by Midhun HP News | May 19, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷയില്‍ ഇത്തവണ മികച്ച വിജയം. കഴിഞ്ഞതവണത്തെ വിജയത്തേക്കാള്‍ .44 ശതമാനമാണ് വര്‍ധനവ്. 68604 വിദ്യാര്‍ഥികള്‍ എല്ലാവിഷയത്തിലും എ പ്ലസ് നേടി. കഴിഞ്ഞ വര്‍ഷം ഇത് 44363 പേര്‍ക്കായിരുന്നു എപ്ലസ്. വര്‍ധനവ് 24241.
ഏറ്റവും കൂടുതല്‍ പേര്‍ വിജയിച്ചത് കണ്ണൂര്‍ ജില്ലയിലാണ്. 99.94 ശതമാനമാണ് വിജയം. വിജയശതമാനം ഏറ്റവും കുറവ് വയനാട്ടില്‍. 98.41 ശതമാനമാണ് വിജയം. നൂറ് ശതമാനം വീതം വിജയമുള്ള വിദ്യാഭ്യാസ ജില്ലകള്‍ പാലായും മൂവാറ്റുപുഴയുമാണ്. ഏറ്റവും കൂടുതല്‍ എ പ്ലസ് മലപ്പുറം ജില്ലയിലാണ്. അവിടെ 4856 വിദ്യാര്‍ഥികള്‍ എ പ്ലസ് നേടി.
വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. വിജയശതമാനം99.70ആണ്. 2060 സെന്ററുകളിലായി 4.20 ലക്ഷം വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. 417864 പേര്‍ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. കഴിഞ്ഞവര്‍ഷം 99.26 ശതമാനം ആയിരുന്നു വിജയശതമാനം. മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെയും പിന്തുണ നല്‍കിയ അധ്യാപകരെയും മന്ത്രി അഭിനന്ദിച്ചു.
ടിഎച്ച്എസ്എല്‍സി., ടിഎച്ച്എസ്എല്‍സി (ഹിയറിങ് ഇംപയേര്‍ഡ്), എസ്എസ്എല്‍സി (ഹിയറിങ് ഇംപയേര്‍ഡ്), എഎച്ച്എസ്എല്‍സി എന്നീ പരീക്ഷകളുടെ ഫലവും ഇതോടൊപ്പം പ്രഖ്യാപിച്ചു. നാലു മണി മുതല്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പിആര്‍ഡി ലൈവ് മൊബൈല്‍ ആപ്പിലും വിവിധ വെബ്‌സൈറ്റുകളിലും ഫലം ലഭിക്കും.
ഈ വര്‍ഷം 4,19,362 റഗുലര്‍ വിദ്യാര്‍ഥികളും 192 പ്രൈവറ്റ് വിദ്യാര്‍ഥികളുമാണ് എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. ഇതില്‍ 2,13,801 പേര്‍ ആണ്‍കുട്ടികളും 2,05,561പേര്‍ പെണ്‍കുട്ടികളുമാണ്. ഫലമറിയാന്‍ കൈറ്റിന്റെ നേതൃത്വത്തില്‍ www.results.kite.kerala.gov.in എന്ന പ്രത്യേക ക്ലൗഡധിഷ്ഠിത പോര്‍ട്ടലിനുപുറമെ ‘സഫലം 2023’ എന്ന മൊബൈല്‍ ആപ്പും സജ്ജമാക്കി.
by Midhun HP News | May 19, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ: അപകടത്തിൽ മരണപ്പെട്ട സാരംഗ് എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടി. പത്ര സമ്മേളനത്തിൽ വിതുമ്പലോടെയാണ് വിദ്യാഭാസ മന്ത്രി വി ശിവൻകുട്ടി സാരംഗ് ഫുൾ എ പ്ലസ് നേടിയ വിവരം അറിയിച്ചത്.
