ടിപ്പറിടിച്ച് ചിറയിൻകീഴ് സ്വദേശിനിയ്ക്ക് ദാരുണാന്ത്യം

ടിപ്പറിടിച്ച് ചിറയിൻകീഴ് സ്വദേശിനിയ്ക്ക് ദാരുണാന്ത്യം

ടിപ്പറിടിച്ച് ചിറയിൻകീഴ് സ്വദേശിനിയ്ക്ക് ദാരുണാന്ത്യം. രാവിലെ കഴകൂട്ടം ജംഗ്ഷനിൽ വച്ചാണ് അപകടം സംഭവിച്ചത്. അപകടത്തിൽ ചിറയിൻകീഴ് സ്വദേശിനി ഫരീദാ ബീഗം (43) ആണ് മരണപ്പെട്ടത്.

ആതിരയുടെ ആത്മഹത്യ: പ്രതി ലോഡ്ജിൽ മരിച്ചനിലയിൽ

കോട്ടയം: സൈബർ അധിക്ഷേപത്തെ തുടർന്ന് കോട്ടയം കടുത്തുരുത്തിയിൽ ആതിര ജീവനൊടുക്കിയ കേസിലെ പ്രതി അരുൺ വിദ്യാധരൻ ആത്മഹത്യ ചെയ്ത നിലയിൽ. കാഞ്ഞങ്ങാട് നോർത്ത് കോട്ടച്ചേരിയിലെ അപ്സര ലോഡ്ജിലാണ് പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെയാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലോഡ്ജ് ജീവനക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി.

കോട്ടയം കടുത്തുരുത്തിയില്‍ സൈബര്‍ ആക്രമണത്തെ തുടര്‍ന്നാണ് ആതിര എന്ന യുവതി ജീവനൊടുക്കിയത്. സംഭവത്തില്‍ പ്രതിയായ അരുണ്‍ വിദ്യാധരനെ കണ്ടെത്തുന്നതിനുവേണ്ടി പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതിയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് നാട്ടില്‍ പ്രതിഷേധം ശക്തിപ്പെട്ടതിനിടെയാണ് പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ തമിഴ്‌നാട്ടിലേക്കു കടന്നു എന്നായിരുന്നു പോലീസ് നിഗമനം.

പാലോട് കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ ഒ പി ബ്ലോക്ക്‌

പാലോട് കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ ഒ പി ബ്ലോക്ക്‌

ആർദ്രം മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച പാലോട് കുടുംബരോഗ്യ കേന്ദ്രത്തിന്റ ഒ.പി. ബ്ലോക്ക് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. പാലോട് സി.എച്ച്.സിയിയെ ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രമാക്കി ഉയർത്തിയതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ പ്ലാൻ ഫണ്ട് ഉപയോഗിച്ചാണ് ഒ.പി. ബ്ലോക്ക് പുതുക്കിപണിതത്. എല്ലാവർക്കും സമഗ്രമായ ആരോഗ്യ പരിരക്ഷ എന്നതാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.

എൻ.എച്ച്.എം ആർദ്രം പദ്ധതിയുടെ ഭാഗമായി സി.എച്ച്.സി യെ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നതിനായി നൽകിയ മൂപ്പത്തി ഏഴര ലക്ഷം രൂപ നവീകരണ പ്രവർത്തനങ്ങൾക്കും ഒ.പി കെട്ടിടത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കും വേണ്ടി വിനിയോഗിച്ചു.ആധുനിക സംവിധാനങ്ങളോടെ നിർമ്മിച്ചിരിക്കുന്ന ഒ.പി ബ്ലോക്കിൽ വികലാംഗ സൗഹൃദ പാതകൾ, ജീവിതശൈലി രോഗം നിയന്ത്രണ ക്ലിനിക്, രോഗികൾക്കായുള്ള മറ്റ് സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുന്നു.

ഡി.കെ.മുരളി എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വാമനപുരം ബ്ലോക്ക് പ്രസിഡന്റ് ജി. കോമളം, ജില്ലാ പഞ്ചായത്ത് അംഗം സോഫി തോമസ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ:ബിന്ദു മോഹൻ, എൻ എച്ച് എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ: ആശാവിജയൻ, എന്നിവരും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.

