by Midhun HP News | Aug 31, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കട്ടിലില്‍ നിന്നും വീണ പരിക്കേറ്റ് രോഗി മരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ ബന്ധുക്കള്‍ രംഗത്ത്. പക്ഷാഘാതത്തിന് ചികിത്സ തേടിയ ചടയമംഗലം സ്വദേശി സുകുമാരപിള്ളയാണ് മരിച്ചത്. കട്ടിലില്‍ നിന്ന് വീണ് പരിക്കേറ്റ ശേഷം നല്‍കിയ ചികിത്സയില്‍ വീഴ്ചയുണ്ടായെന്നാണ് കുടുംബത്തിന്റെ ആരോപണം. ഐസിയുവിലേക്ക് മാറ്റുന്നതുള്‍പ്പടെയുള്ള നടപടിയുണ്ടായില്ലെന്ന് സുകുമാരപിള്ളയുടെ മകള്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഈ മാസം 26നാണ് ചടയമംഗലം സ്വദേശിയായ സുകുമാരാപിള്ളയെ പക്ഷാഘാതത്തെ തുടര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. അവിടെ വച്ച് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയില്‍ കാര്യാമായ പുരോഗതിയുണ്ടായിരിക്കെ 29ാം തീയതി ഇയാള്‍ കട്ടിലില്‍ നിന്ന് വീണ് ദേഹമാസകലം പരിക്കേറ്റു. മുഖത്തും തലയിലും തുന്നലുകള്‍ ഇടേണ്ടി വന്നു. എന്നാല്‍ വീണ് പരിക്കേറ്റ ശേഷവും ഐസിയുവിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ തയ്യാറായില്ലെന്ന് മകള്‍ പറഞ്ഞു.
വീണ്ടും സ്‌ട്രോക്കിന് സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിട്ടും സ്‌ഫേറ്റി റെയിലിങ് ഉള്ള ബെഡ് നല്‍കിയില്ലെന്നും കുടുംബം ആരോപിക്കുന്നു. എന്നാല്‍ വീണശേഷമുള്ള ചികിത്സയില്‍ അനാസ്ഥയുണ്ടായെന്ന ആരോപണം അടിസ്ഥാനമില്ലാത്തതാണെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് പറഞ്ഞു. 28ാം വാര്‍ഡില്‍ സ്‌ഫേറ്റി റെയിലിങ് ഉള്ള ബെഡ് ഇല്ലാത്തതിനാല്‍ ആണ് സിംഗിള്‍ ബെഡ് നല്‍കിയതെന്ും രണ്ട് ബൈസ്റ്റാന്‍ഡര്‍ മാര്‍ക്ക് നില്‍ക്കാനുള്ള അനുമതി നല്‍കിയിരുന്നതായും സൂപ്രണ്ട് പറഞ്ഞു.
by Midhun HP News | Aug 31, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് സെപ്റ്റംബര്‍ മാസം കെഎസ്ഇബി ഇന്ധന സര്‍ചാര്‍ജ് ഈടാക്കും. കഴിഞ്ഞ മാസങ്ങളില്‍ വൈദ്യുതി വാങ്ങിയ വകയില്‍ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡിനുണ്ടായ അധികച്ചെലവ് നികത്തുന്നതിന്റെ ഭാഗമായാണ് ഉപഭോക്താക്കളില്‍ നിന്നും ഈ തുക ഈടാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ജൂലൈ മാസത്തില്‍ കെഎസ്ഇബിക്ക് അധികമായി വൈദ്യുതി വാങ്ങേണ്ടി വന്നതിനാല്‍ 6.29 കോടി രൂപയുടെ ബാധ്യതയാണ് ഉണ്ടായിട്ടുള്ളത്. ഈ തുകയാണ് സര്‍ചാര്‍ജ് രൂപത്തില്‍ ഈടാക്കാന്‍ ബോര്‍ഡ് ലക്ഷ്യമിടുന്നത്. ഓഗസ്റ്റ് മാലം സര്‍ചാര്‍ജ് പിരിച്ചിരുന്നില്ല.
ഇതനുസരിച്ച് പ്രതിമാസം വൈദ്യുതി ബില്ലടയ്ക്കുന്നവര്‍ക്കും രണ്ടുമാസത്തിലൊരിക്കല്‍ ബില്ലടയ്ക്കുന്നവര്‍ക്കും സര്‍ചാര്‍ജ് ബാധകമായിരിക്കും. പ്രതിമാസ ബില്ലുകാര്‍ക്ക് യൂണിറ്റിന് മൂന്ന് പൈസയും, ദ്വൈമാസ ബില്ലുകാര്‍ക്ക് യൂണിറ്റിന് രണ്ട് പൈസയുമാണ് അധികമായി നല്‍കേണ്ടി വരിക.
കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിന്റെ ചട്ടങ്ങള്‍ പ്രകാരം, ഇന്ധനവിലയിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ മൂലം വൈദ്യുതി വാങ്ങുന്നതിലുണ്ടാകുന്ന അധികച്ചെലവ് ഉപഭോക്താക്കളില്‍ നിന്നും ഈടാക്കാന്‍ വൈദ്യുതി ബോര്‍ഡുകള്‍ക്ക് അധികാരമുണ്ട്. ഇതനുസരിച്ചാണ് കെഎസ്ഇബിയുടെ നടപടി.
by Midhun HP News | Aug 31, 2026 | Latest News, ജില്ലാ വാർത്ത
ലെഗസി ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ഓണാഘോഷ പരിപാടിയുടെ പൊതുസമ്മേളനം കിഴുവിലം ഡിവിഷൻ ജില്ലാ പഞ്ചായത്ത് മെമ്പർ സജിത്ത് മുട്ടപ്പലം ഉദ്ഘാടനം ചെയ്തു. കിഴുവിലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷമീർ കിഴുവിലം ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ചിറയിൻകീഴ് പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്‌പെക്ടർ അഭിലാഷ് സമ്മാനദാനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ അൻവർഷ, ചിറയിൻകീഴ് പോലീസ് സ്റ്റേഷൻ എ എസ് ഐ അൻസാർ എന്നിവർ ആശംസകൾ അറിയിച്ചു.

