by Midhun HP News | Jan 27, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: സംസ്കാര സാഹിതി സംസ്ഥാന കമ്മിറ്റിയുടെ ഹ്രസ്വ ചിത്ര മേളയിൽ ചായമൻസക്ക്ഡോക്യുമെൻ്ററി പുരസ്കാരം. ഫെബ്രുവരി 17 ന് വൈകുന്നേരം കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന പരിപാടിയിൽ പുരസ്കാര വിതരണം നടക്കും.
എഴുത്തുകാരനും സംവിധായകനും പത്രപ്രവർത്തകനുമായിരുന്നു സുനിൽ കൊടുവഴന്നൂരിൻ്റെ ആശയത്തിന് ബിന്ദു നന്ദന സ്ക്രിപ്റ്റ് എഴുതി സംവിധാനം ചെയ്ത ഡിസൻ്ററിക്കാണ് പുരസ്കാരം ലഭിച്ചത്. ഗ്രീൻ ആപ്പിൾ ക്രിയേഷൻസിൻ്റെ ബാനറിൽ അക്ഷയനിധി, ബൈജു എസ് നായർ എന്നിവരാണ് ഡോക്യുമെൻ്ററി നിർമ്മിച്ചിരിക്കുന്നത്. എരുവ അനൂപ് എഡിറ്റിങ്ങും ബി മുരളീധരൻ നായർ നിർമ്മാണ നിർവഹണവും ആര്യൻ എസ് ബി നായർ സാങ്കേതിക സഹായവും നിർവഹിച്ചിരിക്കുന്നു. ആയുഷ് മിഷൻ മുൻ മെഡിക്കൽ ഓഫീസർ ഡോ ഡി.ചന്ദ്രകുമാർ, കെ എസ് ആർ ടി സി കൺട്രോളിങ് ഇൻസ്പെക്ടർ ആയിരുന്ന ബി.സാബു, ഡി പി ഐ മുൻ സീനിയർ സൂപ്രണ്ട് കുമുദം, വിദ്യാർഥിനി ഋതുനന്ദ തുടങ്ങിയവർ അവതരണം നിർവഹിച്ചിരിക്കുന്നു.


by Midhun HP News | Jan 27, 2026 | Latest News, ജില്ലാ വാർത്ത
രാജകുമാരി ഗ്രൂപ്പിന്റെ പുതിയ ജ്വല്ലറി ഷോറൂം പത്തനംത്തിട്ടയിൽ ഫെബ്രുവരി
2 ന് ഉദ്ഘാടനം ചെയ്യപ്പെടുന്നതിനോടൊപ്പം രാജകുമാരി ഗ്രൂപ്പിൻ്റെ കനിവിന് ഒരു കൈതാങ്ങ് പദ്ധതിയുടെ പ്രവർത്തനങ്ങൾക്കും ആരംഭം കുറിക്കുകയാണ്. അതിൻ്റെ ഭാഗമായി രക്തദാന പ്രാധാന്യം പകർന്ന് നല്കി കൊണ്ട് ഒരു ബോധവത്കരണ റാലി ജനുവരി 28 ബുധനാഴ്ച്ച രാവിലെ 10.30 ന് ഗവ. ഹോസ്‌പിറ്റൽ ജംഗ്ഷൻ മുതൽ KSRTC ബസ്സ് ഡിപ്പോ വരെ നടത്തപ്പെടുകയാണ്.


