by liji HP News | May 4, 2023 | Latest News, കേരളം, ജില്ലാ വാർത്ത
നാവായിക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കഴിഞ്ഞ 17ന് രാത്രി സാമൂഹികവിരുദ്ധർ കയറി ഫർണിച്ചർ ഉൾപ്പെടെയുള്ള സ്കൂളിലെ സാധനസാമഗ്രികൾ തകർത്ത് 10 ലക്ഷത്തോളം രൂപയുടെ നഷ്ടം വരുത്തിയ സംഭവത്തിൽ പ്രതികളെ എത്രയും വേഗം പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് കെപിഎസ്ടിഎ കിളിമാനൂർ ഉപജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സംഭവം കഴിഞ്ഞ് രണ്ടാഴ്ചയിലധികമായിട്ടും യാതൊരു തുമ്പും കിട്ടാതെ പൊലീസ് ഇരുട്ടിൽ തപ്പുകയാണ്. നടപടി വൈകിപ്പിക്കുന്നതിലൂടെ പ്രതികളെ രക്ഷപ്പെടാൻ വഴിയൊരുക്കുകയാണ് അധികാരികൾ ചെയ്യുന്നത്. കുറ്റവാളികളെ എത്രയും വേഗം അറസ്റ്റ് ചെയ്തു നിയമത്തിനു മുന്നിൽ ഹാജരാക്കണമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടികൾ സ്വീകരിക്കണമെന്നും കെ പി എസ് ടി കിളിമാനൂർ ഉപജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
by liji HP News | May 4, 2023 | Latest News, കേരളം, ജില്ലാ വാർത്ത
പ്രസാര്‍ ഭാരതിയ്ക്ക് കീഴിലെ ഔദ്യോഗിക റേഡിയോ പ്രക്ഷേപണമായ ഓള്‍ ഇന്ത്യ റേഡിയോ ഇനി അറിയപ്പെടുക ആകാശവാണി എന്നു മാത്രം. ഓള്‍ ഇന്ത്യ റേഡിയോ എന്ന വിശേഷണം പൂര്‍ണമായി ഒഴിവാക്കാനും ആകാശവാണി എന്നു മാത്രം ഉപയോഗിക്കാനും നിര്‍ദേശിച്ചുള്ള ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറങ്ങി. 1936 ലാണ് രാജ്യത്തെ ഔദ്യോഗിക റേഡിയോ പ്രക്ഷേപണത്തിന് ഓള്‍ ഇന്ത്യ റേഡിയോ എന്ന പേര് നല്‍കിയത്. നോബേല്‍ ജേതാവ് രവീന്ദ്രനാഥ ടാഗോറായിരുന്നു ആകാശവാണി എന്ന വാക്ക് 1939 ല്‍ ആദ്യമായി വിളിച്ചത്.
by liji HP News | May 4, 2023 | Latest News, കേരളം, ജില്ലാ വാർത്ത
അരിക്കൊമ്പന്റെ കഴുത്തിലെ സാറ്റലൈറ്റ് റേഡിയോ കോളറിൽ നിന്നുമുള്ള സിഗ്നലുകൾ ഇന്നലെ മുതൽ വീണ്ടും കിട്ടിത്തുടങ്ങിയിരുന്നു. ആന ഇന്നലെ തമിഴ്‌നാട് അതിർത്തിയോട് ചേർന്നുള്ള മാവടി ഭാഗത്തായിരുന്നു ഉണ്ടായിരുന്നത്. തമിഴ്‌നാട് വനമേഖലയിലെ മണ്ണാത്തിപ്പാറയിലേക്ക് കടന്ന ശേഷം പെരിയാർ വനമേഖലയിലേക്ക് തിരികെയെത്തുകയായിരുന്നു.
റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ ചൊവ്വാഴ്ച പുലർച്ചെ മുതൽ ലഭിക്കാതിരുന്നത് വനം വകുപ്പ് ഉദ്യോഗസ്ഥരെ കൂടുതൽ ആശങ്കയിലാക്കിയിരുന്നു. ആന ഇടതൂർന്ന ചോലവനത്തിലോ മലയിടുക്കിലോ ആയിരുന്നതിനാലാകാം സിഗ്നലുകൾ നഷ്ടമായത് എന്നാണ് നിഗമനം. എന്നാൽ ചൊവ്വാഴ്ച രാത്രിയോട് കൂടി വീണ്ടും സിഗ്നലുകൾ ലഭിച്ചു തുടങ്ങിയത്.