by Midhun HP News | May 19, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനതപുരം: ജൂൺ ഒന്നിന് സ്‌കൂൾ തുറക്കുകയാണ്. കുട്ടികൾ തിരികെ അക്ഷരമുറ്റത്ത് എത്തും. അവരുടെ യാത്രയും അത്രതന്നെ പ്രധാനമാണ്. കുരുന്നുകളുടെ സുരക്ഷ ഉറപ്പുവരുത്താനുറച്ച് മോട്ടോര്‍വാഹനവകുപ്പ്. സ്‌കൂള്‍ ബസുകളുടെ സുരക്ഷാ പരിശോധന കര്‍ശനമാക്കി. ‘സേഫ് സ്‌കൂള്‍ ബസ്’ എന്നപേരിലാണ് പ്രത്യേക പരിശോധന. കൃത്യമായ അറ്റകുറ്റപ്പണി, വൃത്തി, യന്ത്രഭാഗങ്ങളുടെയും വേഗപ്പൂട്ടിന്റെയും പ്രവര്‍ത്തനം, അഗ്‌നിരക്ഷാസംവിധാനം, പ്രഥമശുശ്രൂഷാ കിറ്റ്, ജി.പി.എസ്. എന്നിവയാണ് പ്രധാനമായും നോക്കുന്നത്.
ബസുകള്‍ ഫിറ്റ്നസ് പരിശോധനയ്ക്കായി കൊണ്ടുവരുമ്പോള്‍ പുതിയ ടയറും വേഗപ്പൂട്ടും യന്ത്രഭാഗങ്ങളും സ്ഥാപിക്കുകയും പരിശോധനയ്ക്കുശേഷം അവ നീക്കംചെയ്ത് ഓടിക്കുകയും ചെയ്യുന്നത് തടയാന്‍ ഇടവേളകളില്‍ പരിശോധന കർശനമാക്കും.
ഫിറ്റ്നസ് പരിശോധന പൂര്‍ത്തിയാക്കാത്ത ഒരു സ്‌കൂള്‍വാഹനവും നിരത്തിലിറക്കാന്‍ അനുവദിക്കില്ല. കഴിഞ്ഞ വർഷം സ്‌കൂൾ ബസ് അപകടത്തിൽപ്പെട്ട് നിരവധി അപകടങ്ങൾ ഉണ്ടായതോടെയാണ് മോട്ടോര്‍വാഹനവകുപ്പ് സ്‌കൂൾ തുറക്കുന്നതിന് മുൻപ് തന്നെ പരിശോധനകൾ കർശനമാക്കിയത്.
by Midhun HP News | May 19, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ചു നഗ്നചിത്രം കൈക്കാലാക്കിയ ശേഷം പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. കരുംകുളം പൊറ്റയിൽ വാറുവിളാകത്തു വീട്ടിൽ ആദി എന്നു വിളിക്കുന്ന ആദിത്യൻ (18), അതിയന്നൂർ വെൺപകൽ നെട്ടത്തോട്ടം ലക്ഷം വീട് കോളനിയിൽ സൂര്യ (18) എന്നിവരാണ് പിടിയിലായത്. പൂവാർ പൊലീസ് ആണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കേസിൽ ഇനിയും രണ്ട് പേരെ പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു.
പ്രണയം നടിച്ച് പെൺകുട്ടിയുടെ നഗ്‌ന ചിത്രങ്ങൾ കൈവശപ്പെടുത്തിയ ആദിത്യൻ, ഇവ തന്‍റെ മൂന്ന് സുഹൃത്തുക്കളുടെ മൊബൈല്‍ ഫോണുകളിലേക്ക് അയച്ചു. തുടർന്ന് പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും 5000രൂപ കൈവശപ്പെടുത്തുകയും ചെയ്തു. പിന്നീട് പ്രതികൾ 4 പേരും ചേർന്ന് പെൺകുട്ടിയെ പീഡിപ്പിക്കാൻ ലക്ഷ്യമിട്ടിരുന്നതായി അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി.
by Midhun HP News | May 19, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ചിറയിൻകീഴ് താലൂക്ക് തല കെ സ്റ്റോർ ഉദ്ഘാടനം നഗരൂർ പഞ്ചായത്തിൽ നന്ദായി വനത്തിൽ പ്രവർത്തിക്കുന്ന റേഷൻ കടയിൽ ആറ്റിങ്ങൽ എംഎൽഎ ഒ.എസ്. അംബിക നിർവഹിച്ചു. നഗരൂർ പഞ്ചായത്ത് പ്രസിഡന്റ് ഡി. സ്മിത അധ്യക്ഷത വഹിച്ചു.