by Midhun HP News | Jan 27, 2026 | Latest News, ജില്ലാ വാർത്ത
കഴക്കൂട്ടത്ത് ഡ്യൂട്ടിക്കിടയിൽ സ്റ്റേഷന് മുന്നിൽ പരസ്യമായി മദ്യപിച്ച പോലീസുകാരെ സസ്പെൻഡ് ചെയ്‌തു. ആറ് പോലീസുകാരെയാണ് സസ്പെൻഡ് ചെയ്തത്. പോലീസുകാർക്ക് നല്ല നടപ്പ് പരിശീലനം നൽകാനും തീരുമാനിച്ചിട്ടുണ്ട്.
പോലീസുകാർ മദ്യപിച്ചതു ഡ്യൂട്ടി സമയത്തെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കഴക്കൂട്ടം പോലീസ് സ്റ്റേഷന് തൊട്ടുമുന്നിലെ റോഡരികിൽ നിർത്തിയിട്ട വാഹനത്തിലായിരുന്നു പോലീസുകാരുടെ കൂട്ട മദ്യപാനം. സംഭവത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പടെ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. എസ്ഐ ബിനു, അരുൺ, സിപിഒമാരായ അരുൺ, രതീഷ്, മനോജ്, അഖിൽരാജ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.


by Midhun HP News | Jan 27, 2026 | Latest News, ജില്ലാ വാർത്ത
കിളിമാനൂർ ഫ്രാക്കിൻ്റെ 9-ാം വാർഷിക സമ്മേളനവും, റിപ്പബ്ളിക്ക് ദിന ആഘോഷവും, പുതിയ ഭാരവാഹികളുടെ തെരെഞ്ഞെടുപ്പും FRAK കേന്ദ്ര കമ്മിറ്റി ആഫീസിൽ നടന്നു.
പ്രസിഡൻ്റ് മോഹൻ വാലഞ്ചേരി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡൻറ് എം രാജേന്ദ്രൻ നായർ സ്വാഗതവും, ജനറൽ സെക്രട്ടറി റ്റി .ചന്ദ്രബാബു പ്രവർത്തന റിപ്പോർട്ടും, ട്രഷറർ ജി ചന്ദ്രബാബു വരവ് -ചെലവ് കണക്കുകളും അവതരിപ്പിച്ചു. വിവിധ റെസിഡൻ്റ്സ് അസോസിയേഷനുകളെ പ്രതിനിധീകരിച്ച് ഒട്ടേറെ പേർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.
പുതിയ ഭാരവാഹികളായി എം എസ് പ്രേംചന്ദ്രബാബു [പ്രസിഡൻറ്], എൻ ഹരികൃഷ്ണൻ [ജനറൽ സെക്രട്ടറി], ആർ സുഭാഷ് [ട്രഷറർ], മുത്താന സുധാകരൻ [PRO] എന്നിവരെ യോഗം ഐകകണ്ഠേന തെരെഞ്ഞെടുത്തു.
ആർ സുഭാഷ് കൃതജ്ഞത രേഖപ്പെടുത്തി.


by Midhun HP News | Jan 27, 2026 | Latest News, ജില്ലാ വാർത്ത
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ആറ്റിങ്ങൽ യൂണിറ്റ് സുദർശനൻ അനുസ്മരണവും കുടുംബ സുരക്ഷാ പദ്ധതിയുടെ മരണാനന്തര ധനസഹായ വിതരണവും ജനപ്രതിനിധികൾക്ക് സ്വീകരണവും ഒരുക്കുന്നു. ഇന്ന് (ജനുവരി 27) ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് ആറ്റിങ്ങൽ ലീല പമ്പ് മുനിസിപ്പാലിറ്റിക്ക് എതിർവശമാണ് പരിപാടി സംഘടിപ്പിക്കുന്നത്.
അഡ്വ. അടൂർ പ്രകാശ് എം.പി ഉദ്ഘാടനം നിർവഹിക്കും. പൂജ ഇക്‌ബാൽ (യൂണിറ്റ് പ്രസിഡന്റ്, ജില്ലാ വൈസ് പ്രസിഡന്റ്) അധ്യക്ഷനാകും. ബി. ജോഷിബാസു (മേഖലാ പ്രസിഡൻറ, ജില്ലാ ജനറൽ സെക്രട്ടറി) സി.ധനീഷ്‌ചന്ദ്രൻ (ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി), ഒ.എസ്. അംബിക എം എൽ എ, എം. പ്രദീപ് (ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ), വൈ. വിജയൻ (ബഹു. സംസ്ഥാന സെക്രട്ടറി), പ്രശാന്തൻകാണി. ബി.കെ IPS, (ചീഫ് വിജിലൻസ് ഓഫീസർ കെ.എസ്.ഇ.ബി), മഞ്ജുലാൽ (ബഹു. ഡി.വൈ.എസ്. പി. ആറ്റിങ്ങൽ), ജനറൽ സെക്രട്ടറി കണ്ണൻ ചന്ദ്ര പ്രസ്, വിഷ്‌ണു ഭക്തൻ (എം.ഡി. ന്യൂരാജസ്ഥാൻ മാർബിൾസ്), തോട്ടയ്ക്കാട് ശശി തുടങ്ങി മറ്റു വിശിഷ്ടാഥിതികളും പങ്കെടുക്കും.


