സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. മൂന്ന് ദിവസത്തിന് ശേഷമാണ് സ്വർണവില ഉയർന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 160 രൂപ വർദ്ധിച്ചു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 320 രൂപയുടെ ഇടിവുണ്ടായിരുന്നു. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 44680 രൂപയാണ്. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 20 രൂപ ഉയർന്നു. വിപണി വില 5585 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 15 രൂപ കുറഞ്ഞു. വിപണി വില 4640 രൂപയാണ്.

ഇരുചക്ര വാഹന വിളമ്പര ജാഥ സംഘടിപ്പിച്ച് ബി.ജെ.പി

ഇരുചക്ര വാഹന വിളമ്പര ജാഥ സംഘടിപ്പിച്ച് ബി.ജെ.പി

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് തിരുവനന്തപുരത്തേയ്ക്ക് സ്വാഗതം ആശംസിച്ചു കൊണ്ട് ബി.ജെ.പി. ആറ്റിങ്ങൽ മുനിസിപ്പൽ ഏര്യയിൽ ഇരുചക്ര വാഹന വിളമ്പര ജാഥ സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് സന്തോഷ്, വൈസ് പ്രസിഡന്റ് അജിത് പ്രസാദ് , ജന: സെക്രട്ടറി സുജി ട .നിഷാദ്, ഈസ്റ്റ് ഏര്യാ പ്രസിഡന്റ് ജീവൻ ലാൽ മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് ദീപ്തി തുടങ്ങിയവർ നേതൃത്വം നൽകി.

ലഹരിമരുന്ന് പാർട്ടിയായി റിസോർട്ടിലെ വിവാഹ ആഘോഷം; എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ

ലഹരിമരുന്ന് പാർട്ടിയായി റിസോർട്ടിലെ വിവാഹ ആഘോഷം; എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ

ആലപ്പുഴ: റിസോർട്ടിൽ വിവാഹത്തോടനുബന്ധിച്ച് നടന്ന പാർട്ടിയിൽ എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ. എറണാകുളം മരട് കൂടാരപ്പള്ളിൽ ഷാരോണി (27) നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും അരൂർ പൊലീസും ചേർന്ന് പിടികൂടിയത്. ഇയാളുടെ പക്കൽ നിന്നും ഒരു​ഗ്രാം എംഡിഎംഎ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. അരൂർ ശ്മശാനം റോഡിന് സമീപത്തെ റിസോർട്ടിൽ കഴിഞ്ഞ ദിവസമാണ് കല്യാണ പാർട്ടി നടന്നത്. പാർട്ടിയിൽ നിരവധി പേർ ലഹരി ഉപയോഗിച്ചതായി പൊലീസ് സംശയിക്കുന്നുണ്ട്. ഇവരുടെ വിശദവിവരങ്ങൾ പൊലീസ് ശേഖരിച്ചുവരുകയാണ്. യുവതികളടക്കം പാർട്ടിയിൽ പങ്കെടുത്തിരുന്നുവെന്നാണ് സൂചന. ചേർത്തല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ടുവയസുകാരി മരിച്ചു

മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ടുവയസുകാരി മരിച്ചു

തൃശൂർ തിരുവില്വാമലയിൽ മൊബൈൽഫോൺ പൊട്ടിത്തെറിച്ച് എട്ടുവയസുകാരി മരിച്ചു. പട്ടിപ്പറമ്പ് കുന്നത്ത് വീട്ടിൽ അശോക് കുമാറിൻറെ മകൾ ആദിത്യശ്രീ (8) ആണ് മരിച്ചത്. തിരുവില്വാമല പുനർജനി ക്രെസ്റ്റ് ന്യൂ ലൈഫ് സ്‌കൂളിൽ മൂന്നാംക്ലാസ് വിദ്യാർഥിയാണ് മരിച്ച ആദിത്യശ്രീ. ഇന്നലെ രാത്രി 10 മണിയോടെയാണ് അപകടം നടക്കുന്നത്. മൊബൈൽ ഫോണിൽ വീഡിയോ കാണുന്നതിനിടെ ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഉഗ്രശബ്ദത്തോടെയാണ് ഫോൺ പൊട്ടിത്തെറിച്ചത്. മുഖത്തും കൈക്കും ഗുരുതര പരുക്കേറ്റാണ് മരണം. പൊട്ടിത്തെറിച്ച് മൊബൈൽഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തൃശൂർ മെഡി. കോളജിലേക്ക് മാറ്റി.

