by Midhun HP News | May 25, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കേ, സ്കൂൾ വാഹനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് കർശന നിർദേശങ്ങളുമായി മോട്ടോർ വാഹനവകുപ്പ്. പരമാവധി വേഗം 50 കിലോമീറ്ററിൽ നിജപ്പെടുത്തിയ സ്പീഡ് ഗവർണറുകൾ സ്കൂൾ വാഹനങ്ങളിൽ നിർബന്ധമാക്കി. സ്കൂൾ മേഖലയിൽ പരമാവധി മണിക്കൂറിൽ 30 കിലോമീറ്റർ വേഗത്തിൽ മാത്രമേ സഞ്ചരിക്കാവൂ. മറ്റ് റോഡുകളിൽ പരമാവധി 50 കിലോമീറ്റർ.
മദ്യപിച്ച് വാഹനമോടിച്ചതിനോ അമിതവേഗത്തിനോ അപകടകരമായി വാഹനമോടിച്ചതിനോ മറ്റ് കുറ്റകൃത്യങ്ങൾക്കോ ശിക്ഷിക്കപ്പെട്ടവരാകരുത് വാഹനത്തിന്റെ ഡ്രൈവർ എന്ന് നിർദേശത്തിൽ പറയുന്നു.വാഹനങ്ങളിൽ ജിപിഎസ് സംവിധാനം ഉറപ്പാക്കണം. ഇവ സുരക്ഷ മിത്ര സോഫ്റ്റ്വെയറുമായി നിർബന്ധമായി ബന്ധിപ്പിച്ചിരിക്കണം. സ്കൂൾ മാനേജ്മെൻറിനും രക്ഷാകർത്താക്കൾക്കും സ്കൂൾ വാഹനങ്ങളെ തത്സമയം നിരീക്ഷിക്കുന്നതിനായി ‘വിദ്യാ വാഹൻ’ എന്ന മൊബൈൽ ആപ് മോട്ടോർ വാഹന വകുപ്പ് തയാറാക്കിയിട്ടുണ്ട്.
സ്കൂൾ തുറക്കുന്നതിന് മുമ്പ് തന്നെ വാഹനത്തിന്റെ അറ്റകുറ്റപ്പണി പൂർത്തിയാക്കി ഫിറ്റ്നസ് പരിശോധനക്ക് ഹാജരാക്കണം. വാതിലുകളുടെ എണ്ണത്തിന് തുല്യമായ ഡോർ അറ്റൻഡർമാർ എല്ലാ സ്കൂൾ ബസിലും വേണം. സീറ്റിങ് കപ്പാസിറ്റി അനുസരിച്ച് മാത്രമേ കുട്ടികളെ യാത്ര ചെയ്യാൻ അനുവദിക്കാവൂ. 12 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളാണെങ്കിൽ ഒരു സീറ്റിൽ രണ്ടുപേർക്ക് യാത്ര ചെയ്യാൻ അനുവദിക്കാം.
ഓരോ ട്രിപ്പിലും യാത്ര ചെയ്യുന്ന കുട്ടികളുടെ പേര്, ക്ലാസ്, അഡ്രസ്സ് ബോർഡിങ് പോയൻറ് , രക്ഷാകർത്താവിന്റെ പേര്, വിലാസം, ഫോൺ നമ്പർ എന്നിവ രേഖപ്പെടുത്തിയ ലിസ്റ്റ് ലാമിനേറ്റ് ചെയ്ത് വാഹനത്തിൽ പ്രദർശിപ്പിക്കണം. ഓരോ വിദ്യാഭ്യാസ സ്ഥാപനത്തിലും എല്ലാ കുട്ടികളുടെയും യാത്രാ മാർഗങ്ങൾ സംബന്ധിച്ചുള്ള കാര്യങ്ങൾ രേഖപ്പെടുത്തിയ രജിസ്റ്റർ സൂക്ഷിക്കണം. ഇവ മോട്ടോർ വാഹന വകുപ്പ്, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ പരിശോധനാ സമയത്ത് ഹാജരാക്കണമെന്നും നിർദേശത്തിൽ പറയുന്നു.
