തൊടുപുഴയിൽ മിന്നലേറ്റ് പരിക്കേറ്റയാള്‍ മരിച്ചു; എട്ട് പേർ ചികിത്സയിൽ

തൊടുപുഴയിൽ മിന്നലേറ്റ് പരിക്കേറ്റയാള്‍ മരിച്ചു; എട്ട് പേർ ചികിത്സയിൽ

ഇടുക്കി: തൊടുപുഴ ഇടവെട്ടി പാറമടയിലെ താൽക്കാലിക ഷെഡിന് നേരെ ഉണ്ടായ ഇടിമിന്നലേറ്റ് ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു. പൂപ്പാറ സ്വദേശി രാജയാണ് മരിച്ചത്. ഇന്നലെ മൂന്ന് മണിയ്ക്കാണ് ഇടിമിന്നൽ ഉണ്ടായത്. പരിക്കേറ്റ എട്ട് പേർ ചികിത്സയിലാണ്. ഇവര്‍ ​അപകട നില തരണം ചെയ്തെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ജോലിയ്ക്ക് ശേഷം തൊഴിലാളികൾ ഷെഡിൽ വിശ്രമിക്കുമ്പോഴാണ് ഇടിമിന്നൽ ഉണ്ടായത്. ഉടൻ തന്നെ എല്ലാവരെയും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തീപിടിച്ചത് എലത്തൂരിൽ തീവെപ്പുണ്ടായ അതേ ട്രെയിനിൽ; ഷർട്ടിടാതെ ഒരാൾ കാനുമായ വരുന്ന ദൃശ്യം പുറത്ത്

തീപിടിച്ചത് എലത്തൂരിൽ തീവെപ്പുണ്ടായ അതേ ട്രെയിനിൽ; ഷർട്ടിടാതെ ഒരാൾ കാനുമായ വരുന്ന ദൃശ്യം പുറത്ത്

കണ്ണൂർ: എക്സിക്യൂട്ടീവ് എക്പ്രെസ് ട്രെയിനിന്റെ ബോഗിക്ക് തീപിടിച്ച സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. റെയിൽവേ തന്നെ അട്ടിമറി സംശയിക്കുന്നതായി അറിയിച്ച സംഭവത്തിൽ ഈ ദൃശ്യങ്ങൾ നിർണായകമാകും. ഷർട്ടിടാത്ത ഒരാൾ കാനുമായി ട്രെയിനിന് അടുത്തേക്ക് നടന്നടുക്കുന്നതും തിരിച്ചുപോകുന്നതും ആണ് ദൃശ്യങ്ങളിലുള്ളത്. രാത്രി ഒന്നേ മുക്കാലോട് കൂടിയായിരുന്നു ട്രെയിനിന് തീപിടിച്ചത് ശ്രദ്ധയിൽ പെട്ടത്. തീപിടിത്തത്തിൽ പിൻഭാഗത്തെ ജനറൽ കോച്ച് പൂർണമായും കത്തി നശിച്ചു. പെട്രോൾ ഒഴിച്ച് കത്തിച്ചതായാണ് പ്രാഥമികമായ സംശയം. അതേസമയം എലത്തൂരിൽ തീവെപ്പ് നടന്ന അതേ തീവണ്ടി തന്നെയാണ് ഇത്തവണയും തീപിടിച്ചത് എന്നത് ഏറെ ശ്രദ്ധേയമാണ്. രാത്രി കണ്ണൂരിൽ യാത്ര അവസാനിച്ചതിനു ശേഷമായിരുന്നു സംഭവം.

