by liji HP News | Jun 8, 2023 | Latest News, കേരളം, ജില്ലാ വാർത്ത
(1). സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍(എയ്ഡഡ്), സ്പെഷ്യലി ഏബിള്‍ഡ് ആയ വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍വൈദഗ്ദ്യം നല്‍കുന്ന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പഠിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും വരുമാനപരിധി ബാധകമാക്കാതെ കണ്‍സഷന്‍ ടിക്കറ്റ് നിലവിലെ രീതിയില്‍(സൗജന്യം) അനുവദിക്കുന്നതാണ്.
ഹാജരാക്കേണ്ട രേഖകള്‍:-
ഒറിജിനല്‍ സ്കൂള്‍ ഐ.ഡി കാര്‍ഡും പകര്‍പ്പും
സ്കൂള്‍മേലധികാരി സാക്ഷ്യപെടുത്തിയ അപേക്ഷാ ഫോറം
കാര്‍ഡ് ഒന്നിന് രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ
ആദ്യ തവണ പ്രോസസിംഗ് ചാര്‍ജും സ്റ്റേഷനറി ചാര്‍ജും
വിദ്യാര്‍ത്ഥിയുടെ ആധാര്‍കാര്‍ഡിന്‍റെ പകര്‍പ്പ്
(2). സെല്‍ഫ് ഫൈനാന്‍സിംഗ് കോളേജ്, സ്വകാര്യ / അണ്‍എയ്ഡഡ് സ്കൂളുകളിലെ ബി.പി.എല്‍പരിധിയില്‍വരുന്ന മുഴുവന്‍വിദ്യാര്‍ത്ഥികള്‍ക്കും സൌജന്യ നിരക്കില്‍കണ്‍സഷന്‍അനുവദിക്കുന്നതാണ്
ഹാജരാക്കേണ്ട രേഖകള്‍ :-
വിദ്യാര്‍ത്ഥിയുടെ പേര് ഉള്‍പ്പെട്ട ബി.പി.എല്‍കാര്‍ഡിന്‍റെ പകര്‍പ്പ്
ഒറിജിനല്‍സ്കൂള്‍ഐ.ഡി കാര്‍ഡും പകര്‍പ്പും
സ്ക്കൂള്‍മേലധികാരി സാക്ഷ്യപ്പെടുത്തിയ അപേക്ഷാ ഫോറം
കാര്‍ഡ് ഒന്നിന് രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ
ആദ്യ തവണ പ്രോസസിംഗ് ചാര്‍ജും സ്റ്റേഷനറി ചാര്‍ജും
(3). സര്‍ക്കാര്‍- അര്‍ദ്ധ സര്‍ക്കാര്‍കോളേജുകള്‍, സര്‍ക്കാര്‍- അര്‍ദ്ധ സര്‍ക്കാര്‍പ്രൊഫഷണല്‍കോളേജുകള്‍എന്നിവിടങ്ങളിലെ ഇന്‍കംടാക്സ്, ഐ.റ്റി.സി (ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ്)/ ജി.എസ്.ടി) എന്നിവ നല്‍കുന്ന മാതാപിതാക്കളുടെ കുട്ടികള്‍ഒഴികെയുള്ള മുഴുവന്‍വിദ്യാര്‍ത്ഥികള്‍ക്കും മുന്‍കാലത്തെ പോലെ കണ്‍സഷന്‍അനുവദിക്കുന്നതാണ്.
ഹാജരാക്കേണ്ട രേഖകള്‍ :-
ഇന്‍കംടാക്സ്, ഐ.ടി.സി – (ജി.എസ്.ടി) എന്നിവ നല്‍കുന്നില്ല എന്നത് സംബന്ധിച്ച് മാതാപിതാക്കളുടെ സത്യവാങ്‌മൂലം
മാതാപിതാക്കളുടെ പാന്‍കാര്‍ഡിന്‍റെ പകര്‍പ്പ്
ഒറിജിനല്‍കോളേജ് ഐ.ഡി കാര്‍ഡ്
കോളേജ് മേലധികാരി സാക്ഷ്യപെടുത്തിയ അപേക്ഷാ ഫോറം
കോഴ്സ് സര്‍ട്ടിഫിക്കറ്റ്
കാര്‍ഡ് ഒന്നിന് രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ
കണ്‍സഷന്‍നിരക്കും സ്റ്റേഷനറി ചാര്‍ജും
വിദ്യാര്‍ത്ഥിയുടെ പേര് ഉള്‍പ്പെട്ട APL/BPL കാര്‍ഡിന്‍റെ പകര്‍പ്പ്
(4). സെല്‍ഫ് ഫൈനാന്‍സിംഗ് കോളേജുകളിലെയും സ്വകാര്യ അണ്‍എയ്ഡഡ് സ്കൂളുകളിലെയും എ.പി.എല്‍വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് നിലവിലെ യാത്രാ നിരക്കിന്‍റെ 30% ഡിസ്‌കൌണ്ടില്‍കാര്‍ഡ് അനുവദിക്കുന്നതാണ്.
