by Midhun HP News | May 1, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: മെയ് ദിന റാലി കേന്ദ്ര – സംസ്ഥാന സർക്കാറുകളുടെ തൊഴിൽ വിരുദ്ധ നയങ്ങൾക്കെതിരെയുള്ള താക്കിത് കൂടിയായി മാറിയെന്ന് രമേശ് ചെന്നിത്തല. തൊഴിലാളികൾക്ക് വേണ്ടി കോൺഗ്രസ് ഗവണ്മെന്റുകൾ കൊണ്ടുവന്ന തൊഴിൽ നിയമങ്ങൾ എല്ലാം ഇല്ലാതായിക്കൊണ്ടിരിക്കുന്നു. വിരലിൽ എണ്ണാവുന്ന ചില കോർപ്പറേറ്റ്കൾക്കു വേണ്ടി മാത്രമായി മാറിയെന്നും അദ്ദേഹം സൂചിപ്പിച്ചു. ചുമട്ടു തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടന്ന മെയ്ദിന റാലിയോടാനുബന്ധിച്ചുള്ള സമ്മേളനം
ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചുമട്ടു തൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വർക്കല കഹാർ എക്സ് എം. എൽ. എ അദ്ധ്യക്ഷത വഹിച്ചു. ഐ. എൻ. റ്റി. യു. സി സീനിയർ സെക്രട്ടറി കെ. സരേഷ് ബാബു, പാലോട് രവി, ആറ്റിങ്ങൽ അജിത് കുമാർ, ചെറുവയ്ക്കൽ പദ്മകുമാർ, ചാല നാസർ, ജി. സുബോധൻ, ഉള്ളൂർ മുരളി, പാറ്റൂർ സുനി, വട്ടപ്പാറചന്ദ്രൻ, ശാസ്താവട്ടം രാജേന്ദ്രൻ, എം. എ സമദ്, ചീരാണിക്കര ബാബു, അരുൺ നെയ്യാറ്റിൻകര, ചാരാച്ചിറ രാജീവ്, വള്ളക്കടവ് ഹാജ എന്നിവർ സംസാരിച്ചു. തമ്പാനൂർ രവി പ്രതിജ്ഞ വാചകം ചൊല്ലി.
by Midhun HP News | May 1, 2023 | Latest News, കേരളം, ജില്ലാ വാർത്ത
2024ലെ പൊതു തെരഞ്ഞെടുപ്പ് ഏപ്രിൽ, മെയ് മാസങ്ങളിൽ നടന്നേക്കും. അർധ സൈനിക വിഭാഗങ്ങളുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സുരക്ഷയുമായി ബന്ധപ്പെട്ട ആശയവിനിമയം തുടങ്ങി. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി സൈനികരെ വിന്യസിക്കുന്നതിനുള്ള സജ്ജീകരണങ്ങൾ ഉണ്ടാക്കുകയാണ് ലക്ഷ്യം. ഇതനുസരിച്ച് ഏതൊക്കെ സംസ്ഥാനങ്ങളിൽ ഏതൊക്കെ വിഭാഗങ്ങളെ വിന്യസിക്കണം എന്നതടക്കം തീരുമാനിക്കും.
അതേസമയം ഈ വർഷം നടക്കുന്ന കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക ബിജെപി പുറത്തിറക്കി. സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് പാർട്ടി വാഗ്ദാനം ചെയ്യുന്നു. ബിപിഎൽ കാർഡ് ഉടമകൾക്ക് മൂന്ന് പാചക വാതക സിലിണ്ടറുകൾ സൗജന്യമായി നൽകും. ഇതുകൂടാതെ എല്ലാ വാർഡുകളിലും അടൽ ആഹാർ കേന്ദ്രം സ്ഥാപിക്കുമെന്നും എല്ലാ ബിപിഎൽ കാർഡുടമകൾക്കും പോഷകാഹാര പദ്ധതിയിൽ അരലിറ്റർ നന്ദിനി പാൽ നൽകുമെന്നും പ്രകടന പത്രികയിൽ പറയുന്നു.
by Midhun HP News | May 1, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ: നഗരസഭ അമ്പലമുക്ക് പതിമൂന്നാം വാർഡിലെ ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം അടൂർപ്രകാശ് എം. പി നിർവ്വഹിച്ചു. വാർഡ് കൗൺസിലർ കെ. ജെ. രവികുമാർ അധ്യക്ഷനായിരുന്നു. നഗരസഭ കൗൺസിലർ പി. ഉണ്ണികൃഷ്ണൻ ഹൈമാസ്റ്റ് നിർമ്മാണകമ്മിറ്റി കൺവീനർ പി. ജയചന്ദ്രൻ നായർ, അമ്പലമുക്ക് റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് വി. ശ്രീനിവാസൻ,എന്നിവർ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിച്ചു.

