സരസ്വതി (67) അന്തരിച്ചു
ആറ്റിങ്ങൽ പാലസ് റോഡിൽ മംഗ്ലാവിൽ എസ് വീരബാഹു ആചാരിയുടെ ഭാര്യ സരസ്വതി (67) അന്തരിച്ചു.
മകൻ: ശങ്കർ രാജു (ക്ഷേത്ര ഖജാൻജി)
ആറ്റിങ്ങൽ പാലസ് റോഡിൽ മംഗ്ലാവിൽ എസ് വീരബാഹു ആചാരിയുടെ ഭാര്യ സരസ്വതി (67) അന്തരിച്ചു.
മകൻ: ശങ്കർ രാജു (ക്ഷേത്ര ഖജാൻജി)
ഫെബ്രുവരി 12 ൻ്റെ ദേശീയ പണിമുടക്ക് വിജയിപ്പിക്കുക! പണിമുടക്ക് നോട്ടീസുകൾ നൽകി തുടങ്ങി തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, മഹാത്മ ഗാന്ധി തൊഴിലുറപ്പ് പദ്ധതി പുനസ്ഥാപിക്കുക, വൈദ്യുതി നിയമ ഭേദഗതി നിർദ്ദേശം പിൻവലിക്കുക, വിത്ത് ബിൽ ഉപേക്ഷിക്കുക, ആണവോർജ്ജ മേഖലയെ സ്വകാര്യവൽക്കരിക്കുന്ന ” ശാന്തി ബിൽ 2025 ” പിൻവലിക്കുക, കർഷകദ്രോഹ നിയമ ഭേദഗതി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ഫെബ്രുവരി 12 ന് നടത്തുന്ന ദേശീയ പണിമുടക്കിൻ്റെ ഭാഗമായി തൊഴിൽ സ്ഥാപനങ്ങളിൽ പണിമുടക്ക് നോട്ടീസുകൾ നൽകി തുടങ്ങി.
സഹകരണ മേഖലയിൽ ആറ്റിങ്ങൽ ടൗൺ സർവ്വീസ് സഹകരണ ബാങ്കിൽ സിഐടിയു ഭാരവാഹികളും യൂണിയൻ ഭാരവാഹികളുമായ അഞ്ചുതെങ്ങ് സുരേന്ദ്രൻ, എം .മുരളി, ജി.വേണുഗോപാലൻ നായർ ,എസ്.രാജശേഖരൻ, ഗായത്രി ദേവി, ശിവൻപിള്ള,ആർ.അനിത, കെ.ബിബിൻ, എൻ.എച്ച് സീന എന്നിവർ ചേർന്ന് ബാങ്ക് സെക്രട്ടറിക്ക് പണിമുടക്ക് നോട്ടീസ് നൽകി.