പൊതുസമ്മേളനത്തിന്റെ ഭാഗമായി നമ്മുടെ നാട്ടിലെ ഡോക്ടറെയും എം ബി ബി എസ് വിദ്യാർത്ഥിനിയെയും എക്സൈസ് ഓഫീസറെയും കലാകാരന്മാരെയും ആദരിച്ചു. വിദ്യാഭ്യാസ രംഗത്ത് മികച്ച നേട്ടം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു.


by Midhun HP News | Aug 31, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് ഉയർന്ന സാമ്പത്തിക, ഭരണ ക്രമക്കേടുകളിൽ സമഗ്ര അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കും. വിഷയത്തിൽ വിശദമായ അന്വേഷണം നടത്താൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി ഫയൽ ആഭ്യന്തര വകുപ്പിന് കൈമാറി.

കായിക വകുപ്പ് തയ്യാറാക്കി സമർപ്പിച്ച പ്രാഥമിക റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് വിഷയത്തിൽ ഉന്നതതല അന്വേഷണം അനിവാര്യമാണെന്ന നിലപാടിലേക്ക് മുഖ്യമന്ത്രി എത്തിയത്. മെസിയെ കേരളത്തിലെത്തിക്കുന്നത് സംബന്ധിച്ച ചർച്ചകൾ ആരംഭിച്ച ഘട്ടം മുതലുള്ള എല്ലാ ഔദ്യോഗിക നടപടിക്രമങ്ങളും ഉത്തരവുകളും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തും. നടന്ന മുഴുവൻ പണമിടപാടുകളും സാമ്പത്തിക ഉറവിടങ്ങളും പരിശോധിക്കും.