വാഹനത്തിന്റെ പിറകിൽ വാഹനത്തിന്റെ സീറ്റിങ് കപ്പാസിറ്റി രേഖപ്പെടുത്തണം.സ്കൂളിൻറെ പേരും ഫോൺ നമ്പറും വാഹനത്തിൻറെ ഇരുവശങ്ങളിലും പ്രദർശിപ്പിക്കണം. ഓരോ വാഹനത്തിലും ഒരു അധ്യാപകനെയോ അനധ്യാപകനെയോ റൂട്ട് ഓഫിസറായി നിയോഗിക്കണം. ഡ്രൈവർക്ക് കുറഞ്ഞത് 10 വർഷത്തെയെങ്കിലും ഡ്രൈവിങ് പരിചയം വേണം. പ്രഥമശുശ്രൂഷക്ക് അത്യാവശ്യമായ എല്ലാ മരുന്നുകളും ഉൾക്കൊള്ളുന്ന ഫസ്റ്റ് എയ്ഡ് ബോക്സ് സൂക്ഷിക്കണം. വാഹനത്തിനകത്ത് ഫയർ എക്സ്റ്റിങ്ങ്യൂഷർ എല്ലാവർക്കും കാണാവുന്ന രീതിയിലും അടിയന്തര ഘട്ടങ്ങളിൽ എളുപ്പത്തിൽ എടുത്ത് ഉപയോഗിക്കാവുന്ന രീതിയിലും ഘടിപ്പിക്കണം. വാഹനത്തിന്റെ പിറകിൽ ചൈൽഡ് ലൈൻ (1098) പൊലീസ് (100) ആംബുലൻസ് (102) ഫയർഫോഴ്സ് (101), ബന്ധപ്പെട്ട മോട്ടോർ വാഹനവകുപ്പ് ഓഫിസ്, സ്കൂൾ പ്രിൻസിപ്പൽ എന്നിവരുടെ ഫോൺ നമ്പർ പ്രദർശിപ്പിക്കണമെന്നും നിർദേശത്തിൽ പറയുന്നു.
by Midhun HP News | May 25, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: വെള്ളായണി കാർഷിക കോളേജിൽ പെൺകുട്ടിയെ സഹപാഠി ക്രൂരമായി തേപ്പുപെട്ടി ഉപയോഗിച്ച് പൊള്ളലേല്‍പ്പിച്ചു. പൊള്ളലേറ്റത് ആന്ധ്രാ സ്വദേശിനിയായ പെൺകുട്ടിക്കാണ്. ആന്ധ്രാ സ്വദേശിനിയായ മറ്റൊരു പെൺകുട്ടിയാണ് പൊള്ളിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. രണ്ടുപേരും ഹോസ്റ്റലിൽ ഒരു മുറിയിലായിരുന്നു താമസം.
സംഭവം മെയ് 18 ന് നാട്ടിൽ പോയി. പൊള്ളലേറ്റ കുട്ടിയും പ്രതിയായ കുട്ടിയും പിന്നീട് അവധിക്ക് പോയി. ഇന്ന് തിരിച്ചു വന്നതിന് ശേഷമാണ് പെൺകുട്ടി പരാതി നൽകിയത്. ആരോപണ വിധേയയായ കുട്ടി ഇന്ന് തിരിച്ചെത്തുകയേ ഉള്ളു.
അതേസമയം, സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ നാലംഗ സമിതിയെ കോളേജ് അധികൃതർ നിയമിച്ചിട്ടുണ്ട്. സംഭവം തിരുവല്ലം പൊലീസിനെ വിളിച്ചറിയിച്ചത് കോളേജ് അധികൃതർ തന്നെയാണ്. ആക്രമണത്തിന് എന്താണ് കാരണമെന്ന് വ്യക്തമല്ല.
