by liji HP News | Jun 7, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഡിജിറ്റൽ ലോകത്തെ ശാക്തീകരിച്ച് വിവരസാങ്കേതിക വിദ്യയുടെ പുതുലോകം സൃഷ്ടിക്കുമെന്ന് അധികൃതർ അവകാശപ്പെടുന്ന കെ ഫോണിന്റെ ചിറയിൻകീഴ് നിയോജകമണ്ഡലതല ഉദ്ഘാടനം കടയ്ക്കാവൂർ എസ്.എൻ.വി.ജി.എച്ച്.എസ്കൂളിൽ വച്ച് വി. ശശി എം.എൽ.എ നിർവഹിച്ചു.
കടയ്ക്കാവൂർ പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷീല, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ശൈലജ ബീഗം, ജില്ലാ പഞ്ചായത്ത് മെമ്പർ ആർ.സുഭാഷ്, ബ്ലോക്ക്പഞ്ചായത്ത്പ്രസിഡന്റ് ജയശ്രീ, പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരിപ്രസാദ്, ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.മുരളി, അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ലൈജു, കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോന്മണി, മുദാക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രബാബു, അഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. അനിൽ, വക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് താജുന്നീസ, മംഗലപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമ.വി, കഠിനംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത അനി,
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഫിറോസ് ലാൽ, കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.പ്രകാശ്, ബ്ലോക്ക് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കവിത സന്തോഷ്, ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജോസഫിൻ മാർട്ടിൻ, ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.മണികണ്ഠൻ കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഉദയ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ഷിജു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീന രാജീവ്, ബ്ലോക്ക് മെമ്പർ രാധിക പ്രദീപ്, ശ്രീകല, അജിത എന്നിവരും പഞ്ചായത്ത് ഉദ്യോഗസ്ഥരും പൊതുജനങ്ങളും ചടങ്ങിൽ പങ്കെടുത്തു.
by liji HP News | Jun 7, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഡൽഹി തൽക്കത്തോറ ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന ഓൾ ഇന്ത്യാ കരാട്ടെ ചാമ്പ്യൻഷിപ്പിൽ രണ്ട് സ്വർണവും ഒരു വെള്ളിയും മൂന്ന് വെങ്കലവും നേടി മിന്നുന്ന പ്രകടനം കാഴ്ചവച്ചു. സബ് ജൂനിയർ വ്യക്തിഗത ഇനത്തിൽ വർക്കലയുടെ തേജസ്.ആർ.എസ്. വെള്ളി മെഡലും, സബ് ജൂനിയർ വ്യക്തിഗത ഇനത്തിൽ ശരൺ സജിത്ത് സ്വർണവും, വെങ്കലവും നേടി. ജൂനിയർ വ്യക്തിഗത ഇനത്തിൽ അമൃത.പി, സീനിയർ വ്യക്തിഗത ഇനത്തിൽ അമൃതവിജയൻ എന്നിവർ വെങ്കല മെഡലും കരസ്ഥമാക്കി. ടീം ഇനത്തിൽ അമൃതവിജയൻ, സാഹിത്യ ജെ.ഐ, അമൃത.പി എന്നിവർ സ്വർണ മെഡലും നേടി. മികച്ച പ്രകടനം കാഴ്ചവച്ച മുഹമ്മദ് ഹാതിം,ആനന്ദ് ഇടവ,അനന്തവർണ തുടങ്ങിയവരെ അനുമോദിച്ചു.
വർക്കലയിൽ എത്തിയ വിജയികൾക്ക് വി. ജോയി എം.എൽ.എയുടെ ഓഫീസിൽ സ്വീകരണം നൽകി. സുനിൽ മഹർബ അദ്ധ്യക്ഷത വഹിച്ചു. സെൻസെയ് എസ്.വിജയൻ, മുൻ കൗൺസിലർ ബിന്ദു, സുനില.എസ്, ഷീബ.പി, സലീന, സജീർ കുരകണ്ണി, നിത്യ.ബി, ജീന.ജെ, ബിന്ദു.കെ, വിജയൻ നായർ, അരുൺ ബ്ലൂ വാട്ടർ തുടങ്ങിയവർ പങ്കെടുത്തു.
by liji HP News | Jun 7, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടപ്പിലാക്കിവരുന്ന ഊർജ്ജിത മാലിന്യനിർമാർജന പരിപാടികളുടെ അടുത്തഘട്ടമായ വലിച്ചെറിയൽ മുക്ത പഞ്ചായത്തുകൾ എന്ന പദ്ധതിയുടെ ഭാഗമായി കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിനെ വലിച്ചെറിയൽ മുക്ത പഞ്ചായത്തായി ചിറയിൻകീഴ് എംഎൽഎ വി ശശി പ്രഖ്യാപിച്ചു.
