരിന്തല്‍മണ്ണ – വി.പി മുഹമ്മദ് ഹനീഫ
24. മങ്കട – എം.പി അലവി
25. തൃത്താല – എം.ബി രാജേഷ്
26. തരൂര്‍ – പി.പി സുമോദ്
27. ആലത്തൂര്‍ – ടി.എം ശശി
28. നെന്മാറ – കെ പ്രേമന്‍
29. ഷൊര്‍ണ്ണൂര്‍ – പി മമ്മിക്കുട്ടി
30. ഒറ്റപ്പാലം – അഡ്വ. കെ പ്രേംകുമാര്‍
31. കോങ്ങാട് – അഡ്വ. കെ ശാന്തകുമാരി
32. മലമ്പുഴ – എ പ്രഭാകരന്‍
33. കുന്നംകുളം – എ.സി മൊയ്‌തീന്‍
34. ചേലക്കര – യു.ആര്‍ പ്രദീപ്
35. മണലൂര്‍ – പ്രൊഫ: സി രവീന്ദ്രനാഥ്
36. ഗുരുവായൂര്‍ – എന്‍.കെ അക്‌ബര്‍
37. പുതുക്കാട് – കെ.കെ രാമചന്ദ്രന്‍
38. ഇരിങ്ങാലക്കുട – ഡോ. ആര്‍ ബിന്ദു
39. വടക്കാഞ്ചേരി – സേവ്യര്‍ ചിറ്റിലപ്പള്ളി
40. അങ്കമാലി – സാജു പോള്‍
41. ആലുവ – അഡ്വ. എ.എം ആരിഫ്
42. കുന്നത്തുനാട് – പി.വി ശ്രീനിജിന്‍
43. വൈപ്പിന്‍ – അഡ്വ. എം.ബി ഷൈനി
44. കളമശ്ശേരി – പി രാജീവ്
45. തൃക്കാക്കര – അഡ്വ. പുഷ്‌പാദാസ്
46. കൊച്ചി – കെ.ജെ മാക്‌സി
47. തൃപ്പൂണിത്തുറ – കെ.എന്‍ ഉണ്ണികൃഷ്‌ണന്‍
48. കോതമംഗലം – ആന്റണി ജോണ്‍
49. ഉടുമ്പന്‍ചോല – കെ.കെ ജയചന്ദ്രന്‍
50. ദേവികുളം – അഡ്വ. എ രാജ
51. ഏറ്റുമാനൂര്‍ – വി.എന്‍ വാസവന്‍
52. കോട്ടയം – അഡ്വ. കെ അനില്‍കുമാര്‍
53. പുതുപ്പള്ളി – കെ.എം രാധാകൃഷ്‌ണന്‍
54. അരൂര്‍ – ദലീമ
55. ആലപ്പുഴ – പി.പി ചിത്തരഞ്‌ജന്‍
56. അമ്പലപ്പുഴ – എച്ച് സലാം
57. കായംകുളം – അഡ്വ. യു പ്രതിഭ
58. ചെങ്ങന്നൂര്‍ – സജി ചെറിയാന്‍
59. മാവേലിക്കര – എം.എസ് അരുണ്‍ കുമാര്‍
60. ആറന്മുള – വീണാ ജോര്‍ജ്ജ്
61. കോന്നി – അഡ്വ. കെ.യു ജനീഷ്‌കുമാര്‍
62. കൊട്ടാരക്കര – കെ.എന്‍ ബാലഗോപാല്‍
63. കുണ്ടറ – എസ്.എല്‍ സജികുമാര്‍
64. ഇരവിപുരം – എം നൗഷാദ്
65. കൊല്ലം – എസ് ജയമോഹന്‍
66. വര്‍ക്കല – അഡ്വ. വി ജോയി
67. ആറ്റിങ്ങല്‍ – ഒ.എസ് അംബിക
68. വാമനപുരം – അഡ്വ. ഡി.കെ മുരളി
69. കഴക്കൂട്ടം – കടകംപള്ളി സുരേന്ദ്രന്‍
70. വട്ടിയൂര്‍ക്കാവ് – അഡ്വ. വി.കെ പ്രശാന്ത്
71. നേമം – വി ശിവന്‍കുട്ടി
72. കാട്ടാക്കട – അഡ്വ. ഐ.ബി സതീഷ്
73. അരുവിക്കര – അഡ്വ. ജി സ്റ്റീഫന്‍
74. നെയ്യാറ്റിന്‍കര – കെ ആന്‍സലന്‍
75. പാറശ്ശാല – സി.കെ ഹരീന്ദ്രന്‍
സ്വതന്ത്രര്‍
1. കുന്നമംഗലം – പി.ടി.എ റഹീം
2. താനൂര്‍ – വി അബ്‌ദുറഹ്മാന്‍
3. വേങ്ങര – മുഹമ്മദ് സബാഹ് കുണ്ടുകുഴിക്കല്‍
4. നിലമ്പൂര്‍ – യു ഷറഫലി
5. തവനൂര്‍ – ഡോ. കെ.ടി ജലീല്‍
6. ചവറ – ഡോ: സുജിത് വിജയന്‍
മാഹി – അഡ്വ. ടി അശോക് കുമാര്‍ (സ്വതന്ത്രന്‍)
by Midhun HP News | Mar 16, 2026 | Latest News, ജില്ലാ വാർത്ത
കേന്ദ്രസർക്കാരിന്റെ തൊഴിൽ നിഷേധത്തിനെതിരെ ഡിവൈഎഫ്ഐ അഞ്ചുതെങ്ങ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് മാർച്ച് സംഘടിപ്പിച്ചു. അനു എബ്രഹാം, ശ്രുതി, വിഷ്ണുദർശൻ എന്നിവർ യൂത്ത് മാർച്ചിന് നേതൃത്വം നൽകി.
മാമ്പള്ളിയിൽ നിന്നും ആരംഭിച്ച യൂത്ത് മാർച്ച് എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് വിജയ് വിമൽ ഉദ്ഘാടനം ചെയ്തു. അഞ്ചുതെങ്ങ് ജംഗ്ഷനിൽ യൂത്ത് മാർച്ചിന്റെ സമാപനത്തോട് അനുബന്ധിച്ച് ചേർന്ന സമ്മേളനം സിപിഐ എം അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ് പ്രവീൺചന്ദ്ര ഉദ്ഘാടനം ചെയ്തു. സേവിയർ, ദീപക്, അതുല്യ മഹേഷ്, നന്ദു ദാസ്, വൈശാഖ് എന്നിവർ സംസാരിച്ചു.


