ഇളമ്പ ഹയർ സെക്കണ്ടറി സ്കൂളിൽ എസ്.എസ്.എൽ.സി യ്ക്ക് 99.55% വിജയം
ഇളമ്പ ഹയർ സെക്കണ്ടറി സ്കൂളിൽ എസ്.എസ്.എൽ.സി യ്ക്ക് 99.55% വിജയം. 70 പേർ ഫുൾ A+ നേടി. 224 പേർ പരീക്ഷ എഴുതിയതിൽ 223 പേർ വിജയിച്ചു.
ഇളമ്പ ഹയർ സെക്കണ്ടറി സ്കൂളിൽ എസ്.എസ്.എൽ.സി യ്ക്ക് 99.55% വിജയം. 70 പേർ ഫുൾ A+ നേടി. 224 പേർ പരീക്ഷ എഴുതിയതിൽ 223 പേർ വിജയിച്ചു.
നിയമവിരുദ്ധമായി രൂപമാറ്റംനടത്തിയ വാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രനൻ ഇവയെ മോട്ടോര്‍വാഹനനിയമം പാലിക്കുന്നവയായി കണക്കാക്കാനാവില്ലെന്ന് വിലയിരുത്തിയാണ് ഉത്തരവിട്ടിരിക്കുന്നത്. മള്‍ട്ടികളര്‍ എല്‍.ഇ.ഡി., ലേസര്‍, നിയോണ്‍ലൈറ്റുകള്‍ തുടങ്ങിയവ ഘടിപ്പിക്കുന്നതും നിയമവിരുദ്ധമാണെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ഓരോ രൂപമാറ്റത്തിനും ഇത്തരം വാഹനങ്ങള്‍ക്ക് മോട്ടോര്‍വാഹന നിയമപ്രകാരമുള്ള ശിക്ഷയ്ക്കുപുറമേ 5000 രൂപവീതം പിഴയീടാക്കാനും നിര്‍ദേശിച്ചു. പിടികൂടുന്ന വാഹനങ്ങള്‍ വിട്ടുനല്‍കുന്നതിനുമുമ്പ് സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു. റോഡുസുരക്ഷാനിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് പോലീസ്, മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണമെന്ന 2019-ലെ കോടതി ഉത്തരവ് ലംഘിക്കുന്നതായി ചൂണ്ടിക്കാട്ടി ഓള്‍ കേരള ട്രക്ക് ഓണേഴ്‌സ് അസോസിയേഷനാണ് ഹര്‍ജി നല്‍കിയിരുന്നത്.
വാഹനത്തില്‍ രൂപമാറ്റം വരുത്തുന്നത് മോട്ടോര്‍ വാഹന നിയമം അനുസരിച്ച് കുറ്റകരമാണ്. അതേസമയം, വാഹനത്തിന്റെ നിറത്തില്‍ ഉള്‍പ്പെടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തി മാറ്റാനും അനുമതിയുണ്ട്. എന്നാല്‍, വാഹനത്തില്‍ നിന്ന് പുറത്തേക്ക് തള്ളി നില്‍ക്കുന്ന അലോയി വീല്‍, കാഴ്ച മറയ്ക്കുന്ന കര്‍ട്ടണുകളും കൂളിങ്ങും, അതിതീവ്ര പ്രകാശമുള്ള ലൈറ്റുകള്‍, എക്‌സ്‌ഹോസ്റ്റില്‍ വരുത്തുന്ന മാറ്റം, ക്രാഷ്ഗാര്‍ഡുകള്‍ ഘടിപ്പിക്കുന്നത്, നമ്പര്‍ പ്ലേറ്റില്‍ അലങ്കാരപ്പണികള്‍ വരുത്തുന്നത് തുടങ്ങിയവയെല്ലാം നിയമലംഘനങ്ങളുടെ പരിധിയില്‍ വരുന്നവയാണ്.
ഹൈക്കോടതി വടക്കാഞ്ചേരിയില്‍ ടൂറിസ്റ്റ് ബസ് അപകടത്തില്‍ പെട്ടതിന് പിന്നാലെ വാഹനങ്ങളില്‍ രൂപമാറ്റം വരുത്തുന്നതിനും അമിതമായി അലങ്കരിക്കുന്നതിനുമെതിരേ രംഗത്തെത്തിയിരുന്നു. ഇതേതുടര്‍ന്ന് ടൂറിസ്റ്റ് ബസുകള്‍ ഉള്‍പ്പെടെ എല്ലാ വാഹനങ്ങള്‍ക്കും രൂപമാറ്റം വരുത്തുന്നതിന് ഉയര്‍ന്ന പിഴ ഈടാക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിക്കുകയായിരുന്നു. വാഹനത്തില്‍ വരുത്തുന്ന ഒരോ രൂപമാറ്റവും പ്രത്യേകം കേസുകളായി പരിഗണിക്കുമെന്ന് മുമ്പ് മോട്ടോര്‍ വാഹനവകുപ്പ് മുന്നറിയിപ്പും നല്‍കിയിരുന്നു.