അവസാന വർഷ അഗ്രികൾച്ചർ വിദ്യാർത്ഥികൾക്കിടയിലാണ് സംഭവമുണ്ടായത്. ആന്ധ്രസ്വദേശിനിയായ പെൺകുട്ടിയാണ് പൊള്ളലേൽപ്പിച്ചത്. ഈ പെൺകുട്ടി മറ്റൊരു പെൺകുട്ടിയുടെ സഹായത്താലാണ് ആക്രമിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. സംഭവം നടക്കുന്നത് 18ാംതിയ്യതി വ്യാഴാഴ്ച്ചയാണ്.
പൊള്ളലേറ്റ പെൺകുട്ടി പരാതി നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് കോളേജ് അധികൃതർ ഇക്കാര്യം അറിഞ്ഞിരുന്നില്ല. പൊള്ളലേറ്റ ശേഷം കുട്ടി നാട്ടിലേക്ക് പോവുകയായിരുന്നു. പിന്നീട് ശരീരത്തിൽ ഗുരുതരമായി പൊള്ളലേറ്റതിനെ കുറിച്ച് ബന്ധുക്കൾ കോളേജിലെത്തി അധികൃതരെ അറിയിക്കുകയായിരുന്നു. തുടർന്ന് കോളേജ് അധികൃതർ നാലംഗ സമിതിയെ നിയോഗിച്ച് അന്വേഷണത്തിന് നേതൃത്വം നൽകി.
പെൺകുട്ടി പരാതി നൽകാൻ വിസമ്മതിച്ചെങ്കിലും അന്വേഷണം നീങ്ങുകയാണ്. സംഭവം പൊലീസ് സ്റ്റേഷനിൽ അറിയിച്ചിട്ടുണ്ട്. അതേസമയം, സംഭവത്തിൽ ദുരൂഹതകൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഒരേ മുറിയിൽ കഴിഞ്ഞ രണ്ടുവർഷമായി താമസിച്ചു വരികയാണ് ഇരുവരും. പൊലീസ് പെൺകുട്ടിയുടെ മൊഴിയെടുക്കുകയാണ്. തേപ്പുപെട്ടി കൊണ്ട് പൊള്ളലേൽപ്പിച്ചതാകാമെന്ന് വിദ്യാർത്ഥികളും ഡീനും പറയുന്നത്.
ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെന്ന് ഡീൻ ഡോ. റോയ് സ്റ്റീഫൻ പറഞ്ഞു. ഇരുവരും നല്ല സുഹൃത്തുക്കളായിരുന്നു. ജാതി വിവേചനവും, പുറത്തു നിന്നുള്ള ഇടപെടലും ആക്രമണത്തിന് പിന്നിലില്ലെന്നും ഡീൻ വ്യക്തമാക്കി. അതേസമയം, സംഭവത്തിൽ പ്രതികരണവുമായി കൃഷിമന്ത്രി പി. പ്രസാദ് രംഗത്തെത്തി. അന്വേഷണം നടത്തി കർശന നടപടിയെടുക്കാൻ മന്ത്രി കോളജ് അധികൃതർക്ക് നിർദേശം നൽകി.
by Midhun HP News | May 25, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊല്ലം: ഓട്ടോറിക്ഷ ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് റോഡിൽ തെറിച്ചു വീണ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട് ഓട്ടോ മതിലിലിടിച്ചു യാത്രക്കാരിക്ക് പരുക്കേറ്റു. ചവറ സ്വദേശി രാജീവ് കുമാർ (34) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് ആറു മണിയോടെയായിരുന്നു സംഭവം. മഠത്തിൽ ജംഗ്ഷനിലെ ഓട്ടോ സ്റ്റാൻഡിൽ നിന്നും ഓട്ടം പോകുന്നതിനിടെ തെക്കുംഭാഗം തണ്ടളത്ത് ജംഗ്ഷന് സമീപം വച്ച് രാജീവിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ഓടിക്കുന്നതിനിടെ ഓട്ടോയിൽ നിന്നും ഇയാൾ റോഡിലേക്ക് വീണു. നിയന്ത്രണം വിട്ട ഓട്ടോ സമീപത്തെ മതിലിൽ ഇടിച്ചു നിന്നു. ഉടനെ രാജീവ് കുമാറിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. വടക്കുംഭാഗം സ്വദേശി അമ്പിളിക്കാണ് പരുക്കേറ്റത്.
