അമ്മയും കുഞ്ഞും കിണറ്റിൽ വീണ് മരിച്ച നിലയിൽ

അമ്മയും കുഞ്ഞും കിണറ്റിൽ വീണ് മരിച്ച നിലയിൽ

അമ്മയും കുഞ്ഞും കിണറ്റിൽ വീണ് മരിച്ച നിലയിൽ. കോഴിക്കോട് ചേമഞ്ചേരിയിൽ
അമ്മയും കുഞ്ഞും കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. മാവിള്ളി വീട്ടിൽ പ്രജിത്തിന്റെ ഭാര്യ ധന്യ (34), മകൾ പ്രാർത്ഥന (ഒന്നര വയസ്) എന്നിവരാണ് മരിച്ചത്‌.

കൊല്ലം സ്വദേശിനിയുടെ ആറുലക്ഷം രൂപ തട്ടി; വ്യാജ നിർമാതാവ് പിടിയിൽ

കൊല്ലം സ്വദേശിനിയുടെ ആറുലക്ഷം രൂപ തട്ടി; വ്യാജ നിർമാതാവ് പിടിയിൽ

കൊല്ലം: മകനെ സിനിമയിൽ അഭിനയിപ്പിക്കാമെന്നു പറഞ്ഞ് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ വ്യാജ നിർമാതാവ് പിടിയിൽ. ഇളമ്പള്ളുർ സ്വദേശിനിയുടെ പക്കൽ നിന്നാണ് ആറുലക്ഷം രൂപ തട്ടിയെടുത്തത്. മലപ്പുറം നിലമ്പൂർ എടക്കര അറക്കാപറമ്പിൽ വീട്ടിൽ ജോസഫ് തോമസ് (52) ആണ് പിടിയിലായത്. ഇയാളെ പിരപ്പൻകോട് നിന്നാണ് കൊട്ടാരക്കര സൈബർ പൊലീസ് പിടികൂടിയത്. ടിക്കി ആപ്പിലൂടെ ആണ് ജോസഫിനെ പരിചയപ്പെട്ടത്. സിനിമയുടെ നിർമാണ ആവശ്യത്തിന് എന്നു പറഞ്ഞ് 6 ലക്ഷം രൂപ ഗൂഗിൾ പേ വഴിയാണു വാങ്ങിയത്. പല തവണയായാണ് പണം വാങ്ങിയത്. മകന് സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് വാ​ഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്. കൊല്ലം റൂറൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി എസ് ശിവപ്രകാശ്, എസ്ഐ എ എസ് സരിൻ അടക്കമുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ആശുപത്രിയിൽ വന്നപ്പോള്‍ മുതല്‍ പിച്ചും പേയും; ഡ്രസിങ് റൂമിലെത്തിയതോടെ അക്രമം തുടങ്ങിയെന്നും ആശുപത്രി ജീവനക്കാര്‍

ആശുപത്രിയിൽ വന്നപ്പോള്‍ മുതല്‍ പിച്ചും പേയും; ഡ്രസിങ് റൂമിലെത്തിയതോടെ അക്രമം തുടങ്ങിയെന്നും ആശുപത്രി ജീവനക്കാര്‍

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി കൊണ്ടുവരുമ്പോള്‍ സന്ദീപ് പിച്ചും പേയും പറയുന്നുണ്ടായിരുന്നു എന്ന് ആശുപത്രി ജീവനക്കാര്‍. എന്നാല്‍ അടിപിടി കേസില്‍ കസ്റ്റഡിലെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുവരുന്ന സമയത്ത് പ്രതി അക്രമാസക്തനായിരുന്നില്ല. മുറിവ് തുന്നിക്കെട്ടുന്നതിന് ഡ്രസിങ് റൂമിലേക്ക് കൊണ്ടുപോയ സമയത്താണ് യുവാവ് അക്രമാസക്തനായതെന്നും ജീവനക്കാര്‍ പറയുന്നു.