ഒന്നേകാലിന് ആണ് തീ കണ്ടതെന്നാണ് ദൃക്സാക്ഷി പറയുന്നത്. മൂന്നാമത്തെ പ്ലാറ്റ്ഫോമിലേക്ക് പോവുകയായിരുന്നു. ആദ്യം വേയ്സ്റ്റ് കത്തുന്നതാണെന്ന് കരുതി. പാർസൽ ജീവനക്കാ‍ർ അവിടെ ഉണ്ടായിരുന്നു. കൂടുതൽ പുകയുണ്ടെന്ന് പറഞ്ഞാണ് അവർ പോയി നോക്കിയത്. അങ്ങനെയാണ് ട്രെയിനിന് തീ പിടിച്ചതാണെന്ന് തിരിച്ചറിഞ്ഞത്. സ്റ്റേഷൻ മാസ്റ്ററോട് കാര്യം പറഞ്ഞപ്പോൾ സൈറൻ മുഴക്കി. പത്തുപതിനഞ്ച് മിനിറ്റിനുള്ളിൽ തീ ആളിപ്പടർന്നു. ആദ്യം ബാത്ത്റൂമിന്റെ സൈഡിലായിരുന്നു തീ കണ്ടത്. പിന്നീട് മുഴുവനായി കത്തിന്നു. അരമണിക്കൂറിനുള്ളിൽ ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. ഏകദ. പെട്ടെന്നാണ് തീപടർന്നത്. അതുകൊണ്ട് തന്നെ സംഭവം ദൂരൂഹമാണെന്നും ദൃക്സാക്ഷി പറഞ്ഞു.

അതേസമയം, കണ്ണൂർ ട്രെയിൻ തീവയ്പ് കേസിൽ എൻഐഎ വിവരങ്ങൾ തേടി. സംസ്ഥാന- റെയിൽവേ പൊലീസിൽ നിന്നാണ് വിവരങ്ങൾ ശേഖരിക്കുന്നത്. അട്ടിമറി സംശയിക്കുന്ന സാഹചര്യത്തിലാണിത്. ഏലത്തൂർ ട്രെയിൻ തീവയ്പ് നിലവിൽ എൻഐഎ ആണ് കേസ് അന്വേഷിക്കുന്നത്. ഈ സാഹചര്യം കൂടി മുൻ നിർത്തിയാണ് വിവരശേഖരണം നടത്തുന്നത്. എലത്തൂർ സംഭവത്തിൽ തീവ്രവാദ ബന്ധമുണ്ടോ, ഷാറൂഖ് സെയ്ഫിക്ക് കൂടുതൽ പേരുടെ സഹായം കിട്ടിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിലടക്കം ദേശീയ അന്വേഷണ ഏജൻസിയുടെ അന്വേഷണം പുരോഗമിക്കുകയാണ്. ആക്രമണത്തിന്‍റെ ആസൂത്രണവും ഗൂഢാലോചനയുമടക്കം എൻ ഐ എ കൊച്ചി യൂണിറ്റാണ് അന്വേഷിക്കുന്നത്. എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിൽ പ്രതി ഷാരൂഖ് സൈഫിക്കെതിരെ പ്രത്യേക അന്വേഷണ സംഘം യുഎപിഎ ചുമത്തിയതോടെയായിരുന്നു എൻ ഐ എ അന്വേഷണത്തിന് വഴിതുറന്നത്.

ഇരുട്ടടി; വൈദ്യുതി ചാർജ് ഇന്നുമുതൽ യൂണിറ്റിന് പത്തുപൈസ കൂടും

ഇരുട്ടടി; വൈദ്യുതി ചാർജ് ഇന്നുമുതൽ യൂണിറ്റിന് പത്തുപൈസ കൂടും

തിരുവനന്തപുരം: വൈദ്യുതി ഉപയോക്താക്കളിൽ നിന്ന് ഇന്നു മുതൽ യൂണിറ്റിനു 10 പൈസ കൂടി സർചാർജ് ഈടാക്കും. ഇന്നലെ വരെ യൂണിറ്റിന് 9 പൈസയായിരുന്നു സർചാർജ്. 10 പൈസ കൂടി ചേരുന്നതോടെ, സർചാർജ് 19 പൈസ ആകും. യൂണിറ്റിനു പരമാവധി 31 പൈസ വരെ സർചാർജ് ഈടാക്കാൻ അനുവദിച്ചിരുന്നത് 19 പൈസ ആയി കുറയ്ക്കാൻ റെഗുലേറ്ററി കമ്മിഷൻ തീരുമാനിക്കുകയായിരുന്നു. നിലവിൽ രണ്ടു തരം സർചാർജ് ആണുള്ളത്. 3 മാസം കൂടുമ്പോൾ കണക്കുകൾ റെഗുലേറ്ററി കമ്മിഷൻ പരിശോധിച്ച് അനുവദിക്കുന്നതാണ് ആദ്യത്തേത്. പുതിയ കേന്ദ്രചട്ടങ്ങൾ അനുസരിച്ചു ബോർഡിനു സ്വയം പിരിച്ചെടുക്കാവുന്നതാണു രണ്ടാമത്തെ സർചാർജ്.