by Midhun HP News | May 25, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരം പട്ടത്ത് വീട്ടിൽ മോഷണം നടത്തിയ പ്രതിയെ പിടികൂടി. കുമാർ എന്നയാളാണ് മോഷണം നടത്തിയത്. പട്ടത്തെ വീട്ടിൽ നിന്നും 45 പവൻ മോഷ്ടിച്ചതും വലിയശാലയിൽ നിന്നും കടയിൽ മോഷണം നടത്തിയതും കുമാറെന്ന് പൊലീസ് പറഞ്ഞു.
അതേസമയം, തൃശൂരിലെ മരണവീട്ടില്‍ സഹായത്തിനെത്തി വീട്ടമ്മയുടെ മാല മോഷ്ടിച്ച കേസില്‍ പ്രതി അറസ്റ്റിലായതാണ് മറ്റൊരു മോഷണ വാർത്ത. ഞമനേങ്ങാട് വൈദ്യന്‍സ് റോഡിലെ കാണഞ്ചേരി വീട്ടില്‍ ഷാജി (43)യെയാണ് വടക്കേക്കാട് പൊലീസ് അറസ്റ്റു ചെയ്തത്. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഷാജിയെ പിടികൂടിയത്.
by Midhun HP News | May 25, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ചെന്നൈ: ഐപിഎൽ എലിമിനേറ്ററിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെ തകർത്ത് മുംബൈ ഇന്ത്യൻസ്. അഞ്ച് റൺസിന് അഞ്ച് വിക്കറ്റ് വീഴ്ത്തിയ ആകാശ് മധ്‍വാളിന് മുന്നിൽ 81 റൺസിന് ലഖ്നൗ ജയന്റ്‌സ് മുട്ടുമടക്കി. മുംബൈ ഉയർത്തിയ 183 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ലഖ്‌നൗ 16.3 ഓവറിൽ 101 റൺസിന് ഓൾഔട്ടായി. ഇതോടെ വെള്ളിയാഴ്‌ച നടക്കുന്ന രണ്ടാം ക്വാളിഫയറിൽ മുംബൈ ഇന്ത്യൻസ് ഹാർദിക് പാണ്ഡ്യ നയിക്കുന്ന
ഗുജറാത്ത് ടൈറ്റൻസിനെ നേരിടും.
3.3 ഓവറിൽ വെറും അഞ്ച് റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ മധ്‌വാളാണ് മുംബൈയുടെ വിജയശിൽപി. ഏറ്റവും കുറവ് റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഐപിഎൽ ബോളർമാരിൽ മധ്‌വാൾ അനിൽ കുംബ്ലെയുടെ റെക്കോർഡിന് ഒപ്പമെത്തി. ഐപിഎൽ പ്ലേ ഓഫുകളിലെ ഏറ്റവും മികച്ച ബോളിങ് പ്രകടനമെന്ന റെക്കോർഡും ഇനി മധ്‌വാളിനു സ്വന്തം.