ഹാജരാക്കേണ്ട രേഖകള്‍:-
യഥാര്‍ത്ഥ ടിക്കറ്റ് നിരക്കിന്‍റെ 35% തുക സ്കൂള്‍/ കോളേജ് വഹിക്കണം
യഥാര്‍ത്ഥ ടിക്കറ്റ് നിരക്കിന്‍റെ 35% തുക വിദ്യാര്‍ത്ഥികളുടെ രക്ഷിതാവ് വഹിക്കണം
ഒറിജിനല്‍സ്കൂള്‍/ കോളേജ് ഐ.ഡി കാര്‍ഡും പകര്‍പ്പും
സ്കൂള്‍/ കോളേജ് മേലധികാരി സാക്ഷ്യപെടുത്തിയ അപേക്ഷാ ഫോറം
കോഴ്സ് സര്‍ട്ടിഫിക്കറ്റ് (കോളേജ് / ഐ.റ്റി.ഐ)
കാര്‍ഡ് ഒന്നിന് രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ
സ്റ്റേഷനറി ചാര്‍ജ്
(5). 2, 3, 4 വിഭാഗങ്ങളിലെ കണ്‍സഷന് അര്‍ഹതയില്ലാത്ത എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും നിലവിലെ യാത്രാ നിരക്കിന്‍റെ 30% ഡിസ്‌കൌണ്ടില്‍കാര്‍ഡ് അനുവദിക്കുന്നതാണ്
ഹാജരാക്കേണ്ട രേഖകള്‍:-
ഒറിജിനല്‍സ്കൂള്‍/ കോളേജ് ഐ.ഡി കാര്‍ഡും പകര്‍പ്പും
സ്കൂള്‍/ കോളേജ് മേലധികാരി സാക്ഷ്യപെടുത്തിയ അപേക്ഷാ ഫോറം
കോഴ്സ് സര്‍ട്ടിഫിക്കറ്റ് (കോളേജ് / ഐ.റ്റി.ഐ)
കാര്‍ഡ് ഒന്നിന് രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ
യാത്രാ നിരക്കിന്‍റെ 70 ശതമാനവും സ്റ്റേഷനറി ചാര്‍ജും
വിദ്യാര്‍ത്ഥി കണ്‍സഷന്‍നല്‍കുന്നതിനുള്ള പരമാവധി പ്രായപരിധി 25 വയസായി നിജപ്പെടുത്തിയിട്ടുണ്ട്.
by liji HP News | Jun 8, 2023 | കേരളം, ജില്ലാ വാർത്ത
പെട്രോളിന്റേയും ഡീസലിന്റേയും വില എണ്ണ വിതരണ കമ്പനികള്‍ കുറച്ചേക്കും. കമ്പനികള്‍ അവരുടെ നഷ്ടം ഏറെക്കുറെ നികത്തുകയും സാധാരണ നിലയിലേക്ക് അടുക്കുകയും ചെയ്തതോടെയാണ് പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാനൊരുങ്ങുന്നത്. കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എ.എന്‍.ഐ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്.
ത്രൈമാസ പാദങ്ങളില്‍ എണ്ണ കമ്പനികളുടെ പ്രകടനം മികച്ച നിലയിലാണ്. നിലവിലെ സാഹചര്യത്തില്‍ നഷ്ടം തിരിച്ചുപിടിക്കല്‍ നടപടി എണ്ണ കമ്പനികളുടെ ഭാഗത്ത് നിന്നുണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ ക്രൂഡ് ഓയില്‍ വില ഗണ്യമായി കുറഞ്ഞപ്പോഴും നഷ്ടം നികത്താനെന്ന പേരിലാണ് എണ്ണ കമ്പനികള്‍ പെട്രോള്‍ ഡീസല്‍ വില കുറയ്ക്കാതിരുന്നത്
എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിലെ ചില രാജ്യങ്ങളും എണ്ണ ഉത്പാദനം വെട്ടിക്കുറയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും അത് എണ്ണ വിതരത്തെ ബാധിക്കില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു. ജൂലായ് മുതല്‍ എണ്ണ ഉത്പാദനം വെട്ടിക്കുറയ്ക്കുമെന്ന് സൗദി അറേബ്യ അറിയിച്ചിരുന്നു
by liji HP News | Jun 8, 2023 | Latest News, കേരളം, ജില്ലാ വാർത്ത
വർക്കല: പാരിപ്പള്ളി – വർക്കല – ശിവഗിരി റോഡ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന അനിശ്ചിത കാല സത്യാഗ്രഹ സമരം നാലാം ദിവസത്തിലേക്ക് കടന്നു. പാരിപ്പള്ളി എസ്.എൻ.ഡി.പി യൂണിയന്റെ നേതൃത്വത്തിലായിരുന്നു ബുധനാഴ്ച നടന്ന സമരപരിപാടികൾ. എസ്.എൻ.ഡി.പി ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ് ബി.ബി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. കെ. മണിദാസ് അധ്യക്ഷത വഹിച്ചു. ആർ. ഗാന്ധി, ആലപ്പാട്ട് ശശി, ശ്രീലാൽ, ശാന്തികുമാർ, ശശിധരൻ മൂഴിക്കര, കബീർദാസ് എന്നിവർ സംസാരിച്ചു.
