by Midhun HP News | May 25, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ: വീട്ടിനു മുന്നിലെ കാർ പോർച്ചിൽ കിടന്ന കാർ കത്തി നശിച്ചു. ചെമ്പക മംഗലം കാരിക്കുഴി പള്ളിയ്ക്ക് സമീപം അനുരാജിന്റെ വീട്ട് മുറ്റത്ത് കിടന്ന മാരുതി ട്രസ കാറാണ് പൂർണമായും കത്തി നശിച്ചത്. ഇന്നലെ രാത്രി 11.30 ഓടെയാണ് കാറിൽ തീ പടരുന്നത് അയൽവാസികൾ കണ്ടത്. ഉടൻ തന്നെ അവർ പൊലീസിലും ഫയർ ഫോഴ്സിലും അറിയിക്കുകയായിങ്ങുന്നു. അനുരാജ് എച്ച് ഡി എഫ് സി യുടെ റീജണൽ മാനേജറാണ് ജോലിയുടെ ആവശ്യത്തിനായി കഴിഞ്ഞ ഒരാഴ്ചയായി ചെന്നയിലായതിനൽ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. നാട്ടുകാർ അറിയിച്ചതനുസരിച്ച് ഫയർ ഫോഴ്സ് എത്തിയപ്പോൾ കാർ പൂർണമായും കത്തി നശിച്ചിരുന്നു. ആറ്റിങ്ങൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
by liji HP News | May 25, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ ഗവൺമെൻറ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു പരീക്ഷയിൽ 96% വിജയം. 50 പേർക്ക് ഫുൾ എ പ്ലസ്. സ്കൂൾ ഫസ്റ്റ് 1197 മാർക്ക്.
ആറ്റിങ്ങൽ ഗവൺമെൻറ് ബോയ്സ് വി എച് എസ് സി പരീക്ഷയിൽ 99.5% വിജയം. 9 പേർക്ക് ഫുൾ എ പ്ലസ്.
by Midhun HP News | May 25, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ചിറയിൻകീഴ് മുടപുരം എസ് എസ് എം ഹയർ സെക്കൻഡറി സ്കൂളിൽ +2 പരീക്ഷക്ക് തിളക്കമാർന്ന വിജയം. നീരജ 1200ൽ 1200 മാർക്കും നേടി വിജയിച്ചു. 11 വിദ്യാർത്ഥികൾ ഫുൾ A+ നേടിയിട്ടുണ്ട്. ആകെ പരീക്ഷയെഴുതിയ 55 വിദ്യാർത്ഥികളിൽ 54 പേരും വിജയിച്ചു.
by liji HP News | May 25, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഗവ: ഗേൾസ് HSS ആറ്റിങ്ങൽ
വിജയശതമാനം : 88
ഫുൾ A+ = 47
സ്കൂൾ ഫസ്റ്റ് : ആവണി വി എസ് (1199 / 1200 )
സ്കൂൾ സെക്കൻഡ് : ആര്യ മുരളി ( 1196/ 1200 )
by liji HP News | May 25, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം : പ്ലസ് ടു ഫലം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. 82.95 ശതമാനം പേർക്ക് പ്ലസ് ടു പരീക്ഷയിൽ വിജയം. റെഗുലര്‍ വിഭാഗത്തില്‍ 3,76,135 കുട്ടികളാണ് പരീക്ഷ എഴുതിയത്. ഇതില്‍ 3,12,005 പേര്‍ ഉന്നത പഠനത്തിന് യോഗ്യത നേടി. സേ ഇംപ്രൂവ്മെന്റ് പരീക്ഷ ജൂണ്‍ 21 മുതല്‍ നടക്കും. നാല് മണി മുതല്‍ വെബ്സൈറ്റിലും മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷനിലും ഫലമറിയാം. എന്നാല്‍ ഇത്തവണ വിജയശതമാനം 0.92% കുറഞ്ഞു. സയൻസ് ഗ്രൂപ്പില്‍ 87.31% വിജയം നേടി. ഹുമാനിട്ടീസ് – 71.93% വും കൊമേഴ്സ് – 82.75% വും വിജയം നേടി. സര്‍ക്കാര്‍ സ്കൂള്‍ – 79.19% വിജയം സ്വന്തമാക്കി. എയ്ഡഡ് സ്കൂളുകള്‍ 86.31% വിജയവും ആണ്‍ എയ്ഡഡ് സ്കൂളുകള്‍ – 82.70% വിജയവും സ്പെഷല്‍ സ്കൂളുകള്‍ 99.32% വിജയവും കരസ്ഥമാക്കി.