ചെക്കാലവിളാകം എസ് എൻ വി ജി എച്ച് എസ് എസ് എസിൽ വെച്ച് നടന്ന ചടങ്ങിൽ കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്.ഷീല അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് മെമ്പർ ആർ സുഭാഷ്, കടക്കാവൂർ ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ഹരിത കർമ്മ സേന അംഗങ്ങൾ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.
by liji HP News | Jun 7, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കഴിഞ്ഞ 23 ന് വൈകിട്ട് ആലംകോട് കൊച്ചുവിളയിൽ രാത്രി 8.30ന് നടന്ന വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അഹിൽ മുഹമ്മദ് അന്തരിച്ചു. 10 വയസ്സായിരുന്നു.
കബറടക്കം ഇന്ന് ഉച്ചക്ക് ശേഷം അരുവിക്കര മുസ്ലീം ജമാഅത്ത് പള്ളിയിൽ നടക്കും. ആലംകോട് മുസ്ലിംപള്ളിയ്ക്ക് പുറകുവശത്തെ മുന്നാസ് വീട്ടിലാണ് താമസം. അബുദാബിയിൽ ജോലിയുള്ള അരുവിക്കര സ്വദേശി ഷെഫീക്കാണ് പിതാവ്. ആലംകോട് സ്വദേശി നസ്നയാണ് മാതാവ്. സെഹറ ഫാത്തിമ ഏക സഹോദരി .
പ്രമുഖ കോൺഗ്രസ്സ് നേതാവായിരുന്ന പരേതനായ എച്ച് എം ചരുവിളയുടെ പൗത്രിയുടെ മകനാണ് അഹിൽ മുഹമ്മദ്. ആലംകോട് ലവ് ഡെയൽ സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്.
കഴിഞ്ഞ 18 നാണ് ഷെഫീക്ക് നാട്ടിലെത്തിയത്. 23 ന് പിതാവും മകനുമായി ഹോട്ടലിൽ നിന്നും ആഹാരം വാങ്ങാനായി കാറിൽ പോകുമ്പോഴാണ് തിരുവനന്തപുരം ഭാഗത്തു നിന്നും വന്ന മറ്റൊരു കാറുമായി അപകടത്തിൽപ്പെട്ടത്. ഉടൻ തന്നെ കെ ടി സി ടി ആശുപത്രിയിൽ എത്തിച്ചു . പരിക്ക് ഗുരുതരമായതിനാൽ തുടർന്നു തിരുവനന്തപുരം കിംസ് ആശുപത്രയിൽ പ്രവേശിപ്പിച്ചു. അവിടെ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 8.45 നായിരുന്നു അന്ത്യം സംഭവിച്ചത്
അപകടത്തിൽ കാലിന് പൊട്ടലുണ്ടായ ഷെഫീക്കിനെ ശസ്ത്രക്രീയക്ക് ശേഷം കഴിഞ്ഞ ദിവസമാണ് ഡിസ്ചാർജ് ചെയ്തത്.
by liji HP News | Jun 7, 2023 | Latest News, കേരളം, ജില്ലാ വാർത്ത
പോങ്ങനാട് സ്കൂട്ടറിൽ ടിപ്പർ ഇടിച്ചു അപകടം. പോങ്ങനാട് മഞ്ചേഷ് ലാന്റിൽ എസ്. മോഹനൻ ഉഷ ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ ആണ് ടിപ്പർ ഇടിച്ചു അപകടം നടന്നത്. വാഹനാപകടത്തിൽ ഉഷ മരണപ്പെട്ടു. മോഹനൻ ഗുരുതരാവസ്ഥയിൽ ഗോകുലം മെഡിക്കൽ കോളജിലാണ്.
by liji HP News | Jun 7, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: എസ്എസ്എൽസി സേവ് എ ഇയർ (സേ) പരീക്ഷ ഇന്ന് തുടങ്ങും. 14-ാം തിയതി വരെയാണ് പരീക്ഷ. ഈ മാസം അവസാനത്തോടെ ഫലം പ്രഖ്യാപിക്കും. എസ്എസ്എൽസി പരീക്ഷയിൽ മൂന്ന് വിഷയം വരെ പാസാകാനുള്ള 1101 പേരാണ് സേ പരീക്ഷ എഴുതുന്നത്. ഇതിനൊപ്പം, ആരോഗ്യകാരണങ്ങളാൽ പരീക്ഷ എഴുതാനാകാതെ പോയ പത്തോളം പേരും കായിക മത്സരങ്ങളിൽ പങ്കെടുക്കാൻ പോയതുമൂലം പരീക്ഷ എഴുതാത്ത കണ്ണൂർ സ്പോർട്ട്സ് സ്കൂളിലെ രണ്ട് കുട്ടികളും സർക്കാരിന്റെ പ്രത്യേക അനുമതിയോടെ മുഴുവൻ പരീക്ഷകളും എഴുതുന്നുണ്ട്. ഗൾഫിൽ ഒരു സെന്ററിലും ലക്ഷദ്വീപിൽ നാല് സെന്ററുകളിലും പരീക്ഷയുണ്ട്. സേ പരീക്ഷയിൽ യോഗ്യത നേടുന്നവർക്ക് പ്ലസ് വൺ പ്രവേശനത്തിനു സപ്ലിമെന്ററി ഘട്ടത്തിൽ അപേക്ഷിക്കാം.
Recent Comments