നാട്ടിൻപുറത്തെ ജനങ്ങൾക്ക് സ്മാർട്ട് കാർഡുകളുടെ സഹായത്തോടെ പതിനായിരം രൂപ വരെയുള്ള മിനി ബാങ്കിംഗ് സൗകര്യവും, യൂട്ടിലിറ്റി പെയ്മെന്റ് സർവീസ്, ചോട്ടു ഗ്യാസ് വിതരണം,മിൽമ ഉൽപ്പന്നങ്ങൾ, ശബരി ബ്രാൻഡ് ഉൽപന്നങ്ങൾ, ഓൺലൈൻ ഇതര സർവീസുകൾ ലഭ്യമാകുന്ന കോമൺ സർവീസ് സെന്റർ എന്നിവ ലഭ്യമാക്കിയാണ് റേഷൻ കടകൾ കെ -സ്റ്റോറുകളാക്കി മാറ്റിയത്.
കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി.മുരളി, നഗരൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അബിരാജ്, നഗരൂർ ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനിൽകുമാർ, ജില്ലാ പഞ്ചായത്ത് മെമ്പർ ഗിരീഷ്ണൻ, വാർഡ് മെമ്പർ രേവതി, സിപിഐ കിളിമാനൂർ മണ്ഡലം സെക്രട്ടറി എ. എം.റാഫി, സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി രജിത്, സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി .സുരേഷ് പയക്കാട്, ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജി.സുദർശനൻ, ബിജെപി നഗരൂർ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് തേക്കിൻകാട് രാജേഷ് എന്നിവർ പങ്കെടുത്തു. ചിറയിൻകീഴ് താലൂക്ക് സപ്ലൈ ഓഫീസർ എസ്. ഗീത സ്വാഗതവും റേഷനിങ് ഇൻസ്പെക്ടർ അജിത്. ആർ നന്ദിയും പറഞ്ഞു.

by Midhun HP News | May 19, 2023 | Latest News, കേരളം, ജില്ലാ വാർത്ത
സംസ്ഥാനത്ത് എസ് എസ് എല്‍ സി പരീക്ഷാ ഫലം പ്രഖ്യാപിക്കാനിരിക്കെ ആശങ്കയിലാണ് വിദ്യാര്‍ത്ഥികളെല്ലാം. വിജയ ശതമാനം എല്ലാ വര്‍ഷവും ഉയരുന്നുണ്ടെങ്കിലും എസ് എസ് എല്‍ സി ഒരു കടമ്പ തന്നെയാണ് ഇപ്പോഴും. അതിനാല്‍ തന്നെ നാളത്തെ ഫലത്തിനായി കാത്തിരിക്കുകയാണ് വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ക്കും എല്ലാം. നാളെ മൂന്ന് മണിക്കാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി എസ് എസ് എല്‍ സി ഫലം പ്രഖ്യാപിക്കുന്നത്.
പി ആര്‍ ചേംബറില്‍ വാര്‍ത്താ സമ്മേളനത്തിലൂടെ ശിവന്‍കുട്ടി ഫലം പ്രഖ്യാപിക്കുക. ഫലം പ്രഖ്യാപനത്തിന് പിന്നാലെ തന്നെ
keralaresults.nic.in,
keralapareekshabhavan.in,
sslcexam.kerala.gov.in,
results.kite.kerala.gov.in,
result.kerala.gov.in,
examresults.kerala.gov.in,
results.kerala.nic.in എന്നീ വെബ്സൈറ്റുകളിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ഫലം അറിയാവുന്നതാണ്. വെബ്‌സൈറ്റുകളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് ഷീറ്റ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
Recent Comments