കഴിഞ്ഞ ദിവസം അരിക്കൊമ്പൻ എത്തിയ വണ്ണാത്തിപ്പാറയിൽ നിന്ന് അഞ്ച് കിലോമീറ്ററിനപ്പുറം തമിഴ്‌നാട്ടിലെ ജനവാസമേഖലയാണ്. ആന ഇവിടേയ്‌ക്ക് കടക്കുന്നുണ്ടോ എന്ന് തമിഴ്‌നാട് വനം വകുപ്പും നിരീക്ഷിക്കുന്നുണ്ട്. തമിഴ്‌നാട്ടിലെ ജനവാസ മേഖലകളിലേക്ക് കടന്നാൽ കേരളത്തിലേക്ക് അരിക്കൊമ്പനെ ഓടിച്ചു വിടും. ഇത്തരത്തിൽ ഒരു സാഹചര്യം ഉണ്ടാവുകയാണെങ്കിൽ അരിക്കൊമ്പൻ ചിന്നക്കനാലിൽ തിരികെയെത്താനും സാദ്ധ്യതയുണ്ട്. എന്നാൽ ആന ജനവാസ മേഖലകളിലേക്ക് കടക്കുകയാണെങ്കിൽ പടക്കം പൊട്ടിച്ച് കാട് കയറ്റാനും വനം വകുപ്പ് ആലോചന നടത്തുന്നുണ്ട്.
by liji HP News | May 4, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊല്ലം: കൊല്ലം അഞ്ചലിൽ പൊലീസ് ജീപ്പ് മറിഞ്ഞ് മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റു. ഏരൂർ പൊലീസിന്റെ ജീപ്പാണ് അപകടത്തിൽപെട്ടത്. രാവിലെ ഏഴ് മണിക്കായിരുന്നു അപകടം. പരിക്കേറ്റ എസ്ഐ വേണു, എഎസ്ഐ ശ്രീകുമാർ, സിപിഒ ആരുൺ എന്നിവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റൊരു വാഹനത്തെ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ ജീപ്പ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ആരുടെയും പരുക്ക് ഗുരുതരം അല്ലെന്ന് പൊലീസ് അറിയിച്ചു.
by liji HP News | May 4, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനത്തിന്റെ ഭക്ഷ്യ ഉൽപ്പന്നങ്ങൾ വിപണനം നടത്തുന്നതിന് ഫീൽഡ് സ്റ്റാഫുകളെ നിയമിക്കുന്നു. ആശാ വർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ എന്നിവർക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 9946953070 എന്ന നമ്പരിൽ ബന്ധപ്പെടുക.
by liji HP News | May 4, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ: വിജയൻ പാലാഴിയുടെ ‘പ്രളയം + ജീവധാര’ എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം മേയ് 07 ഞായറാ ഴ്ച വൈകിട്ട് 3 ന് ആറ്റിങ്ങൽ മൂന്നുമുക്ക് കുറുപ്പ് ലൈൻ ജ്യോതിസ് സെൻട്രൽ സ്കൂൾ ആഡിറ്റോറിയത്തിൽ നടക്കും. കവി കാര്യവട്ടം ശ്രീകണ്ഠൻ നായർ, ജ്യോതിസ് ഗ്രൂപ്പ് ഓഫ് സ്കൂൾ ചെയർമാൻ എസ്. ജ്യോതിസ് ചന്ദ്രന് നൽകി പ്രകാശനം ചെയ്യും. മലയാള ശാല പ്രസിഡന്റ് സുരേഷ് കൊളാഷ് അദ്ധ്യക്ഷത വഹിക്കും. സാഹിത്യകാരായ വർക്കല ഗോപാലകൃഷ്ണൻ, സുജ കമല , ബിനു വേലായുധൻ, ബാലചന്ദ്രൻ നായർ, സാജൻ പി. കവലയൂർ, എം.അർ.മധു, വഞ്ചിയൂർ ഉദയകുമാർ, സംവിധായകൻ ഡിങ്കിരി അനിൽ, ജ്യോതിസ് സ്കൂൾ ഡയറക്ടർ സന്തോഷ്.വി, അസോസിയേറ്റ് ഡയറക്ടർ മനോജ് ഗോപിനാഥ് , ഗ്രന്ഥകാരൻ വിജയൻ പാലാഴി എന്നിവർ സംസാരിക്കും.
ഇതോടനുബന്ധിച്ച് നടക്കുന്ന കവിയരങ്ങ് കവലയൂർ എസ്. താണുവൻ ആചാരി ഉദ്ഘാടനം ചെയ്യും. ദീപക് പ്രഭാകരൻ അദ്ധ്യക്ഷത വഹിക്കും. യു.എൻ. ശ്രീകണ്ഠൻ, വിജയൻ ചന്ദനമാല, കായിക്കര അശോകൻ, ശൈലകുമാർ, ആറ്റിങ്ങൽ ശശി, ജയശ്രീ ആറ്റിങ്ങൽ, ആറ്റിങ്ങൽ ഗോപൻ, സുജ കമല, രാധാകൃഷ്ണൻ നായർ, രശ്മി.എം.ആർ,ശുഭ ആറ്റിങ്ങൽ, കുമാരി ശ്രദ്ധാ പ്രദീപ്, ഹൃദ്യ എം.എസ്, അശ്വതി അനിൽ,കുമാരി സാന്ദ്രജ. എ.എസ് എന്നിവർ പങ്കെടുക്കും.
Recent Comments