ലഖ്‌നൗ ബാറ്റർമാർക്ക് ആർക്കും തന്നെ മത്സരത്തിൽ ഭേദപ്പെട്ട പ്രകടനം നടത്താനായില്ല. പവർപ്ലേയ്‌ക്കിടെ ലഖ്‌നൗ സൂപ്പർ ജയൻറ്‌സിൻറെ രണ്ട് വിക്കറ്റുകൾ മുംബൈ ഇന്ത്യൻസ് വീഴ്‌ത്തി. ആറ് പന്തിൽ മൂന്ന് നേടിയ പ്രേരക് മങ്കാദിനെ ആകാശ് മധ്‌വാളും 13 പന്തിൽ 19 നേടിയ കെയ്‌ൽ മെയേഴ്‌സിനെ ക്രിസ് ജോർദാനും ഔട്ടാക്കി. ഇതിന് ശേഷം ഒന്നിച്ച മാർക്കസ് സ്റ്റോയിനിസും ക്രുനാൽ പാണ്ഡ്യയും കരുത്താകുമെന്ന് പ്രതീക്ഷിച്ചെങ്കിലും ക്രുനാലിനെ മടക്കി പീയുഷ് ചൗളയും ആയുഷ് ബദോനിയെയും(7 പന്തിൽ 1), നിക്കോളാസ് പുരാനേയും(1 പന്തിൽ 0) പുറത്താക്കി ആകാശ് മധ്‍വാളും കനത്ത നാശം വിതച്ചു. ഇതോടെ 9.5 ഓവറിൽ 74-5 എന്ന നിലയിൽ ലഖ്‌നൗ തകർന്നു.
ഒരറ്റത്ത് മാർക്കസ് സ്റ്റോയിനിസ് കാലുറപ്പിക്കാൻ ശ്രമിച്ചെങ്കിലും 12-ാം ഓവറിൽ ടിം ഡേവിഡിൻറെ പന്തിൽ ഇഷാൻ കിഷൻറെ സ്റ്റംപിംഗ് സ്റ്റോയിനിസ് പുറത്തായി. 27 പന്തിൽ 40 റണ്ണെടുത്താണ് സ്റ്റോയിനിസ് മടങ്ങിയത്. പിന്നാലെ കൃഷ്ണപ്പ ഗൗതമും അനാവാശ്യ ഓട്ടത്തിൽ റണ്ണൗട്ടായി. രവി ബിഷ്ണോയിയെ 15-ാം ഓവറിൽ പുറത്താക്കി മധ്‍വാൾ നാല് വിക്കറ്റ് തികച്ചു. ഇതേ ഓവറിൽ ദീപക് ഹൂഡയും(13 പന്തിൽ 15) റണ്ണൗട്ടായി. അവസാനക്കാരൻ മൊഹ്‍സീൻ ഖാൻറെ(0) കുറ്റി തെറിപ്പിച്ച് അഞ്ച് വിക്കറ്റ് തികച്ച മധ്‍വാൾ മുംബൈക്ക് 81 റൺസിൻറെ കൂറ്റൻ ജയം സമ്മാനിക്കുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ നവീൻ ഉൾ ഹഖ് ലഖ്നൗവിനായി ബൗളിങ്ങിൽ തിളങ്ങി. യാഷ് താക്കൂർ മൂന്ന് വിക്കറ്റ് വീഴ്ത്തി.
സൂര്യകുമാർ യാദവും ഗ്രീൻ കാമറൂണും മികച്ച തുടക്കത്തിന് ശേഷം മടങ്ങിയപ്പോൾ തിലക് വർമ്മ, നെഹാൽ വധേര എന്നിവരുടെ ബാറ്റിങാണ് അവസാന ഓവറുകളിൽ മുംബൈക്ക് രക്ഷയായത്. കളിയിലേക്ക് എത്തും മുൻപേ രോഹിത്തും ഇഷാനും വീണു. നാലാം ഓവറിൽ നവീൻ ഉൾ ഹഖിന്റെ പന്തിൽ രോഹിത് ശർമ്മയെ(11) ആയുഷ് ബദോനി പിടികൂടിയപ്പോൾ തൊട്ടടുത്ത ഓവറിൽ ഇഷാൻ കിഷനെ(15) യഷ് താക്കൂർ വിക്കറ്റിന് പിന്നിൽ നിക്കോളാസ് പുരാന്റെ കൈകളിൽ ഭദ്രമാക്കി. പിന്നീടെത്തിയ കാമറൂൺ ഗ്രീൻ തകർത്തടിച്ചതോടെ പവർപ്ലേ പൂർത്തിയാകുമ്പോൾ 62-2 എന്ന ശക്തമായ നിലയിലെത്തി മുംബൈ. 10 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ മുംബൈ ഇന്ത്യൻസിന് 97 റൺസുണ്ടായിരുന്നു.