ആദ്യത്തെ രീതിയിലുള്ള സർചാർജ് 9 പൈസ ആണ് ഇന്നലെ വരെ പിരിച്ചിരുന്നത്. ഇന്നു മുതൽ ഇതു പരമാവധി 21 പൈസ വരെ കൂട്ടാൻ ബോർഡിന് അവകാശമുണ്ടെന്നു റഗുലേറ്ററി കമ്മിഷൻ കണ്ടെത്തിയിരുന്നു. ഇതു കൂടാതെ ബോർഡ‍ിനു സ്വമേധയാ പിരിച്ചെടുക്കാവുന്ന രണ്ടാമത്തെ ഇനം സർചാർജ് ഇന്നു മുതൽ 10 പൈസ കൂടി പിരിച്ചെടുക്കാൻ കമ്മിഷൻ അനുമതി നൽകിയിരുന്നു.

ഇതനുസരിച്ച് ഇന്നു മുതൽ മൊത്തം 31 പൈസ വരെ സർചാർജ് പിരിക്കാം. ഇത് ഉപയോക്താക്കൾക്കു വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതിനാൽ ആദ്യത്തെ ഇനം സർചാർജ് 21 പൈസയ്ക്കു പകരം നിലവിലുള്ള 9 പൈസ തുടരാനാണു കമ്മിഷന്റെ തീരുമാനം. അങ്ങനെ വരുമ്പോൾ ബോർഡ് സ്വമേധയാ പിരിച്ചെടുക്കുന്ന സർചാർജ് കൂടി ചേർത്ത് 19 പൈസ ആകും. ഇന്നു മുതൽ പിരിക്കുന്ന 9 പൈസയുടെ കണക്ക് ഒക്ടോബറിൽ കമ്മിഷനു ബോർഡ് സമർപ്പിക്കണം. ശേഷിക്കുന്ന തുക എങ്ങനെ പിരിയ്ക്കണമെന്ന് അപ്പോൾ തീരുമാനിക്കും. കഴിഞ്ഞ ജൂലൈ 1 മുതൽ സെപ്റ്റംബർ 30 വരെ വൈദ്യുതി വാങ്ങിയതിന് അധികം വന്ന ചെലവ് ആയി 30 പൈസയും ഒക്ടോബർ 1 മുതൽ ഡിസംബർ 31 വരെ 14 പൈസയും വേണമെന്നാണു ബോർഡ് ആവശ്യപ്പെട്ടിരുന്നത്. ഇതനുസരിച്ച് 285.04 കോടി രൂപ പിരിക്കാൻ ബോർഡിന് അർഹത ഉണ്ടെന്നു കമ്മിഷൻ കണ്ടെത്തിയിരുന്നു.

സംസ്ഥാനത്ത് ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ

സംസ്ഥാനത്ത് ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ശക്തമായ മഴ കണക്കിലെടുത്ത് വ്യാഴാഴ്ചയും വെള്ളിയാഴ്ചയും പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച നാലു ജില്ലകളില്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ഞായറാഴ്ച ഏഴു ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ജാഗ്രതാനിര്‍ദേശം നല്‍കിയത്.

തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം രണ്ടോ മൂന്നോ ദിവസത്തിനകം കന്യാകുമാരിയിലും മാലദ്വീപിലും എത്തും. നിലവില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലും ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്ക് കിഴക്കന്‍, കിഴക്ക് മധ്യ ഭാഗങ്ങളിലും കാലവര്‍ഷം എത്തിക്കഴിഞ്ഞു. കാലവര്‍ഷത്തിനു മുന്നോടിയായി വരുംദിവസങ്ങളില്‍ മഴ തുടരാനാണു സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു.

അരിക്കൊമ്പന്‍ കേസ് : സാബു എം. ജേക്കബിനെതിരെ കർശന  നിലപാടുമായി ‘ ഹൈക്കോടതി

അരിക്കൊമ്പന്‍ കേസ് : സാബു എം. ജേക്കബിനെതിരെ കർശന നിലപാടുമായി ‘ ഹൈക്കോടതി

കൊച്ചി: അരിക്കൊമ്പന്‍ കേസിൽ സാബു എം. ജേക്കബിനെതിരെ കർശന നിലപാടുമായി ഹൈക്കോടതി. അരിക്കൊമ്പനെ പിടികൂടിയാല്‍ കേരളത്തിലെ മറ്റൊരു ഫോറസ്‌റ്റ്‌ ഡിവിഷനിലേക്ക്‌ മാറ്റണമെന്നാവശ്യപ്പെട്ടു കിറ്റക്‌സ്‌ കമ്പനിയുടമയും ട്വന്റി20 പാര്‍ട്ടി പ്രസിഡന്റുമായ സാബു എം.ജേക്കബ്‌ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്‌ തള്ളിയിരുന്നു

എന്തുകൊണ്ടാണ്‌ ആനയെ കേരളത്തിലേക്ക്‌ കൊണ്ടുവരണമന്ന്‌ ആവശ്യപ്പെടുന്നതെന്ന്‌ കോടതി ആരാഞ്ഞു. ഹര്‍ജിയുടെ ഉദ്ദേശ്യശുദ്ധി സംശയാസ്‌പദമാണെന്നു കോടതി വാക്കാല്‍ ചൂണ്ടിക്കാട്ടി. ജസ്‌റ്റിസ്‌ അലക്‌സാണ്ടര്‍ തോമസ്‌, ജസ്‌റ്റിസ്‌ സി. ജയചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണു ഹര്‍ജി പരിഗണിച്ചത്‌.
തമിഴ്‌നാട്‌ സര്‍ക്കാര്‍ ഉത്തരവാദിത്തമെടുത്തിട്ടുണ്ട്‌. യുക്‌തമായ നടപടി സ്വീകരിക്കുന്നുണ്ട്‌. എന്ത്‌ അടിസ്‌ഥാനത്തിലാണ്‌ ഇക്കാര്യത്തില്‍ ഇടപെടുന്നത്‌. ചിന്നക്കനാല്‍ ഉള്‍പ്പെടെയുള്ള ജനങ്ങള്‍ ഭയത്തിലാണു കഴിഞ്ഞിരുന്നത്‌.

ഇപ്പോഴാണ്‌ ആശ്വാസമായത്‌. തമിഴ്‌നാട്‌ ഉദ്യോഗസ്‌ഥരും അധികൃതരും ആനയോടു ക്രൂരത കാട്ടിയെന്ന്‌ ഹര്‍ജിക്കാരനു വാദമില്ലെന്നു ചൂണ്ടിക്കാട്ടിയ കോടതി, തുമ്പിക്കൈയിലെ പരുക്ക്‌ തമിഴ്‌നാട്‌ ഉദ്യോഗസ്‌ഥരുടെയോ തദ്ദേശവാസികളുടെയോ എന്തെങ്കിലും പ്രവൃത്തി മൂലമാണെന്ന്‌ ആരോപണമില്ലെന്നും പറയുകയുണ്ടായി .ആനയെ തമിഴ്‌നാട്ടിലെ നിബിഡ വനത്തില്‍ കൊണ്ടുവിടാനാണു തമിഴ്‌നാട്‌ ചീഫ്‌ വൈല്‍ഡ്‌ ലൈഫ്‌ വാര്‍ഡന്റെ ഉത്തരവ്‌. ഉത്തരവിന്റെ നിയമസാധുത ഹര്‍ജിയില്‍ ചോദ്യം ചെയ്‌തിട്ടില്ല.തമിഴ്‌നാട്ടില്‍നിന്നു കേരളത്തില്‍ കൊണ്ടുവന്ന്‌ അതിനെ പുനരധിവസിപ്പിക്കണമെന്ന കാര്യത്തില്‍ എന്താണു പൊതുതാല്‍പര്യമെന്നു ആരാഞ്ഞെങ്കിലും വസ്‌തുതകളുടെ അടിസ്‌ഥാനത്തില്‍ മറുപടി ലഭിച്ചില്ലെന്നും കോടതി നിർദ്ദേശത്തിൽ പറയുന്നു.