വനിതാ പൊലീസ് ചമഞ്ഞ് പണം തട്ടിയ കേസിൽ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: വനിതാ പൊലീസ് ചമഞ്ഞ് പണം തട്ടിയ കേസിൽ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വെങ്ങാനൂർ സ്വദേശിനി അശ്വതി കൃഷ്ണ (29) യെയാണ് വിഴിഞ്ഞം പൊലീസ് പിടികൂടിയത്. കോട്ടുകാൽ ചൊവ്വര കാവുനട തെക്കേകോണത്ത് വീട്ടിൽ അനുപമയുടെ പരാതിയിൽ ആണ് അശ്വതിയെ വിഴിഞ്ഞം പൊലീസ് പിടികൂടിയത്. ജോലി വാഗ്ദാനം നൽകിയും വീട് വയ്ക്കാൻ ലോൺ തരപ്പെടുത്തി നൽകാമെന്നും വിശ്വസിപ്പിച്ച് കഴിഞ്ഞ വർഷം നവംബർ മുതൽ ഈ വർഷം ജനുവരി വരെ പല തവണകളായി ഗൂഗിൾ പേ വഴി 1,60,000 രൂപ തട്ടിച്ചു എന്നാണ് പരാതി.

അനുപമയുടെ വിശ്വാസ്യത പിടിച്ചുപറ്റാൻ 7 ലക്ഷം രൂപയുടെ ലോൺ പാസായെന്ന് കാട്ടി ചെക്ക് നൽകിയാണ് പണം തട്ടിയത്. പണം പിൻവലിക്കാൻ ഈ ചെക്ക് ബാങ്കിൽ നൽകിയപ്പോൾ ആണ് വണ്ടി ചെക്ക് ആണ് എന്ന് അറിയുന്നത്. കബളിപ്പിക്കപ്പെട്ടു എന്ന് മനസിലായതോടെ അനുപമ വിഴിഞ്ഞം പൊലീസിൽ പരാതി നൽകി. ഭർത്താവുമായി അകന്ന് കഴിയുന്ന അശ്വതി വിഴിഞ്ഞം സ്റ്റേഷനിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥ ആണെന്നും ഭർത്താവ് പൊലീസ് ഡ്രൈവർ ആണെന്നുമാണ് പലരെയും പറഞ്ഞു വിശ്വസിപ്പിച്ചിരുന്നതെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു.

താന്‍ പൊലീസ് ആണെന്ന് വിശ്വസിപ്പിക്കാനായി സ്കൂളിലെ എസ്.പി.സി പരിശീലനത്തിനിടയിൽ പൊലീസുകാരോടൊപ്പം നിന്ന് എടുത്ത ഫോട്ടോകളും ഇവർ സൂക്ഷിച്ചിരുന്നു. ഈ ചിത്രങ്ങള്‍ കാണിച്ച് ആണ് ഇവർ പലരെയും പൊലീസ് ആണെന്ന് വിശ്വസിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു. എന്നാൽ കുറച്ചു പേരോട് സീരിയൽ നടിയാണെന്നും തിരക്കഥാകൃത്ത് ആണെന്നുമാണ് യുവതി പറഞ്ഞിരുന്നത്. ആൾമാറാട്ടം നടത്തിയതിനും വഞ്ചനാ കുറ്റത്തിനുമാണ് പൊലീസ് അശ്വതിയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻന്റ് ചെയ്തു.

ഓട്ടോ ഡ്രൈവറെ വീടുകയറി വെട്ടി പരിക്കേല്പിച്ചു

ഓട്ടോ ഡ്രൈവറെ വീടുകയറി വെട്ടി പരിക്കേല്പിച്ചു

തിരുവനന്തപുരം: മങ്കാട്ടു കടവിൽ ഓട്ടോ ഡ്രൈവറെ വീടുകയറി വെട്ടി പരിക്കേല്പിച്ചു. പെരുകാവ് സ്വദേശി അരുണിനാണ് വെട്ടേറ്റത്. ഇന്നലെ രാത്രിയാണ് നാലംഗ സംഘം വീട്ടില്‍ കയറി പരിക്കേല്‍പ്പിച്ചത്. ഇരുകൈകള്‍ക്കും ഗുരുതരമായി പരിക്കേറ്റ യുവാവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. അരുണിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. മലയിൻകീഴ് പോലീസ് കേസെടുത്തു.

വായ്മൂടികെട്ടി പ്രതിഷേധം

വായ്മൂടികെട്ടി പ്രതിഷേധം

നാവായികുളം ഗവ: ഹൈസ്കൂളിൽ ലക്ഷങ്ങളുടെ നാശനഷ്ടം വരുത്തിയ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ സ്കൂളിന് മുന്നിൽ ബി.ജെ.പി പ്രവർത്തകർ വായ്മൂടി കെട്ടി പ്രതിഷേധം നടത്തി.