ടീം സ്‌കോർ 100 കടന്നതിന് പിന്നാലെ സിക്സർ പറത്താനുള്ള ശ്രമത്തിനിടെ സൂര്യകുമാർ യാദവ് പുറത്തായി. 33 റൺസാണ് യാദവിന്റെ സമ്പാദ്യം. ഇതേ ഓവറിൽ ഗ്രീനിനെ(23 പന്തിൽ 41) നവീൻ സ്ലോ ബോളിൽ ബൗൾഡാക്കി. ഡേവിഡിനെ(13 പന്തിൽ 13) ഹൈ ഫുൾടോസിൽ മടക്കുകയായിരുന്നു യഷ് താക്കൂർ. 18-ാം ഓവറിൽ തിലക് വർമ്മയെയും(24 പന്തിൽ 26) പുറത്താക്കി നവീൻ നാല് വിക്കറ്റ് തികച്ചു. മൊഹ്സീൻ ഖാന്റെ 19-ാം ഓവറിൽ ക്രിസ് ജോർദാനും(7 പന്തിൽ 4) മടങ്ങി. ഇന്നിംഗ്സിലെ അവസാന പന്തിൽ നെഹാൽ വധേരയെ(12 ബോളിൽ 23) യഷ് പറഞ്ഞയച്ചു. വധേര രണ്ട് വീതം ഫോറും സിക്സും പറത്തി.
അഞ്ച് തവണ ഐപിഎൽ കിരീടം നേടിയിട്ടുള്ള മുംബൈ, ഇത്തവണ ആറാം കിരീടമാണ് ലക്ഷ്യമിടുന്നത്. ഇതുവരെ കളിച്ച 2 സീസണിലും പ്ലേ ഓഫിലെത്തിയ ലക്നൗ ആകട്ടെ, കഴിഞ്ഞ തവണ ബാംഗ്ലൂരിനോടു തോറ്റു മടങ്ങിയതിനു സമാനമായി ഇത്തവണ മുംബൈയോടും തോറ്റ് പുറത്തായി.
by Midhun HP News | May 25, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഹരിപ്പാട്: ശക്തമായ കാറ്റിലും മഴയിലും നിയന്ത്രണം വിട്ട കെഎസ് ആർ ടി സി ബസ് പത്തടി താഴ്ചയിലേക്ക് തെന്നിനീങ്ങി. ഡ്രൈവറിന്റെ മനോധൈര്യത്തിൽ ഓടിക്കൂടിയ നാട്ടുകാരും സന്നദ്ധ സംഘടന പ്രവർത്തകരും സാഹസികമായി ബസ് കരയ്ക്കെത്തിച്ചു. ഹരിപ്പാട് – വീയപുരം – എടത്വാ റൂട്ടിലായിരുന്നു സംഭവം.
വീയപുരം ഗവ. ഹയർ സെക്കന്ററി സ്കൂളിന് സമീപം അക്കരമുറിഞ്ഞ പുഴയ്ക്കൽ പാലത്തിന് വടക്കേകരയിൽ അപ്രോച്ച് റോഡിലേക്കായിരുന്നു ബസ് തെന്നിനീങ്ങിയത്. കഴിഞ്ഞദിവസം രാത്രി 8.40 നാണ് സംഭവം. ഹരിപ്പാട്ട് നിന്ന് എടത്വയ്ക്ക് സർവ്വീസ് നടത്തിയ ഫാസ്റ്റ് പാസഞ്ചർ ബസ്സാണ് അപകടത്തിൽ പെട്ടത്. ശക്തമായ കാറ്റിലും പേമാരിയിലും ബസ്സിന്റെ നിയന്ത്രണം തെറ്റി പത്തടി താഴ്ചയിലേക്ക് തെന്നി നീങ്ങുകയായിരുന്നു.
Recent Comments