by Midhun HP News | Mar 16, 2026 | Latest News, ജില്ലാ വാർത്ത
പാർട്ടിയോട് പിണങ്ങി മുൻമന്ത്രി ജി സുധാകരൻ സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെ സുധാകരൻ കോൺഗ്രസ് നേതാക്കളുമായി സംസാരിച്ചിരുന്നുവെങ്കിലും അമ്പലപ്പുഴയിലെ പിന്തുണ യുഡിഎഫ് പ്രഖ്യാപിച്ചിരുന്നില്ല.
സുധാകരനുള്ള പിന്തുണ കഴിഞ്ഞ ദിവസങ്ങളിൽ യുഡിഎഫ് നേതാക്കൾക്കിടയിൽ ചർച്ചയായിരുന്നു. നേതാക്കൾ സുധാകരനുമായും ചർച്ച നടത്തി. സുധാകരനും പിന്തുണ സ്വീകരിക്കാൻ തയ്യാറായതോടെയാണ് അമ്പലപ്പുഴയിലെ പിന്തുണ പരസ്യമായത്.


by Midhun HP News | Mar 16, 2026 | Latest News, ജില്ലാ വാർത്ത
വർക്കലയിൽ ഇരുചക്രവാഹനമിടിച്ച് ചികിത്സയിലായിരുന്ന വിദേശവനിത മരണപ്പെട്ടു. ഫ്രാൻസ് സ്വദേശിനി ക്രിസ്റ്റിൻ എമിലിയയാണ് മരണപ്പെട്ടത്. രണ്ടുദിവസങ്ങൾക്കു മുമ്പ് വർക്കല താലൂക്ക് ആശുപത്രിക്ക് സമീപമായിരുന്നു അപകടം. വർക്കല താലൂക്ക് ആശുപത്രിക്ക് സമീപത്ത് വെജിറ്റേറിയൻ ഹോട്ടലിൽനിന്നും ഭക്ഷണം കഴിച്ചതിനുശേഷം റോഡ് മുറിച്ച് കടക്കുന്നതിനിടയിലാണ് ക്രിസ്റ്റിൻ എമിലിയയെ അമിത വേഗതയിൽ വന്ന മോട്ടോർ ബൈക്ക് ഇടിച്ചത്. നിർത്താതെ പോയ മോട്ടോർ ബൈക്കിനായി വർക്കല പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ബൈക്ക് യാത്രക്കാരനെ പോലീസ് കണ്ടെത്തിയത്. വർക്കല നടക്കാവ് മുക്ക് സ്വദേശി ആയുഷ് ആണ് ബൈക്കോടിച്ചിരുന്നത്.
പരിക്കേറ്റ വിദേശ വനിതയെ വർക്കലയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് വിദഗ്ധചികിത്സയ്ക്കായി തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ നിന്നും മരണം സ്ഥിരീകരിക്കുകയായിരുന്നു.


by Midhun HP News | Mar 16, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്തെ തെക്കന്‍ തീരങ്ങളില്‍ ഇന്നും നാളെയും കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ തീരങ്ങളില്‍ ഇന്ന് രാത്രി വരെ കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെയുള്ള ഭാഗങ്ങളില്‍ ഉയര്‍ന്ന 0.8 മുതല്‍ 1.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
കൊല്ലം (ആലപ്പാട്ട് മുതല്‍ ഇടവ വരെ) ജില്ലയിലെ തീരങ്ങളില്‍ നാളെ രാത്രി 11.30 വരെയും കന്യാകുമാരി തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്ന് രാത്രി 08.30 വരെ 1.2 മുതല്‍ 1.3 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് ചൂണ്ടിക്കാട്ടുന്നു.
കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കണം. കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തില്‍ കടലിലേക്ക് മത്സ്യബന്ധന യാനങ്ങള്‍ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും.
ആയതിനാല്‍ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തില്‍ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്. മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണ്ണമായി ഒഴിവാക്കണം.


Recent Comments