by Midhun HP News | May 1, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കേരള ഫയർ ഫോഴ്സും കല്ലിൻമൂട് വാർഡ് സമിതിയും സംയുക്തമായി സുരക്ഷ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കല്ലിൻമൂട് വി ഇ ഒ ഹാളിൽ നടന്ന ക്ലാസിന്റെ ഉദ്ഘാടനം കല്ലിൻമൂട് വാർഡ് മെമ്പർ പൂവണത്തുംമൂട് മണികണ്ഠൻ നിർവഹിച്ചു. ദൈനംദിന ജീവിതത്തിലെ ഒട്ടനവധി സുരക്ഷ പ്രശ്നങ്ങളെ കുറിച്ചും സുരക്ഷ മുൻകരുതലുകളെ കുറിച്ചും ക്ലാസിൽ ഫയർ ഫോഴ്സ് ഉദ്ദ്യോഗസ്ഥർ ക്ലാസെടുത്തു.
വെഞ്ഞാറമൂട് ഫയർ സ്റ്റേഷനിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജോർജ് എ.റ്റി, ഓഫീസർമാരായ മനോജ് ആർ, സജി എന്നിവർ ക്ലാസുകൾ എടുത്തു. കല്ലിൻമൂട് വാർഡ് സമിതി ഭാരവാഹികൾ, വയോജന ക്ലബ് ഭാരവാഹികൾ, കുടുംബശ്രീ ഭാരവാഹികൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.
by Midhun HP News | May 1, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ: മത്സ്യബന്ധന ലോറികളിൽ നിന്നും മലിന ജലം വീടുകളുടെ മുന്നിൽ ഒഴുക്കുന്നതായി പരാതി. ആലംകോട് പ്രദേശങ്ങളിലാണ് സംഭവം. രാത്രി കാലങ്ങളിൽ നടന്നു വന്നിരുന്ന പ്രവൃത്തി ഇപ്പോൾ പട്ടാപ്പകൽ തുടരുകയാണെന്നാണ് നാട്ടുകാരുടെ പരാതി. എത്രയും വേഗം അധികൃതർ ഇതിനൊരു പരിഹാരം കാണണമെന്നാണ് പ്രദേശവാസികൾ.


by Midhun HP News | May 1, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ന്യൂഡല്‍ഹി: സാമ്പത്തിക രംഗത്ത് ഓരോ ദിവസവും പുതിയ മാറ്റങ്ങള്‍ സംഭവിച്ച് കൊണ്ടിരിക്കുകയാണ്. സാങ്കേതികവിദ്യയുടെ കടന്നുവരവോടെ, മെച്ചപ്പെട്ട സേവനവും സുരക്ഷയും ഉറപ്പാക്കുന്നതിനാണ് പ്രധാനമായി മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. സാമ്പത്തിക രംഗത്ത് ഇന്നുമുതല്‍ ഉണ്ടായ രണ്ടു മാറ്റങ്ങള്‍ നോക്കാം. അക്കൗണ്ടില്‍ ആവശ്യത്തിന് പണം ഇല്ലാത്ത കാരണത്താല്‍ എടിഎം ഇടപാട് പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കില്‍ ഇന്നുമുതല്‍ പത്തുരൂപയും ജിഎസ്ടിയും ( പത്ത് രൂപ പ്ലസ് ജിഎസ്ടി) ചാര്‍ജ്ജായി ഈടാക്കുമെന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക് അറിയിച്ചു.
മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിക്കാന്‍ ഇ- വാലറ്റ് ഉപയോഗിക്കുന്നവര്‍ കെവൈസി നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് സെബി അറിയിച്ചു. റിസര്‍വ് ബാങ്ക് നിര്‍ദേശപ്രകാരമുള്ള ഈ വ്യവസ്ഥ നിക്ഷേപകര്‍ പാലിക്കുന്നു എന്ന് മ്യൂച്ചല്‍ ഫണ്ട് കമ്പനികള്‍ ഉറപ്പാക്കണമെന്നും സെബിയുടെ ഉത്തരവില്‍ പറയുന്നു. പുതിയ വ്യവസ്ഥ ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു. കെവൈസി നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കില്‍ ഇന്നുമുതല്‍ ഇ- വാലറ്റ് വഴി നിക്ഷേപിക്കാന്‍ സാധിക്കില്ല.
Recent Comments