by Midhun HP News | Jan 26, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: 23 വയസ്സിൽ താഴെയുള്ളവർക്കായുള്ള സികെ നായിഡു ട്രോഫിയിൽ ജമ്മു കശ്മീരിനെ 88 റൺസിന് തോൽപിച്ച് കേരളം. വിജയലക്ഷ്യമായ 260 റൺസ് പിന്തുടർന്ന് ബാറ്റിങ്ങിന് ഇറങ്ങിയ ജമ്മു കശ്മീർ 171 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. ആദ്യ ഇന്നിങ്സിൽ ലീഡ് വഴങ്ങിയ ശേഷം ശക്തമായി തിരിച്ചുവന്നാണ് കേരളം വിജയം സ്വന്തമാക്കിയത്.
സ്കോർ: കേരളം ഒന്നാം ഇന്നിങ്സ് – 165, രണ്ടാം ഇന്നിങ്സ് – 268.
ജമ്മു കശ്മീർ ഒന്നാം ഇന്നിങ്സ് – 174, രണ്ടാം ഇന്നിങ്സ് – 171.
ഒൻപത് വിക്കറ്റിന് 142 റൺസ് എന്ന നിലയിൽ അവസാന ദിവസം കളി തുടങ്ങിയ ജമ്മു കശ്മീരിന് അധികം നേരം പിടിച്ചു നിൽക്കാനായില്ല. മധ്യനിര ബാറ്റർ റൈദ്ദാമിൻ്റെ ഒറ്റയാൾ പോരാട്ടമാണ് കേരളത്തിൻ്റെ വിജയം വൈകിപ്പിച്ചത്.
63 റൺസെടുത്ത റൈദ്ദാമിനെ പവൻ രാജ് റിട്ടേൺ ക്യാച്ചിലൂടെ പുറത്താക്കിയതോടെ കശ്മീരിൻ്റെ ഇന്നിങ്സ് 171 റൺസിൽ അവസാനിച്ചു. റൈദ്ദാം തന്നെയാണ് കശ്മീരിൻ്റെ ടോപ് സ്കോറർ. കേരളത്തിന് വേണ്ടി ജെ.എസ്. അനുരാജ് നാലും പവൻ രാജ് മൂന്നും ഷോൺ റോജർ രണ്ടും വിക്കറ്റുകൾ വീഴ്ത്തി.സി.കെ. നായിഡു ട്രോഫിയിൽ ഈ സീസണിൽ കേരളത്തിൻ്റെ ആദ്യ വിജയമാണിത്. വിജയത്തോടെ 21 പോയിന്റുമായി കേരളം എ ഗ്രൂപ്പിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. ഇനിയുള്ള മത്സരങ്ങളിൽ മേഘാലയയും ഗോവയും ഝാർഖണ്ഡുമാണ് കേരളത്തിൻ്റെ എതിരാളികൾ. 30-ന് മേഘാലയയുമായാണ് കേരളത്തിൻ്റെ അടുത്ത മത്സരം.


Recent Comments