33,915 കുട്ടികള്‍ എല്ലാ വിഷയങ്ങളും എ പ്ലസ് നേടി. 75.30% ശതമാനം കുട്ടികള്‍ ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി പരീക്ഷയില്‍ വിജയിച്ചു. 98 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിജയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. കലാമണ്ഡലത്തിലെ വിജയശതമാനം- 89.06% ആണ്. രണ്ട് പേര്‍ക്ക് മുഴുവൻ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. വിജയശതമാനം ഏറ്റവും കൂടുതല്‍ എറണാകുളം ജില്ലയില്‍. 87.55 ശതമാനമാണ് വിജയം. ഏറ്റവും കുറവ് പത്തനംതിട്ടയിലാണ്. 76.59 ശതമാനം. 77 സ്കൂളുകളില്‍ പരീക്ഷ എഴുതിയ മുഴുവൻ വിദ്യാര്‍ത്ഥികളും വിജയിച്ചു. എട്ട് സര്‍ക്കാര്‍ സ്കൂളുകളും 25 എയ്ഡഡ് സ്കൂളുകളും 12 സ്പെഷ്യല്‍ സ്കൂളുകളും നൂറ് ശതമാനം വിജയം നേടി. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയ ജില്ല മലപ്പുറമാണ്. 60,380 പേരാണ് പരീക്ഷയെഴുതിയത്. കുറവ് വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയ ജില്ല വയനാടാണ്. ഏറ്റവും കൂടുതല്‍, എല്ലാ വിജയങ്ങള്‍ക്കും എ പ്ലസ് ലഭിച്ച ജില്ലയും മലപ്പുറമാണ്. 4597 പേര്‍ക്ക് മലപ്പുറം ജില്ലയില്‍ മുഴുവൻ എ പ്ലസ് ലഭിച്ചു. പട്ടം സെന്റ് മേരീസ് സ്കൂളില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ പാസായി, 715 പേര്‍.
പുനര്‍ മൂല്യ നിര്‍ണയത്തിനുള്ള അപേക്ഷ മെയ് 31 ന് ഉള്ളില്‍ നല്‍കണം. സേ പരീക്ഷയ്ക്കുള്ള അപേക്ഷ മെയ് 29 നുള്ളിലും നല്‍കണം. 78.39 ശതമാനമാണ് വിഎച്ച്‌എസ്‌ഇ പരീക്ഷാ വിജയം. 78.26 ശതമാനമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയം. ഇത്തവണ 0.13 % വര്‍ദ്ധനവാണ് വിജയത്തിലുണ്ടായത്. ഏറ്റവും കൂടുതല്‍ പേര്‍ വിജയിച്ചത് വയനാട് ജില്ലയിലാണ്. 83.63 ശതമാനം പേര്‍. കുറവ് വിജയശതമാനം പത്തനംതിട്ടയിലാണ്, 68.48 ശതമാനം. 20 സ്കൂളുകളില്‍ നൂറ് മേനി വിജയം ലഭിച്ചു. 12 സര്‍ക്കാര്‍ സ്കൂളുകളും എട്ട് എയ്ഡഡ് സ്കൂളുകളും മുഴുവൻ വിജയം സ്വന്തമാക്കി. 373 വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവൻ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. കഴിഞ്ഞ വര്‍ഷം ഇത് 187 ആയിരുന്നു.
