by liji HP News | Apr 28, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഇന്നു രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി ജില്ലകളിലാണ് മഞ്ഞ ജാഗ്രതാ നിര്‍ദേശം. സംസ്ഥാനത്ത് ഇടിമിന്നല്‍ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്.
30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നാളെ ഇടുക്കി, പാലക്കാട് ജില്ലകളിലും, 30 ന് പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലും യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
by liji HP News | Apr 27, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ഇന്ന് സ്വന്തം തട്ടകത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ നേരിടാനൊരുങ്ങുന്നു. പരിശീലനത്തിനിടെ ആരാധകരുമായി സമയം ചെലവഴിച്ച് രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ. ഇതിന്റെ വീഡിയോ രാജസ്ഥാൻ ട്വിറ്ററിൽ പങ്കിട്ടു. ആരാധകർക്കൊപ്പം സെൽഫിയെടുത്തും മറ്റും സഞ്ജു മനം കവരുന്നു. അതിനിടെയുണ്ടായ ഒരു ഫോൺ വിളിയാണ് വീഡിയോയെ ശ്രദ്ധയമാക്കിയത്.
സെൽഫി എടുക്കാനായി വാങ്ങിയ ആരാധകന്റെ ഫോണിലേക്കു വന്ന കോൾ സഞ്ജു അറ്റൻഡ് ചെയ്യുന്നു. ‘സഞ്ജു ഭയ്യ ആണ് സംസാരിക്കുന്നത്‘ എന്ന് ആരാധകരിൽ ഒരാൾ പറയുന്നുണ്ട്. പിന്നാലെ ഫോൺ വിളിച്ച ആളും ‘സഞ്ജു ഭയ്യ‘ എന്നു പറയുന്നത് കേൾക്കാം. ‘എന്തുണ്ട് വിശേഷം‘ എന്നു ആരാധകനോട് സഞ്ജു തിരിച്ചു ചോദിക്കുന്നു. പിന്നാലെ ഫോൺ തിരിച്ചു നൽകി താരം മടങ്ങി.
by liji HP News | Apr 27, 2023 | Latest News, കേരളം, ജില്ലാ വാർത്ത
വർക്കല പോലീസ് സബ് ഡിവിഷനിലെ 7 സ്കൂളുകളിലെ എസ് പി സി കുട്ടികളെ സംഘടിപ്പിച്ചുകൊണ്ട് പാസിംഗ് ഔട്ട് പരേഡ് കടയ്ക്കാവൂർ പോലീസ് സ്റ്റേഷന് പിൻവശത്തുള്ള സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയിക്കുന്നതിലേക്കായി നാളെ വൈകുന്നേരം(27/4/23) 4.30ന് കടയ്ക്കാവൂർ എസ് എസ് പി ബി എച്ച് എസ് എസ്സിൽ വച്ച് പ്രസ്സ് മീറ്റ് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.
by liji HP News | Apr 27, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളില്‍ രണ്ട് പേര്‍ക്ക് പുറമേ കുട്ടികളേയും ഇരുത്തി പോകുമ്പോഴുള്ള പിഴ ഒഴിവാക്കാന്‍ ശ്രമം. നിയമഭേദഗതി തേടി ഗതാഗത വകുപ്പ് കേന്ദ്രത്തെ സമീപിക്കും. ഇതിനായി ഗതാഗതമന്ത്രി ഉന്നതതല യോഗം വിളിച്ചു. പിഴ ഈടാക്കുന്ന നടപടി വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ച സാഹചര്യത്തിലാണ് നടപടി. ഇരുചക്രവാഹനത്തിൽ രണ്ട് പേര്‍ക്ക് മാത്രമേ യാത്ര ചെയ്യാനാകൂവെന്നാണ് കേന്ദ്ര മോട്ടോര്‍വാഹന നിയമത്തിലെ വ്യവസ്ഥ. 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് രക്ഷിതാക്കള്‍ക്കൊപ്പം ഹെല്‍മെറ്റ് വെച്ച് യാത്ര ചെയ്യാനുള്ള അനുമതി നേടാനാണ് ശ്രമം.
by liji HP News | Apr 27, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ശാസ്താംകോട്ട: കണ്ണൂരിൽ നിന്നും ഭാര്യയ്ക്കും മകനുമൊപ്പം തിരുവനന്തപുരത്തെ വീട്ടിലേക്ക് തിരിച്ച യുവാവിന് ട്രെയിനിൽ നിന്നും വീണ് ദാരുണമരണം. തിരുവനന്തപുരം നെടുമങ്ങാട് പനവൂർ വിശ്വപുരം കരിഞ്ചയിൽ കിഴക്കുംകര വീട്ടിൽ കൃഷ്ണന്റെയും അമ്പിളിയുടെയും മകൻ ആനന്ദ് കൃഷ്ണ(35)നാണ് മരിച്ചത്. യാത്രയ്ക്കിടെ ആനന്ദ് ട്രെയിനിൽനിന്ന് പല്ല് തേക്കുന്നതിനിടെ പിടിവിട്ട് ട്രാക്കിലേയ്ക്ക് വീണാണ് മരിച്ചത്.
മലബാർ എക്സ്പ്രസിൽ വെച്ചായിരുന്നു സംഭവം. ഭാര്യ അഞ്ജനയ്ക്കും മകൻ ആത്മദേവിനുമൊപ്പം തിരുവനന്തപുരത്തേക്കു പോകുകയായിരുന്നു. ബുധനാഴ്ച രാവിലെ 7.30-ന് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനു കിഴക്ക് തലയിണക്കാവ് റെയിൽവേ ഗേറ്റിനു സമീപമാണ് ആനന്ദ് വീണത്. പിന്നീട് ഇക്കാര്യം അഞ്ജനയെ മറ്റു യാത്രക്കാർ വൈകിയാണ് ധരിപ്പിച്ചത്.
അവർ കൊല്ലത്തിറങ്ങി ബന്ധുക്കളെ വിളിച്ചറിയിച്ചു. ബന്ധുക്കൾ ഉച്ചയോടെ ശാസ്താംകോട്ടയിലെത്തി നടപടികൾ പൂർത്തിയാക്കി രാത്രിയോടെമൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയി. ട്രാക്കിൽ നിന്നും മൃതദേഹം ശാസ്താംകോട്ട പോലീസ് സ്ഥലത്തെത്തിയാണ് താലൂക്ക് ആശുപത്രിയിലേക്കു മാറ്റിയത്. പല്ല് തേക്കുന്നതിനായി വാഷ്ബെയ്സിന് അടുത്തേക്കു പോയ ആനന്ദ് ട്രെയിൻ ഉലഞ്ഞപ്പോൾ പിടിവിട്ട് പുറത്തേക്കു തെറിച്ചു വീഴുകയുമായിരുന്നെന്ന് ശാസ്താംകോട്ട പോലീസ് അറിയിച്ചു
by liji HP News | Apr 27, 2023 | Latest News, കേരളം, ജില്ലാ വാർത്ത
പ്രശസ്ത നാടകനടനും സംവിധായകനുമായ കൊല്ലം കബീർദാസ്(ദൃശ്യകല) നിര്യാതനായി.
Recent Comments