ഡൽഹി: അതിര്‍ത്തി കടന്നുള്ള സര്‍ജിക്കല്‍ സ്ട്രൈക്ക് വീണ്ടും നടത്തിയെന്ന് സമ്മതിച്ച് ഇന്ത്യ. ഇന്ത്യാ–മ്യാന്‍മര്‍ അതിര്‍ത്തിയില്‍ 2025 ജൂലൈ മാസത്തില്‍ നടത്തിയ ഓപ്പറേഷനെക്കുറിച്ച് റിപ്പബ്ലിക് ദിനത്തിലാണ് ഔദ്യോഗിക സ്ഥിരീകരണം. ലഫ്റ്റനന്റ് കേണല്‍ ആദിത്യ ശ്രീകുമാറിന് ശൗര്യചക്ര പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു സ്ഥിരീകരണം.
2025 ജൂലൈ 11നും 13നും ഇടയില്‍ ഇന്ത്യ–മ്യാന്‍മര്‍ അതിര്‍ത്തിയില്‍ നടത്തിയ തന്ത്രപ്രധാനമായ നീക്കം നടത്തിയത് കേണൽ ശ്രീകുമാറിൻ്റെ നേതൃത്വത്തിലായിരുന്നു. അനവധി തീവ്രവാദികൾ കൊല്ലപ്പെട്ട ഈ ഓപ്പറേഷൻ്റെ വിശദവിവരങ്ങൾ സൈന്യം പുറത്തുവിട്ടിട്ടില്ല. തങ്ങളുടെ കിഴക്കന്‍ കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ ഡ്രോണുകള്‍ ആക്രമിച്ചെന്ന് സ്വതന്ത്ര അസം എന്ന ആവശ്യവുമായി മ്യാൻമറിൽ പ്രവർത്തിക്കുന്ന യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് അസം ഇൻഡിപെൻഡൻ്റ് (ULFA- I) എന്ന തീവ്ര സംഘടന ജൂലൈ 13ന് പ്രസ്താവന ഇറക്കിയിരുന്നെങ്കിലും ഇന്ത്യ മൗനം പാലിച്ചു.
പിന്നാലെ സംഘടനയുടെ ലഫ്റ്റനന്റ് ജനറൽ നയൻ മെധി കൊല്ലപ്പെട്ടതായി സായുധഗ്രൂപ്പ് വെളിപ്പെടുത്തി. നയന്‍ മേധിയുടെ സംസ്കാരം നടക്കുന്നതിനിടെ വീണ്ടും ആക്രമണമുണ്ടാവുകയും ബ്രിഗേഡിയര്‍ ഗണേഷ് അസം, കേണല്‍ പ്രദീപ് അസം എന്നിവര്‍ കൊല്ലപ്പെട്ടതായും സംഘടന വ്യക്തമാക്കി. 9 ഭീകരരാണ് അന്ന് കൊല്ലപ്പെട്ടത്. എന്നാൽ അപ്പോഴും ഇന്ത്യ പ്രതികരണത്തിന് മുതിർന്നില്ല.
സൈനിക നടപടി യുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാത്ത സൈന്യം, രാജ്യവിരുദ്ധ പ്രവർത്തനം നടത്തുന്ന ഗ്രൂപ്പിന്റെ ക്യാംപ് ലക്ഷ്യമിട്ടു എന്നുമാത്രമാണ് ശൗര്യചക്ര ബഹുമതിക്കൊപ്പമുള്ള കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്.


കോഴിക്കോട്: ബസിനുള്ളിലെ വീഡിയോ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഗോവിന്ദപുരം സ്വദേശി ദീപക്ക് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ കുന്നമംഗലം മജിസ്ട്രേറ്റ് കോടതി തള്ളി. ജാമ്യാപേക്ഷയില്‍ വാദം നടക്കുന്നതിനിടെ പ്രതിക്ക് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു. ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തിയാണ് ഷിംജിതക്കെതിരെ കേസ് എടുത്തിട്ടുള്ളത്. നിലവില്‍ ഷിംജിത റിമാന്റിലാണ്.


ആലംകോട്: ആലംകോട് പള്ളിമുക്കിനു സമീപം വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. പള്ളിമുക്ക് ആയംപള്ളി സലീന മൻസിലിൽ അബ്ദുൽ മജീദ് (73) ആണ് മരിച്ചത്. വീട്ടിലെ ശുചിമുറിയിലാണ് വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെയാണ് നാട്ടുകാർ വിവരം അറിയുന്നത്. മകനൊപ്പമാണ് അബ്ദുൽ മജീദ് താമസം. കുറച്ചു നാളായി സുഖമില്ലാതെ കിടപ്പിലായിരുന്നു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടം നടത്തുമെന്നും നഗരൂർ പോലീസ് അറിയിച്ചു.


ചെറുന്നിയൂരിൽ സ്കൂൾ ജീവനക്കാരനെ വീട്ടിലെ കിടപ്പുമുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കവലയൂർ ഗവൺമെന്റ് ഹൈസ്കൂളിലെ ക്ലർക്കും ചെറുന്നിയൂർ സ്വദേശിയുമായ വിപിനെയാണ് വീട്ടിലെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ വൈകുന്നേരം ആയിരുന്നു സംഭവം. കുടുംബവുമൊത്ത് ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത് വീട്ടിൽ തിരിച്ചെത്തിയ ശേഷമായിരുന്നു സംഭവം. NGO യൂണിയൻ അംഗവും FSETO ചെറി മേഖലാ കമ്മിറ്റി അംഗവും നാടക നടനും പൊതുപ്രവർത്തകനും ആയിരുന്നു വിപിൻ. മൃതദേഹം ഇൻക്വസ്റ്റ് പൂർത്തിയാക്കി പോസ്റ്റ്മാർട്ടം നടപടികൾക്ക്‌ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു.


Recent Comments