കണ്ണൂരിൽ ട്രെയിനിൽ തീപിടിത്തം, ബോഗി കത്തി നശിച്ചു; ഷാറുഖ് സെയ്‌ഫി കത്തിച്ച അതേ ട്രെയിൻ

കണ്ണൂരിൽ ട്രെയിനിൽ തീപിടിത്തം, ബോഗി കത്തി നശിച്ചു; ഷാറുഖ് സെയ്‌ഫി കത്തിച്ച അതേ ട്രെയിൻ

കണ്ണൂർ: എക്സിക്യൂട്ടീവ് എക്സ്പ്രസ്സിൽ വീണ്ടും തീപിടുത്തം. ഒരു ബോഗി പൂർണ്ണമായും കത്തി നശിച്ചു. പുലർച്ചെ 1.45 ഓടെ ആണ് തീപടർന്നത്. പിൻഭാഗത്തെ ജനറൽ കോച്ചിൽ ആണ് തീപ്പിടുത്തം. അഗ്നിശമന വിഭാഗം എത്തി തീ അണച്ചു. അതേസമയം, സംഭവത്തിൽ അട്ടിമറി സംശയിക്കുന്നതായി റെയിൽവെ അധികൃതർ പറഞ്ഞു. പെട്രോൾ പോലുള്ള ഇന്ധനം ഒഴിച്ച് കത്തിച്ചതായി സംശയിക്കുന്നുണ്ട്. കത്തിയത് എലത്തൂരിൽ തീ പിടിച്ച അതെ തീവണ്ടി തന്നെയാണ്. രാത്രി കണ്ണൂരിൽ യാത്ര അവസാനിച്ചതിനു ശേഷം ആണ് തീ പിടിച്ചത്.

എക്സിക്യൂട്ടീവ് എക്സ്പ്രസ്സിൽ ഉണ്ടായ തീപിടുത്തത്തിൽ അട്ടിമറി സംശയിക്കുന്നതായി റെയിൽവെ. ഒരു ബോഗി പൂർണ്ണമായും കത്തി നശിച്ച സംഭവം പുലർച്ചെ 1.45 ഓടെ ആണ് ഉണ്ടായത്. കോച്ചിന്റെ ഭാ​ഗത്തേക്ക് ഒരാൾ കാനുമായി പോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണ് പൊലീസ്.

പിൻഭാഗത്തെ ജനറൽ കോച്ചിൽ ആണ് തീപ്പിടുത്തം ഉണ്ടായത്. അഗ്നിശമന വിഭാഗം എത്തി തീ അണച്ചു. അതേസമയം, സംഭവത്തിൽ അട്ടിമറി സംശയിക്കുന്നതായി റെയിൽവെ അധികൃതർ പറഞ്ഞു. പെട്രോൾ പോലുള്ള ഇന്ധനം ഒഴിച്ച് കത്തിച്ചതായി സംശയിക്കുന്നുണ്ട്. കത്തിയത് എലത്തൂരിൽ തീ പിടിച്ച അതെ തീവണ്ടി തന്നെയാണ്. രാത്രി കണ്ണൂരിൽ യാത്ര അവസാനിച്ചതിനു ശേഷം ആണ് തീ പിടിച്ചത്.