സമരത്തിനു റോഡ് സംരക്ഷണ സമിതി ഭാരവാഹികളായ അഡ്വ. എസ്.ആർ അനിൽകുമാർ, വി. മണിലാൽ, പാരിപ്പള്ളി വിനോദ് എന്നിവർ നേതൃത്വം നൽകി. വ്യാഴാഴ്ച “മൈത്രി”യുടെ ആഭിമുഖ്യത്തിലുള്ള സത്യാഗ്രഹ സമരം കൊല്ലം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജാ ഹരീഷ് ഉദ്ഘാടനം ചെയ്യും.
by liji HP News | Jun 8, 2023 | Latest News, കേരളം, ജില്ലാ വാർത്ത
മുംബൈയില്‍ 36കാരിയെ കൊന്നു കഷ്ണങ്ങളാക്കി ശരീര ഭാഗങ്ങള്‍ കുക്കറില്‍ ഇട്ട് വേവിച്ച ലിവ് ഇന്‍ പാര്‍ട്ണര്‍ അറസ്റ്റില്‍. മുംബൈയിലെ മിറാ റോഡിലാണ് സംഭവം നടന്നത്. കേസില്‍ മനോജ് സഹാനി (56) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. സരസ്വതി വിദ്യ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഏഴ് വര്‍ഷമായി ഇവര്‍ ഗീതാ നഗറിലെ അപ്പാര്‍ട്ട്‌മെന്റില്‍ താമസിച്ചു വരികയായിരുന്നു. ഫ്ലാറ്റ് നമ്പര്‍ 704 ല്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധിച്ച അയല്‍ക്കാരാണ് നവ്യനഗര്‍ പൊലീസില്‍ വിവരം അറിയിച്ചത്.
പൊലീസിനെ കണ്ട സഹാനി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് കീഴ്‌പ്പെടുത്തി. വീട്ടില്‍ നിന്ന് യുവതിയുടെ കാല് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്. ബാക്കി ഭാഗങ്ങള്‍ റോഡില്‍ ഉപേക്ഷിച്ചെന്നാണ് പ്രതി പറയുന്നതെന്ന് പൊലീസ് വ്യക്തമാക്കി. ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്താനുള്ള ശ്രമം പൊലീസ് ആരംഭിച്ചു. എങ്ങനെയാണ് യുവതിയെ കൊലപ്പെടുത്തിയത് എന്നത് പൊലീസ് വ്യക്തമാക്കിയിട്ടില്ല.
by liji HP News | Jun 8, 2023 | Latest News, കേരളം, ജില്ലാ വാർത്ത, മരണം
പത്തനംതിട്ട: മുതിർന്ന കോൺഗ്രസ് നേതാവ് ജി ഗോപിനാഥൻ നായർ അന്തരിച്ചു. 90 വയസ്സായിരുന്നു. കർഷക കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റാണ്. എഐസിസി അംഗമായിരുന്നു. പത്തനംതിട്ട കൊടുമൺ സ്വദേശിയാണ്. പ്ലാന്റേഷൻ കോർപറേഷൻ ചെയർമാൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. സംസ്ക്കാരം നാളെ നടക്കും.
by liji HP News | Jun 8, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ കുന്നുവാരം യു.പി.സ്കൂളിലെ പ്രീ പ്രൈമറി വിഭാഗത്തിന്റെ പ്രവേശനോത്സവം നഗരസഭാ വികസന സമിതി ചെയർ പേഴ്സൺ എസ്. ഷീജ ഉദ്ഘാടനം ചെയ്തു. പഞ്ചമം സുരേഷ് മുഖ്യാതിഥി ആയിരുന്നു. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗം ശ്രീ നാരായണൻ നമ്പി അദ്ധ്യക്ഷനായിരുന്നു ഹെഡ്മാസ്റ്റർ മധു ജി.ആർ, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ ബാബു, രാമചന്ദ്രൻ നായർ, രക്ഷിതാക്കൾ, അദ്ധ്യാപകർ പൂർവ്വ വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Recent Comments