ക്ലീൻ ടെക് ചാലഞ്ച് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ക്ലീൻ ടെക് ചാലഞ്ച് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ക്ലീൻ എനർജി മേഖലയിൽ നൂതന ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ക്ലീൻ എനർജി ഇന്നവേഷൻ ബിസിനസ് ഇൻക്യുബേഷൻ സെൻറർ സംഘടിപ്പിക്കുന്ന ക്ലീൻ ടെക് ചാലഞ്ച് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ചാലഞ്ചിന്റെ ഭാഗമായി ലഭിച്ച 100 ആശയങ്ങൾ അടങ്ങിയ അപേക്ഷകളിൽ നിന്ന് തെരഞ്ഞെടുത്ത മികച്ച 10 ആശയങ്ങൾക്കാണ് പുരസ്കാരം നൽകിയത്. കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെൻററിൽ നടന്ന ചടങ്ങിൽ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി വിജയികൾക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചു.

ഹരിതോർജ്ജ സാങ്കേതികവിദ്യകളുടെ വികസനത്തിനായി ഊർജ്ജവകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളായ കെഎസ്ഇബി എൽ, അനർട്ട്, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, എനർജി മാനേജ്മെൻറ് സെൻറർ എന്നിവയെ പ്രതിനിധീകരിച്ച് എനർജി മാനേജ്മെൻറ് സെന്ററും, കെ ഡിസ്കും ഡൽഹിയിലുള്ള ക്ലീൻ എനർജി ഇൻറർനാഷണൽ ഇൻക്യുബേഷൻ സെന്ററും ചേർന്ന് കഴിഞ്ഞ വർഷമാണ് ക്ലീൻ എനർജി ഇന്നവേഷൻ ആൻഡ് ബിസിനസ് ഇൻക്യുബേഷൻ സെൻറർ (സിബെക്) ആരംഭിച്ചത്. സിബക്കിന്റെ പ്രവർത്തനങ്ങളുടെ ആദ്യഘട്ടം ആയാണ് ഗ്രീൻ ടെക് ചാലഞ്ച് സംഘടിപ്പിച്ചത്.

ആശയങ്ങൾ പ്രാവർത്തികമാക്കാൻ 2026 ഓടെ 30 സ്റ്റാർട്ടപ്പുകൾക്ക് സിബക്കിന്റെ നേതൃത്വത്തിൽ സാങ്കേതിക സഹായവും സിബക്കിന്റെ ലാബുകൾ ഉപയോഗിക്കാനുള്ള സൗകര്യവും അന്താരാഷ്ട്രതലത്തിലുള്ള സാങ്കേതിക വിദഗ്ധരുമായി ചർച്ചകൾക്കുള്ള അവസരവും ഒരുക്കും.

ചടങ്ങിൽ വി. കെ പ്രശാന്ത് എംഎൽഎ അധ്യക്ഷനായിരുന്നു. ചീഫ് സെക്രട്ടറി ഡോക്ടർ വി. പി ജോയ് മുഖ്യപ്രഭാഷണം നടത്തി. ഇ എം സി ഡയറക്ടർ ഡോക്ടർ ആർ ഹരികുമാർ, ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ അനിൽകുമാർ വി സി, ടാറ്റ പവർ കമ്പനി ലിമിറ്റഡ് ചീഫ് ഗണേഷ് ദാസ്, സോഷ്യൽ ആൽഫ പ്രതിനിധി സ്മിതാ രാകേഷ്, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

പള്ളിക്കൽ സി ഡി എസ് വിഷു വിപണന മേളയുടെ ഉദ്ഘാടനം നടന്നു

പള്ളിക്കൽ സി ഡി എസ് വിഷു വിപണന മേളയുടെ ഉദ്ഘാടനം നടന്നു

പള്ളിക്കൽ സി ഡി എസ് വിഷു വിപണന മേള പള്ളിക്കൽ ജഗ്ഷനിൽ രാവിലെ 10മണിയ് ക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ഹസീന ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് മാധവൻകുട്ടി, ബ്ലോക്ക്‌ മെമ്പർ നിഹാസ്, ഒന്നാം വാർഡ് മെമ്പർ റീനാകുമാരി രണ്ടാം വാർഡ് മെമ്പർ രഘുത്തമൻ സി ഡി എസ് ചെയർപേഴ്സൺ പദ്മകുമാരി, വൈസ് ചെയർപേഴ്സൺ രേണുക, സി ഡി എസ് മെമ്പർമാരായ പ്രസന്നദേവരാജൻ, പുഷ്പലത, നുസൈഫ, അനിത, സുനിത, എ ഡി എസ് അംഗങ്ങൾ, അയൽക്കൂട്ട അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