പ്ലസ് വണ്‍ പ്രവേശനത്തിന് ജൂണ്‍ രണ്ട് മുതല്‍ ഒമ്ബത് വരെ അപേക്ഷ നല്‍കാം. ട്രയല് അലോട്ട്മെൻ്റ് ജൂണ്‍ 13ന് നടക്കും. ജൂണ്‍ 19ന് ആദ്യ അലോട്ട്മെന്റും ജൂലൈ അഞ്ചിന് ക്ലാസും തുടങ്ങും. അപേക്ഷ ഓണ്‍ലൈനായി നല്‍കണം. സപ്ലിമെന്ററി അലോട്ട്മെന്റും ഉണ്ടാകും. ഓഗസ്റ്റ് നാലിന് പ്രവേശന നടപടി അവസാനിക്കും.നല്ല ഫലമാണ് പ്ലസ് ടുവിന്റേതെന്ന് പ്രഖ്യാപന ശേഷം മന്ത്രി പറഞ്ഞു. എല്ലാ കാലത്തും എല്ലാ വിഷയങ്ങള്‍ക്കും നൂറ് ശതമാനം വിജയം ലഭിക്കില്ലെന്നും മന്ത്രി പറഞ്ഞു.
by Midhun HP News | May 25, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കുമളി: ചിന്നക്കനാലില്‍ നിന്നു പിടികൂടി പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ ഇറക്കിവിട്ട അരിക്കൊമ്പന്‍ കുമളിക്ക് സമീപമെത്തി. ആകാശദൂരം കുമളിയില്‍ നിന്ന് ആറുകിലോമീറ്റര്‍ അകലെ വരെ എത്തിയ അരിക്കൊമ്പന്‍, ചിന്നക്കനാലില്‍ നിന്ന് പിടികൂടി പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ ഇറക്കിവിട്ട മേദകാനം ഭാഗത്തേയ്ക്ക് തന്നെ മടങ്ങി. ആനയുടെ ദേഹത്ത് ഘടിപ്പിച്ചിരിക്കുന്ന ജിപിഎസ് കോളറില്‍ നിന്നുള്ള വിവരങ്ങള്‍ വനംവകുപ്പ് നിരീക്ഷിച്ച് വരികയാണ്. വിഎച്ച്എഫ് ആന്റിന ഉപയോഗിച്ചുള്ള നിരീക്ഷണവും തുടരുന്നതായി വനംവകുപ്പ് അറിയിച്ചു.
ആറുദിവസം മുന്‍പാണ് ആന തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിന്റെ വനമേഖലയില്‍ പ്രവേശിച്ചത്. അരിക്കൊമ്പനെ തുറന്നുവിട്ട പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ നിന്ന് തമിഴ്‌നാട്ടിലെ മേഘമല വരെ പോയ ശേഷമായിരുന്നു കാട്ടാനയുടെ മടക്കം.വനപാലകര്‍ക്കുവേണ്ടി നിര്‍മിച്ച ഷെഡ് ഞായറാഴ്ച അരിക്കൊമ്പന്‍ തകര്‍ത്തിരുന്നു. ഇവിടെ ഉണ്ടായിരുന്ന ജീവനക്കാര്‍ അരിക്കൊമ്പനെ കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു.
അരിക്കൊമ്പന്റെ ആക്രമണം ഭയന്ന് മേഘമലയില്‍ വിനോദസഞ്ചാരികള്‍ക്ക് തമിഴ്‌നാട് വനം വകുപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ആന പെരിയാര്‍ വന്യജീവി സങ്കേതത്തിലേക്കു മാറിയിട്ട് ദിവസങ്ങള്‍ കഴിഞ്ഞെങ്കിലും ഇനിയും മടങ്ങിവരാനുള്ള സാധ്യത തമിഴ്‌നാട് തള്ളിക്കളയുന്നില്ല. അതിനാല്‍ നിരീക്ഷണത്തിനായി നിയോഗിച്ചിരിക്കുന്ന സംഘങ്ങളോട് അവിടെ തുടരാനാണു നിര്‍ദേശിച്ചിരിക്കുന്നത്.
Recent Comments