ഏലാപ്പുറം- മാമൂട് റോഡിന്റെ നിർമ്മാണോദ്ഘാടനം നടന്നു

ഏലാപ്പുറം- മാമൂട് റോഡിന്റെ നിർമ്മാണോദ്ഘാടനം നടന്നു

ചിറയിൻകീഴ്: കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്ത് പതിനാലാം വാർഡിലെ ഏലാപ്പുറം- മാമൂട് റോഡിന്റെ നിർമ്മാണ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ആർ.സുഭാഷ് നിർവഹിച്ചു. ആർ.സുഭാഷിന്റെ ഡിവിഷൻ ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡിന്റെ നിർമ്മാണം നടക്കുന്നത്. കൂടാതെ 2021-22 സാമ്പത്തിക വർഷത്തിൽ ഈ റോഡ് നിർമ്മാണത്തിന് വേണ്ടി ജില്ലാ പഞ്ചായത്തിൽ നിന്നും 25 ലക്ഷം രൂപ ഫണ്ട് അനുവദിച്ചിരുന്നു.

ഇതോടെ 50 ലക്ഷം രൂപ ചെലവഴിച്ചാണ് ഈ റോഡിന്റെ നിർമ്മാണം പൂർത്തീകരിയ്ക്കുന്നത്. പൊതുയോഗം ജില്ലാഞ്ചായത്തംഗം ആർ. സുഭാഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഷീല അധ്യക്ഷത വഹിച്ച യോഗത്തിന് വാർഡ് മെമ്പർ എം ഷിജു സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീനാ രാജീവ് , അഞ്ചാം വാർഡ് മെമ്പർ യമുന, സി പി ഐ എം കടയ്ക്കാവൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി അഫ്സൽ മുഹമ്മദ് എന്നിവർ സംസാരിച്ചു.

നേതാജി ഗ്രന്ഥശാല ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചു

നേതാജി ഗ്രന്ഥശാല ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചു

നിരവധി അംഗീകാരങ്ങൾ നേടിയ “ഇടം” ടെലിഫിലിമിന്റെ അഭിനേതാക്കളെയും അണിയറ പ്രവർത്തകരെയും നേതാജി ഗ്രന്ഥശാല ആദരിച്ചു. രാമച്ചംവിള ഗവൺമെന്റ് എൽ.പി.എസിൽ നടന്ന ചടങ്ങിൽ ഗ്രന്ഥശാല പ്രസിഡന്റ് പി. അനിൽ കുമാർ അദ്ധ്യക്ഷനായി. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉപഹാരങ്ങൾ നൽകി. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കെ.കൊച്ചുകൃഷ്ണക്കുറുപ്പ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല സെക്രട്ടറി കെ.എസ്.ഗിരി സ്വാഗതവും എം.വിജയകുമാർ നന്ദിയും പറഞ്ഞു. എസ്.സന്തോഷ്കുമാർ സംസാരിച്ചു. സംവിധായകൻ ലാലുരാജ്, നടൻ ഷിബു കെ.ആർ, ബാലതാരം ഗോകുൽകൃഷ്ണ, ഗായകൻ ബാബു കെ.ആർ, നിർമ്മാതാവ് സജിത്ത് എന്നിവർ ആദരവ് ഏറ്റുവാങ്ങി.