സർക്കാർ തലത്തിലും കായിക വകുപ്പിലും നടന്നിട്ടുള്ള വീഴ്ചകളും ക്രമക്കേടുകളും ഫയൽ നീക്കങ്ങളും അന്വേഷണ സംഘം വിശദമായി പരിശോധിക്കും. ഫയൽ ഔദ്യോഗികമായി ആഭ്യന്തര വകുപ്പിന് കൈമാറിയ സാഹചര്യത്തിൽ, അന്വേഷണ സംഘത്തിന്റെ ഘടന, ചുമതലപ്പെടുത്തേണ്ട ഉദ്യോഗസ്ഥർ, അന്വേഷണ പരിധി എന്നിവ സംബന്ധിച്ച അന്തിമ തീരുമാനം ആഭ്യന്തര വകുപ്പ് ഉടൻ കൈക്കൊള്ളും. അന്വേഷണ സംഘത്തെ നിയോഗിച്ചുകൊണ്ടുള്ള ഉത്തരവ് ഉടൻ പുറത്തിറങ്ങും.


by Midhun HP News | Aug 31, 2026 | Latest News, ജില്ലാ വാർത്ത
ഗവൺമെന്റ് എൽപിഎസ് ഇളമ്പയിൽ സ്കൂൾ ബസ് ഡ്രൈവർ തസ്തികയിൽ ഒഴിവുണ്ട്. പരിചയസമ്പന്നരായ ഡ്രൈവർമാർക്ക് മുൻഗണന. താല്പര്യമുള്ളവർ ആവശ്യമായ രേഖകൾ സഹിതം 2026 സെപ്റ്റംബർ ഏഴാം തീയതി തിങ്കളാഴ്ച രാവിലെ 11 മണിക്ക് സ്കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.




by Midhun HP News | Aug 31, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി വിഡി സതീശൻ സന്ദര്‍ശകരെ കാണുന്നതുമായി ബന്ധപ്പെട്ട് പുതിയ ക്രമീകരണങ്ങള്‍ ഏർപ്പെടുത്തി. പൊതുഅവധി അല്ലാത്ത തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകുന്നേരം 3 മണി മുതൽ 5.30 വരെയാണ് സന്ദർശന സമയം. ഈ മൂന്ന് ദിവസങ്ങളിലും പ്രായമായവര്‍, ഭിന്നശേഷിക്കാര്‍, ശാരീരിക അവശതകളുള്ളവര്‍ എന്നിവരെ സെക്രട്ടേറിയറ്റ് വളപ്പിലെ പരാതി പരിഹാര സെല്ലില്‍ മുഖ്യമന്ത്രി നേരിട്ട് കാണും. അതിനുശേഷമായിരിക്കും മുഖ്യമന്ത്രി ഓഫീസില്‍ സന്ദര്‍ശകരെ കാണുക.

മുന്‍കൂട്ടി അപ്പോയിന്റ്മെന്റ് എടുത്തിട്ടുള്ളവര്‍ക്കും ഈ സമയത്ത് ഓഫീസിലെത്തി മുഖ്യമന്ത്രിയെ കാണാം. സെപ്റ്റംബര്‍ 2 മുതല്‍ പുതിയ ക്രമീകരണം നിലവില്‍ വരും. മറ്റു ജില്ലകളില്‍ നിന്ന് എത്തുന്നവര്‍ക്ക് മുഖ്യമന്ത്രിയെ വേഗത്തില്‍ കണ്ട് പരാതി നല്‍കുന്നതിനും തിരക്ക് ഒഴിവാക്കുന്നതിനുമാണ് പുതിയ ക്രമീകരണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

മുഖ്യമന്ത്രി സെക്രട്ടേറിയറ്റില്‍ ഇല്ലാത്ത ദിവസങ്ങളിലും പരാതി പരിഹാര സെല്ലില്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് പരാതി നല്‍കാം. വൈകുന്നേരം 3.00 മുതല്‍ 5.00 വരെ പ്രത്യേകം നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ പൊതുജനങ്ങളുടെ പരാതികള്‍ സ്വീകരിക്കും. നിലവിൽ സാധാരണ സന്ദർശന സമയത്ത് എല്ലാ ദിവസവും മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് പ്രവേശനം അനുവദിച്ചിരുന്നു.


Recent Comments