ഡ്രസിങ്ങിനിടെ ഇറങ്ങിയോടിയ സന്ദീപ്, മുറിക്ക് പുറത്ത് നിന്നിരുന്ന പൊലീസുകാര്‍ അടക്കമുള്ളവരെയാണ് ആദ്യം ആക്രമിച്ചത്. ഡ്രസിങ് റൂമില്‍ നിന്ന് എടുത്തതെന്ന് കരുതുന്ന കത്രിക ഉപയോഗിച്ചായിരുന്നു ആക്രമണം. തുടര്‍ന്ന് തൊട്ടടുത്ത മുറിയില്‍ നിന്നിരുന്ന ഡോക്ടര്‍ വന്ദനാ ദാസിനെ ആക്രമിക്കുകയായിരുന്നു. രോഗികളെ നിരീക്ഷിക്കുന്നതിനുള്ള മുറിയിലായിരുന്നു വന്ദനാ ദാസ്. തലയ്ക്കും നെഞ്ചിലും കഴുത്തിലും കുത്തുന്നതാണ് കണ്ടതെന്ന് സംഭവത്തിന്റെ ദൃക്‌സാക്ഷികളായ ആശുപത്രി ജീവനക്കാര്‍ മാധ്യമങ്ങളോട് പറയുന്നു. യുവാവിന്റെ അതിക്രമം കണ്ട് പരിഭ്രാന്തരായ ജീവനക്കാര്‍ അടക്കമുള്ളവര്‍ ഓടിമാറി. അതിനിടെ ശബ്ദം കേട്ട് ഓടിയെത്തിയ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരും ആംബുലന്‍സ് ഡ്രൈവറും പൊലീസുകാരും ചേര്‍ന്നാണ് യുവാവിനെ പിടികൂടിയത്.

വനിതാ ഡോക്ടര്‍ വന്ദനാ ദാസിനെ പ്രതി ആറുതവണയാണ് കുത്തിയത്. കോട്ടയം കടുത്തുരുത്തിയിലെ വ്യാപാരിയായ മോഹന്‍ദാസിന്റെ ഏകമകളാണ് കുത്തേറ്റ് മരിച്ച വന്ദന. പ്രതി പൂയപ്പള്ളി സ്വദേശി സന്ദീപ് സ്‌കൂള്‍ അധ്യാപകനാണ്. നെടുമ്പന യുപി സ്‌കൂള്‍ അധ്യാപകനായ സന്ദീപ് ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്. ലഹരിക്ക് അടിമയായതിന് പിന്നാലെയാണ് സസ്‌പെന്‍ഷന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.

കുട്ടികള്‍ക്ക് പിഴ ഒഴിവാക്കുമോ?; നിര്‍ണായക തീരുമാനം ഇന്ന്

കുട്ടികള്‍ക്ക് പിഴ ഒഴിവാക്കുമോ?; നിര്‍ണായക തീരുമാനം ഇന്ന്

തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളില്‍ മാതാപിതാക്കള്‍ക്കൊപ്പം 12 വയസ്സില്‍ താഴെയുള്ള ഒരു കുട്ടിക്ക് കൂടി യാത്ര ചെയ്യാന്‍ ഇളവ് അനുവദിക്കണമെന്ന ആവശ്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ഇന്ന്. സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാനമൊട്ടാകെ എഐ ക്യാമറ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ഗതാഗതവകുപ്പിന്റെ ഉന്നതതല യോഗം ഇന്ന് മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തില്‍ ചേരും. ഇതില്‍ മാതാപിതാക്കള്‍ക്കൊപ്പം 12 വയസ്സില്‍ താഴെയുള്ള ഒരു കുട്ടിക്ക് കൂടി ഹെല്‍മറ്റ് ധരിച്ച് ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുന്നതിന് ഇളവ് അനുവദിക്കുന്ന കാര്യം ചര്‍ച്ചയാകുമെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ മാസം 20നാണ് പുതിയ റോഡ് സുരക്ഷാപദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. എന്നാല്‍ ഈ മാസം 19 വരെ പിഴയീടാക്കാതെ ബോധവല്‍ക്കരണമാണ് ഉദ്ദേശിച്ചിരുന്നത്. അതിനിടെയാണ് ക്യാമറ സ്ഥാപിക്കലില്‍ അഴിമതി ആരോപണവും തുടര്‍ വിവാദവുമുണ്ടായത്.

ഇരുചക്ര വാഹനങ്ങളില്‍ പോകുന്ന 12 വയസ്സില്‍ താഴെയുള്ള കുട്ടിക്ക് 3 പേര്‍ യാത്ര ചെയ്യുമ്പോള്‍ ചുമത്തുന്ന പിഴയീടാക്കുമെന്ന വ്യവസ്ഥയില്‍ ഇളവു വേണമെന്ന് വ്യാപകമായാണ് ആവശ്യം ഉയര്‍ന്നത്. ഇക്കാര്യത്തില്‍ കേന്ദ്രനിയമത്തിലെ വ്യവസ്ഥയില്‍ ഇളവുവരുത്തണമെന്നായിരുന്നു ആദ്യം ഗതാഗതവകുപ്പ് വിശദീകരിച്ചതെങ്കിലും സംസ്ഥാന സര്‍ക്കാര്‍ തന്നെ ഈ ഇളവ് കൊണ്ടുവരുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമെടുക്കുമെന്നാണ് വിവരം.