ആറ്റിങ്ങലിൽ കുടുംബശ്രീയുടെയും ജില്ലാ മിഷന്റെയും ആഭിമുഖ്യത്തില്‍ വിഷു വിപണനമേളയ്ക്ക് തുടക്കമായി

ആറ്റിങ്ങലിൽ കുടുംബശ്രീയുടെയും ജില്ലാ മിഷന്റെയും ആഭിമുഖ്യത്തില്‍ വിഷു വിപണനമേളയ്ക്ക് തുടക്കമായി

ആറ്റിങ്ങല്‍: നഗരസഭ കുടുംബശ്രീയുടെയും ജില്ലാ മിഷന്റെയും ആഭിമുഖ്യത്തില്‍ വിഷു വിപണനമേള ആരംഭിച്ചു. ചെയര്‍പേഴ്‌സണ്‍ അഡ്വ.എസ്.കുമാരി മേള ഉദ്ഘാടനം ചെയ്തു.
കുടുംബശ്രീയുടെ കീഴിലെ മൈക്രോ സംരഭകരുടെയും സംഘകൃഷി യൂണിറ്റുകളുടെയും ഉത്പ്പന്നങ്ങളാണ് വിപണനത്തിനായി സജ്ജീകരിച്ചിട്ടുള്ളത്.

അച്ചാര്‍, വെളിച്ചെണ്ണ, തുണി സഞ്ചി, വിവിധയിനം പാക്കറ്റ് ഫുഡുകള്‍, ജൈവ പച്ചക്കറി, വിഷുകണി ഒരുക്കുന്നതിനുള്ള സാധനങ്ങള്‍, പലതരം പായസങ്ങള്‍ എന്നിവ ഈ മേളയിലെ പ്രധാനയിനങ്ങളാണ്. നഗരസഭാങ്കണത്തില്‍ വെച്ച് നടന്ന പരിപാടിയില്‍ വൈസ് ചെയര്‍മാന്‍ ജി.തുളസീധരന്‍ പിള്ള, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എ.നജാം, ഗിരിജ ടീച്ചര്‍, കൗണ്‍സിലര്‍ എം താഹിര്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ എ.റീജ വൈസ് ചെയര്‍പേഴ്‌സണ്‍ ഷീജസുനില്‍, സൂപ്രണ്ട് ഷീബ, മെമ്പര്‍ സെക്രട്ടറി സുമ, ജില്ലാ മിഷന്‍ പ്രതിനിധികള്‍, കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മുദാക്കൽ പഞ്ചായത്ത് പടിയ്ക്കൽ മെമ്പറുമാർ കിടന്നു പ്രതിഷേധം

മുദാക്കൽ പഞ്ചായത്ത് പടിയ്ക്കൽ മെമ്പറുമാർ കിടന്നു പ്രതിഷേധം

ഗ്രാമപഞ്ചായത്ത് വാർഡുകളിൽ നിയമ വ്യവസ്ഥിതി കാറ്റിൽ പറഞ്ഞി നടത്തുന്ന ഇടപെടലുകൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മുദാക്കൽ പഞ്ചായത്ത് പടിക്കൽ മെമ്പറുമാർ കിടന്നു പ്രതിഷേധിക്കുന്നു.

മുദാക്കൽ ഗ്രാമ പഞ്ചായത്തിലെ പല വാർഡുകളിലും എം എൽ എ ഫണ്ട് ചിലവഴിച്ച് സ്ഥാപിക്കുന്ന ഹൈമാസ് ലൈറ്റുൾപ്പെട്ടെ പലതും ഭരണ സമിതിയോ മെമ്പറുമാരോ അറിയാതെ നടപ്പിലാക്കുന്നുവെന്നും പരുത്തി വാർഡിലെ പഞ്ചായത്ത് റോഡ് എം എൽ എ ഫണ്ടിൽ പണി ചെയ്യുന്നത് വാർഡുമെമ്പർ അറിഞ്ഞിട്ടുപോലുമില്ലെന്നും ആരോപിച്ചാണ് പ്രതിഷേധം. ബിജെപി ജനപ്രതിനിധികളായ പുവണത്തുംമൂട് മണികണ്ഠനും പൂവണത്തും മൂട് ബിജുവുമാണ് പഞ്ചായത്ത് ഓഫീസിനുമുന്നിൽ കിടന്നു പ്രതിഷേധിയ്ക്കുന്നത്. എം എൽ എയുടെയും പ്രസിഡന്റിന്റെയും ഭാഗത്ത് നിന്ന് ഇത്തരം അനാവശ്യ ഇടപെടലുകൾ ഉണ്ടാകില്ലായെന്ന് ഉറപ്പ് കിട്ടും വരെ സമരം തുടരുമെന്നും മെമ്പറുമാർ അറിയിച്ചു.