ഹെഡ്‌ലൈറ്റുകളുടെ അതിതീവ്രത പ്രകാശമുള്ള ഉപയോഗം, വാഹനത്തിന് വേഗം കൂട്ടാനുള്ള കൃത്രിമ സംവിധാനങ്ങള്‍, ബോഡിയില്‍ നിന്ന് പുറത്തേക്ക് തള്ളി നില്‍ക്കുന്ന ടയറുകളുടെയും ഡിസ്‌കുകളുടേയും ഉപയോഗം, വാഹനത്തിന്റെ ശബ്ദം കൂട്ടുന്നതിനായി സൈലന്‍സറുകളില്‍ മാറ്റം വരുത്തുന്നത്, സസ്‌പെന്‍ഷനില്‍ മാറ്റം വരുത്തുന്നത്, വാഹനത്തിന്റെ ഘടനയില്‍ മാറ്റം വരുത്തുന്നത് തുടങ്ങിയവ ഗുരുതര നിയമലംഘനങ്ങളായി പരിഗണിക്കുകയും കടുത്ത പിഴ ഈടാക്കുകയും ചെയ്യുമെന്നാണ് എം.വി.ഡി മുമ്പ് അറിയിച്ചിരുന്നത് തന്നെ.
തിരുവനന്തപുരം: മദ്യപിക്കാൻ പണം നല്‍കാത്തതിന് അമ്മയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം അവണാകുഴി പേരിങ്ങോട്ടുകോണം വരിക്കപ്ലവിള വീട്ടിൽ ലീല (65)യെ കൊലപ്പെടുത്തിയ മകൻ ബിജുവിന്‍റെ (40) അറസ്റ്റ് ആണ് പൊലീസ് രേഖപ്പെടുത്തിയത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഇതിന് പിന്നാലെ മൂത്ത മകൻ ബിജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
മദ്യപിക്കാൻ പണം ആവശ്യപ്പെട്ടത് നൽകാത്തതിനെ തുടർന്നാണ് മകൻ അമ്മയെ ദാരുണമായി മർദ്ദിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇക്കാര്യം ദൃക്സാക്ഷികൾ മൊഴി നൽകിയതായും കാഞ്ഞിരംകുളം പൊലീസ് പറഞ്ഞു. കരൾ രോഗത്തിന് ചികിത്സയിലായിരുന്ന ലീലയെ ചവിട്ടിയും കമ്പ് കൊണ്ട് അടിച്ചും വകവരുത്തിയ ശേഷം തറയിൽക്കൂടി പ്രതി വലിച്ചിഴച്ചെന്നാണ് പൊലീസ് പറയുന്നത്. മർദ്ദനത്തിൽ വാരിയെല്ലുകൾ തകർന്നതും, ചവിട്ടേറ്റ് ഉണ്ടായ ആന്തരീക രക്തസ്രാവവും, വീഴ്ചയിൽ തലക്കേറ്റ പരിക്കുമാണ് ലീലയുടെ മരണത്തിന് കാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാണ്.
അമ്മയെ തല്ലി കൊലപ്പെടുത്തിയ ശേഷം മൃതദേഹം വലിച്ചിഴച്ച് കിടപ്പുമുറിയിലേക്ക് കൊണ്ടുപോകാനുള്ള ശ്രമവും പ്രതി നടത്തിയിരുന്നു. അമ്മ മരണപ്പെട്ടതായി ബിജു തന്നെയാണ് മറ്റു മക്കളെയും നാട്ടുകാരെയും വിവരമറിയിച്ചത്. സ്ഥലത്തെത്തിയ പോലിസ് അസ്വഭാവിക മരണത്തിനാണ് കേസെടുത്തതെങ്കിലും തുടർന്നുള്ള അന്വേഷണത്തിൽ കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് ലീലയുടെ മൂത്ത മകൻ ബിജുവിനെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തത്.
പോസ്റ്റുമോർട്ടം റിപ്പോർട്ടിന് പിന്നാലെ പ്രതി കുറ്റം സമ്മതിച്ചതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. നെയ്യാറ്റിൻകര എ.എസ്.പി ഫാറാഷ് റ്റി യുടെ നേതൃത്വത്തിൽ കാഞ്ഞിരംകുളം എസ് എച്ച്. ഒ അജിചന്ദ്രൻ നായർ, എസ്.ഐമാരായ സുജിത് എസ്.പി. ആർ.ടൈറ്റസ്, എ.എസ്.ഐ. റോയി, സി.പി .ഒ.മാരായ വിമൽ രാജ്, വിനീത് എന്നിവരടങ്ങുന്ന സംഘം ആണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. പിടിയിലായ ബിജു പോക്സോ കേസിലെ പ്രതിയാണ്. പോക്സോ കേസിൽ ജാമ്യത്തിൽ ഇറങ്ങിയതിന്‍റെ പിറ്റേദിവസമാണ് പ്രതി ഈ ക്രൂരകൃത്യം ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
തിരുവനന്തപുരം: എസ്എസ്എല്‍സി ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മപരിശോധന, ഫോട്ടോ കോപ്പിയ്ക്കുള്ള അപേക്ഷകള്‍ മെയ് 20 മുതല്‍ 24 വരെ ഓണ്‍ലൈനായി നല്‍കാമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഉപരിപഠനത്തിന് അര്‍ഹത നേടാത്ത കുട്ടികള്‍ക്കുള്ള സേ പരീക്ഷ ജൂണ്‍ എഴ് മുതല്‍ പതിനാല് വരെ നടത്തും ജൂണ്‍ അവസാനം ഫലം പ്രസിദ്ധികരിക്കും. പരമാവധി മൂന്ന് വിഷയങ്ങള്‍ വരെ സേ പരീക്ഷയെഴുതാമെന്നും മന്ത്രി പറഞ്ഞു.
പരീക്ഷയില്‍ വിജയിച്ചവരുടെ സര്‍ട്ടിഫിക്കറ്റ് ജൂണ്‍ ആദ്യവാരം മുതല്‍ ഡിജി ലോക്കറില്‍ ലഭ്യമാകും. പ്ലസ് വണ്‍ ക്ലാസുകള്‍ ജൂലായ് 5 മുതല്‍ ആരംഭിക്കും. എസ്എസ്എല്‍സി പരീക്ഷയില്‍ കഴിഞ്ഞ തവണത്തെ വിജയത്തേക്കാള്‍ ഇത്തവണ .44 ശതമാനമാണ് വര്‍ധനവ്. 68604 വിദ്യാര്‍ഥികള്‍ എല്ലാവിഷയത്തിലും എ പ്ലസ് നേടി. കഴിഞ്ഞ വര്‍ഷം ഇത് 44363 പേര്‍ക്കായിരുന്നു എപ്ലസ്. വര്‍ധനവ് 24241.
ഏറ്റവും കൂടുതല്‍ പേര്‍ വിജയിച്ചത് കണ്ണൂര്‍ ജില്ലയിലാണ്. 99.94 ശതമാനമാണ് വിജയം. വിജയശതമാനം ഏറ്റവും കുറവ് വയനാട്ടില്‍. 98.41 ശതമാനമാണ് വിജയം. നൂറ് ശതമാനം വീതം വിജയമുള്ള വിദ്യാഭ്യാസ ജില്ലകള്‍ പാലായും മൂവാറ്റുപുഴയുമാണ്. ഏറ്റവും കൂടുതല്‍ എ പ്ലസ് മലപ്പുറം ജില്ലയിലാണ്. അവിടെ 4856 വിദ്യാര്‍ഥികള്‍ എ പ്ലസ് നേടി.
വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. വിജയശതമാനം99.70ആണ്. 2060 സെന്ററുകളിലായി 4.20 ലക്ഷം വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. 417864 പേര്‍ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. കഴിഞ്ഞവര്‍ഷം 99.26 ശതമാനം ആയിരുന്നു വിജയശതമാനം. മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെയും പിന്തുണ നല്‍കിയ അധ്യാപകരെയും മന്ത്രി അഭിനന്ദിച്ചു.
ടിഎച്ച്എസ്എല്‍സി., ടിഎച്ച്എസ്എല്‍സി (ഹിയറിങ് ഇംപയേര്‍ഡ്), എസ്എസ്എല്‍സി (ഹിയറിങ് ഇംപയേര്‍ഡ്), എഎച്ച്എസ്എല്‍സി എന്നീ പരീക്ഷകളുടെ ഫലവും ഇതോടൊപ്പം പ്രഖ്യാപിച്ചു. നാലു മണി മുതല്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പിആര്‍ഡി ലൈവ് മൊബൈല്‍ ആപ്പിലും വിവിധ വെബ്‌സൈറ്റുകളിലും ഫലം ലഭിക്കും. ഈ വര്‍ഷം 4,19,362 റഗുലര്‍ വിദ്യാര്‍ഥികളും 192 പ്രൈവറ്റ് വിദ്യാര്‍ഥികളുമാണ് എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. ഇതില്‍ 2,13,801 പേര്‍ ആണ്‍കുട്ടികളും 2,05,561പേര്‍ പെണ്‍കുട്ടികളുമാണ്.
ആറ്റിങ്ങൽ: ചരിത്രത്തിലാദ്യമായി ആറ്റിങ്ങൽ ഗവ: മോഡൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം. 105 പേർക്ക് ഫുൾ എ പ്ലസ്. 340 പേർ പരീക്ഷ എഴുതിയതിൽ 340പേരും ഉന്നത വിദ്യാഭാസത്തിന് അർഹരായി. ആറ്റിങ്ങൽ നഗര സഭ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ മധു അധ്യാപകർക്കും വിദ്യാർത്ഥികൾക്കും മധുരം പങ്ക് വച്ച് വിജയാഘോഷം പങ്കിട്ടു.
ആറ്റിങ്ങൽ: അവനവഞ്ചേരി ഗവ: ഹൈസ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ 99.6% വിജയം. 53 പേർക്ക് ഫുൾ എ പ്ലസ്. 270 പേർ പരീക്ഷ എഴുതിയതിൽ 269 പേർ ഉന്നത വിദ്യാഭ്യാസത്തിന് അർഹരായി.
Recent Comments