ആശുപത്രിയിൽ വന്നപ്പോള്‍ മുതല്‍ പിച്ചും പേയും; ഡ്രസിങ് റൂമിലെത്തിയതോടെ അക്രമം തുടങ്ങിയെന്നും ആശുപത്രി ജീവനക്കാര്‍

വന്ദനാ ദാസിനെ കുത്തിയത് ആറുതവണ, സന്ദീപ് സ്‌കൂള്‍ അധ്യാപകന്‍; ലഹരിക്കടിമയായതോടെ സസ്‌പെന്‍ഷന്‍

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ വന്ദനാ ദാസിനെ പ്രതി കുത്തിയത് ആറുതവണ. കോട്ടയം കടുത്തുരുത്തിയിലെ വ്യാപാരിയായ മോഹന്‍ദാസിന്റെ ഏകമകളായ വന്ദനയുടെ നെഞ്ചിനും നട്ടെല്ലിനും കഴുത്തിലുമാണ് കത്രിക ഉപയോഗിച്ച് പ്രതി സന്ദീപ് കുത്തിയതെന്ന് പൊലീസ് പറയുന്നു. ഡോക്ടറെ ആക്രമിക്കുന്നത് കണ്ട് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കം നാലുപേര്‍ക്ക് കുത്തേറ്റത്.

പ്രതി പൂയപ്പള്ളി സ്വദേശി സന്ദീപ് സ്‌കൂള്‍ അധ്യാപകനാണ്. നെടുമ്പന യുപി സ്‌കൂള്‍ അധ്യാപകനായ സന്ദീപ് ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്. ലഹരിയ്ക്ക് അടിമയായതിന് പിന്നാലെയാണ് സസ്‌പെന്‍ഷന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. അടിപിടി കേസില്‍ കസ്റ്റഡിയിലെടുത്ത സന്ദീപിനെ മുറിവ് തുന്നിക്കെട്ടുന്നതിന് വേണ്ടിയാണ് ആശുപത്രിയില്‍ കൊണ്ടുപോയത്.

ഡ്രസിങ് റൂമില്‍ വച്ച് അവിടെ ഉണ്ടായിരുന്ന കത്രിക ഉപയോഗിച്ച് ഹൗസ് സര്‍ജന്‍ ആയി പ്രാക്ടീസ് ചെയ്യുന്ന വന്ദനാ ദാസിനെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ ഡോക്ടറെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരിക്ക് ഗുരുതരമായതിനാല്‍ വെന്റിലേറ്റിലേക്ക് മാറ്റിയ വന്ദനാ ദാസ് മണിക്കൂറുകള്‍ക്ക് ശേഷം ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് മരിച്ചത്.

ഇന്നലെ വൈകീട്ടാണ് സന്ദീപ് വീടിന് സമീപമുള്ളവരുമായി അടിപിടി കൂടിയത്. യുവാവ് തന്നെയാണ് പൊലീസിനെ വിളിച്ചുവരുത്തിയത്. കാലിന് പരിക്കേറ്റ സന്ദീപിനെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്കായി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.

കേരളത്തില്‍ ഇന്നും നാളെയും ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

കേരളത്തില്‍ ഇന്നും നാളെയും ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്ര ന്യുന മര്‍ദ്ദം അതിതീവ്ര ന്യുന മര്‍ദ്ദമായി ശക്തി പ്രാപിച്ചതായി കാലാവസ്ഥാ വകുപ്പ്. വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന അതിതീവ്ര ന്യുന മര്‍ദ്ദം ഇന്ന് വൈകുന്നേരത്തോടെ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ ഫലമായി കേരളത്തില്‍ ഇന്നും നാളെയും ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ മിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പില്‍ പറയുന്നു.

വടക്ക് വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദം നാളെ രാവിലെയോടെ തീവ്രചുഴലിക്കാറ്റായും മെയ് 12 ന് അതി തീവ്രചുഴലിക്കാറ്റായും ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. അതിനുശേഷം വടക്ക് വടക്ക് കിഴക്ക് ദിശ മാറി മെയ് 13 ഓടെ ശക്തി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മെയ് 14 ന് ഉച്ചയോടെ ബംഗ്ലാദേശിനും മ്യാന്‍മറിനും ഇടയില്‍ പരമാവധി 130 കിമീ വേഗത്തില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.