മാവേലി എക്‌സ്പ്രസില്‍ യുവതിയ്ക്ക് നേരെ അതിക്രമം; രണ്ടംഗ സംഘം വായ പൊത്തിപ്പിടിച്ച് മാല പൊട്ടിച്ചെന്ന് പരാതി

മാവേലി എക്‌സ്പ്രസില്‍ യുവതിയ്ക്ക് നേരെ അതിക്രമം; രണ്ടംഗ സംഘം വായ പൊത്തിപ്പിടിച്ച് മാല പൊട്ടിച്ചെന്ന് പരാതി

കണ്ണൂര്‍: തിരുവനന്തപുരം- മംഗലൂരു മാവേലി എക്‌സ്പ്രസില്‍ യുവതിയെ രണ്ടംഗ സംഘം ആക്രമിച്ചു. യുവതിയുടെ വായ പൊത്തി പിടിച്ച് മാല കവര്‍ന്നു. കണ്ണൂര്‍ പഴയങ്ങാടി സ്വദേശിനിയായ 23കാരിക്ക് നേരെയാണ് അതിക്രമമുണ്ടായത്. എസ് 8 കോച്ചിലായിരുന്നു സംഭവം നടന്നത്. ശൗചാലയത്തില്‍ പോകുന്ന വഴിയാണ് ബുധനാഴ്ച പുലര്‍ച്ചെ യുവതിക്ക് നേരെ അതിക്രമമുണ്ടായത്. മാല പൊട്ടിച്ച ശേഷം ഇവര്‍ ഇറങ്ങിയോടി എന്നും യുവതി പറയുന്നു. ഷൊര്‍ണൂറിന് അടുത്തുള്ള സ്‌റ്റേഷന് സമീപമാണ് അക്രമം നടന്നതെന്ന് യുവതി പറഞ്ഞു. അക്രമത്തില്‍ യുവതിയുടെ കഴുത്തിന് പരിക്കേറ്റു. പഴയങ്ങാടി റെയില്‍വെ സ്റ്റേഷനില്‍ എത്തിയപ്പോള്‍ സ്‌റ്റേഷന്‍ മാസ്റ്ററെ വിവരം അറിയിക്കുകയായിരുന്നു. വിഷയത്തില്‍ ആര്‍പിഎഫ് അന്വേഷണം ആരംഭിച്ചു.

വർക്കലയിൽ അഡ്വക്കേറ്റ് കമ്മീഷനെ ആക്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ

വർക്കലയിൽ അഡ്വക്കേറ്റ് കമ്മീഷനെ ആക്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ

വർക്കലയിൽ അഡ്വക്കേറ്റ് കമ്മീഷനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസിൽ രണ്ടുപേരെ വർക്കല പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞമാസം 14ാം തീയതി വർക്കല കോടതിയിലെ ഒരു സിവിൽ കേസുമായി ബന്ധപ്പെട്ട് വർക്കല കോടതിയിൽ നിന്നും വർക്കല ആലിയിറക്കത്തുള്ള വസ്തുവിൽ അഡ്വക്കേറ്റ് കമ്മീഷനായി പോയ അഡ്വക്കേറ്റിനെ കൊല്ലം കിളികൊല്ലൂർ സ്വദേശി മഹേഷ് ലാൽ, നെയ്യാറ്റിൻകര കുണ്ടമൺഭാഗം സ്വദേശി സനു എന്നിവർ ചേർന്ന് ദേഹോപദ്രവം ഏൽപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയുണ്ടായി.

തുടർന്ന് ഒളിവിൽ പോയ പ്രതികളെ 12.04.2023 ആം തീയതി വർക്കല ഡി വൈ എസ് പി സി ജെ മാർട്ടിന്റെ നിർദേശപ്രകാരം വർക്കല എസ് എച്ച് ഒ എസ് സനോജിന്റെ നേതൃത്വത്തിൽ എസ് ഐ മാരായ അബ്ദുൽ ഹക്കീം, എസ് അഭിഷേക്, ഗ്രേഡ് എസ് ഐ സലിം, സി പി ഒ മാരായ പ്രശാന്തകുമാരൻ, ഷജീർ, നുജുമോൻ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. ഈ കേസിലെ ഒന്നാം പ്രതിയായ സനു വാദിയായി വർക്കല കോടതിയിൽ കേസ് നിലവിലുണ്ട്. അഡ്വക്കേറ്റ് കമ്മീഷനെ ആക്രമിച്ച സംഭവത്തിൽ വർക്